ന്യൂഡൽഹി ∙ തുണിത്തരങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്ന ജിഎസ്ടി വര്‍ധന മാറ്റി. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്നു വച്ചത്. 1000 രൂപ വരെ വിലയുള്ള തുണിത്തരങ്ങള്‍ക്കും GST, Nirmala Sitharaman, GST Council, Textile, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ തുണിത്തരങ്ങള്‍ക്ക് ജനുവരി ഒന്നു മുതല്‍ നടപ്പാക്കുന്ന ജിഎസ്ടി വര്‍ധന മാറ്റി. സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി കൗണ്‍സിലാണ് നികുതി വര്‍ധന ഇപ്പോള്‍ വേണ്ടെന്നു വച്ചത്. 1000 രൂപ വരെ വിലയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും 12 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം. 

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തൽക്കാലം തുണിത്തരങ്ങൾക്ക് ജിഎസ്ടി വർധന നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്. നിലവിലെ 5 ശതമാനത്തിൽനിന്നാണ് 12% ആയി വർധിപ്പിക്കാൻ തീരുമാനിച്ചത്. എന്നാൽ കനത്ത എതിർപ്പ് അറിയിച്ച സംസ്ഥാനങ്ങൾ, വർധന അസംഘടിത മേഖലയെ കാര്യമായി ബാധിക്കുമെന്നും തൊഴിൽനഷ്ടമുണ്ടാകുമെന്നും  ചൂണ്ടിക്കാട്ടി.

ADVERTISEMENT

സാധാരണക്കാർക്ക് കൂടുതൽ ചെലവും വ്യാപാരമേഖലയ്ക്ക് വലിയ നഷ്ടവും ഉണ്ടാക്കുമെന്നും സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചു. വിശദമായ പഠനത്തിനുശേഷം നികുതി കൂട്ടിയാൽ മതിയെന്നായിരുന്നു കേരളത്തിന്റെയും നിലപാട്.

English Summary: GST Council has decided to defer the hike in GST rate on textiles