വാഷിങ്ടന്‍∙ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ട് ആഴ്ചകള്‍ക്കു ശേഷം എല്ലാ വോട്ടിങ് മെഷീനുകളും പിടിച്ചെടുക്കാന്‍ സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്‍കുന്ന ഉത്തരവ് വൈറ്റ് ഹൗസ് തയാറാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. | Donald Trump, US Presidential Election, Joe Biden, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടന്‍∙ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് പരാജയപ്പെട്ട് ആഴ്ചകള്‍ക്കു ശേഷം എല്ലാ വോട്ടിങ് മെഷീനുകളും പിടിച്ചെടുക്കാന്‍ സൈനിക നേതൃത്വത്തിന് നിര്‍ദേശം നല്‍കുന്ന ഉത്തരവ് വൈറ്റ് ഹൗസ് തയാറാക്കിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് സെക്രട്ടറി അടിയന്തരമായി എല്ലാ വോട്ടിങ് മെഷിനുകളും പിടിച്ചെടുത്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് മൂന്ന് പേജുള്ള ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. 2020 ഡിസംബര്‍ 16ന് തയാറാക്കിയ ഉത്തരവില്‍ പക്ഷെ ആരും ഒപ്പുവച്ചിരുന്നില്ല.

നാഷണല്‍ ആര്‍ക്കൈവ്‌സ് പുറത്തുവിട്ട വിവാദ രേഖ 'പൊളിറ്റിക്കോ' ആണു പ്രസിദ്ധീകരിച്ചത്. ജോ ബൈഡനെ പുറത്താക്കി അധികാരത്തില്‍ തുടരാന്‍ ട്രംപ് പരമാവധി ശ്രമിച്ചുവെന്നതിന്റെ തെളിവുകളാണു പുറത്തുവരുന്നത്.  

ADVERTISEMENT

ക്യാപ്പിറ്റോള്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രതിനിധി സഭാ സെലക്ട് കമ്മിറ്റിക്ക് ഇതുള്‍പ്പെടെ 750 രേഖകളാണു നല്‍കിയിരിക്കുന്നത്. ഈ രേഖകള്‍ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. 

തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നതാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ടീമും നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. വോട്ടിങ് മെഷീന്‍ കമ്പനികള്‍ക്കെതിരെയും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പ് എന്നാണ് സര്‍ക്കാരിലെ തന്നെ വിദഗ്ധര്‍ വിലയിരുത്തിയത്. കമ്യൂണിസ്റ്റ് ശക്തികള്‍ വെനസ്വേല, ക്യൂബ, ചൈന എന്നീ രാജ്യങ്ങള്‍ വഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പണമൊഴുക്കിയെന്നു വരെ ട്രംപും സംഘവും ആരോപണം ഉയര്‍ത്തിയിരുന്നു.

ADVERTISEMENT

English Summary: fter Loss, Trump Ordered US Defense Staff To Seize Voting Machines: Report