മുസ്‌ലിംലീഗിൽനിന്നും ഏതാനും പേർ തങ്ങളുമായി സമ്പർക്കത്തിലുണ്ടെന്നു തൃണമൂൽ സംഘാടകർ അവകാശപ്പെടുന്നു. അതിനിടെ, സംസ്ഥാന രാഷ്ട്രീയത്തിലെ ഒറ്റയാനും മുൻപു പല പദവികൾ വഹിച്ചിട്ടുള്ളയാളുമായ മുൻ എംഎൽഎയും തൃണമൂലുമായി സമ്പർക്കത്തിലാണെന്ന വാർത്തയുണ്ട്. പക്ഷേ, അദ്ദേഹത്തെ ചേർക്കുന്നതു പാർട്ടിക്ക് എത്രകണ്ടു ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമുള്ളതിനാൽ തൽക്കാലത്തേക്ക് അടുപ്പിക്കുന്നില്ലെന്ന...Mamata Bannerjee . TMC

മുസ്‌ലിംലീഗിൽനിന്നും ഏതാനും പേർ തങ്ങളുമായി സമ്പർക്കത്തിലുണ്ടെന്നു തൃണമൂൽ സംഘാടകർ അവകാശപ്പെടുന്നു. അതിനിടെ, സംസ്ഥാന രാഷ്ട്രീയത്തിലെ ഒറ്റയാനും മുൻപു പല പദവികൾ വഹിച്ചിട്ടുള്ളയാളുമായ മുൻ എംഎൽഎയും തൃണമൂലുമായി സമ്പർക്കത്തിലാണെന്ന വാർത്തയുണ്ട്. പക്ഷേ, അദ്ദേഹത്തെ ചേർക്കുന്നതു പാർട്ടിക്ക് എത്രകണ്ടു ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമുള്ളതിനാൽ തൽക്കാലത്തേക്ക് അടുപ്പിക്കുന്നില്ലെന്ന...Mamata Bannerjee . TMC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുസ്‌ലിംലീഗിൽനിന്നും ഏതാനും പേർ തങ്ങളുമായി സമ്പർക്കത്തിലുണ്ടെന്നു തൃണമൂൽ സംഘാടകർ അവകാശപ്പെടുന്നു. അതിനിടെ, സംസ്ഥാന രാഷ്ട്രീയത്തിലെ ഒറ്റയാനും മുൻപു പല പദവികൾ വഹിച്ചിട്ടുള്ളയാളുമായ മുൻ എംഎൽഎയും തൃണമൂലുമായി സമ്പർക്കത്തിലാണെന്ന വാർത്തയുണ്ട്. പക്ഷേ, അദ്ദേഹത്തെ ചേർക്കുന്നതു പാർട്ടിക്ക് എത്രകണ്ടു ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമുള്ളതിനാൽ തൽക്കാലത്തേക്ക് അടുപ്പിക്കുന്നില്ലെന്ന...Mamata Bannerjee . TMC

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജിയുടെ സ്വപ്നങ്ങളിൽ കേരളം കടന്നുവരുന്നുണ്ടോ? ഗോവയ്ക്കു ശേഷം കേരളമാകുമോ ‘ദീദി’യുടെ ലക്ഷ്യം? അതെയെന്നാണു കേരളത്തിൽ തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നവർ പറയുന്നത്. അതിനു മുന്നോടിയായാണു ‘ദീദി വരും, ദുരിതം മാറും’ എന്ന സന്ദേശവുമായുള്ള ക്യാംപെയ്നിനു സംഘടന തുടക്കമിട്ടത്. 

മമത ബാനര്‍ജിയെ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി ദേശവ്യാപകമായി നടത്തുന്ന ‘ദീദിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന അഖിലേന്ത്യാ മുദ്രാവാക്യത്തിന്റെ കേരള പതിപ്പാണു ‘ദീദി വരും, ദുരിതം മാറും’ എന്നത്. ഗോവയിൽ ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലാണു സംഘടന. ഇതിനായി കോൺഗ്രസ് അടക്കം വിവിധ പാർട്ടികളിലെ നേതാക്കളെയും പ്രവർത്തകരെയും അടർത്തിയെടുത്തുള്ള പ്രവർത്തനങ്ങൾ ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞ നിലയ്ക്കു പ്രചാരണത്തിന് ഇനി ദീദി തുടർച്ചയായിട്ടെത്തും ഗോവയിലേക്ക്.

ADVERTISEMENT

ഗോവ കഴിഞ്ഞാൽ കേരളത്തിലേക്ക്

ഗോവയ്ക്കു ശേഷം ദീദി കേരളത്തിലെത്തുമെന്നാണു തൃണമൂൽ കോൺഗ്രസിന്റെ കേരള നേതാക്കൾ അവകാശപ്പെടുന്നത്. ഇതിനു മുന്നോടിയായി കേരളത്തിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണ്. ‘ദീദി ക്യാംപെയ്ൻ’ കേരളമാകെ പടർത്താനുള്ള ഒരുക്കത്തിലാണു തൃണമൂൽ കോൺഗ്രസ്. ഡിസംബർ 28നു പാർട്ടി കോവളത്തു യോഗം ചേർന്നു 10 പോഷകസംഘടനകളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് അടക്കമുള്ള പാർട്ടികളിലെ ‘നിരാശരെ’ കൂടെക്കൂട്ടി അടിത്തറ മുതൽ കെട്ടിപ്പടുക്കാനാണു പരിപാടി. 

മമത ബാനർജി. ചിത്രം: AFP

പലയിടത്തും നേതാക്കളെ പോയി കണ്ടു. പല നേതാക്കളും തൃണമൂൽ കോ–ഓർഡിനേറ്റർമാരെ ബന്ധപ്പെടുന്നുമുണ്ട്. ഇതിനു ചുക്കാൻ പിടിക്കുന്നതു തൃണമൂൽ കോൺഗ്രസ് കേരളഘടകം  ജനറൽ സെക്രട്ടറി സുഭാഷ് കുണ്ടന്നൂർ ചെയർമാനും സി.ജി. ഉണ്ണി ജനറൽ കൺവീനറുമായ സമിതിയാണ്. ഇരുവരും മുൻ കോൺഗ്രസ് നേതാക്കളാണ്. ഇന്നു കേരളത്തിലെ കോൺഗ്രസ് ‘നിരാശ’രിൽ മുന്നിലുള്ള എ.വി.ഗോപിനാഥ്, മമ്പറം ദിവാകരൻ, വയനാട്ടിലെ മുൻ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രൻ,  ഇപ്പോൾ ബിജെപിക്കൊപ്പം നിൽക്കുന്ന മുൻ കോൺഗ്രസ് നേതാവ് വിജയൻ തോമസ് തുടങ്ങിയവരുമായെല്ലാം നിരന്തര സമ്പർക്കത്തിലാണു തൃണമൂൽ സംഘാടകർ. 

ഐഎൻഎലിലെ വഹാബ് പക്ഷത്തെ പ്രവർത്തകരിൽ പലരും തൃണമൂലിലേക്കു ചേക്കാറാനുള്ള പരിപാടിയിലാണ്. പ്രത്യേകിച്ചും തൃശൂർ കേന്ദ്രീകരിച്ചുള്ള ചില നേതാക്കൾ. ഐഎൻഎലിൽ ഐക്യമുണ്ടാക്കിയശേഷമേ ബോർഡ്, കോർപറേഷൻ പദവികൾ നൽകൂ എന്ന സിപിഎം നിലപാടിൽ ഐഎൻഎലിൽ കടുത്ത അസംതൃപ്തിക്ക് ഇടവച്ചിട്ടുണ്ട്. സംസ്ഥാന സമിതി അംഗം പി.എസ്.അൻവർ തൃണമൂലിന്റെ കൺവീനറായി മാറിക്കഴിഞ്ഞു.

മുസ്‌ലിം ലീഗ് പതാക
ADVERTISEMENT

മുസ്‌ലിംലീഗിൽനിന്നും ഏതാനും പേർ തങ്ങളുമായി സമ്പർക്കത്തിലുണ്ടെന്നു തൃണമൂൽ സംഘാടകർ അവകാശപ്പെടുന്നു. അതിനിടെ, സംസ്ഥാന രാഷ്ട്രീയത്തിലെ ഒറ്റയാനും മുൻപു പല പദവികൾ വഹിച്ചിട്ടുള്ളയാളുമായ മുൻ എംഎൽഎയും തൃണമൂലുമായി സമ്പർക്കത്തിലാണെന്ന വാർത്തയുണ്ട്. പക്ഷേ, അദ്ദേഹത്തെ ചേർക്കുന്നതു പാർട്ടിക്ക് എത്രകണ്ടു ഗുണകരമാകുമെന്ന കാര്യത്തിൽ സംശയമുള്ളതിനാൽ തൽക്കാലത്തേക്ക് അടുപ്പിക്കുന്നില്ലെന്ന സ്ഥിതിയാണുള്ളത്. 

പേരിനു നിറയെ കൺവീനർമാരായി

ഡോ.വിജീഷ് സി.തിലക്, ജൂഡ് ഫെർണാണ്ടസ് എന്നിവരെ വൈസ് ചെയർമാന്മാരായും ഐഎൻഎൽ നേതാവ് പി.എസ്.അൻവർ, സുമിത് ലാൽ, ഷൈമോൾ ജെയിംസ് എന്നിവരെ പുതിയ കൺവീനർമാരായും കോവളത്തു നടന്ന യോഗം തിരഞ്ഞെടുത്തു. പത്തിലേറെ വിഭാഗങ്ങളിലായി സബ് കമ്മിറ്റി കൺവീനർമാരെയും നിശ്ചയിച്ചു. യുവജനവിഭാഗം, മഹിളാവിഭാഗം, കർഷകർ, തൊഴിലാളി, പ്രവാസി, ദലിത്, ആദിവാസി, ഭിന്നശേഷി, മത്സ്യത്തൊഴിലാളി, അതിഥിത്തൊഴിലാളികൾ, കായിക താരങ്ങൾ, അഭിഭാഷകർ, പ്രഫഷനൽസ്, കലാ–സാംസ്കാരികം തുടങ്ങിയവയാണവ. 

സി.ബി.ഫൗസിയ (വനിതാ വിഭാഗം), എൻ.ബാലകൃഷ്ണൻ (ഭിന്നശേഷി വിഭാഗം), ഗിരിജ സുമിത് (ദലിത്), സന്തോഷ് ട്രോഫി മുൻ താരം എബിൻ റോസ് (കായികം), സുനിൽ പോൾ (പ്രഫഷനൽ), അർജുൻ മഹാനന്ദ് (അതിഥിത്തൊഴിലാളി), ജയരാജ് നിലമ്പൂർ (കലാ–സാംസ്കാരികം), പ്രസാദ് കെ.ജോൺ (കൃഷി), ജിനോ ജോസ് (യുവജനം), റിയാസ് മാള (പ്രവാസി), ഒ.പി.വാസുദേവൻ (നിർമാണത്തൊഴിലാളി) എന്നിവരാണു സബ് കമ്മിറ്റി കൺവീനർമാർ.

തൃണമൂൽ പതാക
ADVERTISEMENT

മത്സരിക്കണം എല്ലായിടത്തും...

ഏതു തിരഞ്ഞെടുപ്പിലും എല്ലാ സംസ്ഥാനത്തും എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനാണു പാർട്ടി ദേശീയതലത്തിൽ കൈക്കൊണ്ടിട്ടുള്ള തീരുമാനമത്രെ. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കണമെന്ന നിർദേശമുണ്ട്.. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ അസംതൃപ്തരെ ഉള്‍പ്പെടുത്തി 14 ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ മാസം അവസാനത്തോടെ എല്ലാ ജില്ലകളിലും താൽക്കാലിക സമിതി നിലവിൽ വരും. ഗോവ തിരഞ്ഞെടുപ്പിനു ശേഷം മമത കേരളത്തിലെത്തും. കേരളത്തിലെത്തുന്ന മമത ബാനര്‍ജി ഉള്‍പ്പടെയുള്ള അഖിലേന്ത്യാ നേതാക്കള്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തില്‍ കേരള കമ്മിറ്റികളുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

അതൊക്കെ ‘ശരി’, പക്ഷേ...

തൃണമൂൽ സംഘാടകരിൽ ഒരു വിഭാഗം അവകാശവാദങ്ങളും വിവിധ നേതാക്കളുമായുള്ള ചർച്ചകളും കൺവീനർ നിയമനവുമൊക്കെയായി മുന്നോട്ടുപോകുമ്പോൾ എതിർപ്പുമായി മറ്റൊരു വിഭാഗം മറുഭാഗത്തുണ്ട്. ‘ദീദി’യുടെ വരവിന് അത്രകണ്ടു സജ്ജമൊന്നുമല്ല കാര്യങ്ങൾ. സുഭാഷും സി.ജി.ഉണ്ണിയും ഒരുമിച്ചതു സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂരിന് എന്തായാലും ഇഷ്ടമായിട്ടില്ല. അദ്ദേഹം കോവളത്തെ യോഗത്തിൽ പങ്കെടുത്തതുമില്ല. അദ്ദേഹത്തിന്റെ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായ സുഭാഷ് കുണ്ടന്നൂർ പങ്കെടുക്കുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസ് പ്രകടനം (ഫയൽ ചിത്രം)

മനോജ് പറയുന്നത്...

സി.ജി.ഉണ്ണിക്കു പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പാർട്ടി പ്രവർത്തകരെയും നേതൃത്വത്തെയും തെറ്റിദ്ധരിപ്പിക്കുകയുമാണെന്നു മനോജ് ശങ്കരനെല്ലൂർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ദീദിയെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്ന അഖിലേന്ത്യാ ക്യാംപെയ്നിന്റെ കേരള കൺവീനർ പാർട്ടി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയായ കാപ്പിൽ തുളസീദാസ് (കോട്ടയം) ആണെന്നു മനോജ് പറയുന്നു. മമത ബാനർജി പാർട്ടിയിലേക്കു നേരിട്ടു ക്ഷണിച്ചെന്ന ഉണ്ണിയുടെ അവകാശവാദം തെറ്റാണ്. നിലവിൽ പാർട്ടിയുടെ അംഗംപോലുമല്ലാത്ത ഉണ്ണി സ്വയംപ്രഖ്യാപിത ജനറൽ കൺവീനറായി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഉണ്ണിയുടെ മറുപടി...

സംസ്ഥാനത്തു തൃണമൂൽ കോൺഗ്രസിന്റെ പേരിൽ ചില കടലാസ് സംഘടനകളുണ്ടെന്നും നേതൃത്വത്തിൽനിന്നുള്ള പണം തട്ടിയെടുക്കാനുള്ള ശ്രമമാണു പലരും നടത്തുന്നതെന്നും സി.ജി.ഉണ്ണി പറയുന്നു. എന്നാൽ, ഇനി ജില്ലകൾ തോറും കമ്മിറ്റികൾ നിലവിൽ വരികയും അതിനുശേഷം  സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിട്ടേ ദേശീയ നേതൃത്വം കേരളത്തിലേക്കെത്തൂ എന്ന് അദ്ദേഹം പറയുന്നു. ജില്ലാ–സംസ്ഥാന കമ്മിറ്റികളുടെ രൂപീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണു ജില്ലാ–സംസ്ഥാന കൺവീനർമാരെ നിയോഗിക്കുന്നത്. 

കടലാസു സംഘടനകളെ നേതൃത്വം പ്രോത്സാഹിപ്പിക്കില്ല. ശക്തമായ അടിത്തറ ഉണ്ടാകണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നം അനുവദിച്ചവരിൽതന്നെ പലരിലേക്കും അനുവദിച്ച പണം മുഴുവനായി എത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിക്കുന്നു. ഈ അവസ്ഥ തുടരാനാകില്ലെന്ന കൃത്യമായ നിലപാടു ദേശീയ നേതൃത്വത്തിനുണ്ട്. കാര്യമായി എന്തെങ്കിലും അടിസ്ഥാന ജോലികൾ ചെയ്തിട്ടു മതി മാധ്യമങ്ങൾക്കു മുന്നിലെത്തലെന്നും അതിനു ശേഷം മതി ഫ്ലെക്സ് ബോർഡുകളും മറ്റും പ്രചരിപ്പിച്ചുള്ള ക്യാംപെയ്നെന്നും ശക്തമായ നിർദേശം കേന്ദ്ര നേതൃത്വത്തിൽനിന്നുണ്ട്.

മമത ബാനർജി

അങ്ങനെയെങ്കിൽ മമതയുടെ വരവ്...?

ഗോവ തിരഞ്ഞെടുപ്പു കഴിഞ്ഞാലും കേരളത്തിൽ ആകെയുള്ള സംഘാടകരുടെ ഐക്യം സാധ്യമാകുമെന്ന സ്ഥിതിയില്ല. അല്ലാത്ത അവസ്ഥയിൽ കേരളത്തിലേക്കു വരാൻ മമത ബാനർജി ഇഷ്ടപ്പെടുമെന്നു കരുതാനും വയ്യെന്നു പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ തൃണമൂൽ സംഘാടനവുമായി സഹകരിക്കുന്നവരിലെ ഒരു പ്രമുഖൻ ‘മനോരമ ഓൺലൈനിനോടു’ പറഞ്ഞു. മാത്രമല്ല ഇതര പാർട്ടികളിലെ പ്രമുഖ നേതാക്കളും വ്യക്തികളും അടക്കമുള്ള ‘വൻ തോക്കുകളിൽ’ ആരെയെങ്കിലും പിടികൂടാതെ സംഘടനയെ ശക്തിപ്പെടുത്തുന്നതും ചിന്തനീയമല്ല. അത്തരമൊരു അവസരമുണ്ടാകാതെ പാർട്ടിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു മമത ബാനർജിയോ മറ്റു ദേശീയ നേതാക്കളോ കേരളത്തിലേക്കു വരില്ലെന്നും അദ്ദേഹം പറയുന്നു. 

പ്രവർത്തകർ ആശങ്കയിൽ

തൃണമൂൽ കോൺഗ്രസിൽ ചേർന്നവരും ചേരാനാഗ്രഹിക്കുന്നവരുമായ ആളുകൾ ആകെയുള്ള നാമമാത്രമായ നേതാക്കളുടെ പോരടിയിൽ നിരാശരാണെന്നു വ്യക്തം. ഇതു ചൂണ്ടിക്കാട്ടിയാണു തൃണമൂൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ ജോഷി ജോർജ് കഴിഞ്ഞ ദിവസം പാർട്ടിയുടെ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് ഒരു സന്ദേശം അയച്ചത്. സന്ദേശം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. ഫോർവേഡ് ബ്ലോക്കിന്റെ യുവജനസംഘടനയായ എഐവൈഎലിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു മുൻപു ജോഷി ജോർജ്.

കേരളത്തിലെ തൃണമൂൽ കോൺഗ്രസിന്റെ നിലവിലെ സ്ഥിതി എന്തെന്നു വ്യക്തമാക്കണമെന്ന് അഭ്യർഥിക്കുന്നതായിരുന്നു ആ സന്ദേശം. ‘മമതാ ബാനർജിയുടെ നേതൃത്വം രാജ്യത്തിന് അനിവാര്യമാണ്. പക്ഷേ, കേരളത്തിലെ ഇന്നത്തെ തൃണമൂൽ കോൺഗ്രസിന്റെ അവസ്ഥയിൽ നിരാശയുണ്ട്. നിലവിലെ കേരള നേതൃത്വത്തിനു ദേശീയ കമ്മിറ്റിയുടെ അംഗീകാരമുണ്ടോ?, പല വ്യക്തികളും കേരളത്തിലെ നേതൃത്വം അവകാശപ്പെടുന്നുണ്ട്. ആർക്കൊപ്പമാണു ഞങ്ങൾ പ്രവർത്തിക്കേണ്ടത്? മനോജ് ശങ്കരനെല്ലൂർ നേതൃത്വം നൽകുന്ന കമ്മിറ്റിയെ ദേശീയ നേതൃത്വം അംഗീകരിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങളാണു ജോഷി ഉന്നയിച്ചിരുന്നത്. 

English Summary: 'Call Didi, Save Kerala': After Goa Election Mamata Bannerjee to Visit Kerala for Strengthening TMC