കൊച്ചി∙ അങ്കമാലിയിൽ കെ റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതു റീത്തു സ്ഥാപിച്ചു പ്രതിഷേധം. പുളിയനത്തു പാടശേഖരത്തിൽ സ്ഥാപിച്ചിരുന്ന ആറു കല്ലുകളാണ് രാത്രി പിഴുതെടുത്ത് ജംങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു | Silver Line, K Rail, K Rail Survey Stones, Manorama News, Ernakulam News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ അങ്കമാലിയിൽ കെ റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതു റീത്തു സ്ഥാപിച്ചു പ്രതിഷേധം. പുളിയനത്തു പാടശേഖരത്തിൽ സ്ഥാപിച്ചിരുന്ന ആറു കല്ലുകളാണ് രാത്രി പിഴുതെടുത്ത് ജംങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വച്ചിരിക്കുന്നത്. എളവൂർ സെന്റ് ആന്റണീസ് പള്ളിക്കു സമീപവും കല്ലിളക്കി റീത്തു വച്ചിട്ടുണ്ട്. ഇന്നലെ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ഈ ഭാഗത്ത് പൊലീസ് സഹായത്തോടെ ഉദ്യോഗസ്ഥർ സർവേ കല്ലുകൾ സ്ഥാപിച്ചത്.

അങ്കമാലി പുളിയനത്തു കെ റെയിലിനായി സ്ഥാപിച്ച സർവേ കല്ലുകൾ പിഴുതെടുത്ത് ജംങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം വച്ചിരിക്കുന്നു. (ചിത്രം: ജോസ്‌കുട്ടി പനയ്ക്കല്‍ ∙മനോരമ)

ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ ഒരാഴ്ചയായി കെ റെയിലിനെതിരെ പ്രതിഷേധ സമരങ്ങൾ പുരോഗമിക്കുകയാണ്. ഇന്നും ജനകീയ സമരസമിതി ഇവിടെ സമരം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കല്ലുകൾ പിഴുതു മാറ്റുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ സർവേ കല്ലുകൾ പിഴുതെടുത്തിരിക്കുന്നത്. ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമല്ല. 

കെ റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച അങ്കമാലി പുളിയനം പാരണിപ്പാടത്തെ നെല്ലുകൾക്കിടയിൽ നിന്ന് കല്ല് ഇളക്കിയെടുക്കുന്ന കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
ADVERTISEMENT

ഇന്നലെ ഉദ്യോഗസ്ഥർ കല്ലു സ്ഥാപിക്കാൻ എത്തുമ്പോൾ പ്രതിഷേധക്കാരുടെ എണ്ണം കുറവായിരുന്നു. വൻ പൊലീസ് സംഘം പ്രതിഷേധക്കാരെ തടഞ്ഞാണ് ഇന്നലെ കല്ലിട്ടത്.

കെ റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച അങ്കമാലി പുളിയനത്തെ കല്ല് ഇളക്കിയെടുക്കുന്ന കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
കെ റെയിലിനായി സർവേക്കല്ലുകൾ സ്ഥാപിച്ച അങ്കമാലി പുളിയനം പാരണിപ്പാടത്തേക്ക് പ്രതിഷേധവുമായി മാർച്ച് നടത്തുന്നവർ. ചിത്രം: മനോരമ

English Summary: Angamali Silver line/K Rail survey stones removed and placed wreath