രൂപത്തിൽ ശവപ്പെട്ടിയോടു സാദൃശ്യമുണ്ട് യന്ത്രത്തിന്. താരതമ്യേന ഏറ്റവും വേദനയില്ലാത്ത മരണം എന്നതാണ് നിർമാതാക്കളുടെ അവകാശവാദം. കിടപ്പുരോഗികൾക്കു പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നതെന്നും നിർമാതാക്കൾ പറയുന്നു. ഒരു കണ്ണു ചിമ്മൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാനുള്ള കമാൻഡ് ആയി മാറ്റാം. ശവപ്പെട്ടിയായും ഉപയോഗിക്കാം. പുനരുപയോഗവും സാധ്യമാണ്. പോഡിൽ ദ്രാവകരൂപത്തിലുള്ള...

രൂപത്തിൽ ശവപ്പെട്ടിയോടു സാദൃശ്യമുണ്ട് യന്ത്രത്തിന്. താരതമ്യേന ഏറ്റവും വേദനയില്ലാത്ത മരണം എന്നതാണ് നിർമാതാക്കളുടെ അവകാശവാദം. കിടപ്പുരോഗികൾക്കു പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നതെന്നും നിർമാതാക്കൾ പറയുന്നു. ഒരു കണ്ണു ചിമ്മൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാനുള്ള കമാൻഡ് ആയി മാറ്റാം. ശവപ്പെട്ടിയായും ഉപയോഗിക്കാം. പുനരുപയോഗവും സാധ്യമാണ്. പോഡിൽ ദ്രാവകരൂപത്തിലുള്ള...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂപത്തിൽ ശവപ്പെട്ടിയോടു സാദൃശ്യമുണ്ട് യന്ത്രത്തിന്. താരതമ്യേന ഏറ്റവും വേദനയില്ലാത്ത മരണം എന്നതാണ് നിർമാതാക്കളുടെ അവകാശവാദം. കിടപ്പുരോഗികൾക്കു പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നതെന്നും നിർമാതാക്കൾ പറയുന്നു. ഒരു കണ്ണു ചിമ്മൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാനുള്ള കമാൻഡ് ആയി മാറ്റാം. ശവപ്പെട്ടിയായും ഉപയോഗിക്കാം. പുനരുപയോഗവും സാധ്യമാണ്. പോഡിൽ ദ്രാവകരൂപത്തിലുള്ള...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. ഫിലിപ് നിഷ്കെ... കുറച്ചു ദിവസങ്ങളായി ലോകം തിരഞ്ഞുകൊണ്ടിരിക്കുന്ന പേരാണ്. ആദ്യം പരിചയം തോന്നില്ലെങ്കിലും ഡോ.ഡെത്ത് അഥവാ മരണത്തിന്റെ ഡോക്ടർ എന്ന പേര് കേട്ടാൽ ആ അപരിചിതത്വം മാറും. മരണത്തിന്റെ യന്ത്രം സൃഷ്ടിച്ച ഡോക്ടറും അദ്ദേഹത്തിന്റെ കണ്ടുപിടിത്തവും ലോകം മുഴുവൻ ചൂടുപിടിച്ച ചർച്ചയാണ്. മരണ പേടകത്തിന് നിയമപരമായ അനുമതി നൽകാൻ സ്വിറ്റ്സർലൻഡ് തയാറാകുമ്പോൾ അതിന്റെ പിന്നിലെ ധാർമികത ചോദ്യം ചെയ്യപ്പെടുകയാണ്. ആഗ്രഹിക്കുന്ന ആർക്കും യന്ത്രം സ്വന്തമാക്കാനും മരണത്തെ പുൽകാനും കഴിയുമെന്നു വരുമ്പോൾ ഉണ്ടായേക്കാവുന്ന മനുഷ്യാവകാശ ലംഘനങ്ങളാണ് ലോകത്തെ ഉലയ്ക്കുന്നത്. യന്ത്രം ഉപയോഗിച്ചു മരിക്കുന്നവർക്ക് അതേ യന്ത്രം ശവപ്പെട്ടിയായും ഉപയോഗിക്കാം.

മരണപേടകം. ചിത്രത്തിന് കടപ്പാട്: Exit International

നിങ്ങൾക്ക് മരിക്കാൻ തോന്നുന്നുവെങ്കിൽ സ്വയം മരിക്കുക– ഡോ.ഡെത്ത് എന്ന് ലോകം വിളിക്കുന്ന ഡോ. ഫിലിപ് നിഷ്കെയുടെ ആപ്തവാക്യമാണിത്. ഇതേ ആശയമാണ് മരണത്തിന്റെ പേടകം നിർമിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ഓസ്ട്രേലിയൻ സ്വദേശിയായ ഡോ. ഫിലിപ് 2022ൽ തന്റെ മരണ പേടകം സ്വിറ്റ്സർലൻഡിൽ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ്. മരിക്കാൻ ആഗ്രഹിക്കുന്ന ഒരുപാടുപേർ ലോകത്ത് ജീവിച്ചിരിപ്പുണ്ടെന്നും അവരെ സഹായിക്കാനാണ് ഈ മരണ യന്ത്രം നിർമിച്ചതെന്നുമാണ് ഡോക്ടറുടെ ന്യായം.

ADVERTISEMENT

മരണ പേടകം വിപണിയിലെത്തുമോ?

മുനുഷ്യാവകാശം സംബന്ധിച്ച ചോദ്യങ്ങളും നിയമപരമായ സാധുതയുമെല്ലാം ചർച്ചയാകുമ്പോഴും ‘സാർക്കോ’ എന്ന മരിക്കാനുള്ള ഉപകരണം സ്വിറ്റ്സർലൻഡിലെ വിപണികളിൽ ലഭ്യമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. വേദനയറിയാതെ ഒരു മിനുറ്റുകൊണ്ടു മരിക്കാൻ സഹായിക്കുന്ന യന്ത്രം ഒരു വർഷത്തിനുള്ളിൽ ആവശ്യക്കാർക്ക് വാങ്ങാവുന്ന സാഹചര്യം ഒരുങ്ങിയേക്കുമെന്നുള്ള സൂചനകളുമുണ്ട്. എന്നാൽ വിപണിയിൽനിന്ന് ആർക്കും യഥേഷ്ടം വാങ്ങാവുന്ന തരത്തിൽ യന്ത്രം ലഭ്യമാക്കിയേക്കില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. എന്തായാലും മരണയന്ത്രത്തിന് സ്വിറ്റ്സർലൻഡ് നിയമാനുമതി കൊടുത്തു കഴിഞ്ഞു.

സാർക്കോ ഉപകരണം വെർച്വൽ റിയാലിറ്റിയിലൂടെ പരീക്ഷിക്കുന്നു. ചിത്രം: Jasper Juinen / AFP

സ്വിറ്റ്സർലൻഡിലെ നിയമവിദഗ്ധരുമായി ‘സാർകോ’ അധികൃതർ നടത്തിയ കൂടിക്കാഴ്ചയിൽ യന്ത്രം രാജ്യത്തിന്റെ നിലവിലെ നിയമവ്യവസ്ഥകൾക്ക് എതിരല്ലെന്ന റിപ്പോർട്ടാണു നൽകിയിരിക്കുന്നത്. എന്നാൽ ഒരു വിഭാഗം നിയമവിദഗ്ധർ യന്ത്രത്തിനെതിരെ രംഗത്തുവന്നിട്ടുമുണ്ട്. മറ്റൊരാളുടെയോ യന്ത്രത്തിന്റെയോ സഹായംകൊണ്ടുള്ള ദയാവധങ്ങൾ രാജ്യത്തു സാധാരണയായി നടക്കാറുണ്ടെന്നും 2020ൽ മാത്രം ഇത്തരം 1300 മരണം നടന്നിട്ടുണ്ടെന്നുമാണ് കമ്പനിയുടെ വാദം. വേദനയില്ലാത്ത മരണം സാധ്യമാക്കുന്ന യന്ത്രവുമായി മുന്നോട്ടു പോകാനാണു കമ്പനിയുടെ തീരുമാനം. ദയാവധത്തെയും ആത്മഹത്യയെയും പ്രോത്സാഹിപ്പിക്കുന്നതാണ് യന്ത്രമെന്നു പറയുന്നവരുമേറെ.

വേദനയില്ലാത്ത മരണം വാഗ്‌ദാനം

ADVERTISEMENT

വേദനയില്ലാത്ത മരണമാണ് ഡോ. ഡെത്ത് വാഗ്ദാനം ചെയ്യുന്നത്. നൈട്രജൻ നിറച്ച പോഡാണ് ഈ മരണയന്ത്രം. എക്സിറ്റ് ഇന്റർനാഷനൽ എന്ന സന്നദ്ധ സംഘടനയാണ് യന്ത്രം വികസിപ്പിച്ചത്. യന്ത്രത്തിലേക്കു പ്രവേശിച്ചാൽ ശരീരത്തിലെ ഓക്സിജന്റെ അളവ് അതിവേഗം താഴും. അങ്ങനെയാണു മരണം സംഭവിക്കുക. ഒരു മിനുറ്റിനുള്ളിൽ മരണം ഉണ്ടാകുമെന്നാണു നിർമാതാക്കൾ അവകാശപ്പെടുന്നത്. മരണത്തിലേക്കടുക്കുമ്പോൾ പിന്തിരിയണമെന്നു തോന്നിയാൽ പുറത്തുകടക്കാനുള്ള ഓപ്ഷനുമുണ്ട്. ഇതിനായി എക്സിറ്റ് ബട്ടൺ ഓണാക്കുകയേ വേണ്ടൂ.

സാർക്കോ മരണ പേടകം പ്രദർശനത്തിനു വച്ചപ്പോൾ. ചിത്രം: Exit International

രൂപത്തിൽ ശവപ്പെട്ടിയോടു സാദൃശ്യമുണ്ട് യന്ത്രത്തിന്. താരതമ്യേന ഏറ്റവും വേദനയില്ലാത്ത മരണം എന്നതാണ് നിർമാതാക്കളുടെ അവകാശവാദം. കിടപ്പുരോഗികൾക്കു പോലും ഉപയോഗിക്കാവുന്ന തരത്തിലാണ് യന്ത്രം നിർമിച്ചിരിക്കുന്നതെന്നും നിർമാതാക്കൾ പറയുന്നു. ഒരു കണ്ണു ചിമ്മൽ പോലും യന്ത്രം പ്രവർത്തിപ്പിക്കാനുള്ള കമാൻഡ് ആയി മാറ്റാം. ശവപ്പെട്ടിയായും ഉപയോഗിക്കാം. പുനരുപയോഗവും സാധ്യമാണ്. പോഡിൽ ദ്രാവകരൂപത്തിലുള്ള നൈട്രജനാണു നിറച്ചിരിക്കുന്നത്. ഡെത്ത് ബട്ടൺ പ്രസ് ചെയ്താൽ നൈട്രജൻ വാതകം ചേംബറിലാകെ നിറയും. ഇതു ശ്വസിക്കുക വഴി ശരീരത്തിലെ ഓക്സിജൻ നില വളരെപ്പെട്ടെന്നു താഴും. ഒരു മിനിറ്റിനുള്ളിൽ ഓക്സിജന്റെ അളവ് 5 ശതമാനത്തിലേക്കു ചുരുങ്ങും.

നൈട്രജൻ വിഷവാതകമല്ല, ഇതിനു പ്രത്യേക ഗന്ധവുമില്ല. അന്തരീക്ഷ വായുവിൽ 78 ശതമാനമാണ് നൈട്രജന്റെ അളവ്. ശുദ്ധമായ നൈട്രജൻ ശ്വസിക്കുമ്പോൾ സ്ഥിരതയില്ലായ്മ പോലുള്ള വ്യത്യസ്ഥമായ ഒരു അനുഭവമാണുണ്ടാകുക. 10 മിനിറ്റിനുള്ളിൽ മരണം സംഭവിക്കും. രക്തത്തിൽ ഓക്സിജനില്ലാതെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവു കൂടിയാണു മരണം സംഭവിക്കുന്നത്. ഗ്യാസ് ചേംബറിനെ മഹത്വവൽക്കരിച്ച രൂപം എന്നുള്ള രീതിയിൽ യന്ത്രത്തെ വിമർശിക്കുന്നവർ ഒട്ടേറെയുണ്ട്. ഹൈഡ്രജൻ സയനേഡ് പോലുള്ള വിഷവാതകങ്ങളാണ് ഗ്യാസ് ചേംബറിൽ നിറയ്ക്കുന്നത്. ഇവിടെ വിഷവാതകമല്ലെന്ന വ്യത്യാസമാണുള്ളത്. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുമെന്ന വിമർശനവും ഉയരുന്നുണ്ട്.

‘ആരുടെയും മരണം അനാകർഷകമാകരുത്’

ADVERTISEMENT

മൂന്നു സാർകോ യൂണിറ്റുകളാണ് എക്സിറ്റ് ഇന്റർനാഷനൽ നിർമിച്ചിട്ടുള്ളത്. ആദ്യം നിർമിച്ച പോഡ് ജർമൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ പോഡ് സംഘടനയുടെ നെതർലൻഡ്സിലെ ലാബോറട്ടറിയിലാണ്. മൂന്നാമത്തെ മരണയന്ത്രത്തിന്റെ പണിപ്പുരയിലാണ് സംഘടന. സാർക്കോയെ ഒരു മെഡിക്കൽ ഡിവൈസായി കാണേണ്ടതില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്. ദയാവധത്തിന് അനുമതി ലഭിച്ചവർക്ക് വേദനയില്ലാതെ മരിക്കാൻ അവസരമൊരുക്കുന്ന ഒരു യന്ത്രം മാത്രമാണിതെന്നും നിർമാതാക്കൾ പറയുന്നു.

ഡോ. ഫിലിപ് നിഷ്‌കെ. ചിത്രം: DAVID HANCOCK / AFP

ചലനശേഷി നഷ്ടപ്പെട്ടവർക്കുപോലും പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് രൂപഘടന. ദയാവധത്തിന് നിയമപ്രകാരം അനുമതിയുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. നിലവിൽ ഫിസിഷ്യനോ മറ്റോ മരുന്നു കുത്തിവച്ചാണ് അനുമതി ലഭിച്ച കിടപ്പുരോഗികൾക്ക് ദയാവധം നടത്തുന്നത്. നീലനിറത്തിലുള്ള പോഡാണ് ജർമനിയിലുള്ളത്. പർപ്പിൾ നിറത്തിൽ തയാറാക്കുന്ന മൂന്നാമത്തെ പോഡ് ഉടൻ സ്വിറ്റ്സർലൻഡിനു കൊടുക്കുമെന്ന് ഡോ. ഫിലിപ് പറയുന്നു. ആരുടെയും മരണം അനാകർഷകമാകരുതെന്നതാണ് തന്റെ നയമെന്നു ഡോക്ടർ പറയുന്നു.

English Summary: The Swiss Machine that Assists in Suicide! What is Exit International? Who is Dr Death?