കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. ഇരുമ്പുപാലം സ്വദേശിയുടെ ലോറിയാണ് പീച്ചി പൊലീസ് പിടികൂടിയത്. ഉയർത്തിവച്ച പിൻഭാഗം ഇടിച്ച് ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നി| kuthiran tunnel | Thrissur News | Kuthiran tunnel destroyed | Peechi Police | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. ഇരുമ്പുപാലം സ്വദേശിയുടെ ലോറിയാണ് പീച്ചി പൊലീസ് പിടികൂടിയത്. ഉയർത്തിവച്ച പിൻഭാഗം ഇടിച്ച് ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നിരുന്നു. ഇടിച്ചു തകർത്ത ശേഷം ലോറി നിര്‍ത്താതെ  പോയി. 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ലോഡ് ഇറക്കിയ ശേഷം പിൻഭാഗം താഴ്ത്താൻ മറന്നുപോയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. 

വ്യാഴാഴ്ച രാത്രി 8.45നാണ് സംഭവം. തുരങ്കത്തിലേക്ക് കയറുന്നതിന് മുൻപുതന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇതു ലൈറ്റുകളിലും ക്യാമറകളിലും ഉരസിയാണ് നാശനഷ്ടമുണ്ടായത്. 90 മീറ്റർ ദൂരത്താണ് നാശനഷ്ടം. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകള്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. തുരങ്കത്തിനുള്ളില്‍ ഒരുഭാഗത്ത് വെളിച്ചം പോയപ്പോഴാണ് കണ്‍ട്രോള്‍റൂമിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. 

ADVERTISEMENT

ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തകര്‍ന്ന ലൈറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

English Summary: Lorry in police custody which broke lights and camera in Kuthiran Tunnel