കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യ വിചാരണ മാർഗനിർദേശങ്ങൾ മാധ്യമങ്ങൾ ലംഘിച്ചോ എന്നു പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോടു ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജിയിലാണ്... Dileep, Actress attack case, high court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ സെഷൻസ് കോടതി പുറപ്പെടുവിച്ച രഹസ്യ വിചാരണ മാർഗനിർദേശങ്ങൾ മാധ്യമങ്ങൾ ലംഘിച്ചോ എന്നു പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോടു ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു.

സുപ്രീം കോടതി, ഹൈക്കോടതി വിധികൾക്ക് എതിരാണ് ഇപ്പോൾ നടക്കുന്ന മാധ്യമ വിചാരണയെന്നായിരുന്നു ദിലീപിന്റെ വാദം.. നടി ആക്രമിക്കപ്പെട്ടെന്ന കേസിന്റെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് സെഷൻസ് കോടതി ഉത്തരവിന്റെ ലംഘനമായതിനാൽ ഇതു കർശനമായി വിലക്കണം. മാധ്യമ വിചാരണ നടത്തി ജനവികാരം തനിക്കെതിരാക്കാനാണു ശ്രമം. കേസ് വിചാരണ അട്ടിമറിക്കാനും ശ്രമിക്കുകയാണ്. വിചാരണ നടപടികൾ പൂർത്തിയാകും വരെ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നും ദിലീപ് ഹർജിയിൽ ആവശ്യപ്പെട്ടു. 

ADVERTISEMENT

അതേസമയം ഈ ആവശ്യം പരിഗണിക്കേണ്ടതു വിചാരണക്കോടതിയാണെന്നായിരുന്നു സർക്കാർ വാദം. അവിടെ പ്രോസിക്യൂഷൻ പോലും ഇല്ല എന്നായിരുന്നു ദിലീപിന്റെ അഭിഭാഷന്റെ മറുപടി.

English Summary: Dileep's petition to ban media from publishing details of actress attack case