മുൻപു പലതരത്തിലുള്ള വിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും 10 തലയുള്ള രാവണ പ്രതിമ ലഭിക്കുന്നത് ഇതാദ്യമായിരുന്നു. ഏറെ പുരാതനമായ ശൈലിയിൽ നിർമിച്ച പ്രതിമ, രൂപകൽപനയിൽ ഏറെ പ്രത്യേകതയുള്ളതാണെന്നും പുരാവസ്തു ഗവേഷകർ പറയുന്നു. പത്തു തലയുള്ള രാവണന്റെ രൂപം കൊത്തിവച്ചിരിക്കുന്നു, തലയ്ക്കു പിന്നിൽ, ഒളിപ്പിച്ച രീതിയിൽ.. India Idol Smuggling

മുൻപു പലതരത്തിലുള്ള വിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും 10 തലയുള്ള രാവണ പ്രതിമ ലഭിക്കുന്നത് ഇതാദ്യമായിരുന്നു. ഏറെ പുരാതനമായ ശൈലിയിൽ നിർമിച്ച പ്രതിമ, രൂപകൽപനയിൽ ഏറെ പ്രത്യേകതയുള്ളതാണെന്നും പുരാവസ്തു ഗവേഷകർ പറയുന്നു. പത്തു തലയുള്ള രാവണന്റെ രൂപം കൊത്തിവച്ചിരിക്കുന്നു, തലയ്ക്കു പിന്നിൽ, ഒളിപ്പിച്ച രീതിയിൽ.. India Idol Smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻപു പലതരത്തിലുള്ള വിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും 10 തലയുള്ള രാവണ പ്രതിമ ലഭിക്കുന്നത് ഇതാദ്യമായിരുന്നു. ഏറെ പുരാതനമായ ശൈലിയിൽ നിർമിച്ച പ്രതിമ, രൂപകൽപനയിൽ ഏറെ പ്രത്യേകതയുള്ളതാണെന്നും പുരാവസ്തു ഗവേഷകർ പറയുന്നു. പത്തു തലയുള്ള രാവണന്റെ രൂപം കൊത്തിവച്ചിരിക്കുന്നു, തലയ്ക്കു പിന്നിൽ, ഒളിപ്പിച്ച രീതിയിൽ.. India Idol Smuggling

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ മഹാബലിപുരത്ത് കഴിഞ്ഞ ദിവസം വൻ വിഗ്രഹ വേട്ട നടന്നപ്പോൾ പിടികൂടിയ വിഗ്രഹങ്ങൾക്കിടയിൽ ഒളിച്ചിരുന്നൊരു കൗതുകം ഏറെക്കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥർ പോലും തിരിച്ചറിഞ്ഞത്. 40 കോടി രൂപ വിലമതിക്കുന്ന 12 പുരാതന വിഗ്രഹങ്ങൾ കണ്ടെടുത്തപ്പോൾ അവയിലൊന്ന് എല്ലാവരെയും ശരിക്കും അമ്പരപ്പിച്ചു. മറ്റൊരു പരിശോധനയിൽ തഞ്ചാവൂരിൽനിന്നു കണ്ടെടുത്ത മരതക വിഗ്രഹത്തിനു കേരളവുമായി അടുത്ത ബന്ധമെന്ന സംശയവും ശക്തം. വിഗ്രഹ മോഷണം കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെപ്പോലും നിയോഗിച്ച തമിഴ്നാട്ടിൽ ഇവരുടെ കണ്ണു വെട്ടിച്ചു വിദേശത്തേക്കു കപ്പൽ കയറുന്ന വിഗ്രഹങ്ങളുടെ വില കണക്കുകൂട്ടലുകൾക്കും അപ്പുറമാണ്. പിടിയിലാകുന്നവരാകട്ടെ ചെറുമീനുകളും. 

തനി രാവണൻ!

ADVERTISEMENT

മഹാബലിപുരത്തിനടുത്തുള്ള ഐഡിയൽ ബീച്ച് റിസോർട്ടിലെ രഹസ്യമുറിയിൽ ഒളിപ്പിച്ച 12 ലോഹ വിഗ്രഹങ്ങളാണു പൊലീസ് കണ്ടെടുത്തത്. പതിനൊന്നാം നൂറ്റാണ്ടിലെ രണ്ട് നടരാജർ പ്രതിമകൾ, പുരാതനമായ പാർവതി പ്രതിമ, നർത്തന ഗണേശ പ്രതിമ, 2 ശിവ പ്രതിമകൾ എന്നിവയുൾപ്പെടെ ഏകദേശം 40 കോടി രൂപയോളം പ്രതിമയുടെ മൂല്യം കണക്കാക്കുന്നു. എന്നാൽ, ഇവയ്ക്കൊപ്പമുണ്ടായിരുന്ന രാവണ പ്രതിമ കണ്ട് ഉദ്യോഗസ്ഥർ തന്നെ അമ്പരന്നു. 

പത്തു തലയുള്ള രാവണന്റെ അപൂർവ വിഗ്രഹം.

മുൻപു പലതരത്തിലുള്ള വിഗ്രഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും 10 തലയുള്ള രാവണ പ്രതിമ ലഭിക്കുന്നത് ഇതാദ്യമായിരുന്നു. ഏറെ പുരാതനമായ ശൈലിയിൽ നിർമിച്ച പ്രതിമ, രൂപകൽപനയിൽ ഏറെ പ്രത്യേകതയുള്ളതാണെന്നും പുരാവസ്തു ഗവേഷകർ പറയുന്നു. പത്തു തലയുള്ള രാവണന്റെ രൂപം കൊത്തിവച്ചിരിക്കുന്നു, തലയ്ക്കു പിന്നിൽ, ഒളിപ്പിച്ച രീതിയിൽ സീതയുടെ രൂപവും ഇൗ പ്രതിമയിലുണ്ട്. ഇത്തരത്തിലൊരു നിർമിതിയെക്കുറിച്ച് കാര്യമായ വിവരങ്ങളും ഇതു വരെ ലഭിച്ചിട്ടില്ലെന്നു പുരാവസ്തു വിദഗ്ധരും ചൂണ്ടിക്കാട്ടി. 

തമിഴ്നാട്ടിൽ രാവണന് പ്രതിഷ്ഠയുള്ള ക്ഷേത്രമില്ലെന്നും മധ്യപ്രദേശിലെ വിദിഷയിൽ രാവണന്റെ പേരിൽ ഒരു പട്ടണമുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. വിഗ്രഹം എവിടെ നിർമിച്ചതാണെന്നും പഴക്കവും അടക്കമുള്ള കാര്യങ്ങളിൽ അന്തിമ നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുൻപ് മതിയായ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണു പുരാവസ്തു ഗവേഷകർ. മഹാബലി പുരത്തെ ആർട്ട് ഗാലറിയിൽ നടത്തിയ പരിശോധനയിൽ കശ്മീരി വ്യവസായിയായ ജാവേദ് ഷായും പിടിയിലായി. തമിഴ്‌നാട് പോലീസിന്റെ വിഗ്രഹ മോഷണ അന്വേഷണ വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എഡിജിപി) ജയന്ത് മുരളിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണു വിഗ്രഹങ്ങൾ പിടികൂടിയത്. 

മരതക വിഗ്രഹം ആലുവയിലേതോ..?

ADVERTISEMENT

ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിൽനിന്നു മോഷ്ടിക്കപ്പെട്ട നിരവധി പുരാതന വിഗ്രഹങ്ങൾക്കിടയിൽനിന്നു ലഭിച്ച മരതക വിഗ്രഹം പൊലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. 500 കോടി രൂപ വിലമതിക്കുന്ന പുരാതന വിഗ്രഹം ആലുവയിലെ ക്ഷേത്രത്തിൽനിന്ന് മോഷണം പോയതാണോയെന്ന കാര്യമാണു പ്രത്യേകം അന്വേഷിക്കുന്നത്. തഞ്ചാവൂരിലെ ഒരാളുടെ ബാങ്ക് ലോക്കറിൽനിന്നാണ്  500 കോടി രൂപ വിലമതിക്കുന്ന മരതക ശിവലിംഗ വിഗ്രഹം പൊലീസ് കണ്ടെടുത്തത്. 

തഞ്ചാവൂരിലെ അരുളാനന്ദ നഗർ ഏഴാം ക്രോസ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ആദ്യം പരിശോധന നടത്തിയത്. വീട്ടുടമയുടെ മകനെ ചോദ്യം ചെയ്തതോടെ തഞ്ചാവൂരിലെ ഒരു ബാങ്ക് ലോക്കറിൽ തന്റെ പിതാവ് പുരാതന മരതക ലിംഗം സൂക്ഷിച്ചിരുന്നതായി ഇയാൾ വെളിപ്പെടുത്തി. തുടർന്നു പൊലീസെത്തി വിഗ്രഹം വീണ്ടെടുത്തു. ഇതിന് 530 ഗ്രാം ഭാരവും 8 സെന്റിമീറ്റർ ഉയരവുമുണ്ടായിരുന്നു. 80 വയസ്സുള്ള തന്റെ പിതാവിന് ഇൗ പുരാതന വസ്തു എങ്ങനെ, എവിടെനിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മകൻ പൊലീസിനോടു പറഞ്ഞു. ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽനിന്നും മഠങ്ങളിൽനിന്നും മരതക ലിംഗങ്ങൾ മോഷണം പോകുന്നത് 1980കളുടെ അവസാനം മുതൽ തുടർക്കഥയാണ്. 

അരിയല്ലൂരിൽ നിന്ന് ന്യൂയോർക്കിലേക്ക്

2006ൽ, കാലടിയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മരതകം ശിവലിംഗം മോഷണം പോയത് അന്വേഷിക്കുന്ന കേരള പൊലീസ് സംഘം തമിഴ്‌നാട്ടിൽനിന്ന് രണ്ട് ചെറുകിട മോഷ്ടാക്കളെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി. മോഷണത്തിൽ തങ്ങളുടെ പങ്ക് ഇരുവരും നിഷേധിച്ചെങ്കിലും തമിഴ്‌നാട്ടിലെ അരിയല്ലൂർ ജില്ലയിലെ ജയംകൊണ്ടത്തും പരിസരത്തുമുള്ള ക്ഷേത്രങ്ങളിൽനിന്ന് കുറച്ച് വെങ്കല വിഗ്രഹങ്ങൾ മോഷ്ടിച്ചതായി ഇരുവരും വെളിപ്പെടുത്തി. സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ മോഷണ പരമ്പരകൾ അന്വേഷിക്കുന്ന തമിഴ്‌നാട് പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ (സിഐഡി) വിഗ്രഹ വിഭാഗത്തിന് കേരള പൊലീസ് ഉടൻ തന്നെ ഇവരെ കൈമാറി. 

പാരിസിലെ ഗാലറികളിലൊന്നിൽ പ്രദർശനത്തിനു വച്ചിരിക്കുന്ന നടരാജ വിഗ്രഹങ്ങള്‍. ഫയൽ ചിത്രം: FRANCOIS GUILLOT / AFP
ADVERTISEMENT

ഇൗ മോഷ്ടാക്കൾ പറഞ്ഞ കാര്യങ്ങൾ തമിഴ്‌നാട് പൊലീസിനെ ശരിക്കും ഞെട്ടിച്ചു. ഇവർ നൽകിയ വിവരങ്ങളെ പിന്തുടർന്ന പൊലീസെത്തിയത് വിഗ്രഹം കടത്തുകാരുടെ രാജ്യാന്തര വഴിയിലാണ്. ജയംകൊണ്ടത്തിനടുത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്ന് ന്യൂയോർക്കിലെ മാഡിസൺ അവന്യൂ വരെ നീളുന്ന കള്ളക്കടത്ത് പാതയിലേക്ക്. അവിടെ രാജ്യാന്തര ആർട്ട് ഡീലറായ സുബാഷ് ചന്ദ്ര കപൂറിന് ഒരു ആർട്ട് ഗാലറിയുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇന്ത്യൻ വംശജനായ, അമേരിക്കൻ പൗരൻ സുബാഷ് ചന്ദ്ര കപൂർ 1974 മുതൽ ലോകത്തിലെ ഏറ്റവും ശക്തനായ പുരാവസ്തു കള്ളക്കടത്തുകാരിൽ ഒരാളായിരുന്നു. 

വലയിൽ കുടുങ്ങിയ സുബാഷ് ചന്ദ്ര കപൂർ

രാജ്യാന്തര അന്വേഷണ ഏജൻസികളുടെ അടക്കം നോട്ടപ്പുള്ളിയായ സുബാഷ് ചന്ദ്ര കപൂറിനെ 2012ൽ ഇന്റർപോൾ ജർമനിയിൽ അറസ്‌റ്റു ചെയ്‌തു. തുടർന്ന് സിബിഐയുടെ സഹായത്തോടെ തമിഴ്‌നാട്ടിൽ എത്തിച്ചു. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ വിഗ്രഹ മോഷണവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷിച്ചിരുന്ന സുഭാഷ് കപൂറിൽ നിന്നു ലഭിച്ച വിവരങ്ങൾ വഴി ഒട്ടേറെ വിഗ്രഹങ്ങൾ ഇന്ത്യയിൽ തിരിച്ചെത്തി. ഇയാളിൽനിന്നുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്തി തമിഴ്‌നാട്ടിൽനിന്നു മോഷണംപോയ വിഗ്രഹങ്ങൾ വീണ്ടെടുക്കാനുള്ള അന്വേഷണങ്ങളും സംസ്‌ഥാന പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഊർജിതമാക്കി. 

സംസ്‌ഥാനത്തുനിന്നു കടത്തിയ പഞ്ചലോഹ വിഗ്രഹങ്ങൾ വിദേശ രാജ്യങ്ങളിൽ കോടിക്കണക്കിനു രൂപയ്‌ക്കാണു വിൽക്കുന്നത്. ഇന്ത്യയിൽ ചെറിയ ആർട്ട് ഗാലറികൾ നടത്തുന്നവർ നാട്ടുകാരായ മോഷ്‌ടാക്കളെ ഉപയോഗിച്ചാണു വിഗ്രഹങ്ങൾ കവരുന്നത്. മോഷണത്തിനുശേഷം ഇവർ പ്രതീക്ഷിക്കുന്നതിലുമേറെ തുക നൽകും. പിന്നീട് വിദേശ രാജ്യങ്ങളിലേക്കു കപ്പൽമാർഗം കയറ്റി അയയ്‌ക്കും. വിഗ്രഹങ്ങൾ വിദേശത്തെത്തിയാൽ ഇവിടെയുള്ള ഏജന്റുമാർക്കു പണം റെഡി. തുറമുഖം മുഖേനയുള്ള കയറ്റുമതിക്കു സുരക്ഷാ പരിശോധനകൾ കുറവായതും ഇത്തരം കടത്തുകാര്‍ക്കു സഹായകരമാവുന്നതായി പൊലീസ് വിലയിരുത്തുന്നു. 

വിഗ്രഹ മോഷണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തത്തിന്റെ തലവൻ ഐജി പൊൻ മാണിക്യവേൽ പിടിച്ചെടുത്ത വിഗ്രഹങ്ങൾക്കൊപ്പം.

ഇന്ത്യയിൽനിന്നു വിദേശ രാജ്യങ്ങളിലേക്ക് ഇവയെത്തിക്കാൻ ധാരാളം ഏജന്റുമാരുണ്ട്. ചെറിയ മോഷ്‌ടാക്കളെ പൊലീസ് പിടിക്കാറുണ്ടെങ്കിലും തങ്ങളെ ജോലി ഏൽപിക്കുന്നവരെയോ പണം നൽകുന്നവരെക്കുറിച്ചോ ഇവർക്കു വ്യക്‌തമായ വിവരങ്ങൾ അറിയില്ല. അതോടെ അവരിൽ അന്വേഷണം അവസാനിക്കുകയാണു പതിവ്.  തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രത്തിൽനിന്നു കടത്തിയ വിഗ്രഹം ലണ്ടനിൽ കണ്ടെത്തിയതും നിയമയുദ്ധത്തിലൂടെ വീണ്ടെടുത്തതും അന്നത്തെ സിബിസിഐഡി: ഐജി മലയാളിയായ കെ.കെ. രാജശേഖരൻ നായരായിരുന്നു. 1983ൽ ആരംഭിച്ച നിയമ യുദ്ധം അവസാനിച്ചു വിഗ്രഹം തിരിച്ചു കിട്ടിയത് 1991ലാണ്. 

English Summary: The Never-ending Stories of Idol Smuggling Racket from Tamil Nadu and Kerala