കഴിഞ്ഞ ദിവസം ബി.1.640.2 എന്ന ഉപഭേദത്തെക്കുറിച്ചു ‘മെഡ്ആർക്കൈവ്സ്’ ജേണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഇതേക്കുറിച്ചുള്ള ചർച്ച സജീവമായത്. ഇതുവഴി 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവഴി കോവിഡ് വന്നവരെല്ലാം ആഫ്രിക്കയിലെ കാമറൂണിൽ നിന്നെത്തിയവരാണ്. എന്നാൽ, ഇതിന്റെ ഉറവിടം കാമറൂൺ തന്നെയാകണമെന്നില്ല. തെക്കൻ ഫ്രാൻസിൽ തന്നെയാണ്... Omicron . IHU Variant

കഴിഞ്ഞ ദിവസം ബി.1.640.2 എന്ന ഉപഭേദത്തെക്കുറിച്ചു ‘മെഡ്ആർക്കൈവ്സ്’ ജേണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഇതേക്കുറിച്ചുള്ള ചർച്ച സജീവമായത്. ഇതുവഴി 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവഴി കോവിഡ് വന്നവരെല്ലാം ആഫ്രിക്കയിലെ കാമറൂണിൽ നിന്നെത്തിയവരാണ്. എന്നാൽ, ഇതിന്റെ ഉറവിടം കാമറൂൺ തന്നെയാകണമെന്നില്ല. തെക്കൻ ഫ്രാൻസിൽ തന്നെയാണ്... Omicron . IHU Variant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം ബി.1.640.2 എന്ന ഉപഭേദത്തെക്കുറിച്ചു ‘മെഡ്ആർക്കൈവ്സ്’ ജേണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഇതേക്കുറിച്ചുള്ള ചർച്ച സജീവമായത്. ഇതുവഴി 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവഴി കോവിഡ് വന്നവരെല്ലാം ആഫ്രിക്കയിലെ കാമറൂണിൽ നിന്നെത്തിയവരാണ്. എന്നാൽ, ഇതിന്റെ ഉറവിടം കാമറൂൺ തന്നെയാകണമെന്നില്ല. തെക്കൻ ഫ്രാൻസിൽ തന്നെയാണ്... Omicron . IHU Variant

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണയുടെ വകഭേദങ്ങളിൽ ഒമിക്രോണാണോ ആദ്യമുണ്ടായത് ഐഎച്ച്‍യുവാണോ ആദ്യമുണ്ടായത് എന്നു ചോദിച്ചാൽ ഉത്തരം എളുപ്പമാവില്ല. എന്നാൽ, ആദ്യം കണ്ടെത്തിയത് ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം പറയാം, ഐഎച്ച്‍യു‍വാണ് (ബി.1.640.2). പിന്നെന്താണ് ഇപ്പോൾ മാത്രം ഐഎച്ച്‍യു ചർച്ചയിൽ വരാൻ കാരണം. ഉത്തരം നിസ്സാരം. നവംബറിൽ തന്നെ കണ്ടെത്തിയ വകഭേദത്തിന്റെ അതേസ്വഭാവത്തോടെ ഒരു പുതിയ ഉപഭേദം (ലീനിയജ്) കൂടി കണ്ടെത്തി.

അതിനാണ് ഐഎച്ച്‍യു എന്നു വിളിപ്പേരു നൽകിയിരിക്കുന്നത് (ആശങ്ക നൽകുംവിധം ഇതിന്റെ വകഭേദത്തെയോ ഉപഭേദത്തെയോ പരിഗണിക്കുമ്പോൾ ലോകാരോഗ്യ സംഘടന പുതിയ പേരു നൽകുമെന്നതിനാൽ ഇപ്പോഴത്തെ പേരിന് പ്രസക്തി കുറവാണ്). ഒമിക്രോണിനു മുൻപേ തന്നെ ഈ വകഭേദം ഉണ്ടെന്നതും ഇത്രയും നാളായിട്ടും കേസെണ്ണം കാര്യമായി ഉയർന്നിട്ടില്ലെന്നതുമാണ് ഐഎച്ച്‍യു അപകടകാരിയല്ലെന്ന പ്രാഥമിക നിഗമനങ്ങൾക്കു പിന്നിൽ.

പുതുവർഷ രാവിൽ ടൈംസ് സ്ക്വയറിൽ ഒത്തു ചേർന്നവർ. ചിത്രം: David Dee Delgado / Getty Images via AFP
ADVERTISEMENT

എന്താണ് ജനിതക മാറ്റം?

വൈറസുകൾക്കു ജനിതകമാറ്റം സംഭവിക്കുന്നതു പുതിയ കാര്യമല്ല. കൊറോണ വൈറസിന്റെ കാര്യത്തിലും ഇതുതന്നെ. നേരത്തേ സാർസ്, മെർസ് എന്നിവയ്ക്കു കാരണമായ കൊറോണ വൈറസിന് മാറ്റം സംഭവിച്ചാണ് കോവിഡിനു കാരണമായ കൊറോണ (സാർസ് കോവ്–2) വൈറസ് രൂപപ്പെട്ടത്. കൊറോണയുടെ നാലായിരത്തിൽപരം വൈറസ് വകഭേദങ്ങൾ (സ്ട്രെയിനുകൾ) കണ്ടെത്തിയിട്ടുണ്ടെന്നു ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ചൈനയിലെ വുഹാനിലാണ് ആദ്യം വൈറസിനെ കണ്ടെത്തിയതെങ്കിലും ഇന്ത്യയിൽ ഉൾപ്പെടെ മിക്കവാറും രാജ്യങ്ങൾക്കു കൂടുതൽ തലവേദന തീർത്തതു യൂറോപ്പിൽ നിന്നുള്ള വകഭേദമായിരുന്നു. മാറ്റം സംഭവിച്ച വൈറസിന്റെ ബാധയേറ്റവർ അറി‍ഞ്ഞോ അറിയാതെയോ വൈറസ് വാഹകരായി വിവിധ രാജ്യങ്ങളിലേക്ക് എത്തുന്നത് കൂടുതൽ അപകടകരമാണ്.

വകഭേദവും ഉപഭേദവും

ADVERTISEMENT

ദക്ഷിണാഫ്രിക്കയിൽ ആദ്യ ഒമിക്രോൺ വകഭേദം വഴിയുള്ള കേസ് സ്ഥിരീകരിക്കും മുൻപു തന്നെ ഫ്രാൻസിൽ ‘ബി.1.640’ എന്ന വകഭേദത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉപഭേദം മാത്രമാണ് ഇപ്പോൾ കണ്ടെത്തിയ ബി.1.640.2. ഒമിക്രോണിലേതിനു സമാനമായി കാര്യമായ ജനിതക മാറ്റങ്ങളുണ്ടെങ്കിലും വ്യാപനകാര്യത്തിലോ രോഗതീവ്രതയിലോ ‘ബി.1.640.2’ വകഭേദം പ്രശ്നമാകില്ലെന്നു ജനിതക വിദഗ്ധർ പറയുന്നു.

ജനിതക മാറ്റങ്ങൾ ഏറെയുള്ളതിനാൽ നവംബറിൽ തന്നെ ലോകാരോഗ്യ സംഘടന ‘ബി.1.640’ വകഭേദത്തെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയതാണ്. എന്നാൽ, രണ്ടു മാസം പിന്നിട്ടിട്ടും കാര്യമായ കേസുകൾ കൂടുന്നതായി റിപ്പോർട്ടുകളില്ല. ഇതിനിടെ, ബി.1.640.1 എന്ന ഉപവിഭാഗവും കണ്ടെത്തി. അതും കാര്യമായ പ്രശ്നമുണ്ടാക്കിയില്ല.

ഇപ്പോൾ സംഭവിച്ചത്

കഴിഞ്ഞദിവസം ബി.1.640.2 എന്ന ഉപഭേദത്തെക്കുറിച്ചു ‘മെഡ്ആർക്കൈവ്സ്’ ജേണൽ റിപ്പോർട്ട് ചെയ്തതോടെയാണ് ഇതേക്കുറിച്ചുള്ള ചർച്ച സജീവമായത്. ഇതുവഴി 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവഴി കോവിഡ് വന്നവരെല്ലാം ആഫ്രിക്കയിലെ കാമറൂണിൽ നിന്നെത്തിയവരാണ്. എന്നാൽ, ഇതിന്റെ ഉറവിടം കാമറൂൺ തന്നെയാകണമെന്നില്ല. തെക്കൻ ഫ്രാൻസിൽ തന്നെയാണു പുതിയ ഉപഭേദവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ADVERTISEMENT

ഐഎച്ച്‍യുവിലെ മാറ്റം

വുഹാനിൽ കണ്ടെത്തിയ ആദ്യ കൊറോണ വൈറസുമായുള്ള താരതമ്യപ്പെടുത്തുമ്പോൾ 46 ജനിതക മാറ്റങ്ങൾ സംഭവിച്ചുവെന്നതു പ്രധാനം തന്നെയാണ്. വൈറസിലെ പ്രോട്ടീനുകളുടെ രൂപീകരണ ഘടകമായ അമിനോ ആസിഡുകൾക്കു സംഭവിച്ച മാറ്റമാണ് മറ്റൊന്ന്. ആകെ 30 അമിനോ ആസിഡുകൾ മാറ്റപ്പെട്ടു. 12 എണ്ണം തീർത്തും ഇല്ലാതായി. സ്ഥാനമാറ്റം സംഭവിച്ച 30 എണ്ണത്തിൽ 14 എണ്ണവും ഇല്ലാതായതിൽ 9 എണ്ണവും വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിലാണ്.

ഈ സ്പൈക്ക് പ്രോട്ടീൻ ലക്ഷ്യമിട്ടാണ് മിക്കവാറും കോവിഡ് വാക്സീനുകളെല്ലാം രൂപപ്പെടുത്തിയിരിക്കുന്നത്. തൽക്കാലം വാക്സീനുകൾക്കെതിരെ ഈ വകഭേദം ശക്തമാകുമെന്ന് സൂചനയില്ലെങ്കിലും ഇതും ഗവേഷകർ പൂർണമായും തള്ളിക്കളയുന്നില്ല. അതേസമയം, പുത്തൻ വകഭേദങ്ങളും ഉപവിഭാഗങ്ങളും രൂപപ്പെടുന്നതിനെ ഗൗരവത്തോടെ കാണണമെന്ന മുന്നറിയിപ്പും ഇതിലുണ്ട്.

ആശങ്കപ്പെടേണ്ടത്

പുതിയ ഉപവിഭാഗത്തിലെ ജനിതക മാറ്റങ്ങളിൽ ചിലതു നേരത്തെ റിപ്പോർട്ട് ചെയ്ത ബീറ്റ, ഗാമ, തീറ്റ, ഒമിക്രോൺ വകഭേദങ്ങളിലുമുണ്ടായിരുന്നു. ഇതുവരെ കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ലെങ്കിലും വൈറസിൽ സംഭവിച്ചിട്ടുള്ള ജനിതക മാറ്റങ്ങളെ ഗൗരവത്തോടെ തന്നെയാണു ഗവേഷണ ലോകം കാണുന്നത്. അതുകൊണ്ടുതന്നെ വൈറസിന്റെ സ്വഭാവം, വ്യാപനരീതി, രോഗതീവ്രത തുടങ്ങിയവ സംബന്ധിച്ച് ഇനിയും പഠനങ്ങൾ ആവശ്യമാണെന്ന് ഇവർ പറയുന്നു. തെക്കൻ ഫ്രാൻസിൽ ഇപ്പോൾ സംഭവിക്കുന്ന വൈറസ് വ്യാപനത്തിനു പിന്നിൽ ഈ ഉപവിഭാഗത്തിന് എന്തെങ്കിലും സ്വാധീനമുണ്ടോയെന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാകേണ്ടതുണ്ടെന്നു ഗവേഷകർ പറയുന്നു.

തെക്കൻ ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഐഎച്ച്‍യു മെഡിറ്ററേനീ ഇൻഫെക്ഷനിലെ ഗവേഷകരാണ് പുതിയ വകഭേദത്തെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ നൽകിയത്. അതുകൊണ്ട് നിലവിൽ ഇതിനെ ‘ഐഎച്ച്‍യു’ എന്നു വിളിക്കുന്നത്. മറ്റു രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം ഇതുവരെയില്ല. നവംബർ 24ന് ലോകാരോഗ്യ സംഘടന ആശങ്ക നൽകുന്നത് എന്നു പ്രഖ്യാപിച്ച ഒമിക്രോൺ ആകട്ടെ നൂറിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. നാലു ലക്ഷത്തോളം കേസുകളും അറുപതിൽ പരം മരണവും ഒമിക്രോൺ വഴി ലോകത്ത് റിപ്പോർട്ട് ചെയ്തു.