ന്യൂഡല്‍ഹി∙ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ | Gen Bipin Rawat, Army Chopper Crash, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വ്യോമസേനാ അധികൃതര്‍ ഇന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിനെ കണ്ട് വിശദീകരിക്കും.

2021 ഡിസംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ബിപിന്‍ റാവത്ത്, ഭാര്യ മധുലിക എന്നിവരുള്‍പ്പെടെ 14 പേരാണു മരിച്ചത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തില്‍ മൂന്നു സേനകളും സംയുക്തമായാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് വ്യോമസേനയോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ADVERTISEMENT

മോശം കാലാവസ്ഥ കാഴ്ച മറച്ചതാവാം ഹെലികോപ്റ്റര്‍ തകര്‍ന്നതിനു കാരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാങ്കേതിക തകരാറോ അട്ടിമറിയോ ദുരന്തത്തിനു പിന്നില്‍ ഇല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നാണു സൂചന. കനത്ത മൂടല്‍മഞ്ഞിനിടയിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെ ആധികാരികയെക്കുറിച്ച് വ്യോമസേന പ്രതികരിച്ചിരുന്നില്ല.

English Summary:Gen Rawat Chopper Crash: Air Force To Brief Defence Minister