ആദ്യ ദിവസം ചായയും ബിസ്ക്കറ്റുമായിരുന്നു. അടുത്ത ദിവസം പരിപ്പുവട നൽകി. പഴംപൊരി, വട, ഉണ്ണിയപ്പം തുടങ്ങി വിവിധ പലഹാരങ്ങൾ ചായയോടൊപ്പം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഒരാഴ്ചത്തെ ചെലവ് വഹിക്കുന്നത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി.വേണു ഗോപാലാണ്. അദ്ദേഹത്തിന്റെ മകന്റെ ഗൃഹപ്രവേശത്തിന്റെ പേരിലാണിത്... Pinarayi Panchayath

ആദ്യ ദിവസം ചായയും ബിസ്ക്കറ്റുമായിരുന്നു. അടുത്ത ദിവസം പരിപ്പുവട നൽകി. പഴംപൊരി, വട, ഉണ്ണിയപ്പം തുടങ്ങി വിവിധ പലഹാരങ്ങൾ ചായയോടൊപ്പം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഒരാഴ്ചത്തെ ചെലവ് വഹിക്കുന്നത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി.വേണു ഗോപാലാണ്. അദ്ദേഹത്തിന്റെ മകന്റെ ഗൃഹപ്രവേശത്തിന്റെ പേരിലാണിത്... Pinarayi Panchayath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആദ്യ ദിവസം ചായയും ബിസ്ക്കറ്റുമായിരുന്നു. അടുത്ത ദിവസം പരിപ്പുവട നൽകി. പഴംപൊരി, വട, ഉണ്ണിയപ്പം തുടങ്ങി വിവിധ പലഹാരങ്ങൾ ചായയോടൊപ്പം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഒരാഴ്ചത്തെ ചെലവ് വഹിക്കുന്നത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി.വേണു ഗോപാലാണ്. അദ്ദേഹത്തിന്റെ മകന്റെ ഗൃഹപ്രവേശത്തിന്റെ പേരിലാണിത്... Pinarayi Panchayath

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെ പഞ്ചായത്ത് ഓഫിസിൽ എത്തുന്നവർക്കെല്ലാം ചായയും പലഹാരവും. പിണറായി പഞ്ചായത്ത് ഭരണസമിതിയാണ് വേറിട്ട ഈ സ്വീകരണം ഒരുക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്നവർക്കാണ് പുതുവത്സര ദിനത്തിൽ ഈ സേവനം തുടങ്ങിയത്. ഈ പതിവിന് ഇനി മുടക്കമുണ്ടാവില്ല. ‘ഹാവ് എ ബ്രേക്ക്, ഹാവ് എ ടീ’ എന്നാണു പദ്ധതിക്കു പേരിട്ടിരിക്കുന്നത്. 

പഞ്ചായത്ത് ഭരണ സമിതി മറ്റുള്ളവരുടെ സഹകരണത്തോടെയാണ് ചായയ്ക്കും പലഹാരത്തിനുമുള്ള പണം കണ്ടെത്തുന്നത്. ഭരണ സമിതിയിലെയോ ജീവനക്കാരുടെയോ കുടുംബങ്ങളിൽ വിശേഷങ്ങൾ ഉണ്ടാകുമ്പോൾ ഒരാഴ്ചത്തേക്കോ അതിൽ കൂടുതൽ ദിവസത്തേക്കോ ചെലവ് സ്പോൺസർ ചെയ്യും. സ്പോൺസർഷിപ് ഏറ്റെടുത്ത് മുന്നോട്ടു വരുന്നവരെയും സഹകരിപ്പിക്കും. ദിവസം 1000 രൂപയോളമാണ് ചായയും പലഹാരവും കൊടുക്കാൻ ഏകദേശ ചെലവു വരിക. പദ്ധതി തുടങ്ങിയ ശേഷം ഇന്നലെ വരെ ശരാശരി 50 പേർക്കാണ് ചായയും പലഹാരവും നൽകേണ്ടി വരുന്നത്. 

പിണറായി പഞ്ചായത്ത് സെക്രട്ടറി സി.പി. സജീവൻ ഗുണഭോക്താവിന് ചായ നൽകി സ്വീകരിക്കുന്നു.
ADVERTISEMENT

ആദ്യ ദിവസം ചായയും ബിസ്ക്കറ്റുമായിരുന്നു. അടുത്ത ദിവസം പരിപ്പുവട നൽകി. പഴംപൊരി, വട, ഉണ്ണിയപ്പം തുടങ്ങി വിവിധ പലഹാരങ്ങൾ ചായയോടൊപ്പം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതുവർഷത്തിൽ ഒരാഴ്ചത്തെ ചെലവ് വഹിക്കുന്നത് വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി.വേണു ഗോപാലാണ്. അദ്ദേഹത്തിന്റെ മകന്റെ ഗൃഹപ്രവേശത്തിന്റെ പേരിലാണിത്. പുതുവത്സര ദിനത്തിൽ പഞ്ചായത്ത് ഓഫിസിൽ അപേക്ഷയുമായി എത്തിയ മധ്യവയസ്കയ്ക്ക് ചായ നൽകി പി.വി വേണുഗോപാൽ ഈ സ്ഥിരം സംവിധാനം ഉദ്ഘാടനം ചെയ്തതു. പഞ്ചായത്ത് സെക്രട്ടറി സി.പി. സജീവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, പഞ്ചായത്ത് അംഗങ്ങളായ സി.ചന്ദ്രൻ , കെ. ജയദേവൻ, കെ.ഹംസ എന്നിവർ പങ്കെടുത്തു. 

ജനസൗഹൃദമാകാൻ ഈ വഴി 

ജനസൗഹൃദ പഞ്ചായത്തായി മാറ്റുന്നതിനാണ് ഇത്തരം വേറിട്ട മാതൃക ഒരുക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ പറയുന്നു. ഇത് മറ്റു പഞ്ചായത്തുകൾക്കും മാതൃകയാക്കാവുന്നതാണ്. തീർപ്പു കൽപിക്കാത്ത ഫയലുകൾ മാസം തോറും അദാലത്ത് സംഘടിപ്പിച്ചു തീർപ്പു കൽപിക്കാനും വാർഡ് തലത്തിൽ പഞ്ചായത്ത് ജനസേവന കേന്ദ്രം സൗജന്യമായി ഒരുക്കാനും ആലോചനയുണ്ടെന്നും കെ.കെ.രാജീവൻ പറയുന്നു. 

മാതൃക പിന്തുടരാൻ മറ്റു പഞ്ചായത്തുകളും 

ADVERTISEMENT

പിണറായി പഞ്ചായത്ത് കാണിച്ച വേറിട്ട മാതൃക പിന്തുടരാൻ ജില്ലയിലെ മറ്റു പഞ്ചായത്തുകൾ സജ്ജമാകുമോ എന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. കുറച്ചു പഞ്ചായത്തുകളെങ്കിലും ഈ സൗഹൃദ മാതൃക സ്വീകരിച്ചെങ്കിൽ എന്ന് എൽഡിഎഫ് നേതൃത്വം നൽകുന്ന പിണറായി പഞ്ചായത്ത് ഭരണ സമിതിയും ആഗ്രഹിച്ചിരുന്നു. ഈ വഴിയിൽ ചില തദ്ദേശ സ്ഥാപനങ്ങളെങ്കിലും വരുമെന്ന പ്രതീക്ഷയും അവർ പുലർത്തി. 

ആ പ്രതീക്ഷ അസ്ഥാനത്തായില്ല 

പിണറായി പഞ്ചായത്ത് നടപ്പാക്കിയ വേറിട്ട മാതൃകാ പദ്ധതി നടപ്പാക്കാൻ തയാറായി മറ്റു ചില പഞ്ചായത്തുകളും മുന്നോട്ടു വരുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ണൂരിൽ. പദ്ധതി നടപ്പാക്കാൻ എല്ലാ പഞ്ചായത്തുകൾക്കും ആഗ്രഹമുണ്ടെങ്കിലും അതിനുള്ള പണം കണ്ടെത്താൻ കഴിയാത്തതാണു പ്രശ്നം. ഇനി ചേരുന്ന ഭരണ സമിതി യോഗത്തിൽ ഇതു സംബന്ധിച്ചു ചർച്ച ചെയ്യുമെന്ന് അറിയിച്ച് വിവിധ പഞ്ചായത്ത് ഭരണ സമിതി അധ്യക്ഷന്മാർ രംഗത്തു വന്നിരിക്കുകയാണ്.

പിണറായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ.

പഞ്ചായത്തിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നുവെന്നും കോവിഡ് കാലത്ത് ആളുകൾ ചായ കുടിക്കാൻ തയാറാവാതിരുന്നതിനാൽ പദ്ധതി നിലച്ചു പോയതാണെന്നും കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.സനിൽ പറഞ്ഞു. ഉടൻ തന്നെ ചായയും പലഹാരവും നൽകാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അറിയിച്ചു. 

ADVERTISEMENT

സന്നദ്ധത അറിയിച്ച് മറ്റു പഞ്ചായത്തുകൾ 

ഓഫിസിൽ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് ചായയും പലഹാരവും നൽകാൻ കഴിയുമോയെന്ന കാര്യം ആലോചിക്കുമെന്ന് ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി, കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സി.രാജീവൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് എം.പി.ശ്രീഷ, കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഷൈമ എന്നിവർ അറിയിച്ചു. പെരളശ്ശേരിയിൽ പദ്ധതി പരിഗണനയിലുണ്ടെന്ന് പ്രസിഡന്റ് എ.വി.ഷീബ പറഞ്ഞു. കൊളച്ചേരി പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് ഭരണസമിതി യോഗം ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് കെ.പി.അബ്ദുൽ മജീദ് അറിയിച്ചു.

പെരിങ്ങോം വയക്കര പഞ്ചായത്തിൽ പദ്ധതി നടപ്പാക്കുന്ന കാര്യം ഭരണ സമിതിയിൽ ചർച്ച ചെയ്യുമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. സാമ്പത്തിക സ്രോതസ്സ് കണ്ടെത്താനാണു ശ്രമിക്കുന്നത്. ആലക്കോട് പഞ്ചായത്ത് അടുത്ത സാമ്പത്തിക വർഷം ഇതു നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി പ്രസിഡന്റ്  ജോജി കന്നിക്കാട്ട് അറിയിച്ചു. വേങ്ങാട് പഞ്ചായത്തും പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി പ്രസിഡന്റ് കെ.ഗീത പറഞ്ഞു. പടിയൂർ പഞ്ചായത്തിൽ ചായ നൽകുന്ന കാര്യത്തിൽ ആലോചനയുണ്ടെന്ന് പ്രസിഡന്റ് ബി.ഷംസുദ്ദീൻ. ഉളിക്കൽ പഞ്ചായത്തിൽ പദ്ധതി എങ്ങനെ നടപ്പാക്കും എന്ന കാര്യം പഠിച്ചശേഷം തീരുമാനമെടുക്കുമെന്ന് പ്രസിഡന്റ് പി.സി.ഷാജി. 

പായം പഞ്ചായത്തിൽ നിലവിൽ കുടിവെള്ളം നൽകുന്നുണ്ട്. ചായ നൽകുന്ന കാര്യം ഭരണസമിതിയിൽ ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് പി. രജനി അറിയിച്ചു. അയ്യൻകുന്ന് പഞ്ചായത്തിൽ ഭരണ സമിതിയിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് പ്രസിഡന്റ് കുര്യാച്ചൻ പള്ളിക്കുന്നേൽ പറഞ്ഞു. ഫണ്ട് എങ്ങനെ കണ്ടെത്താം എന്ന കാര്യത്തിൽ തീരുമാനം എടുത്ത ശേഷം ആറളം പഞ്ചായത്തിൽ പദ്ധതി നടപ്പിലാക്കുന്നത് ആലോചിക്കുമെന്ന് പ്രസിഡന്റ് കെ.പി. രാജേഷും തില്ലങ്കേരിയിൽ ഇതു നടപ്പാക്കുമെന്ന് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രനും അറിയിച്ചു. 

പരിയാരം പഞ്ചായത്തിൽ ഇക്കാര്യം അടുത്ത ഭരണ സമിതിയിൽ ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് ടി.ഷീബ പറഞ്ഞു. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനും ആലോചനയുണ്ട്. ഇപ്പോൾ കെട്ടിട നവീകരണ ജോലി നടക്കുന്നതിനാൽ അതു കഴിയുന്ന മുറയ്ക്ക് ആരംഭിക്കാനാണ് ആലോചനയെന്ന് പ്രസിഡന്റ് വി.ബാലൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നാടിന് അഭിമാനിക്കാം

പിണറായി പഞ്ചായത്ത് തുടങ്ങിയ പദ്ധതി മാതൃകാപരമാണെന്നതിനുള്ള അംഗീകാരമാണ് മറ്റു പഞ്ചായത്തുകളും ഇത്തരത്തിൽ ചിന്തിച്ചു തുടങ്ങിയെന്നത്. വൈകാതെ ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും ചായയും പലഹാരവും പ്രതീക്ഷിക്കാം. പിണറായി പഞ്ചായത്തിന് പദ്ധതിയുമായി ഇനി ധൈര്യത്തിൽ മുന്നേറാം. സംഭവം അറിഞ്ഞ് സ്പോൺസർമാർ എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. 

English Summary: Pinarayi Panchayath office Welcoming People with a Project Named 'Have a break, have a tea'