'പുതിയതായി 171 ഷോപ്പുകൾ തുടങ്ങാനുള്ള ശുപാർശ സർക്കാരിനു കൊടുത്തിട്ടുണ്ട്. ഇനി തുറക്കുന്നതെല്ലാം ആളുകൾക്ക് അകത്തു കയറി മദ്യം തിരഞ്ഞെടുക്കാൻ കഴിയുന്ന വാക്ക് ഇൻ ഷോപ്പുകളായിരിക്കും. ഇതോടെ പുറത്തേക്കുള്ള ക്യൂ ഒഴിവാകും. ഓൺലൈൻ ബുക്കിങ് പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാൽ ഓൺലൈൻ ഡെലിവറി ആലോചനയിൽ ഇല്ല.'..Bevco MD News Malayalam

'പുതിയതായി 171 ഷോപ്പുകൾ തുടങ്ങാനുള്ള ശുപാർശ സർക്കാരിനു കൊടുത്തിട്ടുണ്ട്. ഇനി തുറക്കുന്നതെല്ലാം ആളുകൾക്ക് അകത്തു കയറി മദ്യം തിരഞ്ഞെടുക്കാൻ കഴിയുന്ന വാക്ക് ഇൻ ഷോപ്പുകളായിരിക്കും. ഇതോടെ പുറത്തേക്കുള്ള ക്യൂ ഒഴിവാകും. ഓൺലൈൻ ബുക്കിങ് പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാൽ ഓൺലൈൻ ഡെലിവറി ആലോചനയിൽ ഇല്ല.'..Bevco MD News Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പുതിയതായി 171 ഷോപ്പുകൾ തുടങ്ങാനുള്ള ശുപാർശ സർക്കാരിനു കൊടുത്തിട്ടുണ്ട്. ഇനി തുറക്കുന്നതെല്ലാം ആളുകൾക്ക് അകത്തു കയറി മദ്യം തിരഞ്ഞെടുക്കാൻ കഴിയുന്ന വാക്ക് ഇൻ ഷോപ്പുകളായിരിക്കും. ഇതോടെ പുറത്തേക്കുള്ള ക്യൂ ഒഴിവാകും. ഓൺലൈൻ ബുക്കിങ് പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാൽ ഓൺലൈൻ ഡെലിവറി ആലോചനയിൽ ഇല്ല.'..Bevco MD News Malayalam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ മദ്യ ഷോപ്പുകൾ തുറക്കാതെ കേരളത്തിലെ മദ്യ ഷോപ്പുകളിലെ തിരക്കു കുറയ്ക്കാനാകില്ലെന്നു ബവ്റിജസ് കോർപറേഷൻ എംഡി വി.എസ്.ശ്യാംസുന്ദർ. സർക്കാരിനു പ്രതിവർഷം ശരാശരി 13,000 കോടി രൂപയുടെ നികുതി വരുമാനം നൽകുന്ന ബവ്റിജസ് കോർപറേഷൻ നഷ്ടത്തിലാണ്. കഴിഞ്ഞ വർഷത്തെ നഷ്ടം 250 കോടിയോളം വരും. 

കോർപറേഷനിലെ അഴിമതി ഇല്ലാതാക്കിയാൽ സ്ഥാപനത്തെ വൻ ലാഭത്തിലാക്കാം. വെയർഹൗസുകളുടെ സ്പേസ് കൂട്ടും. മദ്യവിതരണത്തിലെ കുത്തക അവസാനിപ്പിച്ച് പുതിയ മദ്യക്കമ്പനികളെ സ്വാഗതം ചെയ്യും. ജവാൻ റമ്മിന്റെ ഉൽപാദനം കൂട്ടുമെന്നും പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റലറീസ് തുറന്ന് ബ്രാണ്ടിയുൽപാദനം തുടങ്ങാൻ ആലോചിക്കുന്നുവെന്നും ശ്യാംസുന്ദർ പറഞ്ഞു. മനോരമ ഓൺലൈനുമായി അദ്ദേഹം നടത്തിയ ദീർഘ സംഭാഷണത്തിലേക്ക്...

ADVERTISEMENT

‘ഇനി തുറക്കുന്നതെല്ലാം വോക്ക് ഇൻ ഷോപ്പുകൾ’

രാജസ്ഥാനിൽ 8000 മദ്യഷോപ്പുകളുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും ആയിരക്കണക്കിനുണ്ട്. കേരളത്തിൽ ബെവ്കോയ്ക്ക് 266 ഷോപ്പ് മാത്രം. ഇതുവരെ 265 ആയിരുന്നു. പുതുവർഷത്തിലാണ് ഒന്നു കൂടി തുറന്നത്. മറ്റു സംസ്ഥാനങ്ങളിൽ 20 ചതുരശ്ര മീറ്ററിനും 25,000 ജനസംഖ്യയ്ക്കും ഒരു ഷോപ്പുള്ളപ്പോൾ കേരളത്തിൽ 100 ചതുരശ്ര കിലോമീറ്ററിനും ഒന്നേകാൽ ലക്ഷം ജനസംഖ്യയ്ക്കുമാണ് ഒരു ഷോപ്പ്. എണ്ണം വർധിപ്പിച്ചാലേ തിരക്കു കുറയ്ക്കാനാകൂ എന്നാണ് ഇതു കാണിക്കുന്നത്. പുതിയതായി 171 ഷോപ്പുകൾ തുടങ്ങാനുള്ള ശുപാർശ സർക്കാരിനു കൊടുത്തിട്ടുണ്ട്. 

ഒപ്പം വിവിധ ഘട്ടങ്ങളിലായി പൂട്ടിപ്പോയ 68 എണ്ണം വീണ്ടും തുറക്കണമെന്ന ശുപാർശയും നൽകി. അസൗകര്യമുള്ള 86 ഷോപ്പുകൾ മാറ്റാൻ കോടതി നിർദേശിച്ചിരുന്നു. 30 എണ്ണം മാറ്റിക്കഴിഞ്ഞു. സൗകര്യമില്ലാത്തതെല്ലാം ഘട്ടം ഘട്ടമായി മാറ്റും. ഇനി തുറക്കുന്നതെല്ലാം ആളുകൾക്ക് അകത്തു കയറി മദ്യം തിരഞ്ഞെടുക്കാൻ കഴിയുന്ന വാക്ക് ഇൻ ഷോപ്പുകളായിരിക്കും. ഇതോടെ പുറത്തേക്കുള്ള ക്യൂ ഒഴിവാകും. ഓൺലൈൻ ബുക്കിങ് പരമാവധി പ്രോത്സാഹിപ്പിക്കും. എന്നാൽ ഓൺലൈൻ ഡെലിവറി ആലോചനയിൽ ഇല്ല.

‘നഷ്ടത്തിലാണ്, വിശ്വസിക്കണം’

ADVERTISEMENT

കഴിഞ്ഞ സാമ്പത്തികവർഷം 13,212 കോടി രൂപയാണു മദ്യവിൽപനയിലൂടെ കോർപറേഷന്റെ വരുമാനം. എന്നാൽ ഇതിന്റെ ഭീമഭാഗവും സർക്കാരിലേക്കു ലഭിച്ച നികുതിയാണ്. കോർപറേഷൻ കഴിഞ്ഞ വർഷം ഏതാണ്ട് 250 കോടി രൂപ നഷ്ടത്തിലാണ്. പല വഴികളിലൂടെ വരുമാനം ചോർന്നു. അതു പരിഹരിക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായാണു മദ്യക്കമ്പനികൾ വിൽക്കുന്ന മദ്യത്തിന്റെ കാഷ് ഡിസ്കൗണ്ട് ഘടന മാറ്റിയത്. 

സ്റ്റോക്കോമിലെ വാക്ക് ഇൻ ഷോപ്പ്. ചിത്രം: AFP PHOTO/JONATHAN NACKSTRAND

ഘടന സ്ലാബ് അടിസ്ഥാനത്തിലേക്കു മാറ്റുമ്പോൾ 200 കോടിയിലധികം രൂപ അധിക വരുമാനം ലഭിക്കും. കഴിഞ്ഞ കാലത്തെല്ലാം നേരിയ കാഷ് ഡിസ്കൗണ്ട് മാത്രമാണ് ഈടാക്കിയിരുന്നത്. ഓരോ വർഷവും ഇത്തരത്തിൽ 200 കോടിയിലധികം രൂപ നഷ്ടപ്പെട്ടിരുന്നു. സെക്യൂരിറ്റി ജീവനക്കാരെ ഉപയോഗിച്ച വകയിൽ രണ്ടു സ്വകാര്യ സെക്യൂരിറ്റി ഏജൻസികൾക്കായി പ്രതിവർഷം നൽകിയിരുന്നതു 42 കോടി രൂപയാണ്. 

എല്ലാ ഷോപ്പുകളിലും സിസിടിവി ക്യാമറകളുണ്ട്. വലിയ തുക ഇൻഷുറൻസ് പ്രീമിയമായും അടയ്ക്കുന്നുണ്ട്. പിന്നെന്തിനാണു സ്വകാര്യ സെക്യൂരിറ്റി ജീവനക്കാർ? ഇവരെ ഒഴിവാക്കിയതോടെ 42 കോടി രൂപ ഈ വർഷം ലാഭിക്കാനാകും. വെയർഹൗസിൽനിന്നു ഷോപ്പിലേക്കു മദ്യമെത്തിക്കാൻ ട്രക്ക് വാടകയായി ഒരു വർഷം 12 കോടിയോളം രൂപ നൽകുന്നുണ്ട്. ഈ കാശിന് സ്വന്തമായി 70 ട്രക്ക് വാങ്ങാം. അതിനുള്ള ആലോചനയിലാണ്. 

കേരളത്തിനു പ്രിയം ബ്രാൻഡി

ADVERTISEMENT

കേരളത്തിന് ഏറ്റവും പ്രിയം ബ്രാൻഡിയാണെന്നാണു കണ്ടിട്ടുള്ളത്. വിൽപനയിൽ ഒന്നാം സ്ഥാനത്തു ബ്രാൻഡിയും രണ്ടാമതു റമ്മുമാണ്. കഴിഞ്ഞ വർഷത്തെ കണക്കെടുത്താൽ ആകെ വിറ്റതിന്റെ 42.45 ശതമാനവും ബ്രാൻഡിയായിരുന്നു. 98,95,558 കേയ്സാണു വിറ്റത്. തൊട്ടുപിന്നിൽ റം ആണ്. 30.02 ശതമാനം വരുമിത്. 78,56,553 കേയ്സ് വിറ്റു. ഉത്തരേന്ത്യയിൽ പ്രിയമുള്ള വിസ്കി ഇവിടെ അഞ്ചാം സ്ഥാനത്തു മാത്രമാണ്. മലയാളികൾക്കു ബ്രാൻഡിയോടുള്ള ഈ പ്രിയം എങ്ങനെ കോർപറേഷനു കൂടി പ്രയോജനപ്പെടുത്താമെന്നു നോക്കുന്നുണ്ട്. 

ലോക്ഡൗൺ നിയന്ത്രണങ്ങൾക്കു ശേഷം കോട്ടയത്തെ ബാർ തുറന്നപ്പോൾ. ഫയൽ ചിത്രം: മനോരമ

പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റലറീസ് തുറന്നു ബ്രാൻഡി ഉൽപാദനം തുടങ്ങാനാകുമോ എന്നാണ് ആലോചന. പ്രപ്പോസൽ സർക്കാരിനു നൽകിയിട്ടുണ്ട്. കേരളത്തിൽ വിൽക്കുന്ന റം ബ്രാൻഡിൽ ഏറ്റവുമധികം വിൽപന ലഭിക്കുന്നതു ജവാൻ റമ്മിനാണ്. ഇതു നമ്മുടെ സ്വന്തം ഉൽപന്നമാണ്. ആവശ്യത്തിനു ലഭിക്കുന്നില്ലെന്നതാണു പ്രശ്നം. ദിവസം ഏഴായിരം കേയ്സ് ആണു ശരാശരി ഉൽപാദനം. വിൽപന വർധിപ്പിക്കാനായി ഉൽപാദനം കൂട്ടും. 

‘സമ്മർദമുണ്ട്, വഴങ്ങില്ല’

മദ്യക്കമ്പനികൾക്കു സാമ്പത്തിക നഷ്ടമുണ്ടാകുന്ന ഓരോ തീരുമാനമെടുക്കുമ്പോഴും അവർ സമ്മർദം ചെലുത്താറുണ്ട്. അതിനു സർക്കാരോ കോർപറേഷനോ വഴങ്ങിക്കൊടുക്കില്ല. അവർക്കു നഷ്ടമുണ്ടാക്കാനല്ല, കോർപറേഷനും സർക്കാരിനും ലാഭമുണ്ടാക്കാനാണു ഞങ്ങൾ നോക്കുന്നത്. അതും നിയമപരമായ മാർഗങ്ങളിലൂടെ മാത്രം. മദ്യക്കമ്പനികൾ സർക്കാരിലേക്ക് നേരിട്ടടയ്ക്കേണ്ട എക്സൈസ് ഡ്യൂട്ടി അവർക്കു വേണ്ടി മുൻകൂറായി അടച്ചിരുന്നതു കോർപറേഷനാണ്. അക്കൗണ്ട് പരിശോധിച്ചപ്പോൾ കഴിഞ്ഞ വർഷം 1832 കോടി രൂപ ഇങ്ങനെ അടച്ചതായി കണ്ടു. 

എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ. ഫയൽ ചിത്രം: മനോരമ

അവർ പിന്നീട് തിരിച്ചു തരുമെങ്കിലും അവർ അടയ്ക്കേണ്ടത് എന്തിനു നമ്മളടയ്ക്കണം? ആ രീതി നിർത്താൻ തീരുമാനിച്ചു. അതോടെ സമ്മർദമായി. ഒരാഴ്ച അവർ മദ്യവിതരണം വെട്ടിക്കുറച്ചു. സർക്കാർ വഴങ്ങുകയല്ല, നേരിടുകയാണു ചെയ്തത്. നോട്ടിസ് അയച്ചു. മറുപടി കിട്ടാതിരുന്നപ്പോൾ, പുതിയ കമ്പനികളെ ക്ഷണിച്ചു. അപ്പോൾ അവർ ഒത്തുതീർപ്പിനു തയാറായി. സപ്ലൈ പുനരാരംഭിച്ചു. ചർച്ച നടത്തി. ഈ സാമ്പത്തിക വർഷം പഴയതുപോലെ പോകട്ടെയെന്നും അടുത്ത വർഷം മുതൽ എക്സൈസ് ഡ്യൂട്ടി നേരിട്ടടയ്ക്കണമെന്നും തീരുമാനമായി.

പുതിയ കമ്പനിയും ബ്രാൻഡും വരും

കേരളത്തിൽ ആകെ വിൽക്കുന്ന മദ്യത്തിന്റെ 90 ശതമാനവും കയ്യാളുന്നത് വർഷങ്ങളായി രംഗത്തുള്ള 15 കമ്പനികളാണ്. പുതിയ ആരെയും കടന്നുവരാൻ ഇവർ അനുവദിക്കില്ല. അതിനുള്ള സമ്മർദം കോർപറേഷനിൽ ഉൾപ്പെടെ ചെലുത്തും. എന്നാൽ പുതിയ കമ്പനികളെ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു. അതിന്റെ ഭാഗമായി ക്ഷണിച്ചപ്പോൾ 10 കമ്പനികൾ തയാറായിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ വിൽക്കുന്ന ബ്രാൻഡുകൾ മിക്കതും ഇവിടെ മാത്രം ഉള്ളവയാണ്. മറ്റു ബ്രാൻഡുകൾ കൂടി വരട്ടെ. ഉപഭോക്താക്കൾക്കു കൂടുതൽ ചോയ്സ് ലഭിക്കുമല്ലോ. 

ചിത്രം: AFP

‘വില കൂട്ടുന്നതിൽ ഞങ്ങൾക്ക് പങ്കാളിത്തമില്ല’

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ മദ്യവില കൂടി നിൽക്കുന്നുവെന്നൊക്കെ ആക്ഷേപങ്ങൾ വരാറുണ്ട്. മദ്യവില കൂടുന്നതിനു കാരണമായ നികുതി വർധന നിശ്ചയിക്കുന്നതു സർക്കാരാണ്. അവിടെ കോർപറേഷനു കാര്യമില്ല. എല്ലാ സംസ്ഥാനങ്ങളിലും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണു വില. നികുതിഘടനയുടെ അടിസ്ഥാനത്തിൽ ചില ഏറ്റക്കുറച്ചിലുകളുണ്ടെന്നു മാത്രം. മദ്യം വിൽക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും പ്രധാന വരുമാന മാർഗങ്ങളിൽ ഒന്ന് ഇതു തന്നെയാണല്ലോ. പണം നൽകി മദ്യം വാങ്ങുന്ന ഉപഭോക്താവിനു മികച്ച സൗകര്യങ്ങൾ നൽകുകയാണു ഞങ്ങളുടെ ഉത്തരവാദിത്തം. 

‘അഴിമതിക്കാർ ഇപ്പോഴുമുണ്ട്’

ബവ്റിജസ് കോർപറേഷൻ പൂർണമായി അഴിമതി മുക്തമാണെന്ന അവകാശവാദം ഞങ്ങൾക്കില്ല. മദ്യക്കമ്പനികളുടെ പ്രലോഭനത്തിനും സ്വാധീനത്തിനും വഴങ്ങുന്നവർ എല്ലാ തട്ടിലുമുണ്ട്. അതു മാറ്റിയെടുക്കാനാണു ശ്രമം. 100 ശതമാനം കംപ്യൂട്ടർവൽകരണം നടത്തുന്നത് അതിന്റെ ഭാഗമായാണ്. സ്റ്റോക്കിലോ വിൽപനയിലോ കൃത്രിമം കാണിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കും. 

മദ്യം വാങ്ങാനെത്തിയ ജനത്തോട് ക്യൂ പാലിക്കാൻ ആവശ്യപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഫയൽ ചിത്രം: മനോരമ

അകത്തെ സ്റ്റോക്ക് പുറത്തറിയിക്കാൻ മദ്യഷോപ്പുകൾക്കു മുൻപിൽ സ്ക്രോളിങ് ബോർഡുകൾ വയ്ക്കും. ബാറുകൾ വെയർഹൗസുകളിൽനിന്നു മദ്യമെടുക്കുമ്പോൾ പല ബുദ്ധിമുട്ടുകളും അനുഭവിക്കാറുണ്ട്. ബാറുകൾക്ക് ഇഷ്ടമുള്ളതല്ല, മദ്യക്കമ്പനികൾ നിർദേശിക്കുന്നതാണു പല വെയർഹൗസുകളിൽനിന്നും നൽകാറുള്ളത്. ഇനി അതൊന്നും നടക്കില്ല. ബാറുകളുടെ ബുക്കിങ് പൂർണമായി വെബ്സൈറ്റ് വഴിയാക്കുകയാണ്. ഇ ടോക്കൺ സംവിധാനം ഏർപ്പെടുത്തും. 

കഴിഞ്ഞ 20 വർഷമായി വെയർഹൗസുകളുടെ സ്പേസ് കൂട്ടിയിട്ടില്ല. കൂട്ടണമെന്ന ശുപാർശകൾ ഉദ്യോഗസ്ഥർ കണ്ടില്ലെന്നു നടിച്ചു. ഇപ്പോഴത്തെ സ്ഥലം കുത്തക കമ്പനികൾക്കു മാത്രമേ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ. ചെറിയ കമ്പനികളുടെ ലോഡ് എത്തിയാൽ ഇറക്കിവയ്ക്കാൻ സ്ഥലമില്ല. ഇതിനു പരിഹാരമുണ്ടാക്കും. നിലവിലെ വെയർഹൗസുകളിൽ കൂടുതൽ സ്പേസ് ഒരുക്കും. എണ്ണം ഇപ്പോഴുള്ളതിന്റെ ഇരട്ടിയാക്കും.

യഥാർഥ ‘റെക്കോർഡ്’ പയ്യന്നൂരിന്

ക്രിസ്മസ് തലേന്നും പുതുവൽസരത്തലേന്നും ഏറ്റവുമധികം മദ്യം വിറ്റതിനുള്ള റെക്കോർഡ് തിരുവനന്തപുരത്തെ പവർഹൗസ് ഷോപ്പിനാണ്. എന്നാൽ വാർഷിക വിൽപനയിൽ പവർഹൗസ് ഷോപ്പിനു നാലാം സ്ഥാനമേയുള്ളൂ. ഒന്നും രണ്ടു സ്ഥാനങ്ങളിൽ കണ്ണൂരിലെ രണ്ടു ഷോപ്പുകളാണ്. കഴിഞ്ഞ വർഷം 59.75 കോടി രൂപയുടെ മദ്യം വിറ്റുകൊണ്ടു പയ്യന്നൂർ ഷോപ്പാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് കണ്ണൂർ നഗരത്തിലെ പാറക്കണ്ടി ഷോപ്പാണ്. 58.27 കോടിയുടെ മദ്യമാണ് ഇവിടെ വിറ്റത്. 57.17 കോടിയുടെ വിൽപന നടത്തിയ തിരൂരാണു മൂന്നാമത്. തിരുവനന്തപുരം പവർഹൗസ് ഷോപ്പിൽ 54.73 കോടിയുടെ വിൽപനയാണു കഴിഞ്ഞ വർഷം നടന്നത്.

വിസ്‌കി. ചിത്രം: AFP

‘റെക്കോർഡുകളിൽ അമിത ആഹ്ലാദമില്ല’

കോവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ വിൽപന കുറവായിരുന്നു. എന്നാൽ ഇത്തവണ ക്രിസ്മസിനും ന്യൂ ഇയറിനും റെക്കോർഡ് വിൽപന നടന്നു. ന്യൂ ഇയർ തലേന്ന് ഒറ്റ ഷോപ്പിൽ (തിരുവനന്തപുരം പവർഹൗസ്) മാത്രം വിൽപന ഒരു കോടി ക്രോസ് ചെയ്തു. അതൊരു റെക്കോർഡാണ്. എന്നാൽ റെക്കോർഡുകളിൽ അമിത ആഹ്ലാദമില്ല. സർക്കാരിന്റെ ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുമ്പോൾ ആ സ്ഥാപനത്തിനു കൂടുതൽ വരുമാനമുണ്ടാകുന്നുവെന്നതിന്റെ സംതൃപ്തിയാണുള്ളത്. വരുമാനം വർധിപ്പിക്കാനും കൂടുതൽ പേർക്കു തൊഴിൽ നൽകാനുമുള്ള ചില പദ്ധതികൾ മനസ്സിലുണ്ട്. വകുപ്പ് മന്ത്രിയെന്ന നിലയിൽ മന്ത്രി എം.വി.ഗോവിന്ദൻ പൂർണ പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ ആശയങ്ങളെല്ലാം നടപ്പാക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്...

തിരുവനന്തപുരത്തെ ബെവ്കോ ഹെഡ് ഓഫിസ്. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്/BEVCO - Kerala State Beverages Corporation

ബിൽ ഉണ്ടാകണമെന്നു നിയമമില്ല

മൂന്നു ലീറ്റർ അംഗീകൃത മദ്യം കൈവശം വയ്ക്കാമെന്നാണു നിയമത്തിലുള്ളത്. ഇതിനു ബില്ലുണ്ടാകണമെന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുള്ളതായി അറിവില്ല. ബെവ്കോ വിൽക്കുന്ന മദ്യത്തിനു സുരക്ഷാ ലേബലുണ്ട്. അതു വഴി മദ്യം ബെവ്കോയിലേതാണെന്നുറപ്പിക്കാനാകും. ഒരാൾക്ക് ഇന്ത്യൻ നിർമിത വിദേശമദ്യം ആകെ 3 ലീറ്റർ മാത്രമേ കൈവശം വയ്ക്കാൻ അനുമതിയുള്ളൂ. അതു ബെവ്കോയിൽനിന്നു വാങ്ങിയതാണെങ്കിലും, വാങ്ങി ആരെങ്കിലും ഗിഫ്റ്റ് ചെയ്തതാണെങ്കിലും. ഗിഫ്റ്റായി നൽകിയ മദ്യം ബിൽ സഹിതമല്ലല്ലോ തരിക. പിന്നെങ്ങനെ ബിൽ നിർബന്ധമാക്കാനാകും. അതേസമയം, നിയമാനുസൃതമല്ലാത്ത മദ്യമാണെങ്കിൽ ഉറപ്പായും കേസെടുക്കാം.

‘കൈക്കൂലി വേണ്ട, കമ്മിഷൻ മതി’

ഉപഭോക്താവ് ചോദിക്കുന്ന മദ്യം കൊടുക്കാതെ, മദ്യക്കമ്പനികളിൽനിന്നു കൈക്കൂലി വാങ്ങി തങ്ങൾക്കിഷ്ടമുള്ളത് ഉപഭോക്താവിനു നൽകുന്ന ജീവനക്കാരുണ്ട്. ഇതു ശ്രദ്ധയിൽപെട്ടതിനാലാണ് ഇങ്ങനെ ചെയ്യുന്നവർക്കു കനത്ത പിഴ ചുമത്താൻ തീരുമാനിച്ചത്. അതേസമയം, സ്ഥാപനത്തിനു കൂടുതൽ കമ്മിഷൻ കിട്ടുന്ന ബ്രാൻഡുകൾ വിൽക്കുന്നതു സ്ഥാപനത്തിനു ഗുണകരമാണ്. 

21 ശതമാനമാണ് ഇപ്പോഴത്തെ പരമാവധി കമ്മിഷൻ. ഈ ബ്രാൻഡുകളുടെ വിൽപന പ്രോത്സാഹിപ്പിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. ഇതു കൈക്കൂലിയല്ല. നിയമപ്രകാരം ബെവ്കോയ്ക്കു ലഭിക്കേണ്ട കാഷ് ഡിസ്കൗണ്ട് ആണ്. ഉപഭോക്താവ് ചോദിക്കുന്ന ബ്രാൻഡ് ഇല്ലെങ്കിൽ, ജീവനക്കാരന് ഇഷ്ടമുള്ളതല്ല, ബെവ്കോ നിർദേശിക്കുന്ന ബ്രാൻഡ് നൽകണമെന്നതാണു നയം.

English Summary: Exclusive Interview with Bevco MD V.S.Shyam Sundar