തിരുവനന്തപുരം∙ ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്. കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് | Thiruvanchoor Radhakrishnan | VD Satheesan | KPCC | d litt controversy | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറയുന്നതാണ് കാലാകാലങ്ങളായി പാർട്ടി നിലപാടായി കാണുന്നത്. കോൺഗ്രസിൽ അച്ചടക്കം ഉറപ്പാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അച്ചടക്കസമിതി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കുന്ന തിരുവഞ്ചൂർ വ്യക്തമാക്കി. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി അഭിപ്രായഭിന്നതകൾ മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് മുന്നോട്ടുപോകണമെന്നും തിരുവഞ്ചൂർ പറഞ്ഞു. 

സർക്കാരിനെതിരെ താൻ തൊടുത്തുവിട്ട ഡി ലിറ്റ് വിവാദത്തിന്റെ ദിശ ഗവർണർക്കെതിരെ തിരിച്ച വി.ഡി.സതീശന്റെ നിലപാടിൽ രമേശ് ചെന്നിത്തല കടുത്ത അമർഷത്തിലാണ്. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിഷയം ചർച്ചയായേക്കും. സതീശനെതിരെ ചെന്നിത്തല വിമർശനം ഉന്നയിച്ചേക്കുമെന്നും സൂചനയുണ്ട്.

ADVERTISEMENT

English Summary: D Litt controversy: Thiruvanchoor Radhakrishnan backs VD Satheesan