ആലപ്പുഴ ∙ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വലിയ പ്രതിഷേധമാണ് സിപിഎം നടത്തുന്നത്. സുധാകരനെ തുണച്ച് കോൺഗ്രസിന്റെ യുവനേതാക്കൾ സജീവമായിരുന്നു. ഇപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന് | Ramesh Chennithala | K Sudhakaran | Dheeraj Rajendran | Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ വലിയ പ്രതിഷേധമാണ് സിപിഎം നടത്തുന്നത്. സുധാകരനെ തുണച്ച് കോൺഗ്രസിന്റെ യുവനേതാക്കൾ സജീവമായിരുന്നു. ഇപ്പോൾ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന് പിന്തുണയുമായി രംഗത്തെത്തി. സുധാകരനെ ചേർത്തുപിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണു ചെന്നിത്തല സിപിഎമ്മിന് മറുപടി നൽകുന്നത്.

ADVERTISEMENT

എതിരാളികളെ കൊന്നുതള്ളുമ്പോൾ അപലപിക്കാൻ പോലും തയാറാകാത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താനെന്നും അദ്ദേഹം പറയുന്നു. സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയും പറഞ്ഞ​ു. പിന്നിൽ ഉന്നത സിപിഎം നേതാക്കളുടെ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിന്റെ മൊത്തക്കച്ചവടക്കാരാണു കോൺഗ്രസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വേണുഗോപാൽ പറഞ്ഞു.

ധീരജ്

രമേശ് ചെന്നിത്തലയുടെ കുറിപ്പിൽനിന്ന്:

ADVERTISEMENT

ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവം. കൊലപാതകത്തെ കെ.സുധാകരനുൾപ്പെടെ എല്ലാവരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ല. സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇതുകൊണ്ടൊന്നും സുധാകരന്റെ വായടപ്പിക്കാമെന്നു സിപിഎം കരുതേണ്ട.

എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയാറാകാത്ത മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണു തങ്ങളെന്ന ബോധ്യത്തോടെ വേണം സുധാകരനെതിരായ പരാമർശങ്ങൾ നടത്താൻ. ഇടുക്കി എൻജിനീയറിങ് കോളജിൽ നടന്ന കൊലപാതകം അപലപനീയമാണ്. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. എന്നാൽ കൊലപാതകത്തിന്റെ മറവിൽ കോൺഗ്രസ്– യുഡിഎഫ് നേതാക്കൾക്കും ഓഫിസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കൂ.

ADVERTISEMENT

കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണ്. പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫിസുകൾക്കുനേരെ നടന്ന അക്രമങ്ങളും കേരള പൊലീസിന്റെ അലംഭാവം ഒരിക്കൽക്കൂടി വെളിവാക്കിയിരിക്കുന്നു.

English Summary: Ramesh Chennithala FB post to support K Sudhakaran