2022ന്റെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തിരഞ്ഞെടുപ്പുചൂടിൽ തിളച്ചുമറിയുകയാണ് രാജ്യം. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയായി 5 സംസ്ഥാനങ്ങളിലാണു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. പാർട്ടികൾക്കെന്നപോലെ നിലവിലെ മുഖ്യമന്ത്രിമാർക്കും നിർണായകമാണ് തിരഞ്ഞെടുപ്പുഫലം. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാധ്യതകളും വെല്ലുവിളികളും എന്തെല്ലാമാണ്? Ounjab . Goa . UP

2022ന്റെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തിരഞ്ഞെടുപ്പുചൂടിൽ തിളച്ചുമറിയുകയാണ് രാജ്യം. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയായി 5 സംസ്ഥാനങ്ങളിലാണു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. പാർട്ടികൾക്കെന്നപോലെ നിലവിലെ മുഖ്യമന്ത്രിമാർക്കും നിർണായകമാണ് തിരഞ്ഞെടുപ്പുഫലം. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാധ്യതകളും വെല്ലുവിളികളും എന്തെല്ലാമാണ്? Ounjab . Goa . UP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ന്റെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തിരഞ്ഞെടുപ്പുചൂടിൽ തിളച്ചുമറിയുകയാണ് രാജ്യം. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയായി 5 സംസ്ഥാനങ്ങളിലാണു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. പാർട്ടികൾക്കെന്നപോലെ നിലവിലെ മുഖ്യമന്ത്രിമാർക്കും നിർണായകമാണ് തിരഞ്ഞെടുപ്പുഫലം. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാധ്യതകളും വെല്ലുവിളികളും എന്തെല്ലാമാണ്? Ounjab . Goa . UP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022ന്റെ ആദ്യ രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തിരഞ്ഞെടുപ്പുചൂടിൽ തിളച്ചുമറിയുകയാണ് രാജ്യം. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയായി 5 സംസ്ഥാനങ്ങളിലാണു നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നത്. പാർട്ടികൾക്കെന്നപോലെ നിലവിലെ മുഖ്യമന്ത്രിമാർക്കും നിർണായകമാണ് തിരഞ്ഞെടുപ്പുഫലം. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സാധ്യതകളും വെല്ലുവിളികളും ഇങ്ങനെ:

‘സുഹൃത്തിനെ’ വീഴ്‌ത്താന്‍ സിദ്ദു

ADVERTISEMENT

പഞ്ചാബിൽ അമരിന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത് കഴിഞ്ഞ വർഷത്തെ വമ്പൻ സർപ്രൈസായിരുന്നു. അംബിക സോണി, സുനിൽ ഝാക്കർ, പ്രതാപ്സിങ് ബാജ്‌വ, സുഖ്ജിന്ദർ സിങ് രൺധാവ തുടങ്ങിയ പേരുകളിൽ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾക്കൊടുവിൽ അപ്രതീക്ഷിതമായാണ് പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവിന്റെ വിശ്വസ്തൻ ഛന്നിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, സിദ്ദുവിന്റെ കയ്യിലെ പാവയാകാൻ താനില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ഛന്നിയുടെ ഓരോ നീക്കവും. ഇതോടെ തുടക്കത്തിലേ ഇരുവരും തമ്മിൽ തെറ്റി. ഒടുവിൽ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് താൽക്കാലിക വെടിനിർത്തൽ ഏർപ്പെടുത്തിയത്.

എതിരാളികളെപ്പോലും അമ്പരപ്പിക്കുന്ന വേഗത്തിലാണു സംസ്ഥാനത്തു ഛന്നി സ്വാധീനമുണ്ടാക്കിയത്. ദലിത് സിഖ് വിഭാഗക്കാരനായ ഛന്നിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ ദലിത് വോട്ടുകൾ തങ്ങൾക്കു വീഴുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ജനസംഖ്യയുടെ 32 ശതമാനം ദലിതരുള്ള സംസ്ഥാനത്ത് ഈ വിഭാഗത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകുമെന്നാണ് അകാലിദൾ–ബിഎസ്പി സഖ്യത്തിന്റെ വാഗ്ദാനം. ബിജെപിയും ഭൂരിപക്ഷം ലഭിച്ചാൽ ദലിത് വിഭാഗത്തിൽനിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, അധികാരത്തിലെത്തിയാ‍ൽ പാർട്ടിക്കു തന്നെ കൈവിടാനാകില്ലെന്നാണു ഛന്നിയുടെ ആത്മവിശ്വാസം. 

കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭത്തിന് ഉറച്ച പിന്തുണ നൽകിയതും ഛന്നിയെ ജനപ്രിയനാക്കിയെന്നാണു വിലയിരുത്തൽ. തുടർഭരണം ലഭിച്ചാൽ, മാസങ്ങൾക്കു മുൻപു മാത്രം മുഖ്യമന്ത്രിസ്ഥാനത്തെത്തിയ ഛന്നിയെ മാറ്റാൻ ഹൈക്കമാൻഡ് തുനിഞ്ഞേക്കില്ല. എന്നാൽ, മുഖ്യമന്ത്രിസ്ഥാനത്തേക്കു ഛന്നിക്ക് ഏറ്റവും വലിയ വെല്ലുവിളിയാകുക പഴയ സുഹൃത്ത് സിദ്ദുവാകും. ഛന്നിയെ വിമർശിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്ത സിദ്ദു തന്റെ ക്യാംപ് വിപുലമാക്കാനുള്ള ശ്രമത്തിലാണ്. ഛന്നി ഇടക്കാല മുഖ്യമന്ത്രിയാണെന്നും താനാണ് യഥാർഥ നായകൻ എന്നും ഉറപ്പിക്കുന്ന മട്ടിലാണ് സിദ്ദുവിന്റെ നീക്കങ്ങൾ. കോൺഗ്രസ് ഹൈക്കമാൻഡല്ല, പഞ്ചാബിലെ ജനങ്ങളാണു മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് കഴിഞ്ഞ ദിവസം സിദ്ദു പറഞ്ഞതിൽത്തന്നെ ഉദ്ദേശ്യം വ്യക്തം.

നെഞ്ചിടിപ്പേറി യോഗി ആദിത്യനാഥ്

ADVERTISEMENT

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ അഭിമാനപ്പോരാട്ടമായി കാണുന്നത് ഉത്തർപ്രദേശിലെ മത്സരമാണ്. യുപിയുടെ വികസന നായകനായാണു യോഗിയെ പാർട്ടി അവതരിപ്പിക്കുന്നത്. രാമക്ഷേത്ര നിർമാണമാണു തുറുപ്പുചീട്ട്. ക്ഷേത്രനിർമാണം സാധ്യമാക്കിയതു മോദിയും യോഗിയുമാണെന്ന പ്രചാരണത്തിനാണ് ഊന്നൽ. അയോധ്യയ്ക്കു പിന്നാലെ കാശിയിലും മഥുരയിലും ക്ഷേത്രനിർമാണമെന്ന ലക്ഷ്യം കൂടി വരുന്നതോടെ വൻ നേട്ടമുണ്ടാക്കാമെന്നാണു ബിജെപി പ്രതീക്ഷ. കർഷകസമരം, ലഖിംപുർ ഖേരി കൊലപാതകം, കോവിഡ് പ്രതിരോധത്തിലെ വീഴ്ച തുടങ്ങിയ വിഷയങ്ങളൊക്കെ കുറെ സീറ്റ് നഷ്ടമാക്കിയാലും ഭരണം കൈവിടില്ലെന്നുതന്നെയാണു പാർട്ടി വിലയിരുത്തൽ.

മികച്ച പ്രകടനത്തോടെ ബിജെപി ഭരണം നിലനിർത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു യോഗിയുടേതല്ലാതെ മറ്റൊരു പേര് ഉയരില്ല. ഒപ്പം, യോഗിയുടെ ഗ്രാഫും ഉയരും. ദേശീയ രാഷ്ട്രീയത്തിൽ മോദിയുടെ പിൻഗാമി യോഗി എന്ന വാദത്തിനു പാർട്ടിയിലും മുന്നണിയിലും ശക്തിയേറും. എന്നാൽ, തുടർഭരണം ലഭിച്ചാലും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായാൽ പാർട്ടിയിലെ യോഗിവിരുദ്ധർ സടകുടഞ്ഞെഴുന്നേൽക്കും. 

ഠാക്കുർ സമുദായാംഗമായ യോഗിയോടു ബ്രാഹ്മണ വിഭാഗത്തിനുള്ള എതിർപ്പുകൂടി പാർട്ടി ദേശീയ നേതൃത്വം കണക്കിലെടുത്താൽ മറ്റൊരു മുഖ്യമന്ത്രി വരാം. തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തി നിൽക്കെ, മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാ സിങ് ചൗഹാനും ധരം സിങ് സയ്‌നിയും 6 എംഎൽഎമാരും പാർട്ടി വിട്ടത് യോഗിക്കു വൻ തിരിച്ചടിയാണ്. തിരഞ്ഞെടുപ്പു ദിനം അടുക്കുംതോറും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി കടുത്ത പോരാട്ടം കാഴ്ചവയ്ക്കുന്നതും യോഗിയുടെ നെഞ്ചിടിപ്പേറ്റുന്നു.

ദാ വന്നു, ധാമിയും പോകുമോ?

ADVERTISEMENT

‘ദാ വന്നു, ദേ പോയി’ – ഉത്തരാഖണ്ഡിൽ ബിജെപി മുഖ്യമന്ത്രിമാരുടെ വരവും പോക്കും ഇങ്ങനെയായിരുന്നു. 2017ൽ ത്രിവേന്ദ്ര സിങ് റാവത്തിനെക്കൊണ്ടാണു ഭരണം തുടങ്ങിയതെങ്കിൽ കഴിഞ്ഞ വർഷം 2 തവണ മുഖ്യമന്ത്രിമാരെ മാറ്റി. 2021 മാർച്ചിൽ വന്ന തീരഥ് സിങ് റാവത്ത് നാലുമാസത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം പുഷ്കർ സിങ് ധാമിക്ക് ഒഴിഞ്ഞുകൊടുത്തു. പാർട്ടിയിലെ പടലപിണക്കങ്ങളും ജാതിസമവാക്യങ്ങളിലെ പൊരുത്തക്കേടുമൊക്കെയായി ഇപ്പോഴും തർക്കങ്ങൾക്ക് അയവില്ല. എതിർപാളയമായ കോൺഗ്രസിൽ ഹരീഷ് റാവത്തിന്റെയും രമേഷ് ഗൊദിയാലിന്റെയും ഗ്രൂപ്പുകൾ തമ്മിലുള്ള പോര് ഓരോ ദിവസവും മൂക്കുന്നതിനാൽ തങ്ങൾക്കു ഭരണത്തുടർച്ച ഉറപ്പാണെന്നാണു ബിജെപി വിലയിരുത്തൽ. ബിജെപിക്കു ഭരണത്തുടർച്ച കിട്ടിയാലും ധാമിക്കു മുഖ്യമന്ത്രിത്തുടർച്ച കിട്ടുമോയെന്നതിൽ ഉറപ്പില്ല.

വീണ്ടും വീരനാകുമോ ബിരേൻ സിങ്?

2020ൽ വീഴ്ചയുടെ വക്കിലെത്തിയതാണ് മണിപ്പുരിൽ ബിരേൻ സിങ്ങിന്റെ ബിജെപി സർക്കാ‍ർ. കോൺഗ്രസിൽനിന്നു കുറേ എംഎൽഎമാരെ എത്തിച്ചാണു സർക്കാരിനെ ബിജെപി സംരക്ഷിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 60 അംഗ നിയമസഭയിൽ 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസാണെങ്കിൽ കാലുമാറ്റങ്ങൾക്കൊടുവിൽ ഇപ്പോൾ കോൺഗ്രസ് എംഎൽഎമാർ 15 ആയി ചുരുങ്ങി. പഴയ കോൺഗ്രസുകാരനായ ബിരേൻ സിങ് തന്നെയാണ് ‘ചാക്കിട്ടുപിടിത്ത’ത്തിനു ചുക്കാൻ പിടിച്ചതും. 

പാർട്ടി സംസ്ഥാന പ്രസിഡന്റ് ഗോവിങ്ദാസ് കൊന്തൗജം കഴിഞ്ഞ ഓഗസ്റ്റിൽ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസ് പാടേ ദുർബലമായി. ഉൾപാർട്ടിപ്പോരുണ്ടെങ്കിലും, ഭരണത്തുടർച്ച ലഭിച്ചാൽ തന്റെ സ്ഥാനത്തിന് ഇളക്കം തട്ടില്ലെന്നാണു ബിരേൻ സിങ്ങിന്റെ പ്രതീക്ഷ. എന്നാൽ, സർക്കാരിനു പുതുമുഖം നൽകാൻ ദേശീയ നേതൃത്വം തീരുമാനിച്ചാൽ മന്ത്രി തൊങ്ഗം ബിശ്വജിത് മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട്. ആർഎസ്എസ് പിന്തുണയും അദ്ദേഹത്തിനു തുണയാകും.

വരുമോ പ്രമോദിനു പകരക്കാരൻ?

2017ലെ തിരഞ്ഞെടുപ്പിൽ 40 അംഗ ഗോവ നിയമസഭയിലേക്ക് 13 സീറ്റ് മാത്രം ജയിച്ചെത്തിയ ബിജെപി, ഗോവ ഫോർവേഡ് പാർട്ടിയെയും (ജിഎഫ്പി) മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയെയും (എംജിപി) കൂട്ടുപിടിച്ചാണു ഭൂരിപക്ഷമുണ്ടാക്കിയത്. സർക്കാരിനെ നയിക്കാൻ അന്നത്തെ കേന്ദ്രമന്ത്രി മനോഹർ പരീക്കറിനെ ബിജെപി കേന്ദ്രനേതൃത്വം ഗോവയിലേക്കു തിരിച്ചയച്ചു. 2019ൽ പരീക്കർ അന്തരിച്ചപ്പോൾ പ്രമോദ് സാവന്തിന്റെ സർക്കാരിനെയും ജിഎഫ്പിയും എംജിപിയും പിന്തുണച്ചു. പിന്നീട് ഇരുപാർട്ടികളെയും പിളർത്തിയും 10 കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ടുപിടിച്ചും ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ടാക്കുകയായിരുന്നു.

ഇത്തവണ 22 സീറ്റിലേറെ നേടി ഭരണം നിലനിർത്തുമെന്നാണു സാവന്ത് പറയുന്നത്. എന്നാൽ, ബിജെപി അധികാരത്തിലെത്തിയാൽ സാവന്ത് വീണ്ടും മുഖ്യമന്ത്രിയാകുമോ എന്നതിൽ ഉറപ്പില്ല. പത്തോളം സീറ്റുകളിൽ സ്വാധീനമുള്ള മന്ത്രി മൈക്കൽ ലോബോ കഴിഞ്ഞ ദിവസം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നതു ബിജെപിക്കു വൻ തിരിച്ചടിയാണ്. ഒരു മാസത്തിനിടെ 4 എംഎൽഎമാരാണ് ബിജെപിയിൽനിന്നു രാജിവച്ചത്. പരീക്കറിനെപ്പോലെ വിവിധ വിഭാഗങ്ങളെ കൂട്ടിയിണക്കി ഭരണം നയിക്കാൻ സാവന്തിനു കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മറ്റൊരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപി കേന്ദ്ര നേതൃത്വം നിർദേശിക്കാനും സാധ്യതയുണ്ട്.

38% വരുന്ന ക്രിസ്ത്യൻ വോട്ടുകൾ നിലനിർത്തുകയെന്നതാണു ബിജെപിയുടെ വലിയ വെല്ലുവിളി. എന്നാൽ, കോൺഗ്രസിനു പുറമേ ഇത്തവണ തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും കൂടി രംഗത്തുള്ളതിനാൽ ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്നാണു സാവന്തിന്റെയും സംഘത്തിന്റെയും കണക്കുകൂട്ടൽ. മഹാരാഷ്ട്ര മാതൃകയിൽ ബിജെപിവിരുദ്ധ പാർട്ടികൾ വിശാല മുന്നണി രൂപീകരിക്കുമോ എന്നതും നിർണായകമാണ്.

English Summary: How Crucial is Upcoming Election for Five State's Chief Ministers?