‘പട്ടയങ്ങളുടെ തമ്പുരാനാ’ണ് ഇടുക്കി ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ.രവീന്ദ്രൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്കു രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും റവന്യു വകുപ്പ് ഉത്തരവിറക്കിയതു...| MI Raveendran | Title Deeds | Manorama news

‘പട്ടയങ്ങളുടെ തമ്പുരാനാ’ണ് ഇടുക്കി ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ.രവീന്ദ്രൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്കു രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും റവന്യു വകുപ്പ് ഉത്തരവിറക്കിയതു...| MI Raveendran | Title Deeds | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പട്ടയങ്ങളുടെ തമ്പുരാനാ’ണ് ഇടുക്കി ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ.രവീന്ദ്രൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്കു രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും റവന്യു വകുപ്പ് ഉത്തരവിറക്കിയതു...| MI Raveendran | Title Deeds | Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പട്ടയങ്ങളുടെ തമ്പുരാനാ’ണ് ഇടുക്കി ദേവികുളത്തെ മുൻ അഡീഷനൽ തഹസിൽദാർ എം.ഐ.രവീന്ദ്രൻ. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് വിവാദമായ മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങളെല്ലാം റദ്ദാക്കാനും ഇതിൽ അർഹരായവർക്കു രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനും റവന്യു വകുപ്പ് ഉത്തരവിറക്കിയതു വൻ ചർച്ചയാകുകയാണ്. എം.ഐ.രവീന്ദ്രൻ എങ്ങനെ പട്ടയം രവീന്ദ്രനായി? രവീന്ദ്രൻ പട്ടയം നൽകാനുണ്ടായ സാഹചര്യമെന്ത്?  രവീന്ദ്രൻ എല്ലാം പറയുന്നു...

∙ എങ്ങനെ വിവാദനായകനായി?

ADVERTISEMENT

‘‘മൂന്നാറിലെ പട്ടയ വിതരണത്തിലൂടെയാണു എം.ഐ. രവീന്ദ്രൻ എന്ന ഞാൻ വിവാദ നായകനായത്.  ദേവികുളത്ത് അഡീഷനൽ തഹസിൽദാരുടെ ചുമതലയുണ്ടായിരുന്ന ഞാൻ 1999ൽ ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒൻപതു വില്ലേജുകളിൽ 530 പട്ടയങ്ങൾ വിതരണം ചെയ്‌തിരുന്നു. അന്നു ജില്ലാ കലക്‌ടറായിരുന്ന വി.ആർ. പത്മനാഭന്റെ ഉത്തരവു പ്രകാരമാണു പട്ടയം നൽകാൻ ചുമതലപ്പെടുത്തിയത്.’’ 

∙ രവീന്ദ്രൻ എങ്ങനെ പട്ടയം രവീന്ദ്രനായി?

‘‘2007ൽ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ മൂന്നംഗ ദൗത്യ സംഘത്തെ മൂന്നാറിലേക്ക് അയച്ചതോടെയാണ് എം.ഐ. രവീന്ദ്രൻ എന്ന ഞാൻ, ‘പട്ടയം രവീന്ദ്രനായി’ മാറിയത്. ഇതോടെ കേരളത്തിലെ പട്ടയങ്ങളിൽ ‘രവീന്ദ്രൻ പട്ടയ’മെന്ന പുതിയ വിഭാഗവും രൂപപ്പെട്ടു.  വ്യാജ പട്ടയങ്ങളും കയ്യേറ്റങ്ങളും വാർത്തകളിൽ നിറഞ്ഞതോടെ വ്യാജമായതെന്തും എന്റെ പേരിലായി.’’

∙ വിരമിക്കുന്നതിനു അര മണിക്കൂർ മുൻപു സസ്പെൻഷൻ; ആർക്കു വേണ്ടി?

ADVERTISEMENT

‘‘2003 ഏപ്രിൽ 30 നാണു ഞാൻ സർവീസിൽ നിന്നു വിരമിച്ചത്.  അന്നു വൈകിട്ട് തൊടുപുഴ താലൂക്ക് ഓഫിസിൽ എന്റെ യാത്രയയപ്പ് ചടങ്ങ് നടക്കുന്നതിനിടെ, 4.30 ന് കലക്ടറേറ്റിൽ നിന്നു പ്രത്യേക ദൂതൻമാർ വഴി എനിക്ക് ജില്ല കലക്ടറുടെ സസ്പെൻഷൻ ഉത്തരവ് കൈമാറി. രഹസ്യമായി ഉത്തരവ് ഒപ്പിട്ടു വാങ്ങി.  ദേവികുളം ആർഡി ഓഫിസിനു മുന്നിലെ മൂന്നു സെന്റ് സ്ഥലത്തിന് ചട്ടങ്ങൾ പാലിക്കാതെ പട്ടയം നൽകിയെന്ന കുറ്റം ആരോപിച്ച് എന്നെ സസ്പെൻഡു ചെയ്തെന്ന ഉത്തരവായിരുന്നു അത്. മുൻ ഗവ. പ്ലീഡറുടെ സഹോദരൻ നൽകിയ അപേക്ഷ പ്രകാരമാണു മൂന്നു സെന്റിനു പട്ടയം നൽകിയത്.

എം.ഐ.രവീന്ദ്രൻ

ഇതിന്റെ സ്കെച്ചിനും മഹസറിനും വ്യത്യാസമുണ്ടെന്നു കാട്ടിയായിരുന്നു സസ്പെൻഷൻ.  ഉത്തരവു വാങ്ങി ഞാൻ വീണ്ടും ഹാളിലെത്തി. ആരോടും പറഞ്ഞില്ല. യാത്രയയപ്പിനു നന്ദി പറയുമ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു.  530 കുടുംബങ്ങൾക്ക് മണ്ണിന്റെ അവകാശം നൽകിയ എന്റെ ഗതികേട് ആർക്കുമുണ്ടാകരുത്.  വിരമിക്കുന്ന ദിനത്തിൽ സസ്പെൻഷനിലായെങ്കിലും തുടർനടപടികളൊന്നുമുണ്ടായിട്ടില്ല.   തൊട്ടടുത്ത ദിവസം മുതൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നുണ്ട്. പക്ഷേ വിരമിക്കുന്ന ദിനത്തിൽ എന്നെ സസ്പെൻഡ് ചെയ്തത് എന്തിനാണെന്നും ആർക്കു വേണ്ടിയായിരുന്നുവെന്നതും ഇന്നും ദുരൂഹമാണ്.’’ 

∙ മുഖ്യമന്ത്രി ഇല്ലാത്ത സമയത്ത് എന്തിന് ഉത്തരവിറക്കി?

‘‘ഭൂവിഷയങ്ങളുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമ്പോൾ മുഖ്യമന്ത്രിയുടെ അറിവോടെയാകണം. എന്നാൽ മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത സമയത്ത് എന്തിനാണ് റവന്യു വകുപ്പ് രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി ഉത്തരവിറക്കിയത്. ഇത് തെറ്റായ കീഴ്‌വഴക്കമാണ്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ റവന്യു വകുപ്പിന്റെ ഉത്തരവ് ഉടൻ റദ്ദാക്കുമെന്നാണ് ഞാൻ കരുതുന്നത്. എന്റെ പട്ടയങ്ങൾ റദ്ദാക്കിയതോടെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകും. താലൂക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ച്, ഇടുക്കി ജില്ലാ കലക്ടർ അനുവദിച്ച ഈ പട്ടയങ്ങളെല്ലാം റദ്ദാക്കുമ്പോൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്.അങ്ങനെ വന്നാൽ സർക്കാർ വൻ പ്രതിസന്ധിയിലാകും.’’ 

ADVERTISEMENT

പട്ടയം നൽകാനുണ്ടായ സാഹചര്യം

റവന്യു വകുപ്പു ഭരിച്ചിരുന്ന സിപിഐയുടെ താൽപര്യപ്രകാരമാണ് 1998 ൽ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല രവീന്ദ്രന് നൽകിയത്. തുടർന്ന് ദേവികുളം താലൂക്കിലെ പട്ടയ വിതരണം പോലുള്ള അധിക ജോലികളുടെ ചുമതല കൂടി നൽകി.

സർക്കാരിന്റെ സ്വപ്‌നപദ്ധതിയായ പട്ടയ വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായിരുന്നു ഈ പ്രത്യേക ചുമതല. എന്നാൽ, രവീന്ദ്രന് അധിക ചുമതല നൽകിയ ജില്ലാ കലക്‌ടറുടെ ഉത്തരവ്,  സ്‌റ്റാറ്റ്യൂട്ടറി റഗുലേറ്ററി ഓർഡർവഴി ഗസറ്റിൽ വിജ്‌ഞാപനം ചെയ്‌തു സാധൂകരിക്കാൻ തിരക്കിനിടയിൽ റവന്യു വകുപ്പ് മറന്നു.  തഹസിൽദാരുടെ ജോലികൾ ചെയ്‌തെങ്കിലും നിയമപ്രകാരം രവീന്ദ്രൻ തഹസിൽദാർ ആയില്ല.

എം.ഐ.രവീന്ദ്രൻ

പട്ടയം ഒപ്പിട്ടു നൽകാനുള്ള അധികാരം തഹസിൽദാർക്കു മാത്രമാണെന്നാണു ചട്ടം. രവീന്ദ്രൻ ഒപ്പിട്ടു വിതരണം ചെയ്‌ത പട്ടയങ്ങൾ ചട്ടവിരുദ്ധമായതും അവ റദ്ദാക്കാൻ മൂന്നാർ ദൗത്യ സംഘം തലവനായിരുന്ന കെ. സുരേഷ് കുമാർ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു.  ഡപ്യുട്ടി തഹസിൽദാറായിരുന്ന രവീന്ദ്രന് അഡീഷനൽ തഹസിൽദാരുടെ ചുമതല നൽകിയ ഉത്തരവിനു സാധുതയില്ലെന്ന വാദം മുൻനിർത്തിയാണു ദൗത്യസംഘം, രവീന്ദ്രന്റെ കൈയ്യൊപ്പുള്ള പട്ടയങ്ങൾ റദ്ദാക്കാൻ ശുപാർശ ചെയ്തത്. 

പികെവിയെ കർഷക വേഷം കെട്ടിച്ചു, മണി ‘കൃഷിയിറക്കി’

സിപിഐ മുൻ സംസ്‌ഥാന സെക്രട്ടറിയായിരുന്ന പി.കെ. വാസുദേവൻ നായരെ ‘കർഷക വേഷം’ കെട്ടിച്ചാണു മൂന്നാറിൽ സിപിഐ ഏഴു സെന്റ് സ്‌ഥലത്തിനു പട്ടയം നേടിയതെന്നും മുൻ വൈദ്യുതി മന്ത്രിയായ എം.എം. മണി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കാലയളവിൽ,  കൃഷി ചെയ്യാനെന്നു കാണിച്ചാണ് മൂന്നാറിൽ സിപിഎം 25 സെന്റ് സ്‌ഥലത്തിനു പട്ടയം നേടിയെടുത്തതെന്നും രവീന്ദ്രൻ പറയുന്നു.  

വൈക്കം വിശ്വൻ പട്ടയങ്ങൾ സാധുവാക്കാൻ ശുപാർശ ചെയ്തു

മൂന്നാർ ടൗണിലെ റിസോർട്ടിന്റെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതോടെ ഇളക്കം തട്ടിയത് തൊട്ടടുത്തു നിർമിച്ച സിപിഐയുടെയും സിപിഎമ്മിന്റെയും ഓഫിസ് കെട്ടിടങ്ങൾക്കായിരുന്നു. രവീന്ദ്രൻ പട്ടയം ലഭിച്ച സ്‌ഥലത്തു ബഹുനിലക്കെട്ടിടം നിർമിച്ച ശേഷം, താഴത്തെ നില ഓഫിസായി ഉപയോഗിച്ച് മുകളിലത്തെ നിലകൾ റിസോർട്ട് നടത്തുന്നതിനു വാടകയ്‌ക്കു നൽകുകയാണു സിപിഎം–സിപിഐ പാർട്ടികൾ മൂന്നാറിൽ ചെയ്‌തത്.

എം.എം.മണി

530 രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയാൽ ഭൂരിഭാഗം പാർട്ടി പ്രവർത്തകരും ഭവനരഹിതരാകുമെന്ന സൂചന കൂടി ലഭിച്ചതോടെ ദൗത്യസംഘത്തെ മൂന്നാറിൽ നിന്നു സർക്കാർ പിൻവലിച്ചു. പാർട്ടിയും പ്രാദേശിക നേതാക്കളും വിഎസിനു നേരെ തിരിഞ്ഞതോടെ മൂന്നാർ ദൗത്യം പരാജയപ്പെട്ടു. മൂന്നാർ പ്രശ്‌നം പഠിക്കാനെത്തിയ എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള കമ്മിഷൻ,  രവീന്ദ്രൻ പട്ടയങ്ങൾ അടക്കം സാധുവാക്കണമെന്നു ശുപാർശ ചെയ്‌തു. ഇതേത്തുടർന്നു രവീന്ദ്രൻ പട്ടയങ്ങൾ സാധുവാക്കാൻ 2009 ഡിസംബറിൽ സർക്കാർ തീരുമാനിച്ചുവെങ്കിലും നടപ്പായില്ല. 

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കുമ്പോൾ?

കണ്ണൻ ദേവൻ കമ്പനിയിൽ നിന്നു ഏറ്റെടുത്ത സ്ഥലത്തിന് പട്ടയം കൊടുത്തിട്ടില്ല. സർക്കാർ ഉത്തരവിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. സർക്കാർ നിയോഗിക്കുന്ന വ്യക്തിക്ക് പട്ടയം കൊടുക്കണമെന്നാണ് ഭൂപതിവു നിയമത്തിൽ പറയുന്നത്. 

‘‘ജില്ലാ കലക്ടറാണ് എന്നെ ഇതിനായി ചുമതലപ്പെടുത്തിയത്. പട്ടയം നൽകിയതിൽ ഒരു നിയമലംഘനവുമില്ല. പട്ടയം നൽകാൻ എന്നെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഇടുക്കി കലക്ടറുടെ നിർദേശം റവന്യു ബോർഡ് സെക്രട്ടറിക്ക് കലക്ടർ അയച്ചു കൊടുത്തെങ്കിലും റവന്യു ബോർഡ് സെക്രട്ടറി തുടർനടപടികൾ സ്വീകരിച്ചില്ല. ഗസറ്റ് വിജ്ഞാപനമിറക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ഞാൻ നൽകിയ പട്ടയങ്ങളാണ് മൂന്നാറിലെ പല ബാങ്കുകളിലും പണയപ്പെടുത്തിയിരിക്കുന്നത്.  എന്റെ പട്ടയങ്ങൾ റവന്യു വകുപ്പ് റദ്ദാക്കിയതോടെ വായ്പ നൽകിയവർ വെട്ടിലാകും. കൃഷിക്കും വീടു നിർമാണത്തിനുമാണ് ഞാൻ പട്ടയം നൽകിയത്. എന്നാൽ പലരും ഇതു ദുരുപയോഗം ചെയ്ത് വാണിജ്യാവശ്യത്തിനായാണ് ഉപയോഗിച്ചത്.’’ – രവീന്ദ്രൻ പറയുന്നു 

വ്യാജനെന്നു മുദ്ര കുത്തിയത് വിഎസ്

തന്നെ വ്യാജനെന്നു മുദ്രകുത്തിയത് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്നും പാർട്ടി ഓഫിസുകൾ സംരക്ഷിക്കാനുള്ള സമ്മർദം സ്വന്തം പാർട്ടിയിൽ നിന്നും ഘടക കക്ഷിയിൽ നിന്നുമുണ്ടായപ്പോൾ വിഎസ് നിലപാടു മാറ്റിയെന്നും രവീന്ദ്രൻ പറയുന്നു.  താൻ നൽകിയ പട്ടയങ്ങളെല്ലാം വ്യാജമാണെന്നു തെളിയിച്ചാൽ റദ്ദാക്കണമെന്നും കുറ്റം ചെയ്‌തതിട്ടുണ്ടെങ്കിൽ ജയിലിലടയ്‌ക്കണമെന്നും വിഎസിനെ പരസ്യമായി രവീന്ദ്രൻ വെല്ലുവിളിച്ചിരുന്നു. വിവാദക്കൊടുങ്കാറ്റിനിടെ, വിഎസ് മലക്കം മറിയുകയും, രവീന്ദ്രൻ പട്ടയങ്ങളിൽ പകുതി വ്യാജനാണെന്നു തിരുത്തുകയും ചെയ്തു. മൂന്നാർ ദൗത്യസംഘം 2007ൽ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചപ്പോൾ രവീന്ദ്രൻ പട്ടയങ്ങളിലൊന്നു പോലും തൊട്ടില്ല. രവീന്ദ്രൻ പട്ടയങ്ങളിൽ സിപിഐയുടെ മൂന്നാറിലെ മണ്ഡലം കമ്മിറ്റി ഓഫിസ് മാത്രമാണ് ഇതുവരെ റദ്ദാക്കിയത്. പാർട്ടി ആവശ്യ പ്രകാരമായിരുന്നു ഇത്. 

വി.എസ്.അച്യുതാനന്ദൻ

‘പട്ടയം നൽകിയിട്ടും എനിക്ക് മാത്രം പട്ടയം കിട്ടിയില്ല’’

പട്ടയ വിതരണം നടത്തിയതു സംബന്ധിച്ച കേസും വിവാദവും മുറുകിയതോടെ പെരിങ്ങാശേരിയിലെ കൈവശഭൂമിക്കു പട്ടയം നേടാനുള്ള തന്റെ ശ്രമങ്ങൾ അവതാളത്തിലായതായും രവീന്ദ്രൻ പറയുന്നു.  തൊടുപുഴ താലൂക്കിലെ പെരിങ്ങാശേരി സ്വദേശിയായ രവീന്ദ്രന് അച്‌ഛൻ പരേതനായ ഇട്ടിയാതിയിൽ നിന്നു പൈതൃകമായി ലഭിച്ചതാണു നാല് ഏക്കർ ഭൂമി.  ഇട്ടിയാതിക്കു ലഭിച്ച പത്തേക്കർ സ്‌ഥലം മൂന്നു മക്കൾക്കായി വീതിച്ചു നൽകിയതിന്റെ വിഹിതമാണു രവീന്ദ്രനു ലഭിച്ച നാലേക്കർ ഭൂമി.

പെരിയാർ ഭാഗത്തു നിന്നു വർഷങ്ങൾക്കു മുൻപു കുടിയേറിപ്പാർത്തതിനാൽ കുടിയേറ്റ നിയമം അനുസരിച്ചു പട്ടയത്തിന് അർഹതയുണ്ടെന്നും, ദേവികുളം താലൂക്കിലെ 530 പേർക്കു പട്ടയം നൽകിയ താൻ തൊടുപുഴ താലൂക്കിൽ എത്തിയതോടെ ഗുണഭോക്‌താവായി മാറിയെന്നും രവീന്ദ്രൻ പറയുന്നു.

വനഭൂമിയുടെ അവകാശം സംബന്ധിച്ച ലക്ഷ്‌മണ രേഖയായ 1977 ജനുവരി ഒന്നിനു മുൻപു കുടിയേറിയതാണു തന്റെ പൂർവികരുടെ കുടുംബമെന്നു രവീന്ദ്രൻ പറയുന്നു.  പെരിങ്ങാശേരിക്കു പുറമേ മൂലക്കാട്, മലയിഞ്ചി, കട്ടക്കയം, ചേലാട്, ഉപ്പുകുന്ന് പ്രദേശങ്ങളിലെ പതിനായിരത്തോളം ഏക്കർ സ്‌ഥലത്തെ നിവാസികളാണു പട്ടയത്തിനായി അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നത്.

എന്നാൽ, സർക്കാർ റിസർവ് വനഭൂമിയായി പ്രഖ്യാപിച്ചതിനാൽ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഇവിടെ ഭൂമി നൽകാൻ സാധിക്കൂ. ഇവിടെ പട്ടയം നൽകുന്ന ഭൂമിക്കു പകരം മറ്റു സ്‌ഥലങ്ങളിൽ മരം വച്ചുപിടിപ്പിച്ച് വനംവകുപ്പിനു കൈമാറിയാൽ മാത്രമേ പട്ടയം നൽകാൻ സാധിക്കൂവെന്നാണു കേന്ദ്ര വന നിയമം.

ഓരോ തിരഞ്ഞെടുപ്പു കാലത്തും ഈ മേഖലയിലെ പട്ടയവിതരണം രാഷ്‌ട്രീയ പാർട്ടികളുടെ വാഗ്‌ദാനമായി മാറുമെങ്കിലും ഭരണത്തിൽ എത്തുന്നതോടെ വിസ്‌മരിക്കപ്പെടുമെന്നും രവീന്ദ്രൻ പറയുന്നു. ‘‘13 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എനിക്ക് പട്ടയം നൽകിയത്.  കരിമണ്ണൂരിലെ ഭൂപതിവ് ഓഫിസിൽ നിന്ന് ഞാൻ പട്ടയം ഏറ്റുവാങ്ങി.’’ 

∙ ബിജെപി സംസ്ഥാന സമിതി അംഗമായി, പിന്നീട് രാജിവച്ചു 

വിരമിച്ച ശേഷം പൊതുപ്രവർത്തനത്തിനിറങ്ങിയ രവീന്ദ്രൻ, 2013 മാർച്ചിൽ ബിജെപി സംസ്ഥാന സമിതി അംഗമായെങ്കിലും പിറ്റേ വർഷം ഏപ്രിലിൽ രാജി വച്ചു. മൂന്നാർ വിഷയത്തിൽ ബിജെപി നടത്തിയ സമരപരിപാടിയിൽ അവഗണിച്ചതിൽ മനം നൊന്താണു ബിജെപിയിൽ നിന്നു രാജി വച്ചതെന്നും രവീന്ദ്രൻ പറഞ്ഞു.  ലളിതാംബികയാണു ഭാര്യ. മക്കൾ:  ഡോ. ഉമാദേവി, സീമ, സീന. 

English Summary: Exclusive interview with MI Raveendran on order to cancel 530 Raveendran pattayams (title deeds)