ജനങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാത്തിനുമെതിരായാണ് പോരാട്ടം. ഈ സമരം വികസനത്തിനെതിരല്ല, മറിച്ച് സുസ്ഥിരമായ വികസനമാണ് നടപ്പാക്കേണ്ടതെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രാണവായു കിട്ടാതെ വരുംതലമുറ മരിക്കാൻ പാടില്ല. ഈ പോരാട്ടം വരുംതലമുറയ്ക്ക് ജീവിക്കാൻ വേണ്ടിക്കൂടിയുള്ളതാണ്. ..K Rail, Medha Patkar, Manorama Online

ജനങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാത്തിനുമെതിരായാണ് പോരാട്ടം. ഈ സമരം വികസനത്തിനെതിരല്ല, മറിച്ച് സുസ്ഥിരമായ വികസനമാണ് നടപ്പാക്കേണ്ടതെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രാണവായു കിട്ടാതെ വരുംതലമുറ മരിക്കാൻ പാടില്ല. ഈ പോരാട്ടം വരുംതലമുറയ്ക്ക് ജീവിക്കാൻ വേണ്ടിക്കൂടിയുള്ളതാണ്. ..K Rail, Medha Patkar, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാത്തിനുമെതിരായാണ് പോരാട്ടം. ഈ സമരം വികസനത്തിനെതിരല്ല, മറിച്ച് സുസ്ഥിരമായ വികസനമാണ് നടപ്പാക്കേണ്ടതെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. പ്രാണവായു കിട്ടാതെ വരുംതലമുറ മരിക്കാൻ പാടില്ല. ഈ പോരാട്ടം വരുംതലമുറയ്ക്ക് ജീവിക്കാൻ വേണ്ടിക്കൂടിയുള്ളതാണ്. ..K Rail, Medha Patkar, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കാലാവസ്ഥാമാറ്റം സംഭവിക്കേണ്ടത് രാഷ്ട്രീയകാലാവസ്ഥയിലാണെന്നും ജനാധിപത്യപരമായ രീതിയിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അധികാരികൾ തയാറാവണമെന്നും പരിസ്ഥിതിപ്രവർത്തക മേധാ പട്കർ. കെ–റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി 466 ദിവസമായി ചേമഞ്ചേരി കാട്ടിലപ്പീടികയിൽ നടന്നുവരുന്ന സത്യഗ്രഹവേദിയിലെത്തിയതായിരുന്നു മേധ പട്കർ. മഹാരാഷ്ട്രയിലെയും കേരളത്തിലെയും പദ്ധതികൾ തമ്മിലുള്ള സാമ്യത്തെക്കുറിച്ച് പഠിക്കാൻ ഇടതുനേതാക്കൾ തയാറാവണം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നടക്കുന്ന സമരവേദികൾ സന്ദർശിച്ച മേധ പട്കർ ‘മനോരമ ഓൺലൈനിനോടു’ മനസ്സു തുറക്കുന്നു...

സിൽവർലൈൻ വിരുദ്ധ സമരം വികസനത്തിനെതിരാണോ?

ADVERTISEMENT

കേരളം കെ–റെയിലിനെതിരാണ്. കഴിഞ്ഞ ഏതാനും ദിവസമായി കേരളത്തിലെ സമരവേദികളിൽ സന്ദർശനം നടത്തിയപ്പോൾ മനസ്സിലായ കാര്യമാണത്. അധികൃതർ കെ–റെയിലിന്റെ പേര് ജെ–റെയിലെന്നാക്കുന്നതാണു നല്ലത്. ഇത് കേരള റെയിലല്ല, ജപ്പാനിൽനിന്നുള്ള റെയിലാണ്. കേവലമൊരു സമരത്തിനുവേണ്ടിയൊരു സമരം ചെയ്യുകയല്ല. നമ്മൾ പോരാടുന്നത് അതിജീവനത്തിന്റെ ഭാഗമായാണ്. ഭരണഘടന നൽകുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനാണു പോരാട്ടം. സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കാനാണത്. 

ചേമഞ്ചേരി കാട്ടിലപ്പീടികയിൽ സിൽവർലൈനിനെതിരെ നടക്കുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ മേധാ പട്‌കർ. ചിത്രം: അബു ഹാഷിം

ജനങ്ങളെ ഭിന്നിപ്പിക്കുന്ന എല്ലാത്തിനുമെതിരായാണ് പോരാട്ടം. ഈ സമരം വികസനത്തിനെതിരല്ല, മറിച്ച് സുസ്ഥിരമായ വികസനമാണ് നടപ്പാക്കേണ്ടതെന്ന ആശയമാണ് മുന്നോട്ടുവയ്ക്കുന്നത്. അസ്ഥിരമായ വികസനത്തിനെതിരെയാണ് സമരം. ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ പദ്ധതിക്കെതിരായാണ് സമരം. പ്രാണവായു കിട്ടാതെ വരുംതലമുറ മരിക്കാൻ പാടില്ല. ഈ പോരാട്ടം വരുംതലമുറയ്ക്ക് ജീവിക്കാൻ വേണ്ടിക്കൂടിയുള്ളതാണ്.  

ഇടതുനിലപാടുകൾ ചോദ്യം ചെയ്യപ്പെടുകയാണോ? 

കെ–റെയിൽ സമരം മുഖ്യമന്ത്രിക്കെതിരായ സമരമല്ല. ഒരു അടിസ്ഥാനവുമില്ലാത്ത പദ്ധതിക്കെതിരായ സമരമാണ്. ജനങ്ങൾക്ക് ഒരു സൂചനയും നൽകാത്ത പദ്ധതി. ഒട്ടും സുതാര്യമല്ലാത്ത പദ്ധതി. അത്തരത്തിലുള്ള ഒരു പദ്ധതിക്കെതിരാണ് സമരം. കെ–റെയിൽ പദ്ധതി മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി തന്നെയാണ്. വിദേശ രാജ്യങ്ങളിൽനിന്നുള്ള മൂലധനത്തിന്റെ ഒഴുക്കാണത്. ജൈക്ക കമ്പനിയുമായുള്ള ഒരു കരാർ മാത്രമല്ല, രാജ്യാന്തര തലത്തിലുള്ള അനേക മൂലധനശക്തികളുടെ പണം ഒഴുക്കുന്നത് തനത് വികസനത്തെ അട്ടിമറിക്കാനാണ്. 

ചേമഞ്ചേരി കാട്ടിലപ്പീടികയിൽ സിൽവർലൈനിനെതിരെ നടക്കുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ മേധാ പട്‌കർ. ചിത്രം: അബു ഹാഷിം
ADVERTISEMENT

അവർ തീരുമാനിക്കും വികസനം എന്താണെന്ന്. ജനങ്ങൾ  പങ്കാളിത്തമുള്ള വികസനപരിപ്രേക്ഷ്യം അട്ടിമറിക്കപ്പെടും. യുപിഎയുടെ ഭാഗമായിരുന്ന ഒരുകാലത്ത് ഇടതുമുന്നണി ഇത്തരം നീക്കങ്ങളെ എതിർത്തവരാണ്. ഗാന്ധിയും അംബേദ്കറും മാർക്സും അടിസ്ഥാന മനുഷ്യാവകാശങ്ങൾ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. കാട്ടിലപ്പീടികയിലെ സത്യാഗ്രഹം 2020 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിലാണ് തുടങ്ങിയത്. ചേമഞ്ചേരിയുടെ മണ്ണിൽ ക്വിറ്റിന്ത്യാ സമരം ശക്തമായിരുന്നു. അനേകം രക്തസാക്ഷികളുണ്ടായിരുന്നു. ഇവിടുത്തെ സമരവും അഹിംസാപരമാണ്.

പദ്ധതി ഗതാഗതവികസനത്തിന് അത്യാവശ്യമാണെന്നാണല്ലോ വാദം?

ഗതാഗതനയം സംബന്ധിച്ചുള്ളതാണ് ഉയർന്നുവരുന്ന പ്രധാന ചോദ്യം. ഇപ്പോഴത്തെ ഗതാഗതരീതി വലിയ മലിനീകരണം സൃഷ്ടിക്കുന്നുവെന്നതാണ് പ്രധാനമായി ഉന്നയിക്കപ്പെടുന്നത്. എന്നാൽ ഇവിടെ പൊതുഗതാഗതസംവിധാനം സ്വകാര്യവത്കരിക്കപ്പെടുകയാണ്. രാജ്യത്തെ ഏറ്റവും ലാഭകരമായ പൊതുഗതാഗത സംവിധാനമായ റെയിൽവേയെ നശിപ്പിക്കാനുള്ള നീക്കം നടക്കുന്ന കാലമാണിത്.

ലക്ഷക്കണക്കിന് ആളുകളുടെ ജോലി നഷ്ടപ്പെടുകയാണ്. സ്വകാര്യവത്കരണം എതിർക്കപ്പെടേണ്ടതാണ്. ഇന്നലെ ഞാൻ ഇങ്ങോട്ട് യാത്ര ചെയ്ത ട്രെയിനിലെ ടിടിആറുമായി സംസാരിച്ചു. അദ്ദേഹം സൂചിപ്പിച്ചത് റെയിൽവേയിൽ ജീവനക്കാരുടെ എണ്ണം ഏതാനും വർഷത്തിനകം 16 ലക്ഷത്തിൽനിന്ന് 8 ലക്ഷമായി വെട്ടിക്കുറയ്ക്കുമെന്നാണ്. യൂണിയനുകൾ സ്വകാര്യവത്കരണത്തിനെതിരെയുള്ള പോരാട്ടത്തിലാണ്. കെ–റെയിൽ ഇതിൽ ഏതുവിഭാഗത്തിൽ പെടുമെന്നത് ചോദ്യമാണ്. നിർഭാഗ്യവശാൽ കെ–റെയിൽ ഒരു സ്വകാര്യവത്കൃത പദ്ധതിയാണ്.

ADVERTISEMENT

സർക്കാരിന്റെ മുൻഗണന എന്താണ്? എന്തായിരിക്കണം?

എന്താണ് ഇവിടുത്തെ ജനങ്ങളുടെ മുന്നിലുള്ള മുൻഗണന? 1.53 ലക്ഷം പേർ ജോലി നഷ്ടപ്പെട്ടതുമൂലം ആത്മഹത്യ ചെയ്തത് ഈ മഹാമാരിക്കാലത്താണ്. നമ്മുടെ മുൻഗണന പാവപ്പെട്ട ജനങ്ങളുടെ ജീവനവും വരുമാന സ്ഥിരതയുമാണ്. നമ്മുടെ മുൻഗണന വെന്റിലേറ്ററില്ലാതെതന്നെ ശ്വസിക്കാനുള്ള ഓക്സിജൻ എല്ലാവർക്കും കിട്ടുന്ന പരിസ്ഥിതി വേണമെന്നാണ്. നമ്മുടെ മുൻഗണന അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയെന്നതാണ്. 

ചേമഞ്ചേരി കാട്ടിലപ്പീടികയിൽ സിൽവർലൈനിനെതിരെ നടക്കുന്ന സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ മേധാ പട്‌കർ. ചിത്രം: അബു ഹാഷിം

രാജ്യം 9 വിവിധ രാജ്യാന്തര സംഘടനകളുമായി ഒപ്പുവച്ച കരാർ പ്രകാരം പ്രധാനമന്ത്രിയുടെ പിഎം കെയർ പദ്ധതിയിലേക്ക് 40,000 കോടി രൂപയാണ് വന്നത്. എന്നാൽ രാജ്യത്തിന് ഒരു ‘കെയറും’ നൽകാത്തയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നതാണ് അനുഭവം. കോവിഡ്  ബാധിതർക്കു നൽകാനുള്ള ആ ഫണ്ട് ഇപ്പോൾ സ്വകാര്യ ഫണ്ടാക്കി മാറ്റി. അതാണ് ഇപ്പോൾ മുംബൈ ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്.

സിൽവർലൈനിനെതിരെ നടക്കുന്നത് ഒറ്റപ്പെട്ട സമരമാണോ?

ആർട്ടിക്കിൾ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തെ വികസനത്തിന്റെ പേരിൽ  അട്ടിമറിക്കുകയാണിവിടെ. വികസനത്തിന്റെ പെരുമ്പറ മുഴക്കുകയാണെന്ന പേരിൽ വിനാശത്തിന്റെ പെരുമ്പറയാണ് മുഴക്കുന്നത്. 36 വർഷമായി നടത്തുന്ന നർമദാ പോരാട്ടത്തിന്റെ മുദ്രാവാക്യം ‘വികസനം വേണം, വിനാശം വേണ്ട’ എന്നതാണ്. കെ–റെയിൽ രാജ്യാന്തര  കമ്പനികളുടെ ഗൂഢാലോചനയാണ്. ഭരണാധികാരികളും അതിന്റെ പങ്കാളികളാവുന്നത് ദുഃഖകരമാണ്. മലേഷ്യയും ഇന്തൊനീഷ്യയുമടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങൾ ഇതേ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർത്തു തോൽപ്പിച്ചവരാണ്. അതുകൊണ്ട് കേരളത്തിൽ കെ–റെയിൽ വിരുദ്ധ സമരം നടത്തുന്നവർ ഒറ്റയ്ക്കാണെന്നു ഭയപ്പെടേണ്ടതില്ല. 

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി വന്നാൽ പ്രദേശത്തു നിന്നും കുടിയൊഴിക്കപ്പെടുന്ന ഗ്രാമീണ കർഷകർ മുംബൈയിൽ നടത്തിയ പ്രതിഷേധം. ചിത്രം: Indranil MUKHERJEE / AFP

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനിനെതിരായ പോരാട്ടം നടക്കുന്നു. ഇന്തൊനീഷ്യയിൽ ജനങ്ങൾ ചൈനീസ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ജനാധിപത്യരീതിയിൽ പൊരുതിത്തോൽപ്പിച്ചു. മലേഷ്യയിൽ അതിവേഗ പദ്ധതി ഒഴിവാക്കുകയാണെന്ന് ഭരണാധികാരി മഹാതീർ മുഹമ്മദ്  പ്രഖ്യാപിക്കുകയും സിംഗപ്പുർ കമ്പനിയെ ഓടിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അതിവേഗ റെയിൽവിരുദ്ധ പോരാട്ടങ്ങൾ ലോകത്തിന്റെ പലഭാഗത്തും സജീവമായി നടക്കുകയാണ്. കാരണം ഇതൊരു ‘റെയിൽ ഗതാഗത’ സംവിധാനമല്ല. ‘മൂലധന ഗതാഗത’ സംവിധാനമാണ്.  മൂലധന ഒഴുക്കിന്റെ രാജ്യാന്തര ഗതാഗത പാതയാണ് തുറക്കുന്നത്.

കൃത്യമായി ആസൂത്രണം ചെയ്ത പദ്ധതിയാണോ സിൽവർലൈൻ?

ഈ പദ്ധതിക്കായി ഒരു ആസൂത്രണവും നടന്നിട്ടില്ലെന്നത് വ്യക്തമാണ്. 64,000 കോടി രൂപയാണ് പദ്ധതിക്കുവേണ്ടതെന്ന് സംസ്ഥാന  സർക്കാർ പറയുന്നു. എന്നാൽ പദ്ധതിക്ക് ഇതിന്റെ ഇരട്ടിത്തുക ചെലവാകുമെന്ന് നിതി ആയോഗ് പറയുന്നു. 1.26 ലക്ഷം കോടി ചെലവാകുമെന്നാണ് അവർ പറയുന്നത്. കൃത്യമായ സാമ്പത്തിക പഠനങ്ങൾ നടത്തിയില്ലെന്നത് ഇതിൽനിന്നുതന്നെ വ്യക്തമല്ലേ? ഇത്തരം പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനം ദേശീയ ഹരിത ട്രൈബ്യൂണൽ തള്ളിയതാണ്. എന്നിട്ടും സംസ്ഥാനം പാരിസ്ഥിതിക പഠനം നടത്തുമെന്ന് പറയുകയാണ്. ഈ പദ്ധതി കൃത്യമായ ആസൂത്രണമുള്ള പദ്ധതിയാണെന്ന് തോന്നുന്നുണ്ടോ?

പാരിസ്ഥിതിക ആഘാത പഠനവും സാമ്പത്തിക ആഘാതപഠനവും നടത്താതെ എന്ത് ആസൂത്രണമാണ് നടന്നത്? 2013നുശേഷം ഒരു സംസ്ഥാനം ഒരു പദ്ധതി നടപ്പാക്കുമ്പോൾ ഉറപ്പാക്കേണ്ട പരിസ്ഥിതി നിയമമുണ്ട്. 1984ലെ നിയമം റദ്ദാക്കി പുതിയ നിയമം കൊണ്ടുവരാൻ നമ്മൾ പോരാടിയതാണ്. 2013ൽ  നിലവിൽവന്ന ആ നിയമം ഏതു പദ്ധതിയിലും  ഉറപ്പാക്കണം. ഒരു റോഡ് വികസിപ്പിക്കുമ്പോഴോ ഒരു ഡാം പണിയുമ്പോഴോ ജനങ്ങളുടെ ജീവനും ജീവിക്കാനുള്ള അവകാശവും നിഷേധിക്കാൻ എങ്ങനെയാണ് അധികാരികൾക്ക് കഴിയുക? ഒരു പാരിസ്ഥിതിക ആവാസവ്യവസ്ഥയെ എങ്ങനെയാണ് നശിപ്പിക്കാനാവുക?

പദ്ധതിക്കായി സാമൂഹികആഘാത പഠനം നടത്തിയിട്ടില്ല. പദ്ധതി നടപ്പാക്കുമ്പോൾ ഓരോ നാട്ടിലെയും ഗ്രാമസഭകളുമായി ചർച്ച ചെയ്യണമെന്ന് നിയമത്തിലുണ്ട്. ആ നിയമം നന്ദിഗ്രാം സംഭവത്തിനുശേഷം നിലവിൽ വന്നതാണ്. ഇടതുപക്ഷത്തെ അനേകം നേതാക്കൾക്കൂടി പങ്കാളികളായ ‘ഭൂമി അധികാർ ആന്തോളനെ’ന്ന സംഘടനയാണ് 2013ലെ നിയമം കൊണ്ടുവരാൻ പോരാടിയത്. 

നർമദാ ഡാം പദ്ധതിക്കെതിരെ ന്യൂഡൽഹിയിൽ പ്രതിഷേധം നയിക്കുന്ന മേധാ പട്കർ. 2007ലെ ചിത്രം. RAVEENDRAN / AFP

‌ഇതൊന്നുമില്ലാതെ കെ–റെയിൽ പദ്ധതി കൃത്യമായ ആസൂത്രണമുള്ള പദ്ധതിയാണെന്ന് എങ്ങനെയാണ് അകാശപ്പെടുക? വേൾഡ്ബാങ്കും ഐഎംഎഫുമടക്കമുള്ള രാജ്യാന്തരതലത്തിലുള്ള സംഘടനകളുമായി ചർച്ച ചെയ്തുവെന്നതുകൊണ്ടോ കടലാസുകളിൽ എഴുതിയെന്നതുകൊണ്ടോ ഒരു പദ്ധതി നടപ്പാക്കാൻ കഴിയില്ല. അതിന് ഓരോ ഗ്രാമത്തിലെയും ജനങ്ങളുമായി സംസാരിച്ച് അവരുടെ അഭിപ്രായം സ്വരൂപിക്കണം. പദ്ധതി ബാധിക്കുന്ന ജനങ്ങളുമായി സംസാരിക്കാതെ എങ്ങനെയാണ് പദ്ധതി നടപ്പാക്കുക? ജനങ്ങളുടെ സമരമാണ് ശരി. ജനങ്ങൾക്ക് പദ്ധതിക്കെതിരെ പോരാടാനുള്ള ജനാധിപത്യപരമായ അവകാശമുണ്ട്.

പദ്ധതികൾക്കായി സംസ്ഥാനസർക്കാരുകൾ വിദേശസഹായം സ്വീകരിക്കുന്നതിൽ തെറ്റുണ്ടോ?

രാജ്യാന്തരതലത്തിലുള്ള സാമ്പത്തികസഹായങ്ങൾ ഒരു സംസ്ഥാനത്തിനു പൂർണമായും വേണ്ടെന്നല്ല ഞാൻ പറയുന്നത്. സൂനാമിയുണ്ടായപ്പോൾ ഞാൻ കൊല്ലത്തും കടലൂരുമൊക്കെ സന്ദർശിച്ചിരുന്നു. ഓഖി വന്നപ്പോൾ തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള ദുരിതബാധിത പ്രദേശങ്ങളിൽ പോയിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വിദേശസഹായധനം വാങ്ങാൻ കേരളം തീരുമാനിച്ചപ്പോൾ പ്രധാനമന്ത്രി മോദിയാണ് തടഞ്ഞത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് അന്നു കടമെടുക്കുന്നതിനെ എതിർത്ത കേന്ദ്രസർക്കാരാണ് ഇന്ന് സിൽവർലൈൻ പദ്ധതിക്ക് കടം വാങ്ങുന്നതിനെ അനുകൂലിക്കുന്നത്.

ആ ദുരിതകാലത്ത് കേരളത്തിന് വിദേശസഹായം ആവശ്യമായിരുന്നു. നമ്മളന്ന് മുഖ്യമന്ത്രിയുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. എന്നാൽ ഒരു പദ്ധതിയുടെ പേരിൽ കേരളത്തിലെ ജനതയെ ഒന്നടങ്കം കടക്കെണിയിലേക്ക് മനഃപൂർവം വലിച്ചെറിയുന്ന തരത്തിൽ സാമ്പത്തികസഹായം തേടുന്നതിനെ പിന്തുണയ്ക്കില്ല. കർഷകർ ആത്മഹത്യചെയ്യുന്ന ഈ നാട്ടിൽ ഓരോ വ്യക്തിയുടെയും പേരിലുണ്ടായേക്കാവുന്ന കടം അതിഭീകരമായിരിക്കും. 

എന്താണ് പിന്നിലുള്ള അജണ്ട?

ജപ്പാനിലെ സാമ്പത്തിക സ്ഥാപനമായ ജൈക്ക അവരുടെ സാമ്പത്തിക സഹായം ഏറ്റെടുക്കാൻ പറയുമ്പോൾ അവരുടെ കമ്പനികളെയും അവരുടെ ഉൽപനങ്ങളെയും ഇങ്ങോട്ട് ഇറക്കുമതി ചെയ്യുകയാണ്. ഒരു റോഡുണ്ടാക്കുമ്പോൾ നിർമാണക്കമ്പനി പിരിക്കുന്ന ടോൾ എത്രമടങ്ങാണെന്നത് ജനങ്ങൾക്കറിയാം. അവരുടെ ലക്ഷ്യം നമ്മുടെ നാട്ടിലെ ജനങ്ങളെ നന്നാക്കുകയല്ലല്ലോ. കെ–റെയിലിനായി കടമെടുക്കുന്നത് ചെറിയൊരു പലിശയ്ക്കാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ അവകാശപ്പെടുന്നയത്ര ചെറിയ പലിശയല്ല. യെൻ നാണയത്തിന്റെ കണക്കാണ് പറയുന്നത്. അഞ്ചുവർഷംകൊണ്ട് യെൻ നാണയത്തിന്റെ മൂല്യം വർ‍ധിക്കും. അതിനനുസരിച്ച് പലിശനിരക്ക് കൂടിവരും. 15 വർഷം കൊണ്ടൊന്നും കടം അടച്ചുതീരില്ല. ഇതൊക്കെ ജനങ്ങളാണ് സഹിക്കേണ്ടിവരിക.

പ്രകൃതി സംരക്ഷിക്കപ്പെേടണ്ടേ?

പ്രകൃതി മനോഹരമായ കേരളം പ്രളയത്തിന്റെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. ഉരുൾപൊട്ടലുകളുടെ നാടായി. മാധവ് ഗാഡ്ഗിലിന്റെ നിർദേശങ്ങൾ ഒഴിവാക്കി കസ്തൂരി രംഗന്റെ ദുർബലമായ നിർദേശങ്ങൾ കൂടുതലായി നടപ്പാക്കാൻ പിണറായി വിജയൻ തയാറാവുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. അത്തരമൊരു ഗൂഢാലോചനയെ പിന്തുണയ്ക്കരുത്. ഇടുക്കിയിലും ചാലക്കുടിയിലുമൊക്കെ ദുരന്തങ്ങളിൽ ജനങ്ങൾക്ക് അവരുടെ ആജീവനാന്തസമ്പാദ്യങ്ങൾ നഷ്ടമായത് നമ്മൾ കണ്ടതാണ്. 

മാധവ് ഗാഡ്ഗിൽ. ഫയൽ ചിത്രം: മനോരമ

മറ്റൊരു പദ്ധതി ആവശ്യമുണ്ടോ?

‘അമേരിക്കയിൽ ജനങ്ങൾ പ്രശ്നമല്ല, പദ്ധതികളാണെന്ന്’ ചിന്തകൻ നോം ചോംസ്കി പറഞ്ഞിട്ടുണ്ട്. അതാണ് കേരളത്തിൽ സംഭവിക്കുന്നത്. പ്രളയം തുടർക്കഥയാവുന്ന കേരളത്തിലാണ് പുതിയൊരു പദ്ധതി നടപ്പാക്കാൻ പോവുന്നത്. ദേശീയപാത വികസനം ഒരുവശത്ത് നടക്കുന്നുണ്ട്. തീരദേശപാത നടപ്പാക്കുന്നുണ്ട്. പശ്ചിമഘട്ടത്തിൽ മലയോരഹൈവേ പദ്ധതി നടത്തുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് കെ–റെയിൽ വരുന്നത്. ഇത്തരം പദ്ധതി നടപ്പാക്കുമ്പോൾ വലിയ പാരിസ്ഥിതിക പ്രശ്നം വരുമെന്നറിയാൻ വലിയ ബുദ്ധിജീവിയാവേണ്ടതില്ല. ഏതു സാധാരണക്കാരനും മനസ്സിലാവും. ജലമൊഴുക്ക് തടഞ്ഞു നിർമിക്കുന്ന പദ്ധതികളാണ് ഒട്ടുമിക്ക പ്രളയത്തിനുപിന്നിലും.

പദ്ധതി ഏറ്റെടുത്തു വിജയിപ്പിക്കുന്നത് സർക്കാരിന്റെ ‘പ്രസ്റ്റീജ് ഇഷ്യൂ’ ആയി മാറിയിട്ടുണ്ടോ?

രാജ്യാന്തര കോർപറേറ്റുകൾ കൊണ്ടുവരുന്ന ഇത്തരം പദ്ധതിയൊക്കെ ഏറ്റെടുത്തുനടത്തുമ്പോൾ നരേന്ദ്രമോദിയുടെ കേന്ദ്ര സർക്കാർ, ‘പിണറായി വിജയൻ ഞങ്ങളുടെ ഏറ്റവും മികച്ച സുഹൃത്താണെ’ന്നൊക്കെ പറഞ്ഞേക്കും. അതുകൊണ്ട് കാര്യമില്ലല്ലോ. കേന്ദ്ര ജലകമ്മിഷന്റെ നിർദേശങ്ങൾ പാലിക്കാതെ, ഫ്ലഡ് ലൈനുകൾ പാലിക്കാതെ നിർമാണം നടത്തിയ ഇടങ്ങളിലൊക്കെ പ്രശ്നമുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഢ്, കോലപ്പൂർ, സാംഘ്‌ലി, സത്താറ ജില്ലകളിലൊക്കെ വെള്ളപ്പൊക്കത്തിനു കാരണം ഇത്തരം വൻകിട പദ്ധതികളാണെന്ന് ഞങ്ങളുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മലകൾ നശിപ്പിക്കപ്പെടുന്നതും നീരൊഴുക്കു തടയുന്നതും ചോദ്യം ചെയ്യേണ്ടത് ജനങ്ങളുടെ കടമയാണ്. 

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ അതിശക്തമായ മഴയെതുടർന്നുണ്ടായ വെള്ളപ്പൊക്കം. 2021 ജൂലൈയിലെ ചിത്രം: Uday Deolekar / AFP

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചുമൊക്കെയുള്ള രാജ്യാന്തര ചർച്ചകളിൽ ഒപ്പിടുന്ന  കരാറുകൾ നടപ്പാക്കേണ്ടത് അധികൃതരുടെ ചുമതലയാണ്. അവിടെ കരാറുകൾ ഒപ്പിടുകയും ഇവിടെ നിയമം ലംഘിക്കുകയും ചെയ്താൽ ചോദ്യം ചെയ്യപ്പെടണം. നിയമം പാലിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ട ചുമതല ജനങ്ങൾക്കാണ്. അതിനാണ്  ജനകീയ സമരങ്ങൾ. സുതാര്യതയില്ലാത്ത ജനാധിപത്യവിരുദ്ധ പദ്ധതികൾ ചോദ്യം ചെയ്യേണ്ടത് ജനങ്ങളുടെ കടമയാണ്. പാരിസ്ഥിക ആഘാതപഠനവും സാമുഹിക ആഘാതപഠനവും നടത്തുന്നതു വരെ സമരം നിർത്തിവയ്ക്കാമെന്ന് ചിന്തിക്കരുത്. ജാഗ്രതയിൽ വീഴ്ച വരരുത്. പദ്ധതി നടപ്പാക്കില്ലെന്ന തീരുമാനമെടുക്കുന്നതുവരെ നമുക്ക് സ്വസ്ഥമായി ഇരിക്കാനാവില്ല.

വേഗമെത്തുകയെന്നതു പക്ഷേ അത്യാവശ്യമല്ലേ?

സിൽവർലൈൻ വരുമ്പോൾ വേഗതയ്ക്കാണ് പ്രാധാന്യമെന്നു പറയുന്നു. വേഗത മാത്രമാണോ നമ്മുടെ പ്രശ്നം? ജനങ്ങളുടെ സുരക്ഷ പ്രശ്നമല്ലേ? പലയിടത്തും റെയിലിനു സമാന്തരമാണ് പാത. ചിലയിടത്ത് ദേശീയപാതയ്ക്ക് സമാന്തരമാണ്. നീർത്തടങ്ങൾക്കും കൃഷിയിടങ്ങൾക്കുംകുറുകെ 8 മീറ്റർ ഉയരത്തിൽ മണ്ണിട്ടുപൊക്കി സിൽവർലൈൻ പണിയുമ്പോൾ കൃഷിക്കാരെ ദ്രോഹിക്കുകയല്ലേ? ഇപ്പോൾ ഇതരസംസ്ഥാനങ്ങളിൽനിന്നു പച്ചക്കറിയുംം സാധനങ്ങളും വാങ്ങിയാണ് കേരളം ജീവിക്കുന്നത്. കർഷകരെ പിന്തുണയ്ക്കേണ്ട സമയത്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നത്. മോദി ജൈവകൃഷി പ്രോത്സാഹിപ്പിക്കുമെന്നു പറഞ്ഞു. എന്നാൽ ജനിതക മാറ്റം വരുത്തിയ പച്ചക്കറികൾ കൃഷി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതുപോലെയാണോ ഇത്?

ഗതാഗതമേഖലയിൽ ഊർജസംരക്ഷണം സിൽവർലൈന്റെ ലക്ഷ്യമല്ലേ?

ഹരിത പദ്ധതിയാണ് സിൽവർലൈനിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പറയുന്നത്. വൈദ്യുതി ഉപയോഗിക്കുന്നതുകൊണ്ടു മാത്രം ഇത് ഹരിത പദ്ധതിയാവുമോ? ഇന്ത്യയിൽ 60% വൈദ്യുതിയും കൽക്കരി കത്തിച്ചുണ്ടാക്കുന്ന താപോർജപദ്ധതി വഴിയാണ്. വളരെയധികം വൈദ്യുതി ഉപയോഗിക്കുന്ന സിൽവർലൈൻ സർവീസ് പിന്നെങ്ങനെയാണ് ഊർജസംരക്ഷണ പദ്ധതിയാവുക?

പക്ഷേ പുനരധിവാസവും നഷ്ടപരിഹരവും നൽകാമെന്ന് സര്‍ക്കാർ പറയുന്നുണ്ട്...?

വല്ലാർപ്പാടത്തും മൂലംപള്ളിയിലും പദ്ധതിപ്രദേശങ്ങളിൽനിന്ന് കുടിയിറക്കപ്പെട്ടവർ ഇതുവരെ പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. ദേശീയപാതയ്ക്കു വേണ്ടി കുടിയിറക്കപ്പെട്ടവരും പെരുവഴിയിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സിൽവർലൈനിന്റെ പേരിൽ കുടിയൊഴിപ്പിക്കൽ വരുന്നത്. വികസനത്തിന്റെ പേരിൽ കൊണ്ടുവരുന്ന ജനാധിപത്യവിരുദ്ധ പദ്ധതികൾക്കെതിരെയാണ് ജനങ്ങൾ ശബ്ദമുയർത്തുന്നത്. പാർലമെന്റിനകത്ത് ജനപ്രതിനിധികൾക്ക്പോലും ചോദ്യങ്ങൾക്ക് ഉത്തരംകിട്ടാത്ത കാലമാണ്. അതുകൊണ്ട് സുസ്ഥിരവികസനം സാധ്യമാവണമെങ്കിൽ ജനങ്ങളുടെ പോരാട്ടങ്ങളിലൂടെ മാത്രമേ സാധ്യമാവൂ. മോദി കർഷകരുടെ ചോദ്യങ്ങൾക്ക് മുഖംതിരിച്ചു. അതുപോലെ കേരളത്തിലെ ജനങ്ങൾ സിൽവർലൈനിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ പിണറായി വിജയൻ സർക്കാർ മുഖംതിരിക്കില്ലെന്നു പ്രതീക്ഷിക്കാം.

കെ-റെയിൽ വിശദീകരണയോഗത്തിൽ സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: മനോരമ

ലോകത്തെങ്ങും കാലാവസ്ഥാ മാറ്റമാണ്. എന്നാൽ രാഷ്ട്രീയ കാലാവസ്ഥയാണ് മാറേണ്ടത്. കോർപറേറ്റ് വൈറസുകളുടെ കടന്നുകയറ്റമാണ് എങ്ങും. കർഷക സമരക്കാരോട് സംസാരിക്കാൻ പ്രധാനമന്ത്രി ആദ്യം തയാറായിരുന്നില്ല. ഖലിസ്ഥാനിയെന്നും പാക്കിസ്ഥാനിയെന്നുമൊക്കെ വിളിച്ച് അധിക്ഷേപിക്കാനാണ് ആദ്യം ശ്രമിച്ചത്. പക്ഷേ സമരം തുടർന്നു. അത്തരമൊരു നീക്കമാണ് സിൽവർലൈൻ വിരുദ്ധ സമരക്കാരുടെ നേരെ കേരളത്തിലും നടക്കുന്നതെങ്കിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നു പറയേണ്ടിവരും. ജനകീയപ്രതിരോധ സമിതിയുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയാറാവണം. പദ്ധതി വേണോ വേണ്ടയോ എന്നു പറയാനുള്ള അവകാശം പദ്ധതിബാധിതരായ ജനങ്ങൾക്കുണ്ട്.

അടിച്ചമർത്തലുകളെ സമരക്കാർ അതിജീവിക്കുമോ?

‘പൗരപ്രമുഖരു’മായി ചർച്ച നടത്തിയെന്നു പറഞ്ഞൊന്നും പദ്ധതി നടപ്പാക്കാൻ സമ്മതിക്കരുത്. മുഖ്യമന്ത്രി ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ട് ഇന്നോ നാളെയോ വരുന്നുണ്ട്. ഇവിടെ സിൽവർലൈൻ സർവേക്കല്ലിട്ട ഏതെങ്കിലും വീട്ടിൽപോയി അവരുമായി സംസാരിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണം. ‘ആരൊക്കെ എതിർത്താലും ഞങ്ങൾ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ടുപോവു’മെന്നൊക്കെ പല നേതാക്കളും പറയും. എല്ലാ ജനകീയസമരങ്ങളെയും അടിച്ചമർത്താൻ നേതാക്കൾ പറയുന്നതാണിത്. ഒരു ഭീഷണിക്കുമുന്നിലും മുട്ടുമടക്കരുത്. ജനകീയ സമരങ്ങൾ ക്ഷമയോടുകൂടിയ ദീർഘകാലം നീണ്ടുനിൽക്കുന്ന പോരാട്ടമാണ്. കിടപ്പാടവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ജനകീയസമരത്തിൽനിന്ന് ജനങ്ങൾ പിൻമാറരുത്. 

English Summary: Medha Patkar Speaks about Kerala's Silverline, Environment etc.