അഴിമതി നിറഞ്ഞ, സ്വേച്ഛാധികാര ഭരണകൂടത്തിനെതിരായി കസഖ്സ്ഥാനിൽ ജനവികാരം ശക്തമാണ്. രാജ്യം സമ്പന്നമാണെങ്കിലും ജനങ്ങൾക്കു ദുരിതമാണ്. കഴിഞ്ഞ 10 വർഷമായി കസഖ്സ്ഥാനിലെ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം വരുമാന നഷ്ടവും തൊഴിലില്ലായ്മയും വർധിപ്പിച്ചു. ഇതോടു ചേർന്നുണ്ടായ ഇന്ധന വിലക്കയറ്റം ഒരു പൊട്ടിത്തെറിയിലേക്കാണു രാജ്യത്തെ നയിച്ചത്. ..Kazakhstan Protest News

അഴിമതി നിറഞ്ഞ, സ്വേച്ഛാധികാര ഭരണകൂടത്തിനെതിരായി കസഖ്സ്ഥാനിൽ ജനവികാരം ശക്തമാണ്. രാജ്യം സമ്പന്നമാണെങ്കിലും ജനങ്ങൾക്കു ദുരിതമാണ്. കഴിഞ്ഞ 10 വർഷമായി കസഖ്സ്ഥാനിലെ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം വരുമാന നഷ്ടവും തൊഴിലില്ലായ്മയും വർധിപ്പിച്ചു. ഇതോടു ചേർന്നുണ്ടായ ഇന്ധന വിലക്കയറ്റം ഒരു പൊട്ടിത്തെറിയിലേക്കാണു രാജ്യത്തെ നയിച്ചത്. ..Kazakhstan Protest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഴിമതി നിറഞ്ഞ, സ്വേച്ഛാധികാര ഭരണകൂടത്തിനെതിരായി കസഖ്സ്ഥാനിൽ ജനവികാരം ശക്തമാണ്. രാജ്യം സമ്പന്നമാണെങ്കിലും ജനങ്ങൾക്കു ദുരിതമാണ്. കഴിഞ്ഞ 10 വർഷമായി കസഖ്സ്ഥാനിലെ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം വരുമാന നഷ്ടവും തൊഴിലില്ലായ്മയും വർധിപ്പിച്ചു. ഇതോടു ചേർന്നുണ്ടായ ഇന്ധന വിലക്കയറ്റം ഒരു പൊട്ടിത്തെറിയിലേക്കാണു രാജ്യത്തെ നയിച്ചത്. ..Kazakhstan Protest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസങ്ങളിൽ ആയിരങ്ങളാണു കസഖ്സ്ഥാൻ തെരുവുകളിൽ പ്രതിഷേധവുമായി ഇറങ്ങിയത്. മൂന്നു ദശകത്തിലേറെയായി സ്വേച്ഛാധികാര ഭരണം തുടരുന്ന, എണ്ണ സമ്പന്നമായ മധ്യേഷ്യൻ രാജ്യം കണ്ടതു ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം. തെരുവിൽ പ്രക്ഷോഭകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതോടെ ഡസൻ കണക്കിനാളുകളാണു കൊല്ലപ്പെട്ടത്. തലസ്ഥാനനഗരമായ അൽമാട്ടിയിലെ സർക്കാർ കെട്ടിടങ്ങളിലേക്കും പൊലീസ് ആസ്ഥാനമന്ദിരത്തിലേക്കും സമരക്കാർ ഇരച്ചുകയറി. അവർ പൊലീസ് വാഹനങ്ങൾക്കു തീയിട്ടു. വിമാനത്താവളം കയ്യേറി. 

പ്രതിഷേധം അക്രമാസക്തമായതോടെ രംഗത്തിറങ്ങിയ സായുധസംഘങ്ങൾ കടകൾ കൊള്ളയടിച്ചു. കെട്ടിടങ്ങൾക്കു തീയിട്ടു. പ്രസിഡന്റ് കാസിം ജോമാർത് ടോകയേവ് (68) പ്രക്ഷോഭത്തെ അടിച്ചമർത്താൻ റഷ്യയുടെ സഹായം തേടി. വ്യാഴാഴ്ച റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന കസഖ് തെരുവുകളുടെ നിയന്ത്രണം ഏറ്റെടുത്തു. ഇന്ധന വിലക്കയറ്റത്തിനെതിരായ രോഷമാണു കസഖ്സ്ഥാനിൽ ദേശീയ പ്രക്ഷോഭമായി പടർന്നത്. രാജ്യത്ത് ഒട്ടേറെപ്പേർ വാഹനങ്ങളിൽ എൽപിജിയാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. പക്ഷേ എൽപിജി വിലപരിധി എടുത്തുകളഞ്ഞതോടെ ഒരാഴ്ച കൊണ്ടു വില ഇരട്ടിയാവുകയായിരുന്നു.

കസഖ് തെരുവുകളിൽ നടന്ന പ്രതിഷേധത്തിന്റെ ആകാശ കാഴ്‌ച. ചിത്രം: Azamat Sarsenbayev / AFP / ESN
ADVERTISEMENT

രാജ്യം സമ്പന്നം, ജനം ദുരിതത്തില്‍...

അഴിമതി നിറഞ്ഞ, സ്വേച്ഛാധികാര ഭരണകൂടത്തിനെതിരായി കസഖ്സ്ഥാനിൽ ജനവികാരം ശക്തമാണ്. രാജ്യം സമ്പന്നമാണെങ്കിലും ജനങ്ങൾക്കു ദുരിതമാണ്. കഴിഞ്ഞ 10 വർഷമായി കസഖ്സ്ഥാനിലെ സാമ്പത്തികരംഗത്തുണ്ടായ മാന്ദ്യം വരുമാന നഷ്ടവും തൊഴിലില്ലായ്മയും വർധിപ്പിച്ചു. ഇതോടു ചേർന്നുണ്ടായ ഇന്ധന വിലക്കയറ്റം ഒരു പൊട്ടിത്തെറിയിലേക്കാണു രാജ്യത്തെ നയിച്ചത്. കസഖിലെ മേഖലാ നേതാക്കളെ കണ്ടെത്താൻ നേരിട്ടു തിരഞ്ഞെടുപ്പു വേണമെന്നതാണു പ്രക്ഷോഭകരുടെ മറ്റൊരു പ്രധാനം ആവശ്യം. നിലവിൽ മേഖലാ നേതാക്കളെ പ്രസിഡന്റ് നിയോഗിക്കുകയാണു ചെയ്യുന്നത്.

കിർഗിസ്ഥാൻ പാർലമെന്റ് മന്ദിരത്തിനു സമീപം ജനങ്ങൾ നടത്തിയ പ്രതിഷേധത്തിനിടയിൽ പ്രക്ഷോഭകനെ തടയുന്ന പൊലീസ്. ചിത്രം: VYACHESLAV OSELEDKO / AFP

1991ൽ സോവിയറ്റ് യൂണിയനിൽനിന്നു വിഘടിച്ചു സ്വതന്ത്രരാജ്യമായതു മുതൽ കസഖ്‌സ്ഥാനിൽ ഏകകക്ഷി ഭരണമാണ്. ശക്തമായ പ്രതിപക്ഷമില്ല. സർക്കാർപക്ഷ പത്രങ്ങൾ മാത്രമാണു സജീവം. ടിവി പൂർണമായും സർക്കാർ നിയന്ത്രണത്തിലും. എതിർസ്വരങ്ങളെ സർക്കാർ നിർദയം അടിച്ചമർത്തുകയും ചെയ്യുന്നു. റഷ്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്ന കസഖ്സ്ഥാനു വിസ്തൃതമായ ഭൂപ്രദേശമുണ്ടെങ്കിലും ജനസംഖ്യ 1.9 കോടി മാത്രമാണ്. സ്വേച്ഛാധികാരികൾ ഭരിക്കുന്ന റഷ്യയുടെ അയൽ രാജ്യങ്ങളിൽ ഉയരുന്ന മൂന്നാമത്തെ ജനകീയ പ്രക്ഷോഭമാണിത്. 2014ൽ യുക്രെയ്നിലും 2020ൽ ബെലാറൂസിലും സമാനമായ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങൾ ഉണ്ടായി. ഇവ മൂന്നും മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളാണ്. ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലും.

കണ്ണെറിഞ്ഞ് യുഎസും

ADVERTISEMENT

കസഖ്‌സ്ഥാനിൽ സ്വാധീനമുറപ്പിക്കാൻ യുഎസിനും പ്രത്യേക താൽപര്യമുണ്ട്. വെസ്റ്റേൺ കസഖ്‌സ്ഥാനിൽ അമേരിക്കൻ ഓയിൽ കമ്പനികളായ എക്സോൺ മൊബിലും ഷെവ്റനും വൻ നിക്ഷേപമാണു നടത്തിയിട്ടുള്ളത്. വെസ്റ്റേൺ കസഖിലാണു ഇന്ധല വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം ആദ്യം ആരംഭിച്ചതും. വൻതോതിൽ ധാതുനിക്ഷേപമുള്ള രാജ്യത്തു വാതക, കൽക്കരി ശേഖരവും ആഗോള എണ്ണശേഖരത്തിന്റെ മൂന്നു ശതമാനവുമുണ്ട്.

കീവിലെ കസഖ്സ്ഥാൻ എംബസിക്കു മുൻപിൽ കസഖ്സ്ഥാൻ സ്വദേശികൾ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം . ചിത്രം: Sergei SUPINSKY / AFP

റഷ്യയുമായി അടുത്ത ബന്ധം പുലർത്തുമ്പോഴും കാലാകാലങ്ങളിൽ കസഖ് ഭരണകൂടത്തിന് അമേരിക്കയുമായും അടുത്ത സൗഹൃദമാണുള്ളത്. ഊർജമേഖലയിൽ യുഎസിന്റെ വൻ നിക്ഷേപം റഷ്യയുടെ സ്വാധീനത്തെ ബാലൻസ് ചെയ്യാനും വിലപേശൽ നയം പ്രയോഗിക്കാനും കസഖ് ഭരണകൂടത്തിന് അവസരമൊരുക്കുന്നു. ബെലറസ്, കസഖ്‌സ്ഥാൻ എന്നീ രാജ്യങ്ങളുടെ സമ്പത്തു മൂലം അവിടങ്ങളിലെ ഏകാധിപതികളോട് യുഎസിനു മൃദു സമീപനമാണുള്ളത്.

കിർഗിസ്ഥാൻ പാർലമെന്റ് മന്ദിരത്തിനു മുൻപിൽ നടന്ന പ്രതിഷേധ പ്രകടനം. കസഖ്സ്ഥാനിലേക്കു സമാധാന സേനയെ അയയ്ക്കുന്നതിനു എതിരെയായിരുന്നു പ്രക്ഷോഭകാരികളുടെ പ്രതിഷേധം. ചിത്രം: VYACHESLAV OSELEDKO / AFP

കഴിഞ്ഞ മൂന്നു ദശകത്തിനിടെ കസഖ്സ്ഥാനിൽ കാര്യമായ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങൾ അക്രമാസക്തമായതിനു പിന്നിൽ വിദേശ ഗൂഢാലോചന ഉണ്ടെന്നാണ് സർക്കാർ വാദം. ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയും ഫെയ്സ്ബുക്, വാട്സാപ്, ടെലിഗ്രാം മുതലായ സമൂഹ മാധ്യമങ്ങളും മെസേജിങ് ആപ്പുകളും വിലക്കിയുമാണു സർക്കാർ പ്രക്ഷോഭത്തെ നേരിട്ടത്. മുൻകൂർ അനുമതി വാങ്ങാതെ പ്രകടനം നടത്തുന്നതും നിയമവിരുദ്ധമാണിവിടെ.

പ്രതിഷേധിച്ചാൽ ജയിൽ!

ADVERTISEMENT

മൂന്നു വർഷം മുൻപാണു മൂന്നു ദശകത്തിലേറെ കസഖ്‌സ്ഥാൻ ഭരിച്ച നൂർസുൽത്താൻ നാസർബയേവ് (81) പൊടുന്നനെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. പഴയ കാല കമ്യൂണിസ്റ്റ് പാർട്ടി നേതാവായ സാസർബയേവ് 1989ൽ സോവിയറ്റ് യൂണിയന്റെ കാലത്തു തന്നെ കസഖ്സ്ഥാനിൽ അധികാരത്തിലേറിയതാണ്. രാജ്യത്തിന്റെ ഊർജമേഖലയിൽ ഒട്ടേറെ വിദേശനിക്ഷേപങ്ങൾക്ക് അദ്ദേഹം അവസരമൊരുക്കി. സോവിയറ്റ് യൂണിയനിൽനിന്നു സ്വതന്ത്രമായശേഷവും നാസർബയേവ് അധികാരത്തിൽ തുടർന്നു. 2019 ൽ കാസിം ജോമാർത് ടോകയേവ് പുതിയ പ്രസിഡന്റായി.

കസഖ്സ്ഥാനിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവതി. ചിത്രം: VYACHESLAV OSELEDKO / AFP

നാസർബയേവിന്റെ വിശ്വസ്തനായിരുന്ന ടോകയേവ് വിദേശകാര്യമന്ത്രി, പ്രധാനമന്ത്രി, സ്പീക്കർ എന്നീ പദവികളിലിരുന്നിട്ടുണ്ട്. അധികാരമൊഴിഞ്ഞെങ്കിലും നാസർബയേവിനു ഭരണതലത്തിൽ ഇപ്പോഴും സ്വാധീനമുണ്ടെന്നു പറയുന്നു. പ്രക്ഷോഭകർ ലക്ഷ്യമിടുന്നതു മൂന്നു ദശകത്തിലേറെ നീണ്ട സ്വേച്ഛാധികാര ഭരണത്തിന് ഒരു അന്ത്യമാണ്. കാലകാലങ്ങളിൽ കസഖ്സ്ഥാനിൽ തിരഞ്ഞെടുപ്പു നടത്തുമെങ്കിലും വോട്ടുകൾ മുഴുവനും ലഭിക്കുക നാസർബയേവിന്റെ കക്ഷിക്കാണ്. രാഷ്ട്രീയ എതിരാളികളെയും വിമർശകരായ ജേണലിസ്റ്റുകളെയും പിടികൂടി ജയിലിൽ അടയ്ക്കുകയാണു പതിവ്. 

നൂറുകണക്കിനു പ്രതിഷേധ പ്രകടനങ്ങൾക്കു നടുവിലാണു 2019ലെ തിരഞ്ഞെടുപ്പു നടന്നതും ടോകയേവ് അധികാരത്തിലെത്തിയതും. യൂറോപ്പിൽ നിന്നുള്ള തിരഞ്ഞെടുപ്പു നിരീക്ഷകർ ഈ വോട്ടെടുപ്പിനെ തള്ളിക്കളയുകയും ചെയ്തതാണ്. പ്രസിഡന്റായെങ്കിലും സ്വന്തം നിലയിൽ അധികാരം ശക്തിപ്പെടുത്താൻ ടോകയേവ് ഒന്നും ചെയ്തിരുന്നില്ല. തന്റെ മുൻഗാമിയെക്കാൾ സൗമ്യൻ എന്ന നിലയിലാണു ടോകയേവ് അധികാരമേറ്റതെങ്കിലും ജനകീയ പ്രക്ഷോഭം അദ്ദേഹത്തിന്റെ ഉരുക്കുമുഷ്ടിയെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. പല നഗരങ്ങളിലും സമരക്കാർക്കു നേരെ പൊലീസ് വെടിവച്ചുവെന്നാണു റിപ്പോർട്ട്. ചില സംഭവങ്ങളിൽ പൊലീസുകാരെ ജനക്കൂട്ടം വധിക്കുകയും ചെയ്തു. 

കസഖ്സ്ഥാനിലെ പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്നു തീയണയ്ക്കാനെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങൾ. ചിത്രം: VYACHESLAV OSELEDKO / AFP

രണ്ടായിരത്തിലേറെപ്പേരെ അൽമാട്ടിയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തോക്കുകളുമായി തെരുവിലിറങ്ങിയ സംഘം വ്യാപകമായി കടകൾ കൊള്ളയടിച്ചു. വിദേശത്തു പരിശീലനം നേടിയ ഭീകരവാദികളാണു പ്രക്ഷോഭകാരികൾ എന്നാണു പ്രസിഡന്റ് ടോകയേവ് പറഞ്ഞത്. രാജ്യം ആക്രമിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം റഷ്യയുടെ അടിയന്തര സഹായം തേടുകയായിരുന്നു. നാറ്റോക്കു ബദലായി റഷ്യ രൂപീകരിച്ച കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിൽ കസഖ്‌സ്ഥാൻ അംഗമാണ്. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകൾ അംഗങ്ങളായ സഖ്യത്തിൽ അർമീനിയ, ബെലാറൂസ് , കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമുണ്ട്.

പ്രക്ഷോഭത്തെത്തുടർന്നു ഇന്ധന വില പരിധി സർക്കാർ പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുണ്ട്. രണ്ടാഴ്ച മുൻപ് വിലനിയന്ത്രണം നീക്കിയതോടെ എൽപിജി വില ഇരട്ടിയായി ഉയർന്നിരുന്നു. ഇതാണു ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചത്. എന്നാൽ, ഇന്ധന വിലക്കയറ്റം എന്ന പ്രശ്നത്തിനപ്പുറത്ത് രാജ്യത്തു രാഷ്ട്രീയ മാറ്റം വേണമെന്ന വിശാല ലക്ഷ്യത്തിലേക്കു പ്രക്ഷോഭം വളർന്നു എന്നാണു നിരീക്ഷകർ പറയുന്നത്. പാർലമെന്റ് പിരിച്ചുവിട്ട് ഉടൻ തിരഞ്ഞെടുപ്പു വേണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചതായാണു റിപ്പോർട്ടുകൾ.

English Summary: Russia Sends Forces to Quell Kazakhstan Protests; What is the Real Reason Behind it?