ന്യൂഡൽഹി∙ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തം. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് റൂളിൽ മാറ്റം രുത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് Civil Service, Deputation, Deputation rule, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രതിഷേധം ശക്തം. രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് റൂളിൽ മാറ്റം വരുത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിൻമാറണമെന്ന് ബിജെപി ഭരണത്തിൽ ഉള്ളതടക്കം 8 സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. 25 വരെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തെ അഭിപ്രായമറിയിക്കാം.

ഈ മാസം 12നാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള നീക്കം അറിയിച്ച് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.1954 ലെ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റിവ് സർവീസ് റൂൾസിലെ റൂൾ 6 ഭേദഗതി ചെയ്യാനാണ് നീക്കം. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ കുറവാണ് കാരണമായി പറയുന്നത്. ഡെപ്യൂട്ടേഷനായി സംസ്ഥാനങ്ങൾ ഉദ്യോഗസ്ഥരെ അനുവദിക്കുന്നിലെന്നും കേന്ദ്രസർക്കാർ ആരോപിക്കുന്നു. കേന്ദ്രനീക്കം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. 

ADVERTISEMENT

ഭരണഘടന നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പൊതുജനക്ഷേമത്തിനുമുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ് കേന്ദ്ര നീക്കമെന്നും കത്തിൽ പറയുന്നു. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കേന്ദ്ര നീക്കത്തെ എതിർത്ത് രണ്ട് കത്തുകൾ പ്രധാന മന്ത്രിക്ക് അയച്ചിട്ടുണ്ട്. ഫെഡറൽ സംവിധാനം എന്ന നിലയിൽ സംസ്ഥാന സര്‍ക്കാരുകളാണ് കേന്ദ്ര സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. സ്ഥാനക്കയറ്റം, സസ്‌പെന്‍ഷന്‍ എന്നിവയിൽ അന്തിമ തീരുമാനമെടുക്കുന്നതും സംസ്ഥാന സർക്കാരുകളാണ്. നടപടിക്രമം പിന്നീട് കേന്ദ്രത്തെ അറിയിക്കുകയാണ് ചെയ്യുക.

English Summary: Deputation Of civil service Officers, updates