ഭോപാൽ∙ തെരുവിൽ പച്ചക്കറി വിൽപന നടത്തുന്ന സ്ത്രീയെയും മകനെയും സംഘം ചേർന്നു മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. Indore Woman Beaten Up, Fight Over Parking With Doctor, Madhya Pradesh, Indore, Crime News, Crime India, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭോപാൽ∙ തെരുവിൽ പച്ചക്കറി വിൽപന നടത്തുന്ന സ്ത്രീയെയും മകനെയും ഒരു സംഘം യുവാക്കൾ സംഘം ചേർന്നു മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇൻഡോറിലാണ് മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പാർക്കിങ്ങിനെ ചൊല്ലി പച്ചക്കറി വിൽപനക്കാരിയും നഗരത്തിലെ ഡോക്ടറുമായി നടന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. 

തങ്ങളുടെ ഉന്തുവണ്ടിക്കു മുൻപിൽ പാർക്ക് ചെയ്ത ഡോക്ടറുടെ കാർ മാറ്റി പാർക്ക് ചെയ്യാൻ പച്ചക്കറി വിൽപന നടത്തുന്ന ദ്വാരകഭായി ആവശ്യപ്പെട്ടതോടെ ഡോക്ടർ പ്രകോപിതനാകുകയായിരുന്നു. സമീപത്തുള്ള തന്റെ ക്ലിനിക്കിൽ നിന്ന് ജീവനക്കാരെ വിളിച്ചു വരുത്തി ദ്വാരകഭായി(65)യെയും മകൻ രാജു(28) വിനെയും ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ADVERTISEMENT

ദ്വാരകഭായിയുടെ ഉന്തുവണ്ടി ഡോക്ടറും സംഘവും റോഡിൽ തള്ളിമറിച്ചിട്ടു. പച്ചക്കറിയും മറ്റും റോഡിൽ ചിതറി കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡോക്ടറോട് വണ്ടി മാറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെടുക മാത്രമാണ് ദ്വാരകഭായി ചെയ്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. 

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി ഇൻഡോർ പൊലീസ് അറിയിച്ചു. ഇൻഡോറിൽ ക്ലിനിക് നടത്തുന്ന ഡോക്ർ ഗായിയുടെ ജീവനക്കാരായ യാഷ് പദിദാർ, യാഷ് കുശ്വ, ശങ്കർ എന്നിവരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് സിങ് കുശ്വ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ സംഭവത്തിൽ ഡോക്ടറുടെ പങ്കിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പൊലീസ് മൗനം പാലിച്ചു. യാഷ് പദിദാർ ആണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നാണ് പൊലീസ് ഭാഷ്യം. 

ADVERTISEMENT

English Summary: Indore Woman Beaten Up After Fight Over Parking With Doctor