കോവിഡ് ഉയരുന്ന സാഹചര്യത്തിൽ അതിഥികളുടെ എണ്ണവും വെട്ടിച്ചുരുക്കി. പരേഡിൽ പങ്കെടുക്കാൻ 24000 പേർക്കാണ് അനുമതി. 19000 പേർക്ക് പരേഡിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. ശേഷിക്കുന്ന 5000 ആളുകൾക്ക് ടിക്കറ്റ് വാങ്ങി പരേഡിൽ പങ്കെടുക്കാം. കഴിഞ്ഞ കൊല്ലത്തെ പരേഡിൽ 25000 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചു. എന്നാൽ, കോവിഡ് കാലത്തിനു മുൻപ് 1.25 ലക്ഷം ആളുകൾ പരേഡിൽ പങ്കെടുത്തിരുന്നു...Republic Day Parade

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡ് സാധാരണ തുടങ്ങുന്നതിലും അര മണിക്കൂർ വൈകി നടത്തും. ജനുവരി 26ന് മൂടൽമഞ്ഞു നിറഞ്ഞ അന്തരീക്ഷം ആണെന്നത് കണക്കിലെടുത്താണ് സമയ മാറ്റമെന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാവിലെ പത്തു മണിക്കു തുടങ്ങേണ്ട പരേഡ് 10.30നു നടത്തും. 

'മികച്ച കാഴ്ചനനുഭവം സമ്മാനിക്കാൻ വേണ്ടിയിട്ടാണ് സമയമാറ്റം. രാജ്പഥിന്റെ രണ്ടു വശത്തും പത്തു എൽഇഡി സ്ക്രീനുകൾ സ്ഥാപിക്കും'- പ്രതിരോധ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻകാല പരേഡുകളിലെ ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച വിഡിയോകൾ, സേനയുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രങ്ങള്‍  എന്നിവ പരേഡ് തുടങ്ങും മുൻപ് സ്‌ക്രീൻ ചെയ്യും.              

ADVERTISEMENT

കോവിഡ് ഉയരുന്ന സാഹചര്യത്തിൽ അതിഥികളുടെ എണ്ണവും വെട്ടിച്ചുരുക്കി. പരേഡിൽ പങ്കെടുക്കാൻ 24,000 പേർക്കാണ് അനുമതി. 19,000 പേർക്ക് പരേഡിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. ശേഷിക്കുന്ന 5,000 ആളുകൾക്ക് ടിക്കറ്റ് വാങ്ങി പങ്കെടുക്കാം. കഴിഞ്ഞ വർഷത്തെ പരേഡിൽ 25,000 പേർക്ക് പങ്കെടുക്കാൻ അനുമതി ലഭിച്ചു. കോവിഡ് കാലത്തിനു മുൻപ് 1.25 ലക്ഷം ആളുകൾ പരേഡിൽ പങ്കെടുത്തിരുന്നു. 

സേവനത്തിനിടെ മരണപ്പെട്ട 5000 സൈനികരുടെ കുടുംബങ്ങൾക്ക് എൻസിസി അംഗങ്ങൾ ശിലാഫലകം സമ്മാനിക്കും. സൈനികരെ അനുസ്മരിക്കാൻ ന്യൂഡൽഹിയിലെ യുദ്ധ  മെമ്മോറിയലിൽ  പ്രധാനമന്ത്രി എത്തിച്ചേരും.  തുടർച്ചയായ രണ്ടാം വർഷവും വിദേശ രാജ്യത്തു നിന്നു മുഖ്യാഥിതിയില്ലാതെ പരേഡ് നടത്തും.  

ADVERTISEMENT

ഇന്ത്യയുടെ 75-ാം സ്വതന്ത്ര്യ വർഷം  പ്രമാണിച്ചു 75  യുദ്ധവിമാനങ്ങൾ  ഫ്‌ളൈ പാസ്റ്റ് ചടങ്ങിൽ പങ്കെടുക്കും. രാജ്‌പഥിൽ സുരക്ഷാ സംവിധാനം ശ്രക്തിപ്പെടുത്തിയതായും 300 സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായും സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. 

English Summary: A Big Change In Republic Day Parade This Year