പാലക്കാട്∙ ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ 2 പുലിക്കുട്ടികളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ സൂക്ഷിക്കും. അമ്മപ്പുലി വീണ്ടും വരുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. നേരത്തേ, മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി | Leopard | Leopard cubs | Palakkad | Palakkad News | Ummini | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ധോണി ഉമ്മിനി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ കണ്ടെത്തിയ 2 പുലിക്കുട്ടികളിൽ ഒന്നിനെ അമ്മപ്പുലി കൊണ്ടുപോയി. രണ്ടാമത്തെ കുഞ്ഞിനെ കൂട്ടിൽ സൂക്ഷിക്കും. അമ്മപ്പുലി വീണ്ടും വരുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. നേരത്തേ, മക്കളെ തേടി മൂന്നു തവണ പുലി എത്തിയതായി വനംവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു.

ഞായറാഴ്ച ഉച്ചയോടെ വീട്ടിൽ നിന്നു പുലി ഇറങ്ങിപ്പോകുന്നതു കണ്ട് ഉള്ളിൽ പരിശോധിച്ചപ്പോഴാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഒലവക്കോട് റേഞ്ച് ഓഫിസിൽ വനപാലകരുടെ സംരക്ഷണത്തിലായിരുന്നു ഒരാഴ്ചയോളം പ്രായം തോന്നിക്കുന്ന പുലിക്കുഞ്ഞുങ്ങൾ. കാടുമൂടിക്കിടക്കുന്ന വീടിന്റെ പരിസരത്തു പലയിടത്തായി ക്യാമറകൾ വച്ചിട്ടുണ്ട്.

ADVERTISEMENT

ഞായറാഴ്ച രാത്രി വീടിനകത്തു സ്ഥാപിച്ച ചെറിയ കൂടിനു പുറമേ ഇന്നലെ വൈകിട്ടു വീടിനോടു ചേർന്നു വലിയ കൂടും വച്ചിരുന്നു. വീടിനകത്തെ കൂടിനു സമീപം ഞായറാഴ്ച രാത്രി പുലി എത്തിയെങ്കിലും ചെറിയ കൂടായതിനാലാകണം അകത്തു കയറാഞ്ഞതെന്നു കരുതുന്നു. മണം പിടിച്ചു വരുമെന്നതിനാൽ കുഞ്ഞുങ്ങളുടെ വിസർജ്യമുള്ള തുണി കൂട്ടിൽ നിക്ഷേപിച്ചിട്ടുണ്ടായിരുന്നു.

പുലിയെ കണ്ട പറമ്പ് വർഷങ്ങളായി കാടു വെട്ടിത്തെളിക്കാത്തതിനാൽ വള്ളിപ്പടർപ്പുകളും കുറ്റിക്കാടും നിറഞ്ഞ് 5 മീറ്ററിലപ്പുറം കാണാൻ കഴിയാത്ത സ്ഥിതിയാണ്. മരങ്ങളുടെ മുകളിലേക്കും വള്ളിപ്പടർപ്പുകൾ കയറിയിട്ടുള്ളതിനാൽ പുലി മരത്തിനു മുകളിൽ ഇരുന്നാലും കാണാൻ കഴിയില്ല.

ADVERTISEMENT

English Summary: Leopard cubs found inside locked house in Palakkad; mother Leopard took one cub