തിരുവനന്തപുരം∙ എക്സൈസിൽ കേസുകൾ പിടിക്കാൻ മാർക്കും ‘പ്രോഗ്രസ് കാർഡും’ ഏർപ്പെടുത്താൻ നീക്കം. കേസുകളുടെ വിവരങ്ങൾ വകുപ്പിനെ അറിയിക്കുന്നതിന് സിവിൽ എക്സൈസ് ഓഫിസർക്കും വനിതാ സിവിൽ എക്സൈസ് ഓഫിസർക്കും നൽകാവുന്ന | Excise | excise department | individual performance evaluation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എക്സൈസിൽ കേസുകൾ പിടിക്കാൻ മാർക്കും ‘പ്രോഗ്രസ് കാർഡും’ ഏർപ്പെടുത്താൻ നീക്കം. കേസുകളുടെ വിവരങ്ങൾ വകുപ്പിനെ അറിയിക്കുന്നതിന് സിവിൽ എക്സൈസ് ഓഫിസർക്കും വനിതാ സിവിൽ എക്സൈസ് ഓഫിസർക്കും നൽകാവുന്ന പരമാവധി മാർക്ക് 75. പ്രിവന്റീവ് ഓഫിസറുടേത് 170 മാർക്ക്. എക്സൈസ് കമ്മിഷണറുടെ ഈ നിർദേശം ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം അറിയാനായി അയച്ചു.

ആവശ്യത്തിനു ജീവനക്കാർ ഇല്ലാതിരിക്കേ, പുതിയ നിർദേശം ജീവനക്കാർക്കിടയിൽ കിടമത്സരവും അനാവശ്യ സമ്മർദവും ഉണ്ടാകുന്നതിനു പുറമേ വ്യാജകേസുകൾ കൂടുന്നതിന് ഇടയാക്കുമെന്നു ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. നിർദേശം നടപ്പിലാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് സംഘടനകൾ. 

ADVERTISEMENT

നിർദേശങ്ങൾ ഇങ്ങനെ:

∙ സിവിൽ എക്സൈസ് ഓഫിസറുടെ മാർക്ക്:

ജാമ്യം ലഭിക്കുന്ന കേസ്: പരമാവധി മാർക്ക് 5, ഓരോ കേസിനും ഒരു മാർക്ക് വീതം.

ജാമ്യമില്ലാത്ത കേസ്: പരമാവധി മാർക്ക് 10, ഓരോ കേസിനും 2 മാർക്ക് വീതം.

ADVERTISEMENT

ചെറിയ അളവിൽ ലഹരി മരുന്ന് പിടിക്കുന്ന കേസ്: പരമാവധി 5 മാർക്ക്. ഓരോ കേസിനും  ഒരു മാർക്ക് വീതം.

ഇടത്തരം അളവിൽ ലഹരി മരുന്നു പിടിക്കുന്ന കേസ്: പരമാവധി 10 മാർക്ക്. ഓരോ കേസിനും 3 മാർക്ക് വീതം.

വാണിജ്യ അളവിൽ വിൽപനയ്ക്കെത്തിച്ച ലഹരി മരുന്ന് പിടിച്ചാൽ: പരമാവധി 10 മാർക്ക്. ഓരോ കേസിനും 5 മാർക്ക് വീതം.

വിമുക്തി അടക്കമുള്ള ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുന്നതിന്: പരമാവധി 10 മാർക്ക്. ഒരു പ്രോഗ്രാമിന് ഒരു മാർക്ക്.

ADVERTISEMENT

മറ്റു ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അച്ചടക്കത്തിനും: 10 മാർക്ക്.

∙ പ്രിവന്റീവ് ഓഫിസറുടെ മാർക്ക്

ജാമ്യം ലഭിക്കുന്ന കേസ്: പരമാവധി 10 മാർക്ക്. ഓരോ കേസിനും ഓരോ മാർക്ക് വീതം.

ജാമ്യം ഇല്ലാത്ത കേസ്: പരമാവധി 10 മാർക്ക്. ഓരോ കേസിനും 2 മാർക്ക് വീതം.

എൻഡിപിഎസ്, അബ്കാരി കേസുകൾ പിടിക്കുന്നതിനും വിമുക്തി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കത്തിനും ഉൾപ്പെടെ പരമാവധി 170 മാർക്ക്.

English Summary: Individual performance evaluation in Excise Department