കോവിഡ് മഹാമാരിയും സാമ്പത്തിക പരിഷ്‌കാരങ്ങളും അലയടിച്ച വർഷം, കോവിഡ് വാക്സീൻ വിതരണത്തിൽ 100 കോടി ഡോസ് പിന്നിട്ട ആശ്വാസത്തിന്റെ വർഷം, ബംഗാളിലും കേരളത്തിലും ഭരണത്തുടർച്ച സംഭവിച്ച വർഷം, ഡൽഹിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ട വർഷം, സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച വർഷം. 2021 ഇന്ത്യയ്ക്ക് സംഭവബഹുലമായിരുന്നു.. India Year Ender | India @2021 | Manorama News

കോവിഡ് മഹാമാരിയും സാമ്പത്തിക പരിഷ്‌കാരങ്ങളും അലയടിച്ച വർഷം, കോവിഡ് വാക്സീൻ വിതരണത്തിൽ 100 കോടി ഡോസ് പിന്നിട്ട ആശ്വാസത്തിന്റെ വർഷം, ബംഗാളിലും കേരളത്തിലും ഭരണത്തുടർച്ച സംഭവിച്ച വർഷം, ഡൽഹിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ട വർഷം, സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച വർഷം. 2021 ഇന്ത്യയ്ക്ക് സംഭവബഹുലമായിരുന്നു.. India Year Ender | India @2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയും സാമ്പത്തിക പരിഷ്‌കാരങ്ങളും അലയടിച്ച വർഷം, കോവിഡ് വാക്സീൻ വിതരണത്തിൽ 100 കോടി ഡോസ് പിന്നിട്ട ആശ്വാസത്തിന്റെ വർഷം, ബംഗാളിലും കേരളത്തിലും ഭരണത്തുടർച്ച സംഭവിച്ച വർഷം, ഡൽഹിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ട വർഷം, സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച വർഷം. 2021 ഇന്ത്യയ്ക്ക് സംഭവബഹുലമായിരുന്നു.. India Year Ender | India @2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരിയും സാമ്പത്തിക പരിഷ്‌കാരങ്ങളും അലയടിച്ച വർഷം, കോവിഡ് വാക്സീൻ വിതരണത്തിൽ 100 കോടി ഡോസ് പിന്നിട്ട ആശ്വാസത്തിന്റെ വർഷം, ബംഗാളിലും കേരളത്തിലും ഭരണത്തുടർച്ച സംഭവിച്ച വർഷം, ഡൽഹിയിൽ കർഷക സമരം കൊടുമ്പിരി കൊണ്ട വർഷം, സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അപകടത്തിൽ മരിച്ച വർഷം. 2021 ഇന്ത്യയ്ക്ക് സംഭവബഹുലമായിരുന്നു. പ്രധാന സംഭവങ്ങളിലൂടെ ഒരെത്തിനോട്ടം.        

കോവിഡ് രണ്ടാം തരംഗം, വാക്സീൻ വിതരണം 100 കോടി ഡോസ് 

ADVERTISEMENT

രാജ്യത്ത് കോവിഡ് മഹാമാരിയുടെ പിടി മുറുകുകയും അയയുകയും ചെയ്ത വർഷമാണ് 2021. ഏപ്രിൽ പകുതിയോടെ രണ്ടാം തരംഗം ഇന്ത്യയിൽ പിടിമുറുക്കി. യുപിയിലും ഡൽഹിയിലും ആളുകൾ ഓക്‌സിജൻ സിലിണ്ടറിനായി പരക്കം പാഞ്ഞു. ഗംഗാ നദിയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരങ്ങൾ ഒഴുകിനടന്നു. ഡൽഹിയിലെ ശ്‌മശാനങ്ങളിൽ മൃതശരീരങ്ങൾ കൂട്ടിയിട്ടു ദഹിപ്പിച്ചു. വാക്സീൻ വിതരണത്തിൽ തീരുമാനം വൈകുന്നതിൽ കേന്ദ്രം സുപ്രീം കോടതിയുടെ ശാസന കേട്ടു.

Manorama Creative Image

തുടർന്ന് 2021 ജൂൺ 21ന് രാജ്യത്തു വാക്സീൻ നയം നിലവിൽ വന്നു. വാക്സീൻ കമ്പനികളിൽനിന്ന്‌  75 ശതമാനം ഡോസുകളും കേന്ദ്രം വാങ്ങി. അവ സംസ്ഥാനങ്ങൾക്കു സൗജന്യമായി വിതരണം ചെയ്‌തു. സെപ്റ്റംബർ പകുതിയോടെ കേസുകൾ കുറഞ്ഞു. ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലേക്കെത്തി.

ഫയൽ ചിത്രം

ഒക്ടോബർ 21ന് രാജ്യത്ത് 100 കോടി വാക്സീനുകൾ നൽകി. ഈ നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ. ഡിസംബർ 13 വരെ 133 കോടി വാക്സീൻ ഡോസുകളാണ് ഇന്ത്യ നൽകിയത്. 51 കോടി ജനങ്ങൾ വാക്സീൻ സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 37 ശതമാനം പേർക്ക് വാക്സീൻ ലഭിച്ചു. 2022 അവസാനത്തോടെ 100 ശതമാനം വാക്സീൻ വിതരണം കൈവരിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. ആ നേട്ടത്തിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് ഒമിക്രോൺ ആശങ്കകളെ രാജ്യം നേരിടുന്നത്.

അധികാര തുടർച്ച, ഭരണ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന

ADVERTISEMENT

2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. അസം, പുതുച്ചേരി, തമിഴ്‌നാട്, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങൾ വാശിയേറിയ മൽസരത്തിനു സാക്ഷിയായി. ഇതിൽ കേരളം, ബംഗാൾ, അസം സംസ്ഥാനങ്ങളിൽ യഥാക്രമം എൽഡിഎഫ്, തൃണമൂൽ കോൺഗ്രസ്, ബിജെപി-അസം ഗണ പരിഷത്-യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ മുന്നണി എന്നിവർ അധികാരമേറ്റു. കേരളത്തിൽ പിണറായി വിജയനും ബംഗാളിൽ മമത ബാനർജിയും ഭരണം തുടർന്നപ്പോൾ അസമിൽ മുൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനു പകരം ഹിമന്ദ ബിശ്വ ശർമയ്ക്ക് നറുക്കു വീണു. 

മമത ബാനർജി (ഫയൽ ചിത്രം)

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയെ തറ പറ്റിച്ച് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ മുന്നണി വിജയിച്ചു. പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ എൻ.രംഗസ്വാമി മുഖ്യമന്ത്രിയായി. കർണാടകയിൽ ബിജെപി മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ രാജിയെ തുടർന്ന് ബസവരാജ്‌ ബൊമ്മെ മുഖ്യമന്തിസ്ഥാനമേറ്റു. ഗുജറാത്തിൽ വിജയ് രൂപാണി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഭൂപേന്ദ്ര പട്ടേൽ ബിജെപിയുടെ പുതിയ മുഖ്യമന്ത്രിയായി.   

എം.കെ.സ്റ്റാലിൻ (ഫയൽ ചിത്രം)

പഞ്ചാബിലും അധികാര കൈമാറ്റം നടന്ന വർഷമാണ് കടന്നുപോയത്.  ക്യാപ്റ്റൻ അമരിന്ദർ സിങ്ങിന് പകരം ചരൺജിത് സിങ് ചന്നി ചുമതലയേറ്റു. സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രിയാണ് ചന്നി. 2021 ജൂലൈ 7 ന് കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ 12 മന്ത്രിമാർക്ക് സ്ഥാനം നഷ്ടപ്പെട്ടു. 43 പുതുമുഖങ്ങൾ മന്ത്രിസഭയിൽ പ്രവേശിച്ചു. 

ചരിത്രം കുറിച്ച കർഷക സമരം 

ADVERTISEMENT

ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക സമരത്തിന് വിജയകരമായ പരിസമാപ്‌തി. 2021 നവംബർ 19നു വിവാദ നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. 

2020 സെപ്റ്റംബർ 14 നാണ് കാർഷിക നിയമത്തിന്റെ ഓർഡിനൻസ് പാർലമെന്റിലെത്തിയത്. സെപ്റ്റംബർ 17 ന് ഓർഡിനൻസ് ലോക്സഭയിലും സെപ്റ്റംബർ 20 ന് രാജ്യസഭയിലും പാസാക്കി. തുടർന്ന് പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും പ്രതിഷേധിച്ചെങ്കിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുടെ കൂട്ടായ്മയായ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ 2020 നവംബർ ഏഴിനു സംയുക്ത കിസാൻ മോർച്ചയ്ക്കു രൂപം നൽകി. ഒരു വർഷത്തോളം നീണ്ട സമരം ഒടുവിൽ വിജയം കണ്ടു. സമരത്തിന്റെ അമരത്തു രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്ററും മലയാളിയുമായ കെ.വി. ബിജുവും ഉണ്ടായിരുന്നു. 

ഫയൽ ചിത്രം

കുതിച്ചു കയറി  പെട്രോൾ വില, സർവവ്യാപിയായി വിലക്കയറ്റം    

രാജ്യത്ത് അടിക്കടി ഉയർന്ന ഇന്ധന – പാചകവാതക വില സാധാരണക്കാരന്റെ നടുവൊടിക്കുന്ന കാഴ്‌ചയാണ്‌ 2021 ൽ കണ്ടത്.  2021 ജൂലൈ 7നു പെട്രോൾ വില രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 100 രൂപ കടന്നു. തുടർന്ന് മറ്റു സംസ്ഥാനങ്ങളിലും വില മൂന്നക്കം പിന്നിട്ടു. പെട്രോൾ വില കുതിച്ചതോടെ നിത്യോപയോഗ സാധനങ്ങൾ പലതിനും വില ഉയർന്നു. തക്കാളി പോലെയുള്ള നിത്യോപയോഗ പച്ചക്കറികൾക്കും വില ഉയർന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റി. കോവിഡ് സാമ്പത്തിക ആഘാതത്തിനിടെ വിലക്കയറ്റം എന്ന അമിതഭാരം ചുമക്കുകയാണ് ജനം. ഈ പോക്ക് തുടർന്നാൽ  പാചക വാതക സിലിണ്ടറിന്റെ വില അടുത്ത കൊല്ലം 1000 കടക്കുമോ എന്നതാണ് ആശങ്കപ്പെടുത്തുന്ന  ചോദ്യം. 

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ സംരംഭകർക്ക് 

2021 ഓഗസ്‌റ്റ് 23ന് പൊതുമേഖലാ സ്ഥാപനങ്ങൾ താൽക്കാലികമായി സ്വകാര്യ സംരംഭകർക്ക് കൈമാറുന്ന നാഷനൽ മോണിറ്റൈസേഷൻ പൈപ്‌ലൈൻ (എൻഎംപി) പദ്ധതി കേന്ദ്രം അവതരിപ്പിച്ചു. .കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ചില ആസ്തികൾ വിറ്റ് അടുത്ത നാലു വർഷത്തിനകം ആറു ലക്ഷം കോടിയോളം രൂപ നേടാനാണ് പദ്ധതിയുടെ ലക്ഷ്യം. റോഡുകൾ, റെയിൽവേ, വൈദ്യുതി ഉൽപാദനം, വൈദ്യുതി വിതരണം, പ്രകൃതി വാതകം, ഇന്ധന പൈപ്‌ലൈൻ, നഗരകേന്ദ്രീകൃത റിയൽ എസ്റ്റേറ്റ്, ടെലികോം, വെയർഹൗസുകൾ, ഖനനം, വ്യോമഗതാഗതം, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ എന്നീ 13 അടിസ്ഥാന സൗകര്യമേഖലകളിലെ ആസ്തികളാണ്  കേന്ദ്രം സ്വകാര്യപങ്കാളിത്തത്തിനായി വിട്ടുകൊടുത്തത്. ഇതൊരു ഭൂമി വിൽപനയല്ലെന്നും നടത്തിപ്പിനായുള്ള താൽക്കാലിക വിട്ടുകൊടുക്കലാണെന്നും, നിശ്ചിത കാലാവധി കഴിഞ്ഞാൽ ആസ്തി തിരികെ കിട്ടുമെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 

ഇന്ത്യയിലെ പെഗസസ് വിവാദം 

ഇസ്രയേൽ ആസ്ഥാനമായുള്ള എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട സ്പൈവെയറാണ് പെഗസസ്. 2019ൽ പുറത്തുവന്ന ഫോൺ ചോർത്തൽ വിവാദത്തോടെ പെഗസസ് ലോകശ്രദ്ധ പിടിച്ചുപറ്റി. 20 രാജ്യങ്ങളിലായി അര ലക്ഷം പേരുടെ ഫോണുകളിൽ നിന്നുള്ള വിവരങ്ങൾ ചോർത്തിയെന്നായിരുന്നു വിവാദം. ഇതിന്റെ അലയടികൾ ഇന്ത്യയിലും ആഞ്ഞടിച്ചു. മാധ്യമപ്രവർത്തകർ, അഭിഭാഷകർ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരെ ലക്ഷ്യമിട്ടു പെഗസസ് സ്പൈവെയർ പ്രയോഗിച്ചുവെന്ന് ആരോപണമുയർന്നു. ഇതിനു മുൻപും ഇന്ത്യക്കാരെ ലക്ഷ്യമിടാൻ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതി രൂപീകരിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ അധ്യക്ഷതയിലാണ് സമിതി. 

ആര്യൻ ഖാന്റെ അറസ്‌റ്റ് 

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസില്‍ ഒക്ടോബർ 2ന് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്‌തു. മൂന്നാഴ്‌ചയോളം ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിൽ കഴിഞ്ഞു.  കേസിൽ ശക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയ ബോംബെ ഹൈക്കോടതി 14 വ്യവസ്ഥകളോടെ ആര്യന് ജാമ്യം അനുവദിച്ചു.  

ബിപിൻ റാവത്തിനു വിട 

ആര്യൻ ഖാൻ (ഫയൽ ചിത്രം)

കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി കൊല്ലപ്പെട്ട വാർത്ത രാജ്യം ഞെട്ടലോടെ കേട്ടു. റഷ്യൻ നിർമിത മി17 ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ റാവത്തും ഭാര്യ മധുലികയും ഉൾപ്പടെ 14 സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സംയുക്ത സേനാ മേധാവിയെന്ന നിലയിൽ ബിപിൻ റാവത്ത് ഉയർത്തിക്കാട്ടിയ തിയറ്റർ കമാൻഡ് പോലെയുള്ള  സ്വപ്നപദ്ധതികൾക്ക് ഇനിയാര് നേതൃത്വം നൽകും എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.  

മറ്റു പ്രധാന സംഭവങ്ങൾ: ഒറ്റനോട്ടത്തിൽ 

കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽനിന്ന്

∙യുഎൻ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു വർഷമാണ് കാലാവധി. 

∙ഇന്ത്യയിൽ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിൽ 90 ലധികം ആളുകൾ കൊല്ലപ്പെട്ടു. മേയ് 17 നായിരുന്നു ദുരന്തം. ഇതേ ദിവസം ഒഎൻജിസി മുംബൈയിൽ ഉണ്ടായ ബാർജ് അപകടത്തിൽ 70 പേർ മരിച്ചു. 

∙അശ്ലീലചിത്ര നിർമാണ കേസിൽ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ടു മാസത്തിനു ശേഷം കുന്ദ്രയ്ക്കു ജാമ്യം ലഭിച്ചു.

∙സംസ്ഥാനങ്ങൾക്ക് ഒബിസി പട്ടിക തയാറാക്കാൻ അനുമതി നൽകുന്ന ഒബിസി ബിൽ ലോക്സഭ പാസാക്കി. സുപ്രീം കോടതിയുടെ മറാഠാ സംവരണ വിധിക്കെതിരെയുള്ള ബിൽ ആണ് ലോക്സഭ അംഗീകരിച്ചത്.  

രാജ് കുന്ദ്ര

∙എയർ ഇന്ത്യയുടെ 100 ശതമാനം ഓഹരി ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആദ്യ വൈമാനികനായ (ഏവിയേറ്റർ) ജെ.ആർ.ഡി ടാറ്റയുടെ  കമ്പനിയിൽ എയർ ഇന്ത്യ മടങ്ങിയെത്തി. നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന എയർ ഇന്ത്യയെ രക്ഷിക്കാൻ ടാറ്റ ഗ്രൂപ്പിന് കഴിയുമോ? ഉത്തരം 2022 നൽകിയേക്കും. 

English Summary : Year Ender 2021 : Major Events that took place in India during 2021