തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിനായി ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ തിരിച്ച മൂന്ന് വിഭാഗത്തിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. | Covid Restrictions, Covid 19, Omicron, Lockdown, Manorama News, കോവിഡ് നിയന്ത്രണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിനായി ജില്ല തിരിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. സര്‍ക്കാര്‍ തിരിച്ച മൂന്ന് വിഭാഗത്തിലും ഉള്‍പ്പെടാത്ത ജില്ലകളില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും. നിയന്ത്രണം ഉറപ്പാക്കാനായി പൊതു ഇടങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. 

കോവിഡ് വ്യാപനം അതിതീവ്രമായിരിക്കെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ മൂന്നായി തിരിച്ചു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അടുത്ത 2 ഞായറാഴ്ചകളിൽ (ജനുവരി 23, 30) ലോക്ഡൗണിനു സമാനമായി അവശ്യ സർവീസുകൾ മാത്രമേ അനുവദിക്കൂ. 

ADVERTISEMENT

ഇന്നലത്തെ (20) കണക്കനുസരിച്ച് ഓരോ കാറ്റഗറിയിലുമുള്ള ജില്ലകൾ:

എ: എറണാകുളം, ആലപ്പുഴ, കൊല്ലം, 

ബി: പാലക്കാട്, ഇടുക്കി തിരുവനന്തപുരം, പത്തനംതിട്ട, വയനാട്. 

നിയന്ത്രണങ്ങൾ ഏറ്റവും കർശനമായ സി കാറ്റഗറിയിൽ ഇപ്പോൾ ഒരു ജില്ലയുമില്ല. 3 കാറ്റഗറിയിലും ഉൾപ്പെടാത്ത ജില്ലകൾക്ക് ഇതുവരെ നിലവിലുള്ള നിയന്ത്രണങ്ങളാണു ബാധകം. അതേസമയം, ഞായറാഴ്ചയിലെ നിയന്ത്രണം എല്ലാ ജില്ലകൾക്കും ബാധകമാണ്.

ADVERTISEMENT

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ കണക്ക് എല്ലാ വ്യാഴാഴ്ചയും ആരോഗ്യ വകുപ്പ് ദുരന്ത നിവാരണ അതോറിറ്റിക്കു നൽകും. ഇതനുസരിച്ചു ജില്ലകളെ എ, ബി, സി കാറ്റഗറികളായി തിരിച്ചു വെള്ളിയാഴ്ചകളിൽ പട്ടിക പ്രസിദ്ധീകരിക്കും. 

∙ എ കാറ്റഗറി: ചടങ്ങുകൾക്ക് 50 പേർ മാത്രം

∙ ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ്‌ലൈൻ തീയതിയായ ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലും ആയാൽ ആ ജില്ല എ കാറ്റഗറിയിൽ വരും. 

∙ സാമൂഹിക, സാംസ്കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾക്കും വിവാഹ, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 50 പേർ.

ADVERTISEMENT

∙ ബി കാറ്റഗറി: പൊതു പരിപാടികൾ പാടില്ല 

∙ ആശുപതിയിൽ പ്രവേശിപ്പിച്ച രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആവുകയും ഐസിയുവിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്ക് ജനുവരി ഒന്നിൽ നിന്ന് ഇരട്ടിയാവുകയുമാണെങ്കിൽ ജില്ല ബി കാറ്റഗറിയിൽ വരും. 

∙ സാമൂഹിക, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈൻ ആയി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്കു പരമാവധി 20 പേർ.

10, 11, 12 ക്ലാസുകൾ സ്കൂളിൽത്തന്നെ

ഒന്നു മുതൽ 9 വരെ ക്ലാസുകാർക്ക് സ്കൂൾ രണ്ടാഴ്ചത്തേയ്ക്ക് അടച്ചു; ഇന്നു മുതൽ വീണ്ടും ഓൺലൈൻ പഠനം. ഈ ക്ലാസുകളുടെ ട്യൂഷൻ സെന്ററുകൾക്കും നിയന്ത്രണം ബാധകമാണ്. 10,11,12 ക്ലാസുകൾ സ്കൂളുകളിൽ തന്നെ തുടരും. 

സി കാറ്റഗറിയിൽ വരുന്ന ജില്ലകളിൽ പ്ലസ് വൺ, ഒന്നും രണ്ടും വർഷ ബിരുദം, ഒന്നാം വർഷ ബിരുദാനന്തര ബിരുദം ക്ലാസുകളും ഓൺലൈനിലേക്കു മാറ്റണം. എന്നാൽ നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ നിയന്ത്രണങ്ങൾ ബാധകമല്ല.

English Summary: More Covid restrictions in Kerala from today