ഡാമുകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന ഇൗ വെള്ളം ബോർഡിന് കോടിക്കണക്കിനു രൂപയുടെ വൈദ്യുതിയാണ്. എന്നാൽ നിറഞ്ഞു കിടക്കുന്ന ഡാമുകളിലേക്ക് അടുത്ത മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ജനങ്ങൾക്കു മുന്നിൽ ഇരമ്പിയെത്തുന്ന പ്രളയമാണ്. മഴക്കാലം വരെ ഡാമുകളിൽ സൂക്ഷിക്കേണ്ട കരുതൽ ജലത്തിന്റെ കണക്കു സംബന്ധിച്ച തർക്കമാണു ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വർഷമുണ്ടായ അധിക മഴയിൽ.. KSEB Latest News

ഡാമുകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന ഇൗ വെള്ളം ബോർഡിന് കോടിക്കണക്കിനു രൂപയുടെ വൈദ്യുതിയാണ്. എന്നാൽ നിറഞ്ഞു കിടക്കുന്ന ഡാമുകളിലേക്ക് അടുത്ത മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ജനങ്ങൾക്കു മുന്നിൽ ഇരമ്പിയെത്തുന്ന പ്രളയമാണ്. മഴക്കാലം വരെ ഡാമുകളിൽ സൂക്ഷിക്കേണ്ട കരുതൽ ജലത്തിന്റെ കണക്കു സംബന്ധിച്ച തർക്കമാണു ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വർഷമുണ്ടായ അധിക മഴയിൽ.. KSEB Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാമുകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന ഇൗ വെള്ളം ബോർഡിന് കോടിക്കണക്കിനു രൂപയുടെ വൈദ്യുതിയാണ്. എന്നാൽ നിറഞ്ഞു കിടക്കുന്ന ഡാമുകളിലേക്ക് അടുത്ത മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ജനങ്ങൾക്കു മുന്നിൽ ഇരമ്പിയെത്തുന്ന പ്രളയമാണ്. മഴക്കാലം വരെ ഡാമുകളിൽ സൂക്ഷിക്കേണ്ട കരുതൽ ജലത്തിന്റെ കണക്കു സംബന്ധിച്ച തർക്കമാണു ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വർഷമുണ്ടായ അധിക മഴയിൽ.. KSEB Latest News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വേനൽ തുടങ്ങിയിട്ടും നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകൾ. കെഎസ്ഇബിക്ക് മനസ്സു നിറയ്ക്കുന്ന കാഴ്ച. എന്നാൽ അടുത്ത മഴക്കാലത്തെക്കുറിച്ചോർക്കുമ്പോൾ ജനങ്ങൾക്ക് ഇതു പ്രളയ ഭീഷണിയാണ്. ജനുവരി 7ലെ കണക്കനുസരിച്ച് സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 3633 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമുണ്ട്. മൊത്തം ശേഷിയുടെ 88% വരും. ജല വർഷത്തിന്റെ തുടക്കമായ ജൂൺ ഒന്നു മുതൽ ജനുവരി 7 വരെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 8938 ദശലക്ഷം യൂണിറ്റ് ‌ഉൽപാദനത്തിനുള്ള വെള്ളം. വൈദ്യുതി ഉൽപാദനമാകട്ടെ, സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ജനുവരി 7 വരെ 7897 ദശലക്ഷം യൂണിറ്റ് കടന്നു. ചരിത്രത്തിൽ ആദ്യമായി കെഎസ്ഇബി 10,000 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിലേക്ക് എത്തുകയാണ്.

ഡാമുകളിൽ ശേഖരിച്ചുവച്ചിരിക്കുന്ന ഇൗ വെള്ളം ബോർഡിന് കോടിക്കണക്കിനു രൂപയുടെ വൈദ്യുതിയാണ്. എന്നാൽ നിറഞ്ഞു കിടക്കുന്ന ഡാമുകളിലേക്ക് അടുത്ത മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ജനങ്ങൾക്കു മുന്നിൽ ഇരമ്പിയെത്തുന്ന പ്രളയമാണ്. മഴക്കാലം വരെ ഡാമുകളിൽ സൂക്ഷിക്കേണ്ട കരുതൽ ജലത്തിന്റെ കണക്കു സംബന്ധിച്ച തർക്കമാണു ജനങ്ങളെ ആശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ വർഷമുണ്ടായ അധിക മഴയിൽ പ്രതീക്ഷയർപ്പിക്കുകയാണ് ബോർഡ്. പരമാവധി വൈദ്യുതി ഉൽപാദിപ്പിച്ചു പരമാവധി വരുമാനമുണ്ടാക്കാനുള്ള അവസരമുണ്ടെങ്കിലും നഷ്ടക്കണക്കു വിടാൻ ബോർഡ് തയാറല്ല. കോവിഡ് കാലത്തു ചാർജ് വർധന നടപ്പാക്കാൻ ഇൗ കണക്കുകളില്ലാതെ ബോർഡിനു കഴിയില്ല.

ADVERTISEMENT

മേയ് 31 ആകുമ്പോഴേക്കും ഡാമുകൾ ഏറെക്കുറെ കാലിയാക്കി അടുത്ത മഴ സംഭരിക്കാൻ പാകത്തിനാക്കണം. അടുത്ത അഞ്ചു മാസം പരമാവധി ഉൽപാദനം നടത്തിയാലേ ഡാമുകൾ കാലിയാകൂ. അത്രയും ശേഖരമുണ്ട്. അഞ്ചുമാസത്തേക്ക് പരമാവധി ഉൽപാദനം നടത്തി പുറത്തു വൈദ്യുതി വിൽക്കാനും വരുമാനമുണ്ടാക്കാനുമുള്ള സുവർണാവസരമാണു ബോർഡിനു മുന്നിൽ. സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കാര്യമായി വർധിക്കാത്തതു ബോണസാണ്. 80 ദശലക്ഷം യൂണിറ്റിനു മുകളിൽ ഉപഭോഗം പ്രതീക്ഷിച്ചിടത്ത് 74 ദശലക്ഷം യൂണിറ്റ് മാത്രമേ വന്നുള്ളുവെന്നതു ബോർഡിന് ആശ്വാസം നൽകുന്നു. ഒാപ്പൺ മാർക്കറ്റിൽ നിന്നു 3 രൂപയ്ക്കു താഴെ ഇപ്പോൾ പല സമയത്തും വൈദ്യുതി ലഭിക്കും. ചില നേരത്ത് ഇത് 7 രൂപയിലേക്ക് ഉയരും. ഉയർന്ന വിലയുള്ളപ്പോൾ വൈദ്യുതി വിൽക്കാനും കുറഞ്ഞ നിരക്കിൽ വാങ്ങാനും ജല വൈദ്യുത പദ്ധതികൾ ഉള്ളതിനാൽ നമുക്ക് കഴിയും.

ഇടുക്കി ചെറുതോണി ഡാം. ഫയൽ ചിത്രം: മനോരമ

എത്ര കരുതണം?

ചരിത്രത്തിലാദ്യമായി ഇടുക്കി ഡാമിന്റെ ഷട്ടറുകൾ കഴിഞ്ഞ വർഷം 4 പ്രാവശ്യം തുറന്നു. കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റിലെ പാളിച്ചയാണിതെന്നു ആരോപണമുയരുമ്പോൾ ബോർഡ് അതു നിഷേധിക്കുന്നു. ഇടുക്കി മാത്രമല്ല, ബോർഡിന്റെ രണ്ടാമത്തെ വലിയ അണക്കെട്ടായ കക്കിയും ഇതേ കാരണത്താൽ തുറന്നുവിട്ടു. ഇത്രയും കാലത്തിനിടെ ആകെ 10 പ്രാവശ്യമേ ഇടുക്കിയിൽ വെള്ളം ഒഴുക്കിക്കളയേണ്ടി വന്നിട്ടുള്ളു.

ജലവർഷത്തിന്റെ അവസാന ദിനമായ മേയ് 31ന് എല്ലാ ഡാമുകളിലും കൂടി 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളമേ സംഭരിക്കാൻ പാടുള്ളു എന്നാണു കണക്ക്. ഇതേ ദിവസം ഇടുക്കിയിൽ മാത്രം കെഎസ്ഇബി സംഭരിച്ചത് 812.61 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളം. ഇടുക്കി, കക്കി അണക്കെട്ടുകളാണു കാര്യമായി സംഭരണശേഷിയുള്ള ഡാമുകൾ. മഴ കൂടിയതും മുല്ലപ്പെരിയാർ ഡാം പല വട്ടം തുറന്നതുമാണു ഇടുക്കി നിറയാൻ കാരണമെന്നു ന്യായീകരിച്ചാലും ആവശ്യത്തിലേറെ വെള്ളം സംഭരിച്ചതുകൊണ്ടു അണക്കെട്ടുകൾക്കു അധിക ജലം ഉൾക്കൊള്ളാനാവാതെ വന്നു. ഒഴുക്കിക്കളഞ്ഞ വെള്ളത്തിന്റെ അളവിനേക്കാൾ കൂടുതൽ വെള്ളം മേയ് 31ന് ഇടുക്കിയിൽ മാത്രം അധികം സംഭരിച്ചിരുന്നു.

കക്കി ഡാം. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

ജൂൺ ഒന്നു മുതൽ മേയ് 31 വരെയുള്ള കാലമാണു കെഎസ്ഇബി ജലവർഷമായി കണക്കാക്കുന്നത്. മേയ് 31 ആകുമ്പോഴേക്കും ഡാമുകളിലെ വെള്ളം പരമാവധി ഉപയോഗിച്ച് അടുത്ത മഴക്കാലം സംഭരിക്കാനായി ഒരുക്കണം. അല്ലെങ്കിൽ അധിക മഴപെയ്താൽ അണക്കെട്ടുകൾ ഒന്നിച്ചു തുറന്നുവിടേണ്ടിവരും. 2018ലെ പ്രളയത്തിന്റെ ആഘാതം കൂട്ടിയത് ഇതായിരുന്നു. മഴ ഒന്നോ രണ്ടോ ആഴ്ച വൈകിയാൽ പ്രതിസന്ധി ഒഴിവാക്കാനാണ് 500 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം കരുതുന്നത്. എന്നാൽ കഴിഞ്ഞ മേയ് 31നു ഇടുക്കിയിലെ ജലനിരപ്പ് 2339.44 അടിയാണ്. 812.61 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം.

കക്കി അണക്കെട്ടിൽ ഇതേ ദിവസം 398.96 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളം ശേഖരിച്ചു. കേരളത്തിൽ എല്ലാ അണക്കെട്ടിലും കൂടി 500 ദശലക്ഷം യൂണിറ്റിനുള്ള കരുതൽ ശേഖരം മതിയെന്നിരിക്കെയാണ് ഇടുക്കിയും കക്കിയിലും മാത്രം 712 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനു വെള്ളം അധികമായി കരുതിയത്. ഇതുപയോഗിച്ചു ഉൽപാദനം നടത്തിയിരുന്നെങ്കിൽ ബോർഡിന് കോടികളുടെ വരുമാനമുണ്ടാക്കാമായിരുന്നു. ഡാം തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാകും.

ഇന്ത്യ വൈദ്യുതി മിച്ച രാജ്യവും കേരളത്തിന് ആവശ്യമുള്ള മുഴുവൻ വൈദ്യുതിയും പുറമേ നിന്നു കൊണ്ടുവരാൻ ലൈൻ ലഭ്യമായതിനാലും ഇപ്പോഴുള്ള സ്റ്റോറേജ് തന്നെ മതിയെന്നാണു വിദഗ്ധരുടെ അഭിപ്രായം. ഇൗ വർഷം ഒക്ടോബറിൽ 1062 ദശലക്ഷം യൂണിറ്റും നവംബറിൽ 1144 ദശലക്ഷം യൂണിറ്റും വൈദ്യുതി ഉൽപാദിപ്പിച്ച ബോർഡ്, ആവശ്യത്തിലേറെ വെള്ളം കരുതലുണ്ടായിട്ടും മേയിൽ ഉൽപാദിപ്പിച്ചത് വെറും 653 ദശലക്ഷം യൂണിറ്റ് മാത്രം. അതിൽനിന്നും 178 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തു വിറ്റു. ഏപ്രിലിലെ ഉൽപാദനം 655 ദശലക്ഷം യൂണിറ്റു മാത്രമായിരുന്നു. ജലവർഷം അവസാനിക്കാൻ 5 മാസം മാത്രം ശേഷിക്കേ, ഇടുക്കിയും കക്കിയും നിറഞ്ഞു കിടക്കുന്നതാണു അടുത്ത മഴക്കാലത്തും പ്രളയത്തിനിടയാക്കുമെന്ന ആശങ്കയുയർത്തുന്നത്. എന്നാൽ 5 മാസം കൊണ്ടു പരമാവധി ഉൽപാദനം നടത്തി വരുമാനമുണ്ടാക്കാൻ ബോർഡിനു സമയമുണ്ട്.

കക്കി ഡാം. ഫയൽ ചിത്രം: മനോരമ

അതെന്തൊരു കണക്ക്?

ADVERTISEMENT

ജല വർഷത്തിന്റെ ആരംഭത്തിൽ 500 ദശലക്ഷം യൂണിറ്റ് ഉൽപാദനത്തിനുള്ള വെള്ളമേ ഡാമുകളിൽ ശേഖരിക്കേണ്ടതുള്ളൂ എന്നൊരു കണക്കില്ലെന്നു ബോർഡ് അധികൃതർ പറയുന്നു. 500 ദശലക്ഷം യൂണിറ്റിൽ കൂടുതൽ ഉൽപാദനത്തിനു വെള്ളം ശേഖരിച്ചുവച്ചതാണ് ഇടുക്കി, കക്കി ഡാമുകൾ തുറക്കേണ്ടിവരാനിടയാക്കിയതെന്നതും ബോർഡ് നിഷേധിക്കുന്നു. അതിനുള്ള കാരണം ഇതാണ്.

2000–2010 കാലത്ത് കരുതൽ ശേഖരം 350 ദശലക്ഷം യൂണിറ്റിനുള്ളതായിരുന്നു. പിന്നീടത് 550 ആക്കി. ജൂണിൽ മഴ വൈകിയാൽ ഉണ്ടാകാനിടയുള്ള വൈദ്യുതി പ്രതിസന്ധി മറികടക്കാൻ കൂടുതൽ ജല േശഖരം വേണം. ഉപഭോഗം കൂടിയാലും അതു നേരിടാൻ കരുതൽ ശേഖരം അധികം വേണം. കഴിഞ്ഞ കുറേ വർഷങ്ങളായി ജൂണിൽ മഴ തുടങ്ങുമെങ്കിലും കരുത്താർജിക്കുന്നത് ജൂലൈയിലാണ്. അതിനാലാണു കെഎസ്ഇബി ഡാമുകളിൽ കരുതൽ ശേഖരം കൂട്ടിയതെന്നു ബോർഡ് പറയുന്നു.

മാർച്ച് മുതൽ മേയ് വരെയുള്ള മാസങ്ങളിൽ വൈദ്യുതി കമ്മി മാസങ്ങളാണ്. അക്കാലത്തു പുറത്തുനിന്നു വൈദ്യുതി വാങ്ങി അതേ അളവു വൈദ്യുതി, ഉൽപാദനം കൂടുതലുള്ള ജൂലൈ–സെപ്റ്റംബർ മാസങ്ങളിൽ തിരിച്ചു കൊടുക്കുന്ന ‘സ്വാപ്’ രീതി ബോർഡ് സ്വീകരിച്ചു വരുന്നു. കാലവർഷത്തിൽ മഴ കുറഞ്ഞാൽപ്പോലും, വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കാൻ ആവശ്യത്തിനു വെള്ളം കരുതണം.

കുറവൻ-കുറത്തി മലനിരകളും ഇടുക്കി ആർച്ച് ഡാമും. ഫയൽ ചിത്രം: മനോരമ

ഡാം തുറക്കുന്നത് കെഎസ്ഇബി മാത്രം തീരുമാനിക്കേണ്ട കാര്യമല്ല. ദുരന്ത നിവാരണ അതോറിറ്റി, കെഎസ്ഇബി ഉദ്യോഗസ്ഥരും സർക്കാർ പ്രതിനിധികളും ചേർന്ന സമിതി ഡാം റൂൾ കർവിന്റെ അടിസ്ഥാനത്തിലാണു ഡാം തുറക്കുന്നതു സംബന്ധിച്ചു തീരുമാനിക്കുന്നത്. സെപ്റ്റംബറിനു ശേഷം ലഭിച്ച കനത്ത മഴയും മുല്ലപ്പെരിയാർ ഡാമിൽ നിന്നു വന്ന അധിക ജലവും മൂലമാണ് ഡാമുകൾ പലവട്ടം തുറക്കേണ്ടി വന്നതെന്നും അതുതന്നെ ജനങ്ങൾക്കു ബുദ്ധിമുട്ടില്ലാതെയാണു ചെയ്തതെന്നുമാണു കെഎസ്ഇബി പറയുന്നത്.

English Summary: KSEB has Excess Water inflow in Dams; Why are they Running in Losses?