പുതുവർഷത്തിൽ കോവിഡിനെ മാത്രമല്ല, ഇവയെല്ലാറ്റിനെയും നമുക്ക് ആട്ടിപ്പായിക്കണം. അതിനായി എന്താണു നമുക്കു വേണ്ട വാക്സീൻ? പറഞ്ഞുപഴകിയ ചില മരുന്നുകൾ തന്നെയേ ഉള്ളൂ. പക്ഷേ, ഉറപ്പാണ്, നമ്മൾ ആഗ്രഹിക്കുന്ന കേരളത്തെ തിരിച്ചു തരാൻ ആ പഴഞ്ചൻ ടെക്നിക്കിനു കഴിയും. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും ടെക്നിക്. ..Kerala and New Year

പുതുവർഷത്തിൽ കോവിഡിനെ മാത്രമല്ല, ഇവയെല്ലാറ്റിനെയും നമുക്ക് ആട്ടിപ്പായിക്കണം. അതിനായി എന്താണു നമുക്കു വേണ്ട വാക്സീൻ? പറഞ്ഞുപഴകിയ ചില മരുന്നുകൾ തന്നെയേ ഉള്ളൂ. പക്ഷേ, ഉറപ്പാണ്, നമ്മൾ ആഗ്രഹിക്കുന്ന കേരളത്തെ തിരിച്ചു തരാൻ ആ പഴഞ്ചൻ ടെക്നിക്കിനു കഴിയും. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും ടെക്നിക്. ..Kerala and New Year

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷത്തിൽ കോവിഡിനെ മാത്രമല്ല, ഇവയെല്ലാറ്റിനെയും നമുക്ക് ആട്ടിപ്പായിക്കണം. അതിനായി എന്താണു നമുക്കു വേണ്ട വാക്സീൻ? പറഞ്ഞുപഴകിയ ചില മരുന്നുകൾ തന്നെയേ ഉള്ളൂ. പക്ഷേ, ഉറപ്പാണ്, നമ്മൾ ആഗ്രഹിക്കുന്ന കേരളത്തെ തിരിച്ചു തരാൻ ആ പഴഞ്ചൻ ടെക്നിക്കിനു കഴിയും. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും ടെക്നിക്. ..Kerala and New Year

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്റെ നാടേ, നിനക്കിതെന്തുപറ്റി?

നമുക്കിതെന്തു പറ്റി? വെറുത്തും

ADVERTISEMENT

ചൊടിച്ചും കൊലവിളിച്ചമറിയും

ലഹരിയിൽ പൂഴ്ന്നും ചിരിമറന്നും 

അകന്നും പിന്നെയുമകന്നും

എന്തൊരു വല്ലാത്ത പോക്ക്.

ADVERTISEMENT

ഒടുക്കത്തിലേക്കുള്ള പോക്ക്

വൈകിക്കഴിഞ്ഞു, ഇനിയും കാത്തുനിൽക്കാനാകില്ല. ഉടനെ ഇതാ ഇപ്പോൾത്തന്നെ നമുക്കൊരു പുതിയ വാക്സീൻ വേണം. അമ്മവയറ്റിൽ ഉറങ്ങുന്ന കുഞ്ഞിനു മുതൽ കൊടുക്കാനുള്ള വാക്സീൻ. നമ്മെ മനുഷ്യരല്ലാതാക്കുന്ന ചില കൊടുംഭീകര രോഗങ്ങൾക്കുള്ള വാക്സീൻ. അതു കണ്ടുപിടിച്ചു കുത്തിവച്ചില്ലെങ്കിൽ പിന്നെ ഈ നാടില്ല. നമ്മളില്ല. 

ലോകത്തെ 775 കോടി ജനങ്ങളുടെയും ചോരയ്ക്കു നിറം ചുവപ്പാണെന്ന്, എല്ലാവരുടെയും ചങ്കും കരളും പ്രവർത്തിക്കുന്നത് ഒരേ മെക്കാനിസത്തിലാണെന്ന്, എല്ലാവരും മരിച്ചു പോകുമെന്ന് ഓർക്കാത്ത മറവിരോഗം, ഞാനും എന്റെ ശരിയും മാത്രമാണു ശരിയെന്നും അതിനെതിരെ നിൽക്കുന്നവരെ കൊല്ലുമെന്നും അലറുന്ന വെറുപ്പ് രോഗം, രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പണത്തിന്റെയും പേരിൽ കാരിരുമ്പുവേലി കെട്ടുന്ന വിദ്വേഷ രോഗം, മനസ്സും ബുദ്ധിയും ഉന്മാദത്തിൽ നട്ടം തിരിയുന്ന ലഹരി രോഗം, ഇഷ്ടമെന്നു പേരിട്ട് ഒപ്പമുള്ളയാളെ കൊന്നുതള്ളുന്ന മനോരോഗം, 8 മാസം പ്രായമുള്ള കുഞ്ഞിന്റെയും 80 വയസ്സുകാരിയുടെയും ഉടുതുണിയുരിയുന്ന പീഡനരോഗം, ഒന്നുമിണ്ടിയാൽ അടുത്ത വാക്കിനു വാൾ വീശുന്ന ഗുണ്ടാ രോഗം, പെണ്ണിനു പൊന്നുകൊണ്ടും പണം കൊണ്ടും തൂക്കി വിലയിടുന്ന സ്ത്രീധന രോഗം, വിമർശിക്കാനോ അഭിപ്രായം പറയാനോ പ്രതികരിക്കാനോ സമ്മതിക്കാത്ത അസഹിഷ്ണുതാ രോഗം, പ്രകൃതിയുടെ ജീവനെടുക്കുന്ന സ്വാർഥരോഗം.... ഉറപ്പാണ്, ഇതല്ല നമ്മൾ ആഗ്രഹിക്കുന്ന കേരളം.

പുതുവർഷത്തിൽ കോവിഡിനെ മാത്രമല്ല, ഇവയെല്ലാറ്റിനെയും നമുക്ക് ആട്ടിപ്പായിക്കണം. അതിനായി എന്താണു നമുക്കു വേണ്ട വാക്സീൻ? പറഞ്ഞുപഴകിയ ചില മരുന്നുകൾ തന്നെയേ ഉള്ളൂ. പക്ഷേ, ഉറപ്പാണ്, നമ്മൾ ആഗ്രഹിക്കുന്ന കേരളത്തെ തിരിച്ചു തരാൻ ആ പഴഞ്ചൻ ടെക്നിക്കിനു കഴിയും. സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും പരസ്പര ബഹുമാനത്തിന്റെയും ടെക്നിക്. അതിലേക്ക്, ശാസ്ത്രീയമായ പരിഹാരമാർഗങ്ങളും ഉറപ്പുള്ള നിയമപാലനവും കൂടിച്ചേരുമ്പോൾ ഉഗ്രൻ പ്രതിരോധ വാക്സീൻ കോക്ടെയ്‌ൽ ആയി.   

ADVERTISEMENT

സർക്കാരിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും മതങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജനകൂട്ടായ്മകളുടെയും കലാ, സാംസ്കാരിക, സാമൂഹികപ്രവർത്തകരുടെയും കൈമെയ് മറന്നുള്ള പ്രവർത്തനം, പഴുതടച്ച പൊലീസ്, നിയമ ഇടപെടൽ– ഇതെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ വേണം. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു തള്ളിക്കളയുകയോ കേരളത്തിന് ഒരു കുഴപ്പവുമില്ലെന്നു കണ്ണടയ്ക്കുകയോ ചെയ്താൽ നഷ്ടം വേറെ ആർക്കുമില്ല. നമുക്കു മാത്രമേ ഉള്ളൂ. നമുക്കു മാത്രം. ഗുണ്ടാവിളയാട്ടം, കൊല, ലഹരിയൊഴുക്ക്, വർഗീയ സംഘർഷം; ഇതല്ല, കേരള മോഡൽ

2 വർഷം മുൻപ് കോവിഡ് ഭീഷണി ഉയർന്നപ്പോൾ, ആശങ്കകൾക്കിടയിലും കരുതി; ഈ തിരിച്ചടി മനുഷ്യനു വലിയ തിരിച്ചറിവാകുമെന്ന്. പക്ഷേ, ലക്ഷക്കണക്കിനു മനുഷ്യർ മരിച്ചു വീണിട്ടും രോഗം പടർന്നിട്ടും നമ്മുടെ കാഴ്ചപ്പാടുകളോ നിലപാടുകളോ മാറിയില്ല. അഹന്ത തെല്ലും ശമിച്ചില്ല. പാഠങ്ങളൊന്നും നാം പഠിച്ചില്ല. 

കോവിഡ് മുക്തയെ യാത്രയാക്കുന്ന ആരോഗ്യ പ്രവർത്തകർ. ഫയൽ ചിത്രം: മനോരമ

2021 കടന്നു പോകുമ്പോൾ ഒന്നു തിരിഞ്ഞു നോക്കുക– രാസലഹരി അടക്കമുള്ള അതീവ ആപത്തുണ്ടാക്കുന്ന ലഹരിവസ്തുക്കളുടെ വ്യാപക ഉപയോഗം, ഞെട്ടിക്കുന്ന തരത്തിൽ വളരുന്ന കുറ്റകൃത്യങ്ങൾ,  സ്ത്രീധനപീഡനക്കൊലകൾ, രാഷ്ട്രീയക്കൊലകൾ, വിഭാഗീയ– വർഗീയ പ്രശ്നങ്ങൾ, കൂട്ടബലാൽസംഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ ഇരയാകുന്നതും അവർ ഉൾപ്പെട്ടതുമായ കുറ്റങ്ങൾ, ശിഥിലമായ കുടുംബങ്ങൾ, കൂടുന്ന ആത്മഹത്യ, പെരുകുന്ന വിഷാദരോഗം, വിവാഹേതര ബന്ധങ്ങളും അവയെ തുടർന്നുള്ള കൊലപാതകവും ക്വട്ടേഷനും, നീതികിട്ടാതെ വലയുന്ന സാധാരണക്കാർ – ഇതൊക്കെയല്ലേ നമ്മുടെ മുന്നിൽ എത്തുന്നത്. ഇക്കാലത്തുണ്ടായ പല നന്മകളെയും നേട്ടങ്ങളെയും ഇരുട്ടിലാക്കുന്ന രീതിയിലാണു തിന്മകളുടെ വർധന. 

പതംപറയാതെ പരിഹാരം കാണാം, കൈകോർത്ത് മുന്നേറാം

പ്രശ്നമുണ്ട്, പ്രശ്നമുണ്ട് അതിനു കാരണം അവരാണ്, ഇവരാണ്, ഇന്റർനെറ്റാണ്  എന്നെല്ലാം പറഞ്ഞുകൊണ്ടിരുന്നാലോ ചർച്ചകൾക്കു പിന്നാലെ ചർച്ചകൾ നടത്തിയാലോ മാത്രം ഒരു ഗുണവുമില്ല. ഇടിവെട്ടിപ്പെയ്തു തോരുന്ന മഴ പോലെ ചർച്ചയും തോരും, പ്രശ്നം പെയ്തുകൊണ്ടിരിക്കുകയും ചെയ്യും. എന്താണു പ്രശ്നം, എന്താണു പരിഹാരം എന്ന ചർച്ചയും സംവാദവും അഭിപ്രായരൂപീകരണവും എല്ലാം ആവശ്യമാണ്. അതു മാത്രം പോരെന്നേ പറയുന്നുള്ളൂ. നിർദേശങ്ങളിലും അഭിപ്രായങ്ങളിലുമുള്ള ‘ആക്‌ഷൻ’ ആണു പ്രധാനം. 

People gather around "Little Amal", a 3.5 metre tall puppet of a young Syrian refugee girl, during the UN Climate Change Conference (COP26) in Glasgow, Scotland, Britain, November 9, 2021. REUTERS/Phil Noble

അസ്വസ്ഥതയും സംഘർഷവും കൂടിവരുന്നതിനിടെ കോവിഡ് കൂടിയെത്തിയതോടെ ജനങ്ങളുടെ പിരിമുറുക്കം കൂടി. തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും വിലക്കയറ്റവും കൂട്ടിനെത്തിയപ്പോൾ പലരും നിരാശയിലേക്കു കൂപ്പുകുത്തി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പു വരുത്തേണ്ടതു സർക്കാരിന്റെ കടമയാണെന്നു മനഃശാസ്ത്ര വിദഗ്ധർ ഓർമിപ്പിക്കുന്നു. 

നമുക്കു വേണം സന്തോഷ-സഹിഷ്ണുതാ വകുപ്പ്

നാട്ടിൽ പാലവും റെയിലും റോഡും നിർമിച്ച് അടിസ്ഥാന സൗകര്യവികസനം നടത്തുന്നതുപോലെ തന്നെ മനുഷ്യന്റെ സൗഖ്യവും സ്വാസ്ഥ്യവും (വെൽബീയിങ്) ഉറപ്പാക്കുന്ന മാനസികാരോഗ്യ അടിസ്ഥാന സൗകര്യവികസനവും ഉണ്ടാകണമെന്ന് പ്രമുഖ മാനസികാരോഗ്യവിദഗ്ധൻ ഡോ. സി.ജെ.ജോൺ ഓർമിപ്പിക്കുന്നു.

 ‘ആഗോള താപനം പോലെ രൂക്ഷമാണ് ആഗോള മൂല്യശോഷണവും. പണമുണ്ടാക്കുകയെന്നതാണ് ഏറ്റവും വലിയ ലക്ഷ്യമെന്നും അതിന് ഏതു മാർഗം സ്വീകരിക്കുന്നതും ‘മിടുക്ക്’ ആണെന്നും കരുതുകയാണു ജനങ്ങൾ. സത്യസന്ധതയും നന്മയും മുറുകെപ്പിടിക്കുന്നതു ‘കഴിവുകേട്’ ആണെന്ന വിലയിരുത്തലാണിപ്പോൾ. കുടുംബം, ആത്മീയ–മത സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ എന്നിവയെല്ലാം തിരുത്തൽ ശക്തിയായിരുന്നിടത്ത് അവയുടെ ലക്ഷ്യങ്ങൾ ഇപ്പോൾ മാറിപ്പോയിരിക്കുന്നു. സ്വാർഥതയും മറ്റു താൽപര്യങ്ങളും എല്ലാ സംവിധാനങ്ങളെയും കീഴ്പ്പെടുത്തുകയാണ്. നല്ല വ്യക്തികളാകുകയെന്ന ലക്ഷ്യം ഇപ്പോൾ കുടുംബങ്ങളിലെ വളർത്തൽ സംസ്കാരത്തിൽ ഇല്ല. സമ്പാദ്യമുണ്ടാക്കുക, ആഡംബരജീവിതം നയിക്കുക എന്നതിലേക്കു മാത്രമാണു ശ്രദ്ധ. 

ഡോ. സി.ജെ.ജോൺ.

കുട്ടികളെ തിരുത്തുകയോ അവരോടു ‘നോ’ പറയുകയോ ചെയ്യുന്ന രീതികൾ പാടേ ഇല്ലാതാകുന്നു. ഈ കുട്ടികളാണു സമൂഹത്തിലേക്ക് എത്തുന്നത്. തെരുവിൽ മാത്രമല്ല, വീട്ടിലുമുണ്ട് ഗുണ്ടായിസമെന്നു തിരിച്ചറിയണം. ബന്ധങ്ങളുടെ സമവാക്യം മാറി, എല്ലാ കാര്യങ്ങളും കുട്ടികൾ തീരുമാനിക്കുന്ന രീതിയായി. രക്ഷിതാക്കളെ ഭീഷണിപ്പെടുത്തി കുട്ടികൾ പലതും സാധിച്ചെടുക്കുന്നതും മക്കൾ കടുംകൈ വല്ലതും ചെയ്തു കളയുമോ എന്നു ഭയന്ന് അവർക്ക് ആവശ്യത്തിലേറെ പ്രധാന്യം രക്ഷിതാക്കൾ കൊടുക്കുന്നതും ഇന്നു പതിവുകാഴ്ചയാണ്. എല്ലാ മാറ്റങ്ങളുടെയും തുടക്കം കുടുംബത്തിൽ നിന്നാണ്, വീട്ടിൽ നിന്നാണു വേണ്ടതെന്ന് ഉള്ളതുകൊണ്ടാണിതു പറയുന്നത്. 

കൊലപാതകങ്ങളെ ന്യായീകരിക്കുന്ന തിയറികൾ പൂർണമായും ഒഴിവാക്കണം. രാഷ്ട്രീയക്കൊലയെന്നും പ്രണയപ്പകയുടെ പേരിലുള്ള കൊലയെന്നും പറയരുത്. ഏതു കൊലപാതകവും കൊലപാതകമാണ്, വലിയ കുറ്റകൃത്യമാണ് എന്ന മട്ടിൽ മാത്രം കാണണം. ഒന്നിനെയും മഹത്വവൽക്കരിക്കരുത്. അപകടകരമായി വളരുന്ന വിഭാഗീയ ചിന്തകളെ ഇപ്പോൾ തന്നെ നുള്ളിക്കളയണം. ഇതെല്ലാം ലക്ഷ്യമിട്ട് കേരളത്തിനും സന്തോഷ, സഹിഷ്ണുതാ വകുപ്പ് ഉണ്ടാകണം'- കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ആയ ഡോ. ജോൺ പറയുന്നു.

ലഹരിക്കു തടയിടാൻ പ്രത്യേക പദ്ധതി വരണം

മനസ്സിന്റെ എല്ലാ നിയന്ത്രണങ്ങളെയും ഇല്ലാതാക്കുന്ന രാസലഹരി ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കേരളത്തിൽ വർധിക്കുന്നുവെന്നതും കുട്ടികൾ അടക്കം ഒട്ടേറെപ്പേർ ഇതിന്റെ ഇരകളാകുന്നുവെന്നതും ഏറ്റവും ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗം അസി. പ്രഫസർ ഡോ. അരുൺ ബി.നായർ അടിവരയിടുന്നു.

ഡോ. അരുൺ ബി.നായർ

കേരളത്തിൽ ഉന്മാദവിരുന്നുകൾ നടക്കുന്നു, ഡാർക് നെറ്റിലൂടെ ലഹരി സുലഭമായി ലഭിക്കുന്നു– എന്നിട്ടും ഇതു നേരിടാൻ പഴുതടച്ച നടപടികൾ ഉല്ല. മദ്യവും ലഹരിയും ഉപയോഗിച്ച് കിറുങ്ങി നടക്കുന്നവരുടെ നാടായി നാം മാറരുത്. ബുദ്ധിയും വിവേകവും വിദ്യാഭ്യാസവും പക്വതയും ഉള്ള കേരളമെന്ന പേരാണു നിലനിർത്തേണ്ടത്. നാടിന്റെ ഓരോ മുക്കിലും മൂലയിലും കൊച്ചുകുട്ടികൾ മുതലുള്ളവരിലും ലഹരിക്കെതിരെ ബോധവൽക്കരണത്തിനായി ഊർജിത പദ്ധതിയുണ്ടാകണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. 

ഞാൻ, നീ, ഞങ്ങൾ, നിങ്ങൾ എന്നിങ്ങനെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ ജനങ്ങളെ വിഭാഗീയതയോടെ കാണുന്ന സംസാരം പൊതു സ്ഥലങ്ങളിൽ മാത്രമല്ല, വീടുകളിലും ഉണ്ടാകരുത്. കുട്ടികളിൽ ചെറുപ്പം മുതൽ ഇത്തരം ചിന്ത വളരാതിരിക്കാൻ സർക്കാർ ഇടപെടൽ തന്നെ ഉണ്ടാകണം. പാഠ്യപദ്ധതിയിലും സമത്വത്തിന്റെയും മാനവികതയുടെയും സന്ദേശങ്ങൾ ഉൾപ്പെടുത്തണം.

നിയമം ശക്തമാകണം, ഫാസ്റ്റ് ട്രാക്ക് കോടതികൾ വരണം

രോഗങ്ങളിൽ നിന്നു ശരീരത്തിനു പ്രതിരോധം സമ്മാനിക്കാൻ മരുന്നും കുത്തിവയ്പും നൽകുന്നതു പോലെ, സമ്മർദങ്ങളെയും വെല്ലുവിളികളെയും നേരിടാനുള്ള മാനസിക പ്രതിരോധ ശേഷി (ഇമോഷനൽ ഇമ്യൂണിറ്റി) വളർത്താൻ സമയബന്ധിതമായ പദ്ധതി കൂടിയേ തീരൂ എന്ന് കോഴിക്കോട് ചേതന സെന്റർ ഫോർ ന്യൂറോസൈക്യാട്രി ഡയറക്ടർ ഡോ.പി.എൻ.സുരേഷ്കുമാർ ചൂണ്ടിക്കാട്ടി. മികച്ച സൗഹൃദങ്ങൾ നഷ്ടപ്പെടുകയും തെറ്റായ സ്വാധീനങ്ങൾ കൂടി വരികയും ചെയ്യുന്ന ഇക്കാലത്ത് അതിനെതിരെയും പടയൊരുക്കം വേണം. ഡിജിറ്റൽ വേൾഡ് എന്ന യാന്ത്രിക യുഗത്തിലൂടെ കടന്നുപോകുന്ന യുവതലമുറയ്ക്ക് പലപ്പോഴും വാർത്തകളിലെയും വസ്തുതകളിലെയും സത്യമേത്, നുണയേത് എന്നു തിരിച്ചറിയാനാകുന്നില്ല. സമൂഹത്തിൽ പെരുകിവരുന്ന പല പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ ഡിജിറ്റൽ ലോകത്ത് ക്രിയാത്മകമായ നിരീക്ഷണവും നിയന്ത്രണവും ഉണ്ടാകണം.

ഡോ.പി.എൻ.സുരേഷ്കുമാർ

ജെൻഡർ ഇക്വാലിറ്റി, ബന്ധങ്ങളിലെ ജനാധിപത്യം എന്നിവയെല്ലാം കുട്ടികളെയും മുതിർന്നവരെയും ഒരേ പോലെ പഠിപ്പിച്ചെടുക്കാൻ വിവിധ സർക്കാർ വകുപ്പുകളുടെയും മുന്നണിപ്രവർത്തകരുടെയും നേതൃത്വത്തിൽ ക്യാംപെയ്നുകളും പദ്ധതികളും ക്ലാസുകളും നടക്കട്ടെ. കുറ്റകൃത്യങ്ങളിൽ ഉടൻ നിയമനടപടി പൂർത്തിയാക്കി അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഒരു മാറ്റം കൊണ്ടും ഫലമില്ലാതെ വരും. ഇപ്പോൾ കുറ്റം ചെയ്യുന്നവർ അത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന കാഴ്ചകളാണു ചുറ്റും. നീതി ലഭിക്കില്ലെന്ന തോന്നൽ ശക്തമായാൽ ജനം നിയമം കയ്യിലെടുക്കുന്ന  സ്ഥിതിയും വരും. അക്രമികൾക്കു തലയൂരിപ്പോകാനുള്ള എല്ലാ പഴുതുകളും അടയ്ക്കാൻ പൊലീസും അധികാരികളും പക്ഷപാതമില്ലാതെ നിലകൊള്ളുകയും വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ വരികയും വേണം. 

ഡോ.സി.ജെ.ജോൺ, ഡോ. അരുൺ ബി.നായർ, ഡോ. പി.എൻ.സുരേഷ് കുമാർ, വിവിധ സാമൂഹിക പ്രവർത്തകർ എന്നിവർ പുതുവർഷത്തിൽ കേരളത്തിനായി മുന്നോട്ടു വയ്ക്കുന്ന മറ്റു നിർദേശങ്ങൾ

∙ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി നിയമപാലകർക്കും മറ്റ് അധികാരികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ മുതലുള്ളവർക്കും പ്രത്യേക പരിശീലനം നൽകുക

∙ കുട്ടികൾക്കും മുതിർന്നവർക്കും ജീവിത നിപുണതാ പരിശീലനം ഉറപ്പാക്കുക. ഇതിനുള്ള സെന്ററുകൾ ആരംഭിക്കുക.

∙ മാനസികാരോഗ്യം ഉറപ്പാക്കാനും സമൂഹത്തിൽ ആനന്ദം വളർത്താനും മെച്ചപ്പെട്ട ജീവിതശൈലി പ്രചരിപ്പിക്കാനായി സർക്കാരിന്റെ നേതൃത്വത്തിൽ പദ്ധതികൾ തുടങ്ങുക. പഞ്ചായത്ത് തലം മുതൽ കുറ്റമറ്റരീതിയിൽ ഇതു നടപ്പാക്കുക.

കോട്ടയം തിരുവഞ്ചൂർ കുന്നുംപുറം അങ്കണവാടിയിൽ നടത്തിയ സാക്ഷരത പരീക്ഷ എഴുതുന്നതിനിടെ കണക്കിന് അമ്മയ്ക്ക് ഫുൾ മാർക്കാണെന്ന സാക്ഷരത പ്രേരക് രഹ്‌നയുടെ കമന്റ് കേട്ടപ്പോൾ 104 വയസുകാരി കുട്ടിയമ്മ കോന്തിയുടെ സന്തോഷം. പരീക്ഷാ ഫലം വന്നപ്പോൾ 100ൽ 89 മാർക്കാണ് കുട്ടിയമ്മ നേടിയത്. ഫയൽ ചിത്രം: മനോരമ

∙ രാഷ്ട്രീയക്കൊലപാതകങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളോട് പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ ആവശ്യപ്പെടുക. 

∙ വർഗീയതയും വിഭാഗീയതയും വളരാരിതിരിക്കാൻ മതസംഘടനകളോടും പ്രത്യേക ക്യാംപെയ്നുകൾക്കായി ആവശ്യപ്പെടുക. ഇതു രണ്ടും സർക്കാർ മേൽനോട്ടത്തിൽ നിരീക്ഷിക്കുക. നിരീക്ഷണ സമിതിയിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തകരെയും ഉൾക്കൊള്ളിക്കുക.

∙ സമത്വത്തിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും നല്ല മൂല്യങ്ങളുടെയും പ്രചാരണത്തിനായി നിരന്തരം ക്യാംപെയ്നുകൾ നടത്തുക. സാമൂഹിക സംഘടനകൾ ഇത് ഏറ്റെടുക്കുക.

∙ ലഹരി, മദ്യ വിപത്തുകൾക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഊർജിത ക്യാംപെയ്നുകൾ ആരംഭിക്കുക.

∙ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന പുനരധിവാസ കേന്ദ്രങ്ങൾ എല്ലായിടത്തും തുടങ്ങുക.

∙ സ്കൂളുകളിൽ നിർബന്ധമായും വൈകാരിക പക്വതാ ക്ലാസുകളും ജെൻഡർ ഇക്വാലിറ്റി ബോധവൽക്കരണവും നടത്തുക.

പ്രതീകാത്മക ചിത്രം.

∙ കുറ്റകൃത്യങ്ങൾ ക്രമാതീതമായി കൂടുന്നതിനാൽ അവയ്ക്കെതിരെ നാട്ടുകൂട്ടങ്ങളെ സജ്ജമാക്കുക. വിവരങ്ങൾ ഉടൻ പൊലീസിനെ അറിയിക്കാനും എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപേ തടയാനും ഇതിലൂടെ കഴിയും. 

∙ മാനസിക സമ്മർദങ്ങൾ പങ്കുവയ്ക്കാൻ എല്ലാ മേഖലകളിലും ഹെൽപ് ലൈനുകൾ തുടങ്ങുക. 

∙ കുറ്റകൃത്യങ്ങളുടെ സങ്കേതങ്ങളായി അറിയപ്പെടുന്ന എല്ലായിടത്തും ‘ക്ലീൻ ഡ്രൈവ്’ നടത്തുക.

∙ ഓരോരുത്തർക്കും സ്വയമായും കുടുംബത്തോടും സമൂഹത്തോടും ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും പൗരബോധം ഇല്ലാതെ വളരരുതെന്നുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുക.

പ്രതീകാത്മക ചിത്രം.

∙ പ്രകൃതി സ്നേഹം വളർത്താനും പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യനിർമാർജനത്തിനും ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുക. ഇത് നിർബന്ധിതമാക്കുക. ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങളെ കൂടുതൽ ഉത്തരവാദിത്തബോധമുള്ളവരാക്കും.

∙ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വേദിയൊരുക്കുക.

∙ തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും മൂലമുള്ള മാനസികപ്രശ്നങ്ങളും വിവേചനവും കുറ്റകൃത്യങ്ങളും ഒഴിവാക്കാൻ പ്രത്യേക തൊഴിൽ കർമപദ്ധതി തയാറാക്കുക. 

∙ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പൂർണസജ്ജമായ പൊലീസ് സംഘത്തെ നിയോഗിക്കുക.

∙ പൊതുസ്ഥലങ്ങളിൽ മാന്യമായി പെരുമാറുക, മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക തുടങ്ങിയവ ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക.

∙ സ്ത്രീകളെ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ ശല്യപ്പെടുത്തുന്ന പ്രവണത ഇല്ലാതാക്കാൻ കാര്യക്ഷമമായ പദ്ധതികൾ നടപ്പാക്കുക.

∙ ആളുകളെ കൂടുതൽ അടുപ്പിക്കാനായി രംഗത്തെത്തിയ മൊബൈൽ ഫോൺ, ആളുകൾ തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നതിലെ മുഖ്യഘടകമായി മാറിയെന്നതുപോലെയുള്ള സാമൂഹിക പ്രശ്നങ്ങൾക്കു പരിഹാരം കാണാനും വേദികൾ ഉണ്ടാകണം.

ഫയൽ ചിത്രം: മനോരമ

∙ കുടുംബങ്ങൾക്ക് ഉല്ലസിക്കാനും സ്നേഹബന്ധങ്ങൾ ഉറപ്പിക്കാനും കൂട്ടായ്മകൾ ഉണ്ടാകണം.

∙ യുവാക്കളെ മാത്രം ഊന്നിയുള്ള പ്രവർത്തനങ്ങളിൽ നിന്ന് എല്ലാ പ്രായക്കാരെയും ഉൾക്കൊള്ളുകയും ഊർജസ്വലരാക്കുകയും ചെയ്യുന്ന സമഗ്ര പദ്ധതികൾ വരണം.

∙ ആളോഹരി വരുമാനം പോലെ, ആളോഹരി ആനന്ദവും സ്വാതന്ത്ര്യവും സുരക്ഷയും അവകാശവും ഉറപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറട്ടെ. പുതുവർഷാശംസകൾ!

English Summary: Will Kerala Receive a Booster Dose Towards a Peace and Prosperous Life? Experts Talk