വാഷിങ്ടന്‍∙ ഉത്തരകൊറിയ ഹൈപ്പർ സോണിക് മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ചില വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി വൈകിപ്പിച്ച് അമേരിക്ക. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ | North Korea Missile, Ballistic Missile, US Flights, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ ഉത്തരകൊറിയ ഹൈപ്പർസോണിക് മിസൈല്‍ പരീക്ഷണം നടത്തിയതിനെ തുടര്‍ന്നു ചില വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി വൈകിപ്പിച്ച് അമേരിക്ക. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ ആയുധപരീക്ഷണമാണ് യുഎസിനു തലവേദനയായത്. പടിഞ്ഞാറന്‍ തീരത്തെ വിമാനത്താവളങ്ങളില്‍ ചില വിമാനങ്ങള്‍ പറന്നുയരുന്നത് 15 മിനിറ്റോളം വൈകിപ്പിച്ചിരുന്നുവെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു. 

കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി ന്യൂയോര്‍ക്കില്‍ ചേര്‍ന്നതിനു പിന്നാലെയാണ് രണ്ടാമത് മിസൈല്‍ പരീക്ഷണം നടത്തിയത്. ചൊവ്വാഴ്ച പരീക്ഷിച്ച മിസൈല്‍, ഹൈപ്പര്‍സോണിക് വേഗത്തില്‍ 700 കിലോമീറ്റര്‍ സഞ്ചരിച്ച് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു പുറത്തു കടലിലാണ് പതിച്ചതെന്നാണു റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ നടപടി അപലപനീയമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. അമേരിക്കയും മിസൈല്‍ പരീക്ഷണത്തില്‍ അതൃപ്തി രേഖപ്പെടുത്തി.

ADVERTISEMENT

English Summary: US Halts Some Flights After Second North Korea Missile Launch In Days