പാലക്കാട്∙ ഭർത്താവിനു സഹപ്രവർത്തകനിൽ നിന്നുണ്ടായ അതിക്രമത്തിൽ പൊലീസ് അന്വേഷണവും വകുപ്പുതല നടപടിയും വൈകുന്നതായി കാണിച്ചു മുഖ്യമന്ത്രിക്ക് തൃശൂർ സ്വദേശിനിയുടെ പരാതി. പാലക്കാട് മുക്കാലിയിലെ സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരനെ രക്ഷിക്കാന്‍ ഇടത് യൂണിയന്‍ നേതാക്കള്‍ നേരിട്ട്... Crime, Police, Palakkad

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ഭർത്താവിനു സഹപ്രവർത്തകനിൽ നിന്നുണ്ടായ അതിക്രമത്തിൽ പൊലീസ് അന്വേഷണവും വകുപ്പുതല നടപടിയും വൈകുന്നതായി കാണിച്ചു മുഖ്യമന്ത്രിക്ക് തൃശൂർ സ്വദേശിനിയുടെ പരാതി. പാലക്കാട് മുക്കാലിയിലെ സര്‍ക്കാര്‍ സ്കൂള്‍ ജീവനക്കാരനെ രക്ഷിക്കാന്‍ ഇടത് യൂണിയന്‍ നേതാക്കള്‍ നേരിട്ട് ഇടപെട്ടതായും ആക്ഷേപമുണ്ട്. ഭർത്താവിന്റെ ജോലി കളയുമെന്നറിയിച്ചു ഭീഷണിപ്പെടുത്തി പരാതിയില്ലെന്ന് സൂപ്രണ്ട് എഴുതി വാങ്ങി. സിപിഎമ്മുകാരിയായ തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ശ്രമിക്കുന്നതായും പേടി കാരണം ഭര്‍ത്താവ് അവധിയെടുത്ത് ഹോസ്റ്റല്‍ ഒഴിഞ്ഞു കുടുംബത്തോടൊപ്പം നാട്ടിലേക്കു മടങ്ങിയെന്നും പരാതിയിലുണ്ട്.

ഭർത്താവ് കൂടെയില്ലെന്നു മനസിലാക്കിയ ദിവസമായിരുന്നു ഹോസ്റ്റലില്‍ കയറിയുള്ള അതിക്രമം. പരാതി അഗളി പൊലീസ് കാര്യമായെടുത്തില്ല. പലപ്പോഴായി അതിക്രമം നടത്തിയ ആളെ സംരക്ഷിക്കാനാണു ശ്രമമുണ്ടായത്. വ്യാജ പരാതി നല്‍കി ഭര്‍ത്താവിന്റെ ജോലി കളയുമെന്ന് സൂപ്രണ്ട് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തി. തുടര്‍ നടപടിക്കില്ലെന്നു നിര്‍ബന്ധപൂര്‍വം എഴുതി വാങ്ങി. ആക്രമിച്ച ജീവനക്കാരനെ സംരക്ഷിക്കാന്‍ ഇടത് യൂണിയൻ നേതാക്കള്‍ ഇടപെട്ടു. നാട്ടിലുള്‍പ്പെടെ അറിയിച്ചു പാര്‍ട്ടിയില്‍ വിലക്കേര്‍പ്പെടുത്തുന്ന അവസ്ഥയെത്തി.

ADVERTISEMENT

ഭീഷണി കണക്കിലെടുത്തു യുവതിയുടെ ഭര്‍ത്താവ് അനിശ്ചിതകാല അവധിയിലാണ്. കുടുംബവുമൊത്തുള്ള അട്ടപ്പാടിയിലെ താമസവും ഒഴിവാക്കി. ഹോസ്റ്റലിലെ പരസ്യ മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും ഭർത്താവ് ചോദ്യം ചെയ്തതാണു വൈരാഗ്യത്തിനും ആക്രമണത്തിലേക്കും നയിച്ചതെന്നാണു യുവതി പറയുന്നത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. അന്വേഷണം അട്ടിമറിക്കാന്‍ ഇടപെട്ടിട്ടില്ലെന്ന് യൂണിയൻ നേതൃത്യവും വ്യക്തമാക്കി. പരാതിയിൽ കൃത്യമായ അന്വേഷണം നടക്കുന്നതായി അഗളി പൊലീസും അറിയിച്ചു.

English Summary: Threat against government school employee, complaint