2004 നവംബറിൽ യുഎസ്എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിൽനിന്ന് പൈലറ്റുമാരുടെ പരിശീലന ദൗത്യത്തിനിടെയാണ് സ്ക്വാഡ്രൺ ലീഡർ കമാൻഡർ ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന സംഭവം. ഫ്രേവർ ആകാശത്ത് വിമാനത്തിലിരിക്കെ, ഒരു നിഗൂഢ പേടകത്തെ തടയാൻ നിർദേശം ലഭിച്ചു. അദ്ദേഹം കണ്ട കാഴ്ച അസാധാരണമായിരുന്നു. 40 അടി വലുപ്പമുള്ള, വെളുപ്പു നിറമുള്ള ടിക്ടാക്കിനോട്... UFO Updates

2004 നവംബറിൽ യുഎസ്എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിൽനിന്ന് പൈലറ്റുമാരുടെ പരിശീലന ദൗത്യത്തിനിടെയാണ് സ്ക്വാഡ്രൺ ലീഡർ കമാൻഡർ ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന സംഭവം. ഫ്രേവർ ആകാശത്ത് വിമാനത്തിലിരിക്കെ, ഒരു നിഗൂഢ പേടകത്തെ തടയാൻ നിർദേശം ലഭിച്ചു. അദ്ദേഹം കണ്ട കാഴ്ച അസാധാരണമായിരുന്നു. 40 അടി വലുപ്പമുള്ള, വെളുപ്പു നിറമുള്ള ടിക്ടാക്കിനോട്... UFO Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2004 നവംബറിൽ യുഎസ്എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിൽനിന്ന് പൈലറ്റുമാരുടെ പരിശീലന ദൗത്യത്തിനിടെയാണ് സ്ക്വാഡ്രൺ ലീഡർ കമാൻഡർ ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന സംഭവം. ഫ്രേവർ ആകാശത്ത് വിമാനത്തിലിരിക്കെ, ഒരു നിഗൂഢ പേടകത്തെ തടയാൻ നിർദേശം ലഭിച്ചു. അദ്ദേഹം കണ്ട കാഴ്ച അസാധാരണമായിരുന്നു. 40 അടി വലുപ്പമുള്ള, വെളുപ്പു നിറമുള്ള ടിക്ടാക്കിനോട്... UFO Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

1938 ഒക്ടോബർ 30. രാത്രി 8 മണി.
അമേരിക്കയിലെ സിബിഎസ് റേഡിയോയിൽ എച്ച്.ജി. വെൽസിന്റെ വാർ ഓഫ് ദ് വേൾഡ്സ് എന്ന പുസ്തകത്തിന്റെ നാടകാവിഷ്കാരം തുടങ്ങുന്നതായി അനൗൺസറുടെ അറിയിപ്പ്. അൽപസമയം കഴിഞ്ഞപ്പോൾ പ്രക്ഷേപണം തടസ്സപ്പെടുത്തി അടിയന്തര വാർത്താ ബുള്ളറ്റിനുമായി വീണ്ടും അനൗൺസർ. ചൊവ്വാ ഗ്രഹത്തിൽ വൻ സ്ഫോടനങ്ങൾ നടന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! അവിടത്തെ അന്യ​​ഗ്രഹജീവികളുടെ(Aliens) സൈന്യം അമേരിക്കയെ, ഭൂമിയെ ആക്രമിക്കാൻ പുറപ്പെട്ടിരിക്കുന്നു!

പറക്കുംതളികളിൽ(UFO- Unidentified Flying Objects) വിശ്വാസമുള്ളവരും ഇല്ലാത്തവരുമെല്ലാം ഉൾപ്പെടുന്ന ശ്രോതാക്കളിൽ പലരും ഞെട്ടി. ആ വിറയലൊന്നു മാറും മുൻപ്, അവരെ കാത്തിരുന്നത് കൂടുതൽ ആശങ്ക പരത്തുന്ന ഇത്തരം ‘വാർത്താ ബുള്ളറ്റിനുകൾ’ ആയിരുന്നു. ഇതു വെറും റേഡിയോ നാടകമാണെന്നു മനസ്സിലാക്കാതിരുന്ന പലരും അമേരിക്കയിലെ പല നഗരങ്ങളും അന്യഗഹ്രജീവികളുടെ പിടിയിലായെന്നുതന്നെ വിശ്വസിച്ചു. പലരും തെരുവുകളിലേക്കു കുതിച്ചു.

ക്രിസ്റ്റഫർ മെലൺ, വാർ ഓഫ് ദ് വേൾഡ് നാടകമുണ്ടാക്കിയ പ്രശ്നത്തക്കുറിച്ചുള്ള പത്രവാർത്ത.
ADVERTISEMENT

വിശ്വാസികളും അല്ലാത്തവരും

പറക്കും തളികകളും അന്യഗ്രഹജീവികളും അന്നുണ്ടാക്കിയതു പോലെയുള്ള പുകിൽ പിന്നീട് അധികം ഉണ്ടായിട്ടില്ല. ഈ നാടകം കഴിഞ്ഞ് മാസങ്ങൾക്കകം രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഈ സംഭവം മിക്കവരും മറന്നെങ്കിലും യുദ്ധത്തിനു പിന്നാലെയുള്ള വർഷങ്ങളിൽ പറക്കും തളികകളും ഭൗമേതര ജീവനും (Extra terrestrial life) കൂടുതൽ ചർച്ചയായി. ആ ഘട്ടത്തിൽ ഇത്തരം കാഴ്ചകൾ കണ്ടു വിസ്മയിച്ച പൊതുജനത്തെ പോലെ ഗവൺമെന്റ് ഏജൻസികളും ആകാംക്ഷയും ജിജ്ഞാസയും പ്രകടിപ്പിച്ചിരുന്നു.

പക്ഷേ, പോകെപ്പോകെ, പറക്കും തളികകളെയും അന്യഗഹ്ര ജീവികളെയും കുറിച്ചു സംസാരിക്കുന്നവർ ​ഗൂഢാലോചനാ സിദ്ധാന്തക്കാരോ (conspiracy theorists) മാനസിക വിഭ്രാന്തിയുള്ളവരോ ശാസ്ത്രബോധമില്ലാത്തവരോ അതുമല്ലെങ്കിൽ വിഡ്ഢികളോ ആയി മുദ്രകുത്തപ്പെട്ടു. അന്യഗ്രഹ പേടകങ്ങളുടെയും അവിടെയുള്ള ജീവികളുടെയും അസ്തിത്വം ലോകത്തെ ഒരു ഗവൺമെന്റും സ്ഥിരീകരിച്ചിട്ടുമില്ല. ഇതിനാൽ, പറക്കുംതളികാ വിശ്വാസികളുടെ (UFOLOGISTS) വാദങ്ങൾക്ക് അഭിജ്ഞവൃത്തങ്ങളിൽ ഒരു പരിഗണനയും ഇപ്പോഴും കിട്ടാറില്ല.

Representative Image (Shutterstock)

യുഎഫ്ഒകൾ വെറും ഭാവനാസൃഷ്ടിയാണെന്നു വിചാരിക്കുന്നവരും (skeptics) ഇത്തരം വാദങ്ങളെ ശാസ്ത്രീയമായും അല്ലാതെയും എതി‍ർക്കുന്നവരും (debunkers ) ഉയർത്തുന്ന വാദമുഖങ്ങൾ മറികടക്കാൻ പറക്കുംതളികാ വിശ്വാസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ, ഈ പുതുവത്സരത്തിൽ അല്ലെങ്കിൽ അധികം വൈകാതെയെങ്കിലും ഇതിനു മാറ്റമുണ്ടാകുമെന്ന ശുഭവിശ്വാസത്തിലാണ് ഇവർ. പറക്കും തളികകളും അന്യഗ്രഹ ജീവികളും യഥാർഥമാണെന്ന വെളിപ്പെടുത്തൽ (disclosure) വിദൂരമല്ലെന്ന് ഇക്കൂട്ടർ വിശ്വസിക്കുന്നത് എന്തുകൊണ്ടാകും?

ADVERTISEMENT

അവിശ്വസനീയം, പക്ഷേ...

ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ യുഎസ് നാവികസേനാ അംഗങ്ങൾ പകർത്തിയ വിഡിയോകളിൽ പലതിലും അന്യഗ്രഹ പേടകങ്ങളെപ്പോലെയുള്ളവയുടെ ഒട്ടേറെ ദൃശ്യങ്ങളുണ്ട്. ഇവയിൽ ചിലത് പുറത്തു വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അതുവരെ ഈ വിഷയത്തിൽ സ്ഥിരീകരണത്തിനു മുതിരാതിരുന്ന അധികൃതർ ദൃശ്യങ്ങളിൽ കാണുന്ന പേടകങ്ങൾ യുഎസ് നിർമിതല്ലെന്നു വെളിപ്പെടുത്തി. എന്നാൽ, ഇവ പറക്കുംതളികകളാണെന്ന് സമ്മതിക്കുന്നുമില്ല.

പക്ഷേ, ഇവ മനുഷ്യനിർമിതമല്ലെന്നാണ് യുഎസ് ഇന്റലിജൻസ് തന്നെ നൽകുന്ന സൂചന. ഇവയെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. ഈ സാഹചര്യത്തിൽ, ഇവ അന്യഗ്രഹ പേടകങ്ങളാണെന്ന തങ്ങളുടെ വാദം പഴയതു പോലെ അവഗണിക്കപ്പെടില്ല എന്നാണ് യുഎഫ്ഒ വിശ്വാസി സമൂഹത്തിന്റെ പ്രതീക്ഷ. യുഎസ് നാവിക സേനാംഗങ്ങൾ പകർത്തിയ വിഡിയോ ക്ലിപ്പുകൾ 2017ൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടതോടെയാണ് ഇക്കാലമത്രയും വച്ചുപുലർത്തിയിരുന്ന നിലപാട് അമേരിക്കൻ ഭരണകൂടം മാറ്റിയത്. ഈ വിഡിയോകൾ ആധികാരികമാണമെന്നു യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ സ്ഥിരീകരിച്ചതോടെ വാദങ്ങളും എതിർവാദങ്ങളും കൊഴുക്കുകയാണ്.

യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ട പറക്കംതളികളുടേതെന്നു സംശയിക്കുന്ന ചിത്രങ്ങൾ. 2020ലാണ് ഇവ പുറത്തുവിട്ടത്.

2021 ജൂൺ 25ന് യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ അന്യഗ്രഹ പേടകങ്ങളെ അജ്ഞാത ആകാശ പ്രതിഭാസം (Unidentified Aerial Phenomena) എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം പേടകങ്ങളുൾപ്പെടുന്ന 144 സംഭവങ്ങൾ പരിശോധിച്ചപ്പോൾ ഒരെണ്ണം കാലാവസ്ഥാ ബലൂൺ ആണെന്നു കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ബാക്കി 143 എണ്ണവും എന്തു തരം വാഹനങ്ങളാണെന്നു വ്യക്തമല്ലെന്ന വെളിപ്പെടുത്തലും ശ്രദ്ധേയമാണ്.

ADVERTISEMENT

യുഎഫ്ഒകളെക്കുറിച്ച് യുഎസ് നടത്തുന്ന ആദ്യ ഔദ്യോഗിക പഠനമൊന്നുമല്ല ഇത്. കഴിഞ്ഞ നൂറ്റാണ്ടിൽ യുഎസ് വ്യോമസേന നടത്തിയ പ്രോജക്ട് ബ്ലൂബുക്ക് എന്ന പദ്ധതിയിൽ 12,618 സംഭവങ്ങളുടെ കണക്കുകളുണ്ട്. ഇതിൽ 701 എണ്ണത്തിലും എന്തു തരം പ്രതിഭാസമാണെന്നു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പദ്ധതി പക്ഷേ, 1969ൽ ഉപേക്ഷിച്ചു.

യുദ്ധവിമാനത്തെയും തോൽപിച്ച പേടകം

യുഎസ് നാവികസേനയിലെ കമാൻഡർ ആയിരുന്ന ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന ടിക് ടാക് (tic tac) വിഡിയോ, ഗിംബൽ(gymbal) വിഡിയോ, ഗോ ഫാസ്റ്റ് (go fast) വിഡിയോ എന്നിവയാണ് ചർച്ചകളുടെ ഗതി മാറ്റിയത്. യുദ്ധവിമാനങ്ങളുടെ കോക്പിറ്റിൽനിന്നു പകർത്തിയ ദൃശ്യങ്ങളും റഡാർ ദൃശ്യങ്ങളുമുൾപ്പെടുന്ന ഈ വിഡിയോകൾ തങ്ങളുടേതു തന്നെയാണെന്നാണ് പെന്റഗൺ സ്ഥിരീകരിച്ചത്. ബഹുവർണ(colour) വിഡിയോകളല്ലെങ്കിലും ഇവയിൽ കാണുന്ന പേടകങ്ങൾ ആരെയും വിസ്മയിപ്പിക്കും.

2004 നവംബറിൽ യുഎസ്എസ് നിമിറ്റ്സ് എന്ന വിമാനവാഹിനിക്കപ്പലിൽനിന്ന് പൈലറ്റുമാരുടെ പരിശീലന ദൗത്യത്തിനിടെയാണ് സ്ക്വാഡ്രൺ ലീഡർ കമാൻഡർ ഡേവിഡ് ഫ്രേവർ ഉൾപ്പെടുന്ന സംഭവം. ഫ്രേവർ ആകാശത്ത് വിമാനത്തിലിരിക്കെ, ഒരു നിഗൂഢ പേടകത്തെ തടയാൻ നിർദേശം ലഭിച്ചു. അദ്ദേഹം കണ്ട കാഴ്ച അസാധാരണമായിരുന്നു. 40 അടി വലുപ്പമുള്ള, വെളുപ്പു നിറമുള്ള ടിക്ടാക്കിനോട് (tic tac) സാമ്യമുള്ള ആകാശ പേടകം. അതിനു ചിറകുകളുണ്ടായിരുന്നില്ല. പേടകത്തിന്റ കുതിപ്പിനെ നിയന്ത്രിക്കുന്ന പ്രൊപ്പൽഷൻ സംവിധാനമോ റോട്ടറുകളോ ഇല്ല. യുഎസ് നാവികസേനയുടെ റഡാർ പ്രവർത്തനം തടസ്സപ്പെടുത്താനും ഈ പേടകത്തിനു കഴിഞ്ഞുവെന്ന് ഫ്രേവർ വെളിപ്പടുത്തി.

യുഎസ് വിമാനവാഹിനിക്കപ്പലിൽ നിന്ന് പകർത്തിയ ‘ടിക് ടാക്’ പറക്കുംതളിക എന്നറിയപ്പെടുന്ന വസ്തു.

ഭൗതികശാസ്ത്ര നിയമങ്ങൾ ലംഘിച്ച പേടകത്തിന് ജഡത്വം (inertia) ഉണ്ടായിരുന്നില്ല. ഒരു ശബ്ദവുമുണ്ടാക്കാതെ വായുവിൽ വട്ടമിട്ടു നിന്ന ഈ വാഹനം സൈനിക അഭ്യാസത്തിൽ പങ്കെടുത്തിരുന്ന മറ്റു പൈലറ്റുമാരും കണ്ടിരുന്നു. ജീവിതത്തിൽ ഇത്രയും വേഗത്തിൽ സഞ്ചരിക്കുന്ന വിമാനത്തെയോ വാഹനത്തെയോ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും ഫ്രേവർ പറഞ്ഞു. ആ സമയത്ത് അമേരിക്കയുടെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിലൊന്നായിരുന്നു ഫ്രേവർ പറത്തിയിരുന്ന എഫ്/എ –18 സൂപ്പർ ഹോർനെറ്റ്. അത് ഈ പേടകത്തിനു മുന്നിൽ ഒന്നുമായിരുന്നില്ല.

കപ്പലിൽനിന്നു കണ്ട കാഴ്ചകൾ

2014, 15 വർഷങ്ങളിൽ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് എന്ന വിമാനവാഹിനിക്കപ്പലിൽ ഉണ്ടായിരുന്ന വൈമാനികർ പകർത്തിയ ദൃശ്യങ്ങളാണ് ഗിംബൽ, ഗോഫാസ്റ്റ് വിഡിയോകൾ എന്ന പേരിൽ പുറത്തവിട്ടത്. മനുഷ്യനിർമിതമായ വാഹനങ്ങൾക്കോ വിമാനങ്ങൾക്കോ കൈവരിക്കാൻ സാധ്യതമല്ലാത്ത വേഗത്തിൽ പേടകങ്ങൾ കുതിക്കുന്നത് ഈ ദൃശ്യങ്ങളിൽ കാണാം. ഈ പേടകങ്ങളൊന്നും യുഎസ് നിർമിതമല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്ക്കോ റഷ്യയ്ക്കോ ഇത്തരം സാങ്കേതികവിദ്യ കൈവശമില്ലെന്നു തീർത്തു പറയാനാകില്ലെങ്കിലും അതിനു സാധ്യത കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പെന്റഗൺ

എങ്കിൽ, ഇവ അന്യഗ്രഹ പേടകങ്ങൾ തന്നെയല്ലേ എന്ന യുഎഫ്ഒ വിശ്വാസികളുടെ ചോദ്യത്തിന് ഉത്തരം ഇനിയും ലഭ്യമായിട്ടില്ല. പൊതുജനത്തിനു മുന്നിൽ പുറത്തുവിട്ടത് വളരെ കുറവ് ദൃശ്യങ്ങളാണെങ്കിലും യുഎസ് അധികൃതരുടെ പക്കൽ ഹൈഡെഫിനിഷൻ ക്യാമറകളിൽ പകർത്തിയ വളരെ വ്യക്തതയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഒട്ടേറെയുണ്ടെന്നാണ് നിഗമനം. അതീവരഹസ്യം (classified) ആയി സൈന്യം മാറ്റിവച്ച ഈ വിഡിയോകൾ കണ്ടാൽ ഇപ്പോൾ തങ്ങളെ എതിർക്കുന്ന പലരും വിശ്വാസികൾ ആയി മാറും എന്നാണ് യുഎഫ്ഒ അനുകൂലികൾ അവകാശപ്പെടുന്നത്.

പഠിക്കുന്നുണ്ട് അവർ രഹസ്യമായി...

അന്യഗ്രഹ പേടകങ്ങളെക്കുറിച്ച് പെന്റഗൺ ഏറെക്കാലമായി നിശ്ശബ്ദമായിരുന്നെങ്കിലും ആഭ്യന്തരമായി അന്വേഷണങ്ങളും പഠനങ്ങളും നടന്നുവരുന്നുണ്ടെന്ന വസ്തുതയും ഇതിനിടെ പുറത്തായി. 2007 മുതൽ 2012 വരെ എടിപ് (Advanced Aerospace Threat Identification Program) എന്ന പേരിൽ നടത്തിയിരുന്ന പദ്ധതിയാണ് ഇതിൽ ഏറ്റവും നിർണായകം. പെന്റഗണിനു കീഴിൽ രഹസ്യാന്വേഷണ ഓഫിസറായി പ്രവർത്തിച്ചിരുന്ന ലൂയിസ് എലിസോണ്ടോയുടെ നേതൃത്വത്തിലുള്ള ഈ പദ്ധതിയിലാണ് കമാൻഡർ ഫ്രേവർ ഉൾപ്പെടുന്ന ടിക് ടാക് വിഡിയോ പരിശോധനയ്ക്കു വന്നത്.

ലൂയിസ് എലിസോണ്ടോ

നിലവിലുള്ള ശാസ്ത്രതത്വങ്ങൾ പ്രകാരം വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതൽ ഗൗരവതരമായ പഠനവും പരിശോധനയും വേണമെന്ന നിലപാടെടുത്ത എലിസോണ്ടോയാണ് പെന്റഗൺ വിഡിയോകൾ ന്യൂയോർക്ക് ടൈംസിലൂടെ പുറത്തുവിടുന്നതിൽ നിർണായക പങ്കുവഹിച്ചത്.

അമേരിക്കൻ സൈനികർ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ഇടങ്ങളിലും ആണവ സംവിധാനങ്ങളുടെ സമീപത്തും ഇത്തരം പ്രതിഭാസങ്ങൾ ഉണ്ടാകുന്നതായി മനസ്സിലാക്കിയ എലിസോണ്ടോ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഇവ ഭീഷണിയാണെന്നു വാദിച്ചുവെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, ജോലി രാജിവച്ച എലിസോണ്ടോ പ്രതിരോധ മന്ത്രാലയത്തിൽ മുൻപ് ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന ക്രിസ്റ്റഫർ മെലണിന്റെ സഹായത്തോടെയാണ് ഈ വിഷയം പൊതുസമൂഹത്തിനു മുന്നിലെത്തിച്ചത്.

അജ്ഞാത ആകാശ പ്രതിഭാസങ്ങളെപ്പറ്റി പഠിക്കാൻ പ്രതിരോധ സെക്രട്ടറി സ്ഥിരം സംവിധാനം എർപ്പെടുത്തണമെന്ന തീരുമാനം ഉണ്ടായത് അടുത്ത കാലത്താണ്. എലിസോണ്ടോയുടെയും മെലണിന്റെയും ശ്രമങ്ങളുടെ ചെറിയ വിജയമായി ഇതിനെ കാണണം. അജ്ഞാത പ്രതിഭാസങ്ങളെക്കുറിച്ചുള്ള കണ്ടെത്തലും വിവരങ്ങളും യുഎസ് കോൺഗ്രസിന്റെ കമ്മിറ്റികൾക്കു സമർപ്പിക്കണമെന്നും നിർദേശമുണ്ട്. ഇക്കാര്യം നടപ്പിലായാൽ ഇതുവരെ പെന്റഗൺ രഹസ്യമാക്കി വച്ചിരുന്ന പല വിവരങ്ങളും പുറത്തുവരുമെന്നും അതോടെ ഈ പേടകങ്ങളെ സംബന്ധിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റേണ്ടി വരുമെന്നാണ് യുഎഫ്ഒ വിശ്വാസികൾ കരുതുന്നത്. പക്ഷേ, ഇത്തരം പ്രതിഭാസങ്ങളും പേടകങ്ങളും അമേരിക്കയുടെ ഏറ്റവും രഹസ്യമായ യുദ്ധവിമാനങ്ങളും മറ്റുമാണെന്നാണ് എതിർവിഭാഗത്തിന്റ വാദം.

ലസാർ ചിരിക്കുന്നു!

1947ൽ യുഎസിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്തെ റോസ്‌വെൽ എന്ന സ്ഥലത്ത് അന്യഗ്രഹ പേടകം തകർന്നുവീണുവെന്ന ഊഹാപോഹം ഇപ്പോഴും പ്രബലമാണ്. അന്നു ലഭിച്ച പേടകത്തിന്റെ ഭാഗങ്ങൾ അമേരിക്കൻ സേനയുടെ കൈവശമുണ്ടെന്നും ചിലർ വിശ്വസിക്കുന്നു. ആ അപകടത്തിൽ കൊല്ലപ്പെട്ട അന്യഗ്രഹജീവികളുടെ മൃതദേഹങ്ങളും അധികൃതർ കണ്ടെത്തിയെന്നു വരെ പ്രചാരണം ഉണ്ടായിരുന്നു. ആധുനിക കാലത്ത് യുഎഫ്ഒ കഥക്കൂട്ടത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സംഭവങ്ങളിലൊന്നാണ് റോസ്‌വെൽ സംഭവം. സമാനമായ ഒട്ടനേകം കഥകൾ വേറെയുമുണ്ടെങ്കിലും ബോബ് ലസാർ എന്ന വ്യക്തി ഈ വിഷയത്തിൽ ഉണ്ടാക്കിയ അത്രയും സ്വാധീനം മറ്റൊരാൾക്കും അവകാശപ്പെടാനില്ല.

ബോബ് ലസാർ

അമേരിക്ക രഹസ്യായുധങ്ങൾ വികസിപ്പിക്കുന്നുവെന്നു കരുതപ്പെടുന്ന സൈനികകേന്ദ്രമായ ഏരിയ 51 സമുച്ചയത്തിൽ ജോലി ചെയ്തുവെന്ന് അവകാശപ്പെട്ട് ലസാർ 1989ൽ നടത്തിയ വെളിപ്പെടുത്തലിന്റെ അലയൊലികൾ ഇപ്പോഴുമുണ്ട്. ഏരിയ 51നടുത്ത് എസ്4 എന്ന സ്ഥാപനത്തിൽ അമേരിക്ക അന്യഗ്രഹ പേടകങ്ങൾ മനുഷ്യർക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പുനഃസൃഷ്ടിക്കുന്നുണ്ടെന്നാണ് ലസാർ വെളിപ്പെടുത്തിയത്. അത്തരം 9 പേടകങ്ങൾ എസ്4 സമുച്ചയത്തിൽ ഉണ്ടായിരുന്നുവെന്നും താൻ ഒരു പേടകത്തിന്റെ അകത്തു പോയിട്ടുണ്ടെന്നും ഇദ്ദേഹം അവകാശപ്പെട്ടു. പേടകത്തിന്റെ പ്രൊപ്പൽഷൻ, വൈദ്യുതി സംവിധാനങ്ങളെക്കുറിച്ചു പഠിക്കുകയായിരുന്നുവത്രെ ലസാറിന്റെ ജോലി.

മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിൽ (Periodic table) അന്ന് ഇല്ലാതിരുന്ന 115ാം നമ്പർ മൂലകമാണ് ആ പേടകത്തിന്റെ ഇന്ധനമെന്നും ലസാർ അവകാശപ്പെട്ടു. ‌ഗ്രാവിറ്റി വേവ് ആംപ്ലിഫിക്കേഷൻ (Gravity wave amplification) വഴിയാണ് അന്യഗ്രഹ പേടകങ്ങൾ പറക്കുന്നതെന്നും ഭൂമിയുടെയും മറ്റും ഗുരുത്വാകർഷണം ഭേദിച്ച് അതിവേഗത്തിൽ ഇവ യാത്ര ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഈ വെളിപ്പെടുത്തലുകളെത്തുടർന്ന് നിശിത വിമർശനത്തിനും പരിഹാസത്തിനും പാത്രമായ ലസാറിന്റെ വാദങ്ങൾ പൊള്ളയാണെന്നാണ് പൊതുസമൂഹം ഏറെക്കുറെ കരുതിയിരുന്നത്. കഴിഞ്ഞ പതിറ്റാണ്ടിൽ, മസ്കോവിയം എന്നു പേരുള്ള 115ാം നമ്പർ മൂലകം ശാസ്ത്രജ്ഞൻമാർ കൃത്രിമമായി നിർമിച്ചതോടെ ലസാറിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയായി. 3 പതിറ്റാണ്ടുകൾക്കു മുൻപ് തന്റെ വെളിപ്പെടുത്തൽ പാടേ നിരാകരിച്ച ഭരണകൂടം പോലും ഇപ്പോഴും അജ്ഞാത ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് വിസ്മയിച്ചു നിൽക്കുന്നതു കാണുമ്പോൾ ബോബ് ലസാർ ഒരു പക്ഷേ, ചിരിക്കുന്നുണ്ടാകും.

ഇനിയെന്ത്?

അജ്ഞാത ആകാശ പ്രതിഭാസങ്ങൾ ഏറ്റവുമധികം ചർച്ചയാകുന്നത് അമേരിക്കയിലാണെങ്കിലും അന്യഗ്രഹ പേടകങ്ങൾ കണ്ടതായുള്ള അവകാശവാദങ്ങൾ ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടുമുണ്ടായിട്ടുണ്ട്. ബ്രിട്ടൻ, സ്പെയി‍ൻ, ഓസ്ട്രേലിയ, സിംബാബ്‌വെ തുടങ്ങിയ രാജ്യങ്ങളിൽ തീർത്തും അവിശ്വസനീയമായ കാഴ്ചകൾ കണ്ടതായി ഒരേ സമയം ഒട്ടേറെ പേർ സാക്ഷ്യപ്പെടുത്തി. ഇവരിൽ പലരും നിയമാപാലകരും സൈനികരുമാണെന്നത് ശ്രദ്ധേയമാണ്. ഇത്തരം അനുഭവങ്ങൾ ഉണ്ടായവരും ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നവരും യുഎസ് ഭരണകൂടത്തിന്റെ നടപടികൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്.

റോസ്‌വെൽ യുഎഫ്ഒ സംഭവത്തെപ്പറ്റി പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത.

നിലവിലുള്ള ശാസ്ത്രതത്വങ്ങൾ പ്രകാരം ഈ പ്രതിഭാസങ്ങളെ വിശദീകരിക്കാൻ പ്രയാസമാണെങ്കിലും ശാസ്ത്രജ്ഞർ ഈ വിഷയത്തിൽ അഭിപ്രായ ഐക്യത്തിൽ എത്തിയിട്ടില്ല. വിവാദമായ ദൃശ്യങ്ങളെല്ലാം അവ പകർത്തിയ ക്യാമറകളുടെ പിശകുമൂലം സംഭവിച്ചതാകുമെന്നു വാദിക്കുന്നവരാണ് ഒരു വിഭാഗം. അതേസമയം, അജ്ഞാതമായതെല്ലാം അസത്യവും അശാസ്ത്രീയവുമാണെന്ന് തള്ളിക്കളയരുതെന്ന് നിലപാടെടുക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. ഹാർവഡ് സർവകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ അവി ലോബ്, നാസയുടെ ഗൊദാർദ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഗ്രഹ ശാസ്ത്രജ്ഞനായ ഇന്ത്യൻ വംശജൻ രവി കൊപ്പരപ്പ് തുടങ്ങിയവർ ഈ ചിന്താഗതിക്കാരാണ്.

ഈ വിഷയത്തിൽ സ്വകാര്യ സ്ഥാപനങ്ങളുടെയും സംരഭകരുടെയും സഹായത്തോടെ അന്വേഷണം നടത്താൻ ‘ഗലീലിയോ’ എന്ന പദ്ധതി അവി ലോബിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഇവരിൽ ആർക്കെങ്കിലും നിർണായക കണ്ടെത്തലുകൾ നടത്തിയാൽ നൂറ്റാണ്ടുകളായി മനുഷ്യനെ കുഴക്കുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നിന് ഉത്തരം കിട്ടിയേക്കും. അത് യുഎഫ്ഒ അനുകൂലികൾ പ്രതീക്ഷിക്കുന്നതു പോലെ വിസ്ഫോടനകരമായാലും, അല്ലെങ്കിലും!

English Summary: Are UFOs a Threat? 2022 and the Pentagon Reports will Reveal the Truth