ന്യൂഡൽഹി∙ ബെംഗളൂരു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ, 2 ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്കെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് Indigo Airlines, Bengaluru Airport, Collision, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബെംഗളൂരു വിമാനത്താവളത്തിൽനിന്നു പറന്നുയർന്നതിനു പിന്നാലെ, 2 ഇൻഡിഗോ വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവായതു തലനാരിഴയ്ക്കെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതർ അറിയിച്ചു. ജനുവരി 9നു ടേക്ക് ഓഫിനു പിന്നാലെയാണു സംഭവമെന്നും ഇക്കാര്യം രേഖകളിൽ പെടുത്തിയിട്ടില്ലെന്നും എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു മുൻപാകെ ബോധിപ്പിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

അതേ സമയം, വിഷയം പരിശോധിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഡിജിസിഎ മേധാവി അരുൺ കുമാർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ഇതേക്കുറിച്ചുള്ള പ്രതികരണത്തിന് ഇൻഡിഗോ അധികൃതർ തയാറായിട്ടില്ല.

ADVERTISEMENT

ബെംഗളൂരു– കൊൽക്കത്ത 6ഇ455 വിമാനവും, ബെംഗളൂരു– ഭുവനേശ്വർ 6ഇ246 വിമാനവുമാണു ‘ബ്രീച്ച് ഓഫ് സെപ്പറേഷൻ’ മറികടന്നതെന്നു ഡിജിസിഎ അധികൃതര്‍ അറിയിച്ചു. എയർസ്പേസിൽവച്ച് തമ്മിൽ പാലിക്കേണ്ട നിശ്ചിത അകലം വിമാനങ്ങൾ മറികടക്കുമ്പോഴാണു ബ്രീച്ച് ഓഫ് സെപ്പറേഷൻ ഉണ്ടാകുന്നത്. 

ജനുവരി 9ന്, 5 മിനിറ്റിന്റെ വ്യത്യാസത്തിനിടെയാണ് ഇരു വിമാനങ്ങളും ബെംഗളൂരുവിൽനിന്നു പറന്നുയർന്നത്. ‘ടേക്ക് ഓഫിനു ശേഷം ഇരു വിമാനങ്ങളും ഒരേ ദിശയിലാണു സഞ്ചരിച്ചത്. ഗതി മാറി സഞ്ചരിക്കാനുള്ള നിർദേശം അപ്രോച്ച് റഡാർ നൽകിയതോടെയാണു കൂട്ടിയിടി ഒഴിവായത്’– അധികൃതരിൽ ഒരാൾ നിരീക്ഷിച്ചു. 

ADVERTISEMENT

English Summary: 2 IndiGo Planes Were Dangerously Close To Each Other Mid-Air