പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാൻ വ്യഗ്രത കാട്ടുന്ന എൽഡിഎഫ് അവ ലാഭത്തിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. സർക്കാരിനു കീഴിലുള്ള ഓരോ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗം ഇപ്പോഴും വൻനഷ്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകളാണു പുറത്തായത്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുമെന്ന് 2016ലെയും 2021ലെയും.. LDF Govt.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാൻ വ്യഗ്രത കാട്ടുന്ന എൽഡിഎഫ് അവ ലാഭത്തിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. സർക്കാരിനു കീഴിലുള്ള ഓരോ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗം ഇപ്പോഴും വൻനഷ്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകളാണു പുറത്തായത്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുമെന്ന് 2016ലെയും 2021ലെയും.. LDF Govt.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാൻ വ്യഗ്രത കാട്ടുന്ന എൽഡിഎഫ് അവ ലാഭത്തിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. സർക്കാരിനു കീഴിലുള്ള ഓരോ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗം ഇപ്പോഴും വൻനഷ്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകളാണു പുറത്തായത്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുമെന്ന് 2016ലെയും 2021ലെയും.. LDF Govt.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ പൊതുമേഖലാ സ്ഥാപനങ്ങളിൽ ബന്ധുക്കളെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റാൻ വ്യഗ്രത കാട്ടുന്ന എൽഡിഎഫ് അവ ലാഭത്തിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. സർക്കാരിനു കീഴിലുള്ള ഓരോ വകുപ്പിന്റെയും നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭൂരിഭാഗം ഇപ്പോഴും വൻനഷ്ടത്തിലാണെന്നു തെളിയിക്കുന്ന രേഖകളാണു പുറത്തായത്. പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കുമെന്ന് 2016ലെയും 2021 ലെയും പ്രകടന പത്രികയിൽ എഴുതി വച്ച എൽഡിഎഫ് നേതൃത്വത്തിന് ഇപ്പോൾ മിണ്ടാട്ടമില്ല.

വ്യവസായ വകുപ്പിനു കീഴിലുള്ള 51 പൊതുമേഖലാ സ്ഥാപനങ്ങളുടെ 2016–17 മുതൽ 2020–21 വരെയുള്ള കണക്കുകൾ പുറത്തുവന്നപ്പോൾ അവയിൽ മുപ്പതോളം എണ്ണവും വൻ നഷ്ടത്തിലാണ്. നിലവിൽ ലാഭം കാണിക്കുന്ന പല സ്ഥാപനങ്ങളും ഓഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്കു നഷ്ടത്തിലേക്കു നീങ്ങുകയും ചെയ്യുന്ന പതിവ് ആവർത്തിക്കുകയും ചെയ്യും.

ADVERTISEMENT

പ്രകടന പത്രികയിൽ പലതും പറയും

പ്രകടന പത്രികയിൽ പറയുന്നതൊന്നും നടപ്പാക്കാനുള്ളതല്ലെന്നു രാഷ്ട്രീയക്കാർ ‘പച്ചയ്ക്ക്’ പറയുന്ന കാലത്ത്, എൽഡിഎഫും ഇക്കാര്യത്തിൽ ഭിന്നമല്ലെന്നാണു രേഖകൾ തെളിയിക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി എൽഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ: ‘പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ മുഴുവൻ വീണ്ടും ലാഭത്തിലാക്കും. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലത്തു സ്വീകരിച്ച പുനഃസംഘടനാ തന്ത്രം തന്നെയായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക.

ധനപരമായ പുനഃസംഘടന, സർക്കാർ വാങ്ങൽ നയത്തിലെ പരിഷ്കാരം, പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള സംയോജനം, മാനേജ്മെന്റിലെ പൊളിച്ചെഴുത്ത്, തുടർച്ചയായ മോണിറ്ററിങ്, അഴിമതി ഒഴിവാക്കാനുള്ള സുതാര്യ നടപടികൾ തുടങ്ങിയ ഒരു പാക്കേജാണ് കേരളത്തിലെ പൊതുമേഖലയെ പുനരുദ്ധരിച്ചത്. പൊതുമേഖലയെ വിപുലീകരിക്കും. 3 വർഷം കൊണ്ടു സ്വന്തം ലാഭത്തിൽനിന്നു വിപുലീകരിക്കാനുള്ള മൂലധനം സ്വായത്തമാക്കാൻ പൊതുമേഖലയ്ക്കു കഴിയും എന്നാണു കരുതുന്നത്...’

ഇനി ഇക്കഴിഞ്ഞ 2021ലെ എൽഡിഎഫ് പ്രകടന പത്രിക കൂടി വായിക്കണംഃ ‘എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ലാഭത്തിലാക്കും. വൈവിധ്യവത്കരിക്കുകയും വിപുലീകരിക്കുകയും ചെയ്യും. ഇതിനായി ഓരോ സ്ഥാപനത്തിന്റെയും വിശദമായ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരിക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കും....’

ADVERTISEMENT

ബന്ധുനിയമനം, വീതം വയ്ക്കൽ

പൊതുമേഖലാ സ്ഥാപനങ്ങളിലെ ബന്ധു നിയമനങ്ങളാണു ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടത്. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിലെ നിയമനത്തിന്റെ പേരിൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജനു മന്ത്രിക്കസേര നഷ്ടമാകുകയും ചെയ്തു. സിപിഎമ്മിന്റെ ഒരു പിടി ഉന്നത നേതാക്കളുടെ മക്കളോ അടുത്ത ബന്ധുക്കളോ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കയറിപ്പറ്റുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തു മാത്രമല്ല, മറ്റ് ഉദ്യോഗതലങ്ങളിൽ വരെ ഇഷ്ടക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റിയ അനേകം സംഭവങ്ങൾ ഉണ്ടായി.

ഇ.പി.ജയരാജൻ

റാങ്കു ലിസ്റ്റുകളെ നോക്കുകുത്തികളാക്കി, എഴുത്തു പരീക്ഷയും അഭിമുഖവും കഴിഞ്ഞു ജോലി പ്രതീക്ഷിച്ചു കാത്തിരുന്ന തൊഴിൽരഹിതരെ നിരാശരാക്കി പാർട്ടി ബന്ധുക്കൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ കയറിപ്പറ്റിയ എത്രയോ സംഭവങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അരങ്ങേറി. പൊതുമേഖലാ സ്ഥാപനങ്ങളെ കറവപ്പശുക്കളായി കാണുന്നുവെന്ന ആരോപണം എല്ലാ സർക്കാരുകളും നേരിടുന്നതാണ്. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും ഇതിൽനിന്നു മുക്തമല്ല.

സാമ്പത്തിക ശേഷിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നു കോടിക്കണക്കിനു രൂപയാണു സർക്കാർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടു നട്ടം തിരിയുന്ന സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുതൽ ധനത്തിൽ കൈ വയ്ക്കുന്നതും പതിവായി. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അരങ്ങേറിയത്.

ADVERTISEMENT

കരാറുകാരിൽനിന്നും 10 ലക്ഷം രൂപയ്ക്കു മേൽ ചെലവ് വരുന്ന വീടു വയ്ക്കുന്നവരിൽനിന്നും സെസ് ഇനത്തിൽ പിരിച്ചെടുത്ത തുകയിൽ കോടിക്കണക്കിനു രൂപയും കരുതൽ ധനമായി ബോർഡ് സൂക്ഷിച്ചിരുന്ന 600 കോടി രൂപയും സർക്കാർ വകമാറ്റി ചെലവഴിച്ചു! ഇങ്ങനെ അനവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുതൽ ധനവും അടുത്ത കാലത്തു സർക്കാർ പിടിച്ചെടുത്തിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിനു പിന്നിൽ ഈ ‘പിടിച്ചെടുക്കലി’നുള്ള പങ്കും ചില്ലറയല്ല.

ചിത്രത്തിനു കടപ്പാട്: ഫെയ്‌സ്ബുക്

പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻ, ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനങ്ങൾ വീതം വയ്ക്കുമ്പോൾ ആ മേഖലയുമായി പുലബന്ധം പോലുമില്ലാത്തവർ തലപ്പത്തു വരുന്നുവെന്നതാണു ഈ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 5 വർഷം കാർ ഉൾപ്പെടെ ഔദ്യോഗിക പരിവേഷങ്ങളോടെ നടക്കാം എന്ന ആകർഷണത്തിൽ തലപ്പത്തെത്തുന്നവർ കാലാവധി പൂർത്തിയാക്കി പോകുമ്പോൾ സ്ഥാപനം വീണ്ടും നഷ്ടത്തിലേക്കു കൂപ്പുകുത്തും. ലാഭത്തിലോടുന്ന സ്ഥാപനങ്ങളുടെ തലപ്പത്തെത്താൻ രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്ന അമിത താൽപര്യം ഒന്നു മാത്രം മതി സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ നല്ലൊരു ‘ചക്കരക്കുടം’ ആണെന്നു മനസ്സിലാക്കാൻ.

ഈ സർക്കാരിന്റെ കാലത്ത്, അടുത്തിടെ എൽഡിഎഫിലെ ഘടകകക്ഷിക്കു വീതം വച്ചു നൽകിയ പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ച് ആ പാർട്ടിയുടെ നേതൃയോഗം വിലയിരുത്തിയതു കൂടി കേൾക്കണം. നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നുവെന്നാണു ആ പാർട്ടിയുടെ പരാതി. പകരം ലാഭത്തിലുള്ള സ്ഥാപനങ്ങൾ വേണമെന്നു ആവശ്യപ്പെടാനും അവർ തീരുമാനിച്ചു! നഷ്ടത്തിലുള്ളതു നന്നാക്കിയെടുക്കുകയല്ല, ലാഭത്തിൽ കൈ വയ്ക്കുക മാത്രമാണു ലക്ഷ്യമെന്നു വ്യക്തം.

പറഞ്ഞതൊന്ന്, നടന്നതൊന്ന്

പൊതുമേഖലയെ വിപുലീകരിക്കുമെന്നു അവകാശപ്പെട്ടു അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, 2016 മുതൽ 2020 വരെ സംസ്ഥാനത്തു പുതുതായി തുടങ്ങിയതു 7 സ്ഥാപനങ്ങൾ മാത്രം.

1. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (2016)
2. സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് (2017)
3. കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (2017)
4. കേരള കാഷ്യൂ ബോർഡ് ലിമിറ്റഡ് (2017)
5. ഇംപാക്ട് കേരള ലിമിറ്റഡ് (2017)
6. കേരള ഇൻഫ്രസ്ട്രക്ചർ ആൻ‍ഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) ലിമിറ്റഡ് (2017)
7. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (2019).

ഫയൽ ചിത്രം

നഷ്ടം കുമിഞ്ഞത് ഇങ്ങനെ

2016–17 മുതൽ 2020–21 വരെയുള്ള കാലത്ത് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നഷ്ടത്തിലായവ താഴെപ്പറയുന്നു. 2021–21 വർഷത്തെ നഷ്ടവും ഒപ്പം.

1. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്– 1138.93 (തുകയെല്ലാം ലക്ഷത്തിൽ)
2. ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്– 396.09
3. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്– 829.85
4. ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡ്– 449.27
5. ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കല്സ് കേരള ലിമിറ്റഡ്– 586.38

6. യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡ്– 140.72
7. ഓട്ടോകാസ്റ്റ് ലിമിറ്റഡ്– 943.65
8. കേരള ഓട്ടമൊബീൽസ് ലിമിറ്റഡ്– 159.46
9. സെയിൽ– എസ്‌സിഎൽ കേരള ലിമിറ്റഡ്– 254.50
10. കേരള സ്റ്റേറ്റ് ടെക്സ്റ്റയിൽസ് കോർപറേഷൻ ലിമിറ്റഡ്– 656.69

11. സീതാറാം ടെക്സറ്റയിൽസ് ലിമിറ്റഡ്– 149.37
12. ട്രിവാൻഡ്രം സ്പിന്നിങ് മിൽ ലിമിറ്റഡ്– 60.22
13. ആലപ്പി കോ–ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ലിമിറ്റഡ്– 72.83
14. ക്വയിലോൺ കോ–ഓപ്പറേറ്റീവ് സ്പിന്നിങ് മിൽ ലിമിറ്റസ്– 300.41
15. ട്രിച്ചൂർ കോ– ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ്– 227.39

16.കണ്ണൂർ കോ–ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ് ലിമിറ്റഡ്– 159.53
17. മലബാർ കോ–ഓപ്പറേറ്റീവ് െടക്സ്റ്റയിൽസ് ലിമിറ്റ–് 66.68
18. കെസിസിപി ലിമിറ്റഡ് (കേരള ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥാപനം)– 289.24
19. കേരള കരകൗശല വികസന കോർപറേഷൻ– 414.47
20. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്( ഹാൻവീവ്)– 722.73

21. കേരള സ്റ്റേറ്റ് ഹാൻഡ്‌ലൂം വീവേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി(ഹാന്റെക്സ്)– 637.80
22. കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡ്– 773.72
23. കേരള സംസ്ഥാന പന ഉൽപന്ന വികസന തൊഴിലാളി ക്ഷേമ കോർപറേഷൻ ലിമിറ്റഡ് (കെൽപാം)– 9.10
24. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്– 261.66
25. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്– 140.70

26. കേരള സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (സിഡ്കോ)– 445.41
27. കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്മെന്റ് കോർപറേഷൻ– 5168.11
28. ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്– 202.81
29. കേരള സ്റ്റേറ് കാഷ്യൂ വർക്കേഴ്സ് അപ്പെക്സ് ഇൻഡസ്ട്രീസ് കോ– ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്– –1695 (2019–20 വർഷം)

മറ്റു വകുപ്പുകളിൽ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ

വ്യവസായ വകുപ്പിനു പുറമെ മറ്റു വകുപ്പുകൾക്കു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളി‍ൽ നല്ലൊരു പങ്കും നഷ്ടത്തിലോടുന്നവയാണ്. സ്ഥാപനങ്ങളുടെ പേരും 2019–20 വർഷത്തെ നഷ്ടവും എന്ന ക്രമത്തിൽ (തുക ലക്ഷത്തിൽ)

∙ ടൂറിസം

1. കേരള ടൂറിസം ഡവലപ്മെന്റ് കോർപറേഷൻ– 1852.47

∙ തദ്ദേശ സ്വയം ഭരണം

1. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ്– 957.36

പിണറായി വിജയൻ

∙ കൃഷി

1. കേരള അഗ്രി ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡ്– 181.66

2. സറ്റേറ്റ് ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്– 460.29

3. കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചർ പ്രോഡക്ട്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്– 22.80

4. കേരള ലാൻഡ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്– 297.92

5. ഓയിൽപാം ഇന്ത്യ ലിമിറ്റഡ്– 851.44

6. പ്ലാന്റേഷൻ കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്– 1869.17

7. വാഴക്കുളം അഗ്രോ ആൻഡ് ഫ്രൂട്ട് പ്രോസസിങ് കമ്പനി ലിമിറ്റഡ്– 134.21

∙ മൃഗസംരക്ഷണം

1. കേരള ലൈവ്സ്റ്റോക് ഡവലപ്മെന്റ് ബോർഡ്– 3.36

2. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്– 311.48

3. കേരള ഫീഡ്സ് ലിമിറ്റഡ്– 2560.80

∙ സാംസ്കാരികം

1. കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ– 463.21

∙ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ്

1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്– 66.98

∙ നോർക്ക

1. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്– 24.75

∙ പൊതുമരാമത്ത്

1. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്– 966.98

∙ കോസ്റ്റൽ ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്

1. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ– 271.55

∙ ഗതാഗതം

1. കേരള ട്രാൻസ്പോര്ട്ട് ഡവലപ്മെന്റ് ഫിനാ‍ൻസ് കോർപറേഷൻ– 7449.00

2. കെഎസ്ആർടിസി– 24302.00

∙ വനം

1. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ– 611.07

∙ ജലവിഭവം

1. കേരള വാട്ടർ അതോറിറ്റി– 39857.04

∙ തൊഴിൽ

1. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്– 401.83

∙ നികുതി

1. മലബാർ ഡിസ്റ്റിലറീസ് ലിമിറ്റഡ്– 4.52

∙ പട്ടികജാതി– പട്ടികവർഗം

1. ആറളം ഫാമിങ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ്– 324.70

2. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപറേഷൻ ഫോർ ക്രിസ്ത്യൻ കൺവേർട്സ് ഫ്രം ഷെഡ്യൂൾഡ് കാസ്റ്റ്സ്– 27.66

3. കേരള സ്റ്റേറ്റ് ഡവലപ്മെന്റ് കോർപറേഷൻ ഫോർ എസ്‌സി–എസ്ടി– 728.83

∙ സാമൂഹിക നീതി

1. കേരള സ്റ്റേറ്റ് ഹാൻഡികേപ്ഡ് പേഴ്സൻസ് വെൽഫെയർ കോർപറേഷൻ– 34.36

∙ ഊർജം

1. വൈദ്യുതി ബോർഡ്– 51473.70

∙ ഭവനം

1. കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ്– 1433.97

∙ ആഭ്യന്തരം

1. കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷൻ– 150.50

∙ ഫിഷറീസ്

1. കേരള സ്റ്റേറ്റ് കോസ്റ്റൽ ഏരിയ ഡവലപ്െമന്റ് കോർപറേഷൻ ലിമിറ്റഡ്– 79.95

2. കേരള അക്വ വെൻച്വേഴ്സ് ഇന്റർനാഷണൽ ലിമിറ്റഡ്– 61.60

English Summary: More than 30 Public Sector Undertakings Still Incurred Loss under LDF Govt. in Kerala