ബെംഗളൂരു∙ കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രി നിയന്ത്രണം (രാത്രി 10 മുതൽ രാവിലെ 5 വരെ) തുടരും. കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് കർഫ്യൂ പിൻവലിച്ചത് | Weekend Curfew | Night Restrictions | Karnataka | Curfew | karnataka covid | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ കർണാടകയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രി നിയന്ത്രണം (രാത്രി 10 മുതൽ രാവിലെ 5 വരെ) തുടരും. കോവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞതിനാലാണ് കർഫ്യൂ പിൻവലിച്ചത്.

‘ശനി, ഞായർ ദിവസങ്ങളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നു. വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ഏകദേശം 5 ശതമാനമാണ്. ഇത് വർധിച്ചാൽ വീണ്ടും വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തും’– മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം റവന്യൂ മന്ത്രി ആർ.അശോക പറഞ്ഞു. കോവിഡ് മാർഗനിർദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.

ADVERTISEMENT

അതേസമയം, പ്രതിഷേധങ്ങൾ, റാലികൾ, മേളകൾ, പരിപാടികൾ എന്നിവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും. ജിമ്മുകൾ, മാളുകൾ, തിയറ്ററുകൾ എന്നിവ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുവദിക്കും. ബെംഗളൂരുവിൽ പോസിറ്റിവിറ്റി നിരക്ക് കൂടുതലായതിനാൽ സ്‌കൂളുകളും കോളജുകളും അടച്ചിടുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് പറഞ്ഞു. കർണാടകയിൽ വ്യാഴാഴ്ച 47,754 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 29 മരണങ്ങളും സ്ഥിരീകരിച്ചു. 2,93,231 പേരാണ് ചികിത്സയിലുള്ളത്.

English Summary: Karnataka Ends Weekend Curfew, Night Restrictions Continue