ദിസ്പുർ∙ അസമിൽ മതാപിതാക്കൾക്കും പങ്കാളിയുടെ മാതാപിതാക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് ഈ ആഴ്ച രണ്ടു ദിവസത്തെ പ്രത്യേക അവധി നൽകി സർക്കാർ. വാരാന്ത്യ അവധിയോടൊപ്പമാണ് പ്രത്യേക അവധിയും നൽകിയിരിക്കുന്നത്. ഇതോടെ.. | Special Leave | Assam | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദിസ്പുർ∙ അസമിൽ മതാപിതാക്കൾക്കും പങ്കാളിയുടെ മാതാപിതാക്കൾക്കുമൊപ്പം സമയം ചെലവഴിക്കാൻ സർക്കാർ ജീവനക്കാർക്ക് ഈ ആഴ്ച രണ്ടു ദിവസത്തെ പ്രത്യേക അവധി നൽകി സർക്കാർ. വാരാന്ത്യ അവധിയോടൊപ്പമാണ് പ്രത്യേക അവധിയും നൽകിയിരിക്കുന്നത്. ഇതോടെ ജനുവരി ആറു മുതൽ ഒൻപതു വരെ അസമിലെ സർക്കാർ ജീവനക്കാർക്ക് ഓഫിസിൽ എത്തേണ്ട.

ഇതു മാതാപിതാക്കൾക്കൊപ്പമോ പങ്കാളിയുടെ മാതാപിതാക്കൾക്കൊപ്പമോ കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. എന്നാൽ ഈ ‘സ്പെഷൽ കാഷ്വൽ ലീവു’കൾ ഉപയോഗപ്പെടുത്തുന്നതിൽ ചില മാനദണ്ഡങ്ങളും സർക്കാർ മുന്നോട്ടു വയ്ക്കുന്നുണ്ട്.

ADVERTISEMENT

ഈ അവധി ദിവസങ്ങൾ മാതാപിതാക്കൾക്കൊപ്പമാണ് ചെലവഴിക്കുന്നതെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സർക്കാർ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. 10–12 ചിത്രങ്ങൾ തെളിവായി കാണിക്കണമെന്നാണ് സർക്കാർ വയ്ക്കുന്ന നിബന്ധന.

‘ഇന്ത്യയുടെ പരമ്പരാഗത  മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന്റെ ഭാഗമായി അസമിലെ സർക്കാർ ജീവനക്കാർക്ക് ജനുവരി 6, 7 തീയതികളിലായി പ്രത്യേക അവധി നൽകാൻ തീരുമാനിച്ചു. ഈ ദിവസങ്ങൾ മാതാപിതാക്കൾക്കും അല്ലെങ്കിൽ പങ്കാളിയുടെ മാതാപിതാക്കൾക്കുമൊപ്പം ഫലപ്രദമായി ചെലവഴിക്കുന്നതിനാണ്. മാതാപിതാക്കളുടെ അനുഗ്രഹത്തോട് ഒരു പുതിയ അസമും പുതിയ ഇന്ത്യയും കെട്ടിപ്പടുക്കുന്നതിന് എല്ലാവരും ശ്രമിക്കണമെന്ന് ആശംസിക്കുന്നു.’– ഹിമന്ത് ശർമ പറഞ്ഞു.

ADVERTISEMENT

English Summary : This Weekend is for Parents, In-Laws of Assam: Special Leaves for Govt Staffers from Jan 6