അപരിചിതരുടെ അടുത്ത് എങ്ങനെ പെരുമാറണം. ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ തൊടാൻ അനുവദിക്കരുതെന്നും അത് മുഖത്തോ കൈയിലോ തൊടുന്നത് പോലെ അല്ലെന്നും പറഞ്ഞു മനസ്സിലാക്കണം. കുട്ടികൾ പറയുന്നത് വിശ്വാസത്തിലെടുക്കുക എന്നതാണ് മറ്റൊരു കാര്യം. ..Good Touch and Bad Touch

അപരിചിതരുടെ അടുത്ത് എങ്ങനെ പെരുമാറണം. ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ തൊടാൻ അനുവദിക്കരുതെന്നും അത് മുഖത്തോ കൈയിലോ തൊടുന്നത് പോലെ അല്ലെന്നും പറഞ്ഞു മനസ്സിലാക്കണം. കുട്ടികൾ പറയുന്നത് വിശ്വാസത്തിലെടുക്കുക എന്നതാണ് മറ്റൊരു കാര്യം. ..Good Touch and Bad Touch

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപരിചിതരുടെ അടുത്ത് എങ്ങനെ പെരുമാറണം. ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ തൊടാൻ അനുവദിക്കരുതെന്നും അത് മുഖത്തോ കൈയിലോ തൊടുന്നത് പോലെ അല്ലെന്നും പറഞ്ഞു മനസ്സിലാക്കണം. കുട്ടികൾ പറയുന്നത് വിശ്വാസത്തിലെടുക്കുക എന്നതാണ് മറ്റൊരു കാര്യം. ..Good Touch and Bad Touch

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ ‘അത് ബാഡ് ടച്ചാണ്. എന്നെ ടീച്ചർ പഠിപ്പിച്ചിട്ടുണ്ട് ഗുഡ് ആൻഡ് ബാഡ് ടച്ചിനെപ്പറ്റി’. തിരുവനന്തപുരത്ത് ഒൻപത് വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് തടവുശിക്ഷ ലഭിക്കാൻ കാരണമായത് കുട്ടിയുടെ ഈ മൊഴി തന്നെയായിരുന്നു. ഇതോടെ സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിന്റെ ആവശ്യകത വീണ്ടും ചർച്ചയായിരിക്കുകയാണ്. നല്ല സ്പർശത്തെക്കുറിച്ചും മോശം സ്പർശത്തെക്കുറിച്ചും ഏതു പ്രായത്തിലാണ് കുട്ടികളെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നതു മാതാപിതാക്കൾക്കും ക്യത്യമായി അറിയില്ല. 

കുട്ടികളുടെ പ്രായത്തിന്റെ നിഷ്കളങ്കതയും അറിവില്ലായ്മയും ചൂഷണം ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ട്. പ്ലേ സ്കൂളിൽ പോകുന്ന സമയത്തുതന്നെ കുട്ടികളോട് ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുക്കണമെന്ന് വിദഗ്ധർ പറയുന്നു. ഒന്നര വയസ്സുള്ള കുഞ്ഞിനു തന്റെ ശാരീരിക അവയവങ്ങളെക്കുറിച്ച് ധാരണ ഉണ്ടാകും. അതുകൊണ്ട് നല്ല സ്പർശത്തെയും മോശം സ്പർശത്തെയും കുറിച്ച് അപ്പോൾ തന്നെ പറഞ്ഞു തുടങ്ങാം. ബാല്യത്തിൽ തന്നെ ഇവ പഠിപ്പിക്കുന്നതിലൂടെ കുട്ടികളിൽ പ്രതികരണശേഷിയും വളർത്താൻ സാധിക്കും. ഇഷ്ടമല്ലാത്ത കാര്യങ്ങളിൽ വേണ്ടെന്നു പറയാനും പ്രതികരിക്കാനും കഴിയും.

ADVERTISEMENT

ഒന്നാം പാഠം വീട്ടിൽ

വീട്ടിൽനിന്നു തന്നെയാണ് കുട്ടികൾക്ക് ഇത്തരത്തിലുള്ള അറിവുകൾ ആദ്യം ലഭിക്കേണ്ടത്. അപരിചിതരുടെ അടുത്ത് എങ്ങനെ പെരുമാറണം. ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ തൊടാൻ അനുവദിക്കരുതെന്നും അത് മുഖത്തോ കൈയിലോ തൊടുന്നത് പോലെ അല്ലെന്നും പറഞ്ഞു മനസ്സിലാക്കണം. 15– 20 വയസ്സിനു ശേഷമാണെങ്കിൽ കുട്ടികൾ ആളുകളെ കൂടുതൽ ഭയപ്പെടാനും സംഭവിക്കുന്നത് പറയാതെ ഇരിക്കുകയും ചെയ്യും. കുട്ടികൾ പറയുന്നത് വിശ്വാസത്തിലെടുക്കുക എന്നതാണ് മറ്റൊരു കാര്യം. ഇത്തരം കാര്യങ്ങളിൽ കുട്ടികൾ കള്ളം പറയാൻ സാധ്യത വളരെ കുറവാണ്. വീട്ടിൽ വന്നിട്ടു പോകുന്ന അതിഥികൾക്ക് കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ നിർബന്ധിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം.

മാനസികാഘാതം വളരെ വലുത്

മോശമായ അനുഭവങ്ങളിൽ വലുപ്പചെറുപ്പമില്ല. പുറമേ കാണുമ്പോൾ വലിയ പ്രശ്നം ഇല്ലെന്ന് തോന്നാമെങ്കിലും ചീത്ത സ്പർശം കൊണ്ട് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ വളരെ വലുതാണ്. കു‍ഞ്ഞുങ്ങൾക്ക് ഒരുപോലെ കരുതൽ നൽകുക. ചീത്ത സ്പർശനം ആർക്ക് നേരെയും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. അപ്പോൾ ഉറക്കെ പ്രതികരിക്കാൻ കുട്ടികളെ പഠിപ്പിക്കണം. കാർട്ടൂണുകളിലൂടെയും അനിമേഷനുകളിലൂടെയും മറ്റും ഇപ്പോൾ കൂടുതൽ വിശദമായി കാര്യങ്ങൾ പഠിപ്പിക്കാം. ഒന്നാം ക്ലാസ് മുതൽ തന്നെ സ്കൂളുകളിലും ഇവ പഠനത്തിന്റെ ഭാഗമായി പഠിപ്പിക്കണമെന്ന് ശിശുസംരക്ഷണ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ADVERTISEMENT

കൗൺസലിങ് അല്ല തടയാനുള്ള നടപടികൾ വേണം

സ്കൂളുകളിൽ കൗൺസലിങ് വിദഗ്ധരുടെ സേവനം നിർബന്ധമാക്കണമെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനായി മാത്രമാണ് ഇന്ന് കൗൺസലിങ് നടത്തുന്നത്. അതിനു പകരം ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മാർഗങ്ങളാണ് നോക്കേണ്ടത്. പുറത്തുനിന്ന് ഒരാൾ കൗൺസലിങ്ങിന് വരുന്നതിനേക്കാൾ പഠിപ്പിക്കുന്നവർ തന്നെ ഇത് ക്ലാസിൽ പറയണം. ശരീരഭാഗങ്ങളെപ്പറ്റി പഠിപ്പിക്കുമ്പോൾ ഓരോ അവയവവും സംരക്ഷിക്കേണ്ടതിനെക്കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കണം.

തിരിച്ചറിവാകുന്ന പ്രായത്തിൽ തന്നെ കുട്ടികൾക്ക് ശരീരത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും പറഞ്ഞു കൊടുക്കുക. ശരീരം സംരക്ഷിക്കുകയാണ് ബുദ്ധിയുടെ അടയാളം. അതാണ് നിർബന്ധമായും പഠിപ്പിക്കേണ്ടത്

വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് 30% കേസുകളിലും കുഞ്ഞുങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് വീടുകളിൽ തന്നെയാണ്. 60 ശതമാനത്തിലധികം കേസുകളിൽ പ്രതികൾ കുടുംബസുഹൃത്തുക്കളും അയൽക്കാരുമാണ്. ശേഷമേ അപരിചിതർ വരുന്നുള്ളൂ. പെൺകുട്ടിയാണെങ്കിലും ആൺകുട്ടിയാണെങ്കിലും ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യത തുല്യമാണ്.

ചൂഷണം എങ്ങനെ സംഭവിക്കുന്നു?

ADVERTISEMENT

അടുത്തിടെ നടത്തിയ പഠനത്തിൽ, 13 മുതൽ 16 വരെ പ്രായമുള്ള കുട്ടികളിൽ 38.6 ശതമാനം ആൺകുട്ടികളും 37.7 ശതമാനം പെൺകുട്ടികളും ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിന് വിധേയരായിട്ടുണ്ട്. അഞ്ച് തലങ്ങളിലാണ് ചൂഷണം നടക്കുന്നതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ മനോരോഗ ചികിത്സാ വിഭാഗം അസോഷ്യേറ്റ് പ്രഫ. ഡോ. അരുൺ ബി.നായർ വിശദീകരിക്കുന്നു.

ഡോ. അരുൺ ബി.നായർ.

1) തയാറെടുപ്പ്

കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് അവരെ നല്ല സുഹൃത്തുക്കൾ എന്ന് വിശ്വസിപ്പിക്കും. ഓൺലൈനായും ബന്ധങ്ങൾ സ്ഥാപിക്കാം. സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കും.

2) ഇതിനു രണ്ടു ഘട്ടങ്ങൾ ഉണ്ട്.

∙ ചെറിയ സ്പർശം, അശ്ലീല വിഡിയോ കാണിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ഇതിനുശേഷം കുട്ടിയുടെയോ മാതാപിതാക്കളുടെയോ പ്രതികരണത്തിന് കാത്തിരിക്കും.

പ്രതീകാത്മക ചിത്രം.

∙ അവർ പ്രതികരിച്ചാൽ അറിയാതെ സംഭവിച്ചതാണ് എന്ന മട്ടിൽ ഒഴിഞ്ഞു മാറും. പിന്നീട് ശല്യം ഉണ്ടാവില്ല. എന്നാൽ പ്രതികരണങ്ങൾ ഉണ്ടായില്ലെങ്കിൽ അതൊരു അവസരമായി എടുത്ത് കുട്ടിയെ ഉപദ്രവിക്കും.

3) നടന്ന സംഭവങ്ങൾ മറച്ചു വയ്ക്കാൻ പ്രേരിപ്പിക്കും അതിനായി ഭീഷണിപ്പെടുകയോ സമ്മാനങ്ങൾ നൽകി വശത്താക്കുകയോ ചെയ്യാം.

4) പഠനത്തിലെ ശ്രദ്ധ കുറയുന്നതുകൊണ്ടോ അധ്യാപകരോ കൗൺസലർമാരോ ചോദിക്കുമ്പോഴോ കുട്ടികൾ നടന്നത് പറയും.

5) മാതാപിതാക്കൾ അറി‍ഞ്ഞാലും കുട്ടിയുടെ ഭാവിയെക്കുറിച്ച് ഓർത്തും നിയമനടപടികളെക്കുറിച്ച് അവർ ഭയപ്പെട്ടും. എല്ലാം മറച്ചു വയ്ക്കാൻ ശ്രമിക്കും. ഇത് പ്രതികളെ സഹായിക്കുന്നതിന് തുല്യമാകും.

English Summary: How Kids Identify the 'Bad' touches? Teachers and Psychologists Analyse