ന്യൂഡൽഹി ∙ പഞ്ചാബിൽ ഭഗവന്ത് മാൻ ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥിയാകും. പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണു ഭഗവന്തിന്റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പഞ്ചാബിൽ ഭഗവന്ത് മാൻ ആം ആദ്മി പാർട്ടിയുടെ (എഎപി) മുഖ്യമന്ത്രി സ്ഥാനാർഥിയാകും. പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളാണു ഭഗവന്തിന്റെ പേര് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ നിർദേശിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട കേജ്‌രിവാൾ ഇതിനായി പ്രത്യേകം മൊബൈൽ നമ്പരും അവതരിപ്പിച്ചിരുന്നു. 21 ലക്ഷത്തിലേറെ ഫോൺകോളുകൾ വഴി നടത്തിയ വോട്ടെടുപ്പിൽ മുൻപിലെത്തിയതു ഭഗവന്ത് മാൻ ആണെന്നു കേ‌ജ്‌രിവാൾ പറഞ്ഞു.

ആം ആദ്മിയുടെ ‘ജനത ചുനേഗി അപ്ന സിഎം’ എന്ന പരിപാടിയിൽ പങ്കെടുത്ത 93 ശതമാനത്തിലേറെ പേരും നിർദേശിച്ചതു ഭഗവന്തിന്റെ പേരാണ്. മുതിർന്ന നേതാവ് ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാനായിരുന്നു നേരത്തേ പാർട്ടി തീരുമാനം. എന്നാൽ, ജനഹിതമറിഞ്ഞശേഷം മതി പ്രഖ്യാപനമെന്നു തീരുമാനിക്കുകയായിരുന്നു. 2017ലെ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് പഞ്ചാബിൽ 20 സീറ്റാണ് ലഭിച്ചത്. 117 അംഗ നിയമസഭയിലേക്കു ഫെബ്രുവരി 20ന് ആണ് തിരഞ്ഞെടുപ്പ്. മാർച്ച് 10ന് ഫലമറിയാം.

ADVERTISEMENT

English Summary: Bhagwant Mann is AAP's chief ministerial candidate for Punjab elections: Arvind Kejriwal