17-ാം നിയമസഭയിൽ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് 2017 മാർച്ച് 19ന്. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് മാർച്ച് 10നും. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം ഇരിക്കുന്നത് 4 വർഷവും 11 മാസവും 20 ദിവസവുമാണ്..Yogi Adityanath, UP Polls 2022

17-ാം നിയമസഭയിൽ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് 2017 മാർച്ച് 19ന്. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് മാർച്ച് 10നും. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം ഇരിക്കുന്നത് 4 വർഷവും 11 മാസവും 20 ദിവസവുമാണ്..Yogi Adityanath, UP Polls 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

17-ാം നിയമസഭയിൽ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് 2017 മാർച്ച് 19ന്. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് മാർച്ച് 10നും. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം ഇരിക്കുന്നത് 4 വർഷവും 11 മാസവും 20 ദിവസവുമാണ്..Yogi Adityanath, UP Polls 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 5 വർഷം തികയ്ക്കുമോ?

ചോദ്യം തികച്ചും സാങ്കേതികം. അടുത്ത തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു, ഇനി ഈ നിയമസഭയിൽ മറ്റൊരു മുഖ്യമന്ത്രിയ്ക്കുള്ള സാധ്യതയും വിരളം. 17-ാം നിയമസഭയിൽ മറ്റൊരു മുഖ്യമന്ത്രി ഉണ്ടാകില്ല. മുഖ്യമന്ത്രി പദത്തിൽ എത്രനാൾ എന്ന ദിവസക്കണക്കിലാകും യോഗി അഞ്ചു വർഷം തികയ്ക്കുമോയെന്ന ചോദ്യത്തിനുള്ള ഉത്തരം. നിലവിൽ ഉത്തർ പ്രദേശിൽ തുടർച്ചയായി 5 വർഷം ഭരിച്ചതിന്റെ ക്രെഡിറ്റ് സമാജ് വാദി പാർട്ടിയുടെ (എസ്പി) അഖിലേഷ് യാദവിനു മാത്രം സ്വന്തം. 16-ാം നിയമസഭയിൽ ഭൂരിപക്ഷം നേടിയാണ് അഖിലേഷ് യുപി മുഖ്യമന്ത്രിമാരിൽ അതികായനായത്. യുപിയുടെ രണ്ടാം മുഖ്യമന്ത്രിയായിരുന്ന സമ്പൂർണാനന്ദ് തുടർച്ചയായി 5 വർഷവും 344 ദിവസവും ഭരിച്ചു. എന്നാൽ, ഒന്നും രണ്ടും നിയമസഭകളിലായിരുന്നു ഈ തുടർ മുഖ്യമന്ത്രി പദം.

ADVERTISEMENT

തകർക്കുമോ അഖിലേഷിന്റെ റെക്കോർഡ്?

17-ാം നിയമസഭയിൽ അധികാരത്തിലെത്തിയ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റത് 2017 മാർച്ച് 19ന്. ഈ വർഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നത് മാർച്ച് 10നും. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി പദത്തിൽ അദ്ദേഹം ഇരിക്കുന്നത് 4 വർഷവും 11 മാസവും 20 ദിവസവുമാണ്. തുടർ ഭരണം ലഭിച്ചാലും രാജിവച്ചാണ് അടുത്ത മന്ത്രിസഭ രൂപീകരിക്കുന്നത്. അപ്പോഴും അഖിലേഷിന്റെ മുഖ്യമന്ത്രി പദത്തിലെ ‘ചരിത്രം’ തകർക്കപ്പെടില്ല. ഏതെങ്കിലും തരത്തിലുള്ള അസാധാരണത്വം നേരിട്ടാൽ മാത്രമേ യോഗി അഖിലേഷിനു മുൻപിൽ നടക്കൂ. അടുത്ത മന്ത്രിസഭയുടെ രൂപീകരണം 2022 മാർച്ച് 23ന് ശേഷമാണെങ്കിൽ മാത്രമാകും അഖിലേഷിന്റെ റെക്കോർഡ് തകരുകയുള്ളൂ. അതോടെ യോഗി പുതുചരിത്രം രചിക്കും.

യോഗി ആദിത്യനാഥ്. ചിത്രം: AFP

യുപിയുടെ സ്വഭാവം

1937 ഏപ്രിൽ 3നാണ് യുണൈറ്റഡ് പ്രൊവിൻസ് എന്ന പേരിൽ പഴയ ‘യുപി’ രൂപീകൃതമാകുന്നത്. കൂടുതൽ വിശാലമായ ഒരു സംസ്ഥാനമായിരുന്നു അന്നത്തെ യുണൈറ്റഡ് പ്രൊവിൻസ് അഥവാ യുപി. ഛത്രി നവാബായിരുന്നു യുണൈറ്റഡ് പ്രൊവിൻസിനെ ആദ്യം നയിച്ചത്– 104 ദിവസം. പിന്നീട് യുണൈറ്റഡ് പ്രൊവിൻസിന്റെ തലവനായി ജി.ബി. പന്ത് എത്തി. രണ്ട് തവണയായി ഏകദേശം ആറ് വർഷം ഭരിച്ചു. സ്വാതന്ത്ര്യാനന്തരം രൂപീകരിച്ച ഉത്തർപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയും ജി.ബി. പന്തായിരുന്നു. ആദ്യ നിയമസഭയിൽ 4 വർഷവും 335 ദിവസവും പന്ത് മുഖ്യമന്ത്രിയായി തുടർന്നു.

ADVERTISEMENT

വെല്ലുവിളിയായി അനിശ്ചിതത്വം

ഒന്നു മുതൽ 14-ാം നിയമസഭ വരെയും രാഷ്ട്രീയ അനിശ്ചിതത്വമാണ് യുപി നിയമസഭയെ ഭരിച്ചത്. ഓരോ സഭയിലും ഒന്നലധികം മുഖ്യമന്ത്രിമാരുണ്ടായി, ഭരണ അസ്ഥിരതയ്ക്ക് അടിവരയിട്ടു. അല്ലെങ്കിൽ മന്ത്രിസഭ തന്നെ രൂപീകരിക്കാനാകാതെ രാഷ്ട്രപതി ഭരണത്തിലേക്കായി ജനവിധി. അധികാരക്കൊതിയും രാഷ്ട്രീയ പാർട്ടികളുടെ ആധിക്യവും കൂറുമാറ്റവും സംസ്ഥാനത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്കു കാരണമായെന്നു വിലയിരുത്താം.

മായാവതി.

സ്ഥിരത കൊണ്ടുവന്ന മായാവതി

2007 മേയിൽ നടന്ന തിരഞ്ഞടുപ്പിൽ, 15-ാം നിയമസഭയിൽ, 403ൽ 206 സീറ്റു നേടിയ മായാവതി മുഖ്യമന്ത്രിയായി. ആ സഭയിൽ കാര്യമായ കൂറുമാറ്റമുണ്ടായില്ല, തുടർച്ചയായി ഭരിച്ചു. അടുത്ത തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പു കമ്മിഷൻ നേരത്തേ പ്രഖ്യാപിച്ചതോടെ തുടർച്ചയായി 5 വർഷം ഭരിക്കാൻ അക്കുറിയും മായാവതിക്കു കഴിഞ്ഞില്ല. നാലു വർഷവും 307 ദിവസവും കൊണ്ട് ആ ഭരണം അവസാനിച്ചു. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ 403ൽ 224 സീറ്റുമായാണ് അഖിലേഷ് യാദവ് മുഖ്യമന്ത്രി പദത്തിലെ ചരിത്രം സൃഷ്ടിച്ചത്.

ADVERTISEMENT

17 സഭകളിൽ 32 മുഖ്യമന്ത്രിമാർ

പതിനേഴ് നിയമസഭകളിലായി 32 മുഖ്യമന്ത്രിമാരുണ്ടായി യുപിയിൽ. പലരും പല തവണ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇതിൽ നാല് തവണ സംസ്ഥാനം ഭരിച്ച മായാവതിയാണു മുഖ്യമന്ത്രി കസേരയിൽ ദീർഘനാൾ ഇരുന്നത്- 7 വർഷവും 16 ദിവസവും. തൊട്ടുപിന്നിലായി മുലായം സിങ് യാദവ്. മൂന്നു പ്രാവശ്യമായി ഭരിച്ചത് 6 വർഷവും 274 ദിവസവും. ആദ്യം ജനതാദളിന്റെയും പിന്നീട് അദ്ദേഹം രൂപീകരിച്ച എസ്പിയുടെയും മുഖ്യമന്ത്രിയായിരുന്നു.

2 വനിതകൾ

രണ്ട് വനിതാ മുഖ്യമന്ത്രിമാരാണ് യുപി ഭരിച്ചത്. 1963ൽ അധികാരത്തിൽ എത്തിയ സുചേത കൃപലാനിയും തൊണ്ണൂറുകളുടെ മധ്യത്തിൽ സജീവമായ മായാവതിയും. സ്വാതന്ത്ര്യസമര സേനാനി സുചേത കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്നു. 1967ൽ അധികാരമൊഴിഞ്ഞു. യുപിയെ ഏറ്റവും കൂടുതൽകാലം ഭരിച്ച മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായി മായാവതി ഇപ്പോഴും രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്നു.

മത്സരിക്കാതെ മുഖ്യമന്ത്രിപദത്തിലേക്ക്

പാർലമെന്റ് അംഗങ്ങളായിരുന്നപ്പോഴാണ് അഖിലേഷ് യാദവ്, മായാവതി, യോഗി ആദിത്യനാഥ് എന്നിവർ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മൂവരും ലെജിസ്‌ലേറ്റിവ് കൗൺസിൽ അംഗങ്ങളാവുകയായിരുന്നു(എംഎൽസി). അതായത്, മൂവരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്. പാർലമെന്റിൽ ലോക്‌സഭയും രാജ്യസഭയും പോലെയാണ് ഉത്തർപ്രദേശ് ഉൾപ്പെടെ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലുള്ളത്. ഉത്തർപ്രദേശിൽ വിധാൻ സഭയും (ലെജിസ്‌ലേറ്റിവ് അസംബ്ലി) വിധാൻ പരിഷത്തുമുണ്ട് (ലെജി‌സ്‌ലേറ്റിവ് കൺസിൽ). 100 അംഗങ്ങളാണ് വിധാൻ പരിഷത്തിലുണ്ടാവുക. ഇവർ നോമിനേറ്റ് ചെയ്യപ്പെട്ടും വിവിധ വിഭാഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടും അംഗങ്ങളാകുന്നവരാണ്. വിധാൻ സഭയിൽ ജനം വോട്ടുചെയ്തു തിരഞ്ഞെടുക്കപ്പെട്ട 403 പ്രതിനിധികളും ഉണ്ടാകും.

മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിമാർ

യുപി മുഖ്യമന്ത്രിമാരായിരുന്ന രണ്ടു പേർ ഇന്ത്യൻ പ്രധാനമന്ത്രിമാരായി. ഇരുവരും കോൺഗ്രസ് നേതാക്കളായി അറിയപ്പെട്ടിരുന്നവർ. എങ്കിലും പ്രധാനമന്ത്രി പദത്തിൽ എത്തിയത് മറ്റ് പാർട്ടിയിലൂടെയാണ്. ചൗധരി ചരൺ സിങ്ങും വി.പി. സിങ് എന്നറിയപ്പെടുന്ന വിശ്വനാഥ് പ്രതാപ് സിങ്ങുമാണ് പ്രധാനമന്ത്രിമാരായ ആ മുഖ്യമന്ത്രിമാർ.

വി.പി. സിങ്. ചിത്രം: PTI

9 തവണ രാഷ്ട്രപതി ഭരണത്തിൽ

രാഷ്ട്രീയ അനിശ്ചിതത്വം ശാപമായി മാറിയ യുപി 9 തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായിരുന്നു.

ഒറ്റ ദിവസത്തെ മുഖ്യമന്ത്രി

ബിജെപിയുടെ കല്യാൺ സിങ് മന്ത്രിസഭയെ 1998 ഫെബ്രുവരി 21ന് പുറത്താക്കിയപ്പോൾ ഗവർണർ റോമേഷ് ഭണ്ഡാരി വിളിച്ചത് അഖില ഭാരതീയ ലോക്താന്ത്രിക് കോൺഗ്രസ് നേതാവായ ജഗദംബികാ പാലിനെയാണ്. ഫെബ്രുവരി 22ന് ജഗദംബികാ പാൽ മുഖ്യമന്ത്രിയായി അധികാരമേറ്റു. കല്യാൺസിങ് മന്ത്രിസഭയെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാക്കി അലഹാബാദ് ഹൈക്കോടതി വിധി 23ന് എത്തിയതോടെ ജഗദംബിക പാൽ മന്ത്രിസഭയുടെ കാലാവധിയും അവസാനിച്ചു, കല്യാൺസിങ് മുഖ്യമന്ത്രിയായി അധികാരത്തിൽ തിരിച്ചെത്തി. 

ജഗദംബികാ പാൽ. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ

ഒറ്റ ദിവസത്തെ മുഖ്യമന്ത്രി എന്ന പേരിലും ജഗദംബിക പാൽ അറിയപ്പെടുന്നു. ഏറെക്കാലം കോൺഗ്രസുകാരനായിരുന്ന ജഗദംബിക പാൽ പിന്നീടാണ് എൻ.ഡി. തിവാരിക്കൊപ്പം ചേർന്ന് മറ്റൊരു പാർട്ടി രൂപീകരിച്ചത്. പിന്നീട് കോൺഗ്രസിലേക്ക് തിരികെ വന്നു. 2009ൽ യുപിയിൽ നിന്നു ലോക്‌സഭാംഗമായി. എന്നാൽ, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസിൽ നിന്നു രാജിവച്ചു, ബിജെപിയിൽ ചേർന്നു തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. 2019ലും ബിജെപി ടിക്കറ്റിൽ വിജയിച്ചു.

English Summary: The Longest Serving Chief Minister in Uttar Pradesh and other Interesting Political Facts