ചൈന ഇന്ത്യയിൽ കടന്നു കയറി ആക്രമണം നടത്തിയതിനെ ചൈനീസ് ആക്രമണം എന്ന് അക്കാലത്ത് പറയാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തയാറായിര‍ുന്നില്ല. ഇന്ത്യ–ചൈന യുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്കു സൈനിക സഹായം നൽകാനുള്ള അമേരിക്കയുടെ നിർദേശത്തെ സിപിഐ എതിർത്തു. അതിനെക്കുറിച്ച് നെഹ്റു‍വിനോട് വിശദീകരണം... CPM CPI

ചൈന ഇന്ത്യയിൽ കടന്നു കയറി ആക്രമണം നടത്തിയതിനെ ചൈനീസ് ആക്രമണം എന്ന് അക്കാലത്ത് പറയാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തയാറായിര‍ുന്നില്ല. ഇന്ത്യ–ചൈന യുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്കു സൈനിക സഹായം നൽകാനുള്ള അമേരിക്കയുടെ നിർദേശത്തെ സിപിഐ എതിർത്തു. അതിനെക്കുറിച്ച് നെഹ്റു‍വിനോട് വിശദീകരണം... CPM CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈന ഇന്ത്യയിൽ കടന്നു കയറി ആക്രമണം നടത്തിയതിനെ ചൈനീസ് ആക്രമണം എന്ന് അക്കാലത്ത് പറയാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തയാറായിര‍ുന്നില്ല. ഇന്ത്യ–ചൈന യുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്കു സൈനിക സഹായം നൽകാനുള്ള അമേരിക്കയുടെ നിർദേശത്തെ സിപിഐ എതിർത്തു. അതിനെക്കുറിച്ച് നെഹ്റു‍വിനോട് വിശദീകരണം... CPM CPI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎം സമ്മേളനങ്ങളിലെ നേതാക്കളുടെ പരസ്പരവിരുദ്ധമായ നിലപാടുകള‍ുടെ പേരിൽ ‘ചങ്കിലെ ചൈന’ വീണ്ടും വാർത്തകളിൽ ഇടം നേടുകയാണ്. ചൈനയെ സംബന്ധിച്ച് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾ എക്കാലത്തും വിവാദമാകാറുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതു പോലും ചൈനയെ അനുകൂലിക്കുന്നവരും അല്ലാത്തവരും എന്ന വേർതിരിവിന്റെ പേരിലായിരുന്നു. അറ‍ുപതു വർഷം മുൻപുണ്ടായ ‘ചൈന ചർച്ച’ സിപിഎം സമ്മേളനത്തോടനുബന്ധിച്ചു വീണ്ടും ഉയർന്നു വരുമ്പോൾ, പാർട്ടിയുടെ പിളർപ്പിലേക്കു നയിച്ച ചൈനാക്കഥയിലൂടെ...

മോസ്കോയും ബെയ്ജിങ്ങും ഇന്ത്യയ‍ും

ADVERTISEMENT

കൽക്കട്ട തിസീസിനു ശേഷം 1950കളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അടിസ്ഥാന നയം തിര‍ുത്തിയിരുന്നു. വിപ്ലവം അടിസ്ഥാനമാക്കിയുള്ള തെലങ്കാന മോഡൽ സമരങ്ങൾക്കു പകരം ജനാധിപത്യത്തിനു പ്രാധാന്യം നൽകിയുള്ള ബഹുജന മാതൃക അടിസ്ഥാനമായി സ്വീകരിച്ച പാർട്ടിയിൽ പിന്നീടുണ്ടായ പ്രധാന സംഘർഷമാണ് ചൈനയെ സംബന്ധിച്ച നിലപാട്.

ചൈനയിലെ വുഹാനിൽനിന്നുള്ള കാഴ്ച. ചിത്രം: NOEL CELIS / AFP

1958, 59 കാലത്തുതന്നെ പാർട്ടിയിൽ സംഘർഷങ്ങൾ തുടങ്ങിയിരുന്നു. അതു വെളിച്ചത്തു കൊണ്ടുവന്നത് ഇന്ത്യ–ചൈന അതിർത്തി സംഘർഷമായിരുന്നു. 1959 ഒക്ടോബർ 20, 21 തീയതികളിൽ ലഡാക്കിന്റെ തെക്കു ഭാഗത്തെ ഷാങ്ഷിമോ താഴ്‌വരയിൽ ചൈന അതിക്രമ‍ിച്ചു കയറി. അവിടെ പട്രോളിങ് ചുമതലയിലുണ്ടായിരുന്ന 9 ഇന്ത്യൻ പൊലീസുകാരെ ചൈനീസ് പട്ടാളം വെടിവച്ചു കൊല്ലുകയും 10 പേരെ തടവുകാരാക്കുകയും ചെയ്തു.

ഈ കാലത്ത് സോവിയറ്റ് റഷ്യയും ചൈനയും തമ്മിൽ കമ്യൂണിസത്തിന്റെ രണ്ടു തട്ട‍ിലേക്കു മാറിയിരുന്നു. മോസ്കോയും ബെയ്ജിങ്ങും (പെക്കിങ്) ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിലെ രണ്ട് ആശയധാരകളുടെ കേന്ദ്രമായി. സിപിഐ കേന്ദ്രകമ്മിറ്റി മുതൽ താഴേത്തട്ടു വരെ നേതാക്കൾ സോവിയറ്റ് ശൈലി, ചൈനീസ് ശൈലി എന്നിങ്ങനെ വിഭജിക്കപ്പെട്ടു. കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം മോസ്കോ (റഷ്യ) വിഭാഗത്തിനായിരുന്നു.

നിലപാടുകളിലെ വൈരുധ്യം

ADVERTISEMENT

1959 സെപ്റ്റംബർ 26ന് സിപിഐ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നു. ഇന്ത്യയിലെ മറ്റു പാർട്ടികളോടും ജനങ്ങളോടും ഒപ്പം ഇന്ത്യയുടെ അതിർത്തി ഭദ്രത കാത്തു സൂക്ഷിക്കുന്നതിൽ ഉറച്ചു നിൽക്കുമെന്ന പ്രമേയം പാസാക്കിയെങ്കിലും അതേ പ്രമേയത്തിൽതന്നെ ചൈനയ്ക്ക് ഇന്ത്യയുടെ നേർക്ക് ആക്രമണ ലക്ഷ്യമില്ലെന്നും തർക്കം അടിയന്തരമായി കൂടിയാലോചിച്ച് പരിഹരിക്കണമെന്നും പറഞ്ഞുവച്ചു. ഒരേ പ്രമേയത്തിൽ തന്നെ ഇന്ത്യയ്ക്കൊപ്പവും ചൈനയ്ക്കൊപ്പവും എന്ന ഈ വൈരുധ്യം!

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികാഘോഷത്തില്‍നിന്ന്. ചിത്രം: WANG Zhao / AFP

ഇന്ത്യയിൽ അതിക്രമിച്ചു കയറ‍ുകയും ഇന്ത്യൻ ജവാന്മാരെ കൊലപ്പെടുത്തുകയും തടവുകാര‍ാക്കുകയും ചെയ്തിട്ടും ചൈന ആക്രമിച്ചില്ലെന്നു പറയുന്നതിന്റെ വൈരുധ്യം പിൽക്കാലത്ത് ഏറെ വിമർശന വിധേയമായിരുന്നു. സോവിയറ്റ് വിഭാഗക്കാരും ചൈനാ വിഭാഗക്കാരും തമ്മിലെ അഭിപ്രായ ഭിന്നത വർധിക്കുകയായിരുന്നു. പാർട്ടി മുഖപത്രങ്ങളിലും ഈ ഭിന്നത പ്രതിഫലിച്ചിരുന്നു.

1959 ഒക്ടോബർ 25ന് ബോംബെയിൽ നടന്ന പൊതുയോഗത്തിൽ എസ്.എ.ഡാങ്കേ ചൈനയുടെ നിലപാടിനെ എതിർത്തു പ്രസംഗിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ കൂടിയാലോചിച്ച് തർക്കം പരിഹരിക്കണമെന്ന നെഹ്‌റുവിന്റെ നിലപാടിനെ അദ്ദേഹം പിന്തുണയ്ക്കുകയും ചെയ്തു. ചൈനയുടെ കരുതിക്കൂട്ടിയുള്ള ആക്രമണത്തെയും ഇന്ത്യൻ പ്രദേശം കയ്യടക്കിയതിനെയും ഉറച്ചു നിന്ന് എതിർക്കേണ്ടത് ഓരോ കമ്യൂണിസ്റ്റുകാരന്റെയും കടമയാണെന്നും ഡാങ്കേ ആഹ്വാനം ചെയ്തു.

1959 നവംബർ 14ന് മീററ്റിൽ സമ്മേളിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ ഡാങ്കേയുടെ നിലപാടിനെ ശരിവച്ചുകൊണ്ട് പ്രമേയം പാസാക്കി. അതിൽ പറയുന്നത്: ‘മക്മോഹൻ ലൈനിന്റെ തെക്കു ഭാഗത്തുള്ള പ്രദേശം ഇന്ത്യ‍യുടേതാണ്; ഇന്ത്യയുടെ ഭാഗമായിത്തന്നെ ഇരിക്കുകയും ചെയ്യും. ലഡാക്കിന്റെ അതിർത്തി പ്രശ്നം സംബന്ധിച്ച് ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച നിലപാട് തീർത്തും ശരിയാണ്. തർക്കം കൂടിയാലോചിച്ചു തീർക്കേണ്ടതാണ്’ എന്നായിരുന്നു. പക്ഷേ, ആഭ്യന്തര തർക്കം പൊതുവേദിയിൽ അവതരിപ്പിച്ചതിന് ഡാങ്കേയെ ദേശീയ കൗൺസിൽ കുറ്റപ്പെടുത്തുകയും ചെയ്തു.

ADVERTISEMENT

ഇതാണാ രേഖകൾ

1960ൽ സോവിയറ്റ്–ചൈന തർക്കത്തിന്റെ ഭാഗമായി സിപിഐയിൽ കൂടുതൽ വിള്ളൽ വീഴാൻ തുടങ്ങി. പാർട്ടിയിൽ യോജിപ്പുണ്ടാക്കാൻ 1960 സെപ്റ്റംബർ 4ന് കേന്ദ്ര പ്രവർത്തക സമിതി യോഗം ചേർന്നെങ്കിലും ഫലമുണ്ടായില്ല. 1961 ഏപ്രിൽ 7 മുതൽ 10 വരെ വിജയവാഡയിൽ ആറാം പാർട്ടി കോൺഗ്രസ് നടന്നു. ആ സമ്മേളനത്തിൽ സോവിയറ്റ് കമ്യൂണിസ്റ്റു പാർട്ടി കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം.സുസ്‍ലോവ് പങ്കെടുത്തു. ഈ കോൺഗ്രസിൽ പാർട്ടിയുടെ പുതിയ പരിപാടി സംബന്ധിച്ച് 3 രേഖകൾ സമർപ്പിച്ചു.

എം.സുസ്‌ലോവ് (Wikipedia/Creative Commons)

1961 ഏപ്രിലിൽ ചേർന്ന ദേശീയ കൗൺസിൽ തയറാക്കിയ ‘ഇന്നത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ സംബന്ധിച്ച പ്രമേയം’ ആയിരുന്നു ഒന്നാമത്തെ രേഖ. ജനറൽ സെക്രട്ടറി അജയഘോഷും സംഘവുമാണ് ഈ രേഖ തയാറാക്കിയത്. ഇവർ സോവിയറ്റ് അനുകൂല നിലപാടുള്ളവരാണെങ്കിലും പാർട്ടി നയത്തിൽ നേരിയ മാറ്റം വരുത്തണമെന്നും ദേശീയ ജനാധിപത്യ മുന്നണി രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നവരായിരുന്നു. ഈ രേഖയിൽ ഇക്കാര്യങ്ങളാണ് പറഞ്ഞിരുന്നത്.

എസ്.എ.ഡാങ്കേ, പി.സി.ജോഷി, ജി.അധികാരി എന്നിവർ ചേർന്ന് തയാറാക്കിയ ‘ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ കരട് പരിപാടി’ എന്ന രണ്ടാമത്തെ രേഖയിൽ ഇന്ത്യൻ ദേശീയ ബൂർഷ്വാസികളുമായി സഹകരിച്ച് ദേശീയ ജനാധിപത്യം സ്ഥാപിക്കണമെന്ന ആവശ്യമാണുന്നയിച്ചിരുന്നത്. പി.രാമമൂർത്തിയും ഭൂപേഷ് ഗുപ്തയും ചേർന്നു തയാറാക്കിയ മൂന്നാമത്തെ രേഖ കൂടുതൽ തീവ്രവാദപരമായിരുന്നു. പുതിയ പാർട്ടി പരിപാടിക്കാണ് അത് ആവശ്യപ്പെട്ടത്.
ചർച്ച മുറുകി. അവസാനം 110 പേരടങ്ങുന്ന ദേശീയ കൗൺസിലിൽ 50 പേർ വലതു പക്ഷവും (സോവിയറ്റ് മാർഗം) 40 പേർ ഇടതു പക്ഷവും (ചൈനാ വിഭാഗം) 20 പേർ മധ്യ മാർഗക്കാരും (രണ്ടു പക്ഷത്തിനുമൊപ്പം) എന്ന നിലയായി.

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കും ചെയർമാൻ

1962 ജനുവരി 13ന് ജനറൽ സെക്രട്ടറി അജയഘോഷ് മരിച്ചു. ഏപ്രിൽ 29ന് പാർട്ടി ഭരണഘടന പുതുക്കുന്നതിനായി ദേശീയ കൗൺസിൽ ചേർന്നു. ഇന്ത്യയിലും ചൈന ഒഴികെയുള്ള മറ്റു രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ തലവൻ ജനറൽ സെക്രട്ടറിയായിരുന്നു. എന്നാൽ, ചൈനീസ് മാതൃകയിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയും ചെയർമാനെ നിയോഗിച്ചു. ആദ്യത്തെ ചെയർമാനായി എസ്.എ.ഡാങ്കേ തിരഞ്ഞെടുക്കപ്പെട്ടു; അവസാനത്തേതും!

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗങ്ങൾ ജവാഹർ ലാൽ നെഹ്‌റുവിനൊപ്പം.

ഇഎംഎസ് ജനറൽ സെക്രട്ടറിയായി. അതുവരെയുണ്ടായിരുന്ന അഞ്ചംഗ സെക്രട്ടേറിയറ്റ് 9 അംഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചു. ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവർക്കു പുറമെ ഭൂപേഷ് ഗുപ്ത, പി.സുന്ദരയ്യ, എം.എൻ.ഗോവിന്ദൻ നായർ തുടങ്ങിയവർ സെക്രട്ടേറിയറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 25 അംഗ കേന്ദ്ര പ്രവർത്തകസമിതിയെ 50 അംഗ സമിതിയാക്കി വികസിപ്പിച്ചു.

വീണ്ടും ചൈനീസ് യുദ്ധം; അതിർത്തിയിലും പാർട്ടിയിലും

1962 ഒക്ടോബർ 20ന് വടക്കു കിഴക്കൻ മേഖലയിലും ലഡാക്കിലും ചൈന വീണ്ടും ആക്രമണം നടത്തി. ഈ ആക്രമണത്തെത്തുടർന്ന് സിപിഐയിലെ വിഭാഗ‍ീയതയും രൂക്ഷമായി. കിട്ടുന്ന ആയുധങ്ങളുമായി ചൈനയെ നേരിടാൻ നെഹ്റു ആഹ്വാനം ചെയ്തു. ഒക്ടോബർ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1962ലെ ഡിഫൻസ് ഓഫ് ഇന്ത്യ ഓർഡിനൻസും പ്രഖ്യാപിച്ചു.

ബെയ്ജിങ്ങിനെതിരെ മോസ്കോ വിഭാഗം നെഹ്റുവിനു പിന്തുണ പ്രഖ്യാപിച്ചു. ഒൻപതംഗ സെക്രട്ടേറിയറ്റിൽ ജ്യോതിബസു, പി.സുന്ദരയ്യ, ഹർകിഷൻസിങ് സുർജിത് എന്നിവർ ചൈനയെ കുറ്റപ്പെടുത്താൻ തയാറായില്ല. ഒരു സോഷ്യലിസ്റ്റ് രാജ്യം മറ്റു രാജ്യത്തെ ഒരിക്കലും ആക്രമിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. ഇഎംഎസും ഭൂപേഷ് ഗുപ്തയും ഇരുപക്ഷത്തുമല്ലാതെ മധ്യനിലപാട് സ്വീകരിച്ചു. ഡാങ്കേ, സെഡ്.എം.അഹമ്മദ്,എം.എൻ.ഗോവിന്ദൻ നായർ, യോഗേന്ദ്ര ശർമ എന്നിവർ നെഹ്റുവിനു പിന്തുണ നൽകിയ പക്ഷത്തായിരുന്നു.

ചിത്രം: STR / AFP

1962 നവംബർ 1ന് ദേശീയ കൗൺസിൽ പ്രസ്താവന പുറത്തിറക്കി– ചൈനീസ് ആക്രമണത്തിൽ നിന്നു രാജ്യത്തെ രക്ഷിക്കാൻ ഒറ്റയാളെന്ന വിധം സംഘടിക്കാനും അണിനിരക്കാനും ആഹ്വാനം ചെയ്യുന്ന പ്രസ്താവന ഡാങ്കേപക്ഷത്തിന്റെ നീക്കമായിരുന്നു. പക്ഷേ, ചൈനയെ അനുകൂലിച്ച കമ്യൂണിസ്റ്റ് നേതാക്കളെ സർക്കാർ അറസ്റ്റ് ചെയ്തു. കേരളം, ബംഗാൾ, തമിഴ്നാട്, ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രപ്രദേശ്, അസം, മധ്യപ്രദേശ്, ഡൽഹി, ബോംബെ, മൈസൂർ, ഒഡീഷ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നായി എംപിമാരും എംഎല്‍എമാരും ഉൾപ്പെടെ അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തു. ഇഎംഎസ്, ജ്യോതിബസു, പി.സുന്ദരയ്യ, ബി.ടി.രണദിവെ തുടങ്ങിയവരും അറസ്റ്റ് ചെയ്യപ്പെട്ടു. ഡാങ്കേ വിഭാഗത്തിന്റെ പ്രതികരണവും ഈ അറസ്റ്റും പാർട്ടിയിലെ വിഭാഗീയതയെ രൂക്ഷമാക്കിയതേയുള്ളൂ.

പിളർപ്പിലേക്ക്

1963 ഫെബ്രുവരി 4 മുതൽ 12 വരെ പാർട്ടി ദേശീയ കൗൺസിൽ യോഗം ചേർന്നു. പാർട്ടി ചെയർമാൻ ഡാങ്കേയും ജനറൽ സെക്രട്ടറി ഇഎംഎസും തമ്മിൽ മണിക്കൂറുകളോളം വാദപ്രതിവാദം നടന്നു. ഡാങ്കേയെ റിവിഷനിസ്റ്റ് എന്നു മുദ്രക‍ുത്തിയ ഇഎംഎസ് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനവും മുഖപത്രമായ ന്യൂ ഏജിന്റെ മുഖ്യപത്രാധിപ സ്ഥാനവും രാജിവച്ചു. ഫെബ്രുവരി 12ന് ഇഎംഎസിന്റെ രാജി പാർട്ടി അംഗീകരിച്ചു. ഡാങ്കേ പക്ഷത്തായിരുന്ന‍ു അന്ന് ദേശീയ കൗൺസിലിൽ ഭൂരിപക്ഷം.

1963 ജൂൺ 16 മുതൽ ജൂലൈ 8 വരെ അടുത്ത ദേശീയ കൗൺസിൽ യോഗം ചേർന്നു. കേന്ദ്ര സെക്രട്ടേറിയറ്റിലേക്ക് മുൻ ജനറൽ സെക്രട്ടറി പി.സി.ജോഷിയെയും രമേഷ് ചന്ദ്രയെയും തിരഞ്ഞെടുത്തു. 7 അംഗ സെക്രട്ടേറിയറ്റിലെ മറ്റുള്ളവർ എസ്.എ.ഡാങ്കേ, ഭൂപേഷ് ഗുപ്ത, എം.എൻ.ഗോവിന്ദൻ നായർ, സെഡ്.എ.അഹമ്മദ്, യോഗീന്ദ്രശർമ എന്നിവരായിരുന്നു.

നേതാക്കൾ വലതു പക്ഷത്ത്, അണികൾ ഇടതുപക്ഷത്തേക്ക്

നേതാക്കളിൽ ഭൂരിഭാഗവും നെഹ്റുവിനെ പിന്തുണച്ച് ചൈനയെ തള്ളിപ്പറഞ്ഞപ്പോൾ, ചൈന അന‍ുകൂല നിലപാട് സ്വീകരിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. ബംഗാൾ ഘടകത്തിലെ 101 അംഗ സംസ്ഥാന പാർട്ടി കൗണ്‍സിലിൽ 30 അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. സാധാരണ പാർട്ടി അണികൾക്കിടയിൽ ഇതു വിപരീതഫലം ചെയ്തു. അവർ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കൾക്ക് അനുകൂലമായി മാറുകയാണ് ചെയ്തത്. അങ്ങനെ കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇടതുപക്ഷ വിഭാഗത്തിനു ജനപിന്തുണ വർധിച്ചു.

എ.കെ.ഗോപാലൻ

എ.കെ.ഗോപാലൻ അക്കാലത്ത് ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷ വിഭാഗത്തിന്റെ നേതാവായിരുന്നു. അറസ്റ്റിലായവരെ മോചിപ്പിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. അതു വിജയിച്ചു. രണ്ടുപേരൊഴികെ എല്ലാ കരുതൽ തടങ്കലുകാരെയും മോചിപ്പിച്ചു. സോവിയറ്റ് മാർഗക്കാർ പക്ഷേ, കേന്ദ്രകമ്മിറ്റി ചേർന്ന് എകെജിക്കെതിരെ അച്ചടക്ക നടപടിയെടുത്തു. കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ പ്രവർത്തിച്ചുവെന്നായിരുന്നു ആരോപണം.

1963 ഒക്ടോബർ 14 മുതൽ 19 വരെ ദേശീയ കൗൺസിൽ വീണ്ടും യോഗം ചേർന്ന‍ു. ആ യോഗത്തിൽ, ഇടതുപക്ഷ നേതാക്കൾക്കെതിരെ അച്ചടക്ക നടപടികൾ തുടങ്ങി. പശ്ചിമബംഗാളിൽ ഇടഞ്ഞു നിൽക്കുന്നവരെ പിന്തുണച്ചതിന്റെ പേരിൽ എകെജിയെ സെൻസർ ചെയ്യാൻ പ്രമേയം അവതരിപ്പിച്ചു. ഈ നീക്കം അപകടം ചെയ്യുമെന്നു പി.സുന്ദരയ്യ മുന്നറിയിപ്പു നൽകിയെങ്കിലും നേതൃത്വം മുഖവിലയ്ക്കെടുത്തില്ല.

ഡാങ്കേയുടെ കത്ത്

ഡാങ്കേ– ഇഎംഎസ് വിഭാഗങ്ങള്‍ രണ്ടു ചേരിയിൽ ശക്തമായ വിഭാഗീയ നീക്കങ്ങൾ നടത്തുന്നതിനിടയിലാണ് 1924ൽ കാൺപൂർ കമ്യൂണിസ്റ്റ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് എസ്.എ.ഡാങ്കേ എഴുതിയതെന്നു പറയപ്പെടുന്ന കത്ത് ചൈന പക്ഷക്കാർ പുറത്തു വിട്ടത്. ബോംബെയിലെ ‘കറന്റ്’ വാരികയിലാണ് കത്തുകൾ ആദ്യം പ്രസിദ്ധീകരിച്ചത്. 1924ലെ കേസിൽ നളിനി ഭൂഷൻദാസ് ഗുപ്ത, ഷൗക്കത്ത് ഹുസ്മാനി, മുസാഫർ അഹമ്മദ്, ശ്രീപത് അമൃത് ഡാങ്കേ എന്നിവരെ 4 വർഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു. ഈ ശിക്ഷയിൽ നിന്ന് ഇഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 1924 ജൂലൈ 7ന് ഡാങ്കേ എഴുതിയ മാപ്പ് അപേക്ഷയാണ് അതെന്ന് ചൈനാ പക്ഷക്കാർ ആരോപിച്ചു. ആ ആരോപണവും കത്തും സോവിയറ്റ് വിഭാഗത്തെ പ്രതിരോധത്തിലാക്കി. കത്ത് കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് പാർട്ടി സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചെങ്കിലും കാര്യമുണ്ടായില്ല.

ചിത്രം: Reuters

ചൈനയുടെ പേരിൽ പിളർന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പ‍ാർട്ടി

1964 ഏപ്രിൽ 11ന് ചേർന്ന ദേശീയ കൗൺസിൽ യോഗം ഡാങ്കേ സർക്കാരിനു നൽകിയ മാപ്പപേക്ഷയെപ്പറ്റി ചർച്ച നടത്തി. ഈ യോഗത്തിൽ ഡാങ്കേ അധ്യക്ഷനായിരിക്കരുതെന്ന് മറു വിഭാഗം ആവശ്യപ്പെട്ടു. ഡാങ്കേ അതിനു വഴങ്ങിയില്ല. യോഗത്തിലുണ്ടായ‍ിരുന്ന 96 പേരിൽ 32 പേർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. കേരളത്തിൽ നിന്നുള്ള അംഗങ്ങളായ ഇഎംഎസ്, എകെജി, എ.വി.കുഞ്ഞമ്പു, സി.എച്ച്.കണാരൻ, ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ, ഇ.കെ.ഇമ്പിച്ചിബാവ എന്നിവരും ഇറങ്ങിപ്പോയവരിലുൾപ്പെടുന്നു.

ഏപ്രിൽ 14ന് ചേർന്ന കൗൺസിൽ യോഗം 7 പേരെ പുറത്താക്കി, 25 പേരെ സസ്പെൻഡ് ചെയ്തു. പക്ഷേ അടുത്ത ദിവസം തന്നെ ശിക്ഷ മയപ്പെടുത്തി, 32 പേർക്കും സസ്പെൻഷനാക്കി. ചൈനാ വിഭാഗക്കാർ വെറുതെയിരുന്നില്ല. അവർ ഏപ്രിൽ 15 നു തന്നെ അഞ്ച് ആവശ്യങ്ങളടങ്ങിയ പ്രസ്താവനയിറക്കി.

പാർട്ടി സെക്രട്ടേറിയറ്റും പ്രവർത്തക സമിതിയും പുനഃസംഘടിപ്പിക്കണം, ഡാങ്കേ എഴുതിയതെന്നു പറയപ്പെടുന്ന കത്തിനെക്കുറിച്ച് നിഷ്പക്ഷ സമിതി അന്വേഷിക്കണം, പുതിയ പരിപാടി അംഗീകരിക്കാനുള്ള അടുത്ത പാർട്ടി കോൺഗ്രസ് പിളർപ്പൻ പ്രവർത്തനങ്ങൾക്കെടുത്ത അച്ചടക്ക നടപടികൾ നീട്ടിവയ്ക്കണം, അംഗീകൃത രീതിയിൽ എല്ലാ പാർട്ടി അംഗങ്ങളെയും സംബന്ധിച്ച് അവരുടെ അംഗത്വം പുതിയതായി പരിശോധനാ വിധേയമാക്കണം, അടുത്ത പാർട്ടി കോൺഗ്രസിനുള്ള എല്ലാ അടിസ്ഥാന പ്രമാണങ്ങളും ഒരു അംഗീകൃത കമ്മിഷൻ തയാറാക്കി പരിശോധിക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ.

ഇഎംഎസ്

പ്രസ്താവനയിൽ ഇഎംഎസും ഒപ്പു വച്ചതിനാൽ അദ്ദേഹം പാർട്ടിയിലെ ഇടതുപക്ഷത്തിനൊപ്പമാണെന്നു വ്യക്തമായ‍ിരുന്നു. അതോടെ കേരളത്തിലുൾപ്പെടെ അണികളിൽ ഭ‍ൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമായി. പിന്നാലെ, കേന്ദ്ര സെക്രട്ടേറിയറ്റിലുണ്ടായിരുന്ന സ്ഥാനങ്ങൾ രാജിവച്ച അവർ ബസവ പുന്നയ്യയുടെ വീട്ടിൽ വച്ച് പ‍ുതിയ പാർട്ടി കേന്ദ്രം തുറന്നു. സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിന് പിണങ്ങിപ്പിരിഞ്ഞ 32 പേരും അംഗങ്ങളായി പ്രവർത്തക കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു.

പാർ‍ട്ടി ഐക്യം നിലനിർത്താനുള്ള ശ്രമം എന്ന നിലയിൽ 1964 ജൂൺ 11ന് ദേശീയ കൗൺസിൽ യോഗം ചേർന്ന്, സാമന്തര പാർട്ടി സംഘടന പ‍ിരിച്ചുവിട്ടാൽ ശിക്ഷാ നടപടികൾ റദ്ദാക്കാമെന്ന് നിർദേശം വച്ചു. ഇരുപക്ഷവും അവരുടെ പിടിവാശിയിൽ ഉറച്ചു നിന്നതോടെ പിളർപ്പ് യാഥാര്‍ഥ്യമായി. 1964 ജൂൺ ഏഴിന് ആന്ധ്ര പ്രദേശിലെ തെന്നാലിയിൽ ചൈനാ വിഭാഗക്കാർ സമ്മേളിച്ചു. 11 വരെ നീണ്ടു നിന്ന യോഗത്തിൽ ഇഎംഎസ്, മുസാഫർ അഹമ്മദ്, എകെജ‍ി, പി.സുന്ദരയ്യ, പി.രാമമൂർത്തി, പ്രമോദ് ദാസ് ഗുപ്ത, ഹരികിഷൻ സിങ് സുർജിത്, എം.ആർ.വെങ്കിട്ടരാമൻ, ഹരികൃഷ്ണ കോനാർ, എം.ബസവപുന്നയ്യ തുടങ്ങി 150 പ്രതിനിധികള‍ുണ്ടായിരുന്നു.

ഇഎംഎസ് അവതരിപ്പിച്ച പാർട്ടി പരിപാടിയുമായി മുന്നോട്ടു പോകാനും 1964 ഒക്ടോബറിൽ കൊൽക്കത്തയിൽ ഏഴാം പാർട്ടി കോൺഗ്രസ് ചേരാനും തീരുമാനിച്ചു. 1964 സെപ്റ്റംബർ 8ന് എകെജിയും മറ്റു 11 പേരും ലോക്സഭയിൽ സ്വതന്ത്ര പാർലമെന്ററി പാർട്ടിയായി മാറി. 1964 സെപ്റ്റംബർ 15ന് ഇടതുപക്ഷ കമ്യൂണിസ്റ്റ് പാർട്ടിയെ സിപിഐ (എം) എന്ന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. 1964 ഒക്ടോബർ 31ന് കൊൽക്കത്തയിൽ സിപിഎമ്മിന്റെ ആദ്യ പാർട്ടി കോൺഗ്രസ് നടന്നു. എങ്കിലും, യഥാർഥ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുടർച്ച എന്ന നിലയിൽ ആ കോൺഗ്രസിനെ ഏഴാം പാർട്ടി കോൺഗ്രസ് എന്നായിരുന്നു അവർ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ സഹായം ഇന്ത്യയ്ക്കു വേണ്ട

ചൈന ഇന്ത്യയിൽ കടന്നു കയറി ആക്രമണം നടത്തിയതിനെ ചൈനീസ് ആക്രമണം എന്ന് അക്കാലത്ത് പറയാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി തയാറായിര‍ുന്നില്ല. ഇന്ത്യ–ചൈന യുദ്ധം എന്നാണ് അവർ വിശേഷിപ്പിച്ചത്. ഇന്ത്യ–ചൈന യുദ്ധത്തിൽ ഇന്ത്യയ്ക്കു സൈനിക സഹായം നൽകാനുള്ള അമേരിക്കയുടെ നിർദേശത്തെ സിപിഐ എതിർത്തു. അതിനെക്കുറിച്ച് നെഹ്റു‍വിനോട് വിശദീകരണം ചോദിക്കാനും പാർട്ടി തീരുമാനിച്ചു. യുദ്ധം നടക്കുന്ന കാലത്ത് സിപിഐ ജനറൽ സെക്രട്ടറി അജയഘോഷിന്റെ നേതൃത്വത്തിലുള്ള പാർട്ടി സംഘം ചൈന സന്ദർശിക്കുകയും ചെയ്തു.

English Summary: The Indo-China War Dispute that Leads to the Split of the Communist Party of India