ലൈംഗിക തൊഴിലാളി ആവരുതെന്ന പ്രാർഥനയോടെയാണ് ട്രാൻസ് വിഭാഗത്തിലുള്ളവരെല്ലാം വീടുവിട്ട് ഇറങ്ങുന്നത്. സമൂഹം പക്ഷേ അവരെ ഈ പണിക്ക് നിർബന്ധിക്കുകയാണ്. ജോലിയില്ല, വരുമാനമില്ല. താമസിക്കാൻ സ്ഥലമില്ല. മരുന്ന് വാങ്ങാൻ പോലും പണമില്ല. ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്. എത്രയോ ദിവസം ഞാൻ പട്ടിണി കിടന്നിട്ടുണ്ട്....Neha Transgender News

ലൈംഗിക തൊഴിലാളി ആവരുതെന്ന പ്രാർഥനയോടെയാണ് ട്രാൻസ് വിഭാഗത്തിലുള്ളവരെല്ലാം വീടുവിട്ട് ഇറങ്ങുന്നത്. സമൂഹം പക്ഷേ അവരെ ഈ പണിക്ക് നിർബന്ധിക്കുകയാണ്. ജോലിയില്ല, വരുമാനമില്ല. താമസിക്കാൻ സ്ഥലമില്ല. മരുന്ന് വാങ്ങാൻ പോലും പണമില്ല. ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്. എത്രയോ ദിവസം ഞാൻ പട്ടിണി കിടന്നിട്ടുണ്ട്....Neha Transgender News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗിക തൊഴിലാളി ആവരുതെന്ന പ്രാർഥനയോടെയാണ് ട്രാൻസ് വിഭാഗത്തിലുള്ളവരെല്ലാം വീടുവിട്ട് ഇറങ്ങുന്നത്. സമൂഹം പക്ഷേ അവരെ ഈ പണിക്ക് നിർബന്ധിക്കുകയാണ്. ജോലിയില്ല, വരുമാനമില്ല. താമസിക്കാൻ സ്ഥലമില്ല. മരുന്ന് വാങ്ങാൻ പോലും പണമില്ല. ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്. എത്രയോ ദിവസം ഞാൻ പട്ടിണി കിടന്നിട്ടുണ്ട്....Neha Transgender News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സർക്കാരും സമൂഹവും കണ്ണു തുറന്നില്ലെങ്കിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ മുഴുവൻ ദയാവധത്തിന് അപേക്ഷ നൽകേണ്ട അവസ്ഥയാണ്. ട്രാൻസ്ജെൻഡേഴ്സിനെ പൊലീസിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന സർക്കാരിന്റെ തീരുമാനം വലിയ പ്രതീക്ഷയാണ് നൽകുന്നത്...’ പറയുന്നത് തിരൂർ സ്വദേശി നേഹ സി.മേനോൻ. എസ്ഐ ആകണമെന്ന ആഗ്രഹം ഇന്നും നേഹയുടെ മനസ്സിലുണ്ട്. അതിനാൽത്തന്നെ ഒട്ടേറെ ചർച്ചകളിൽ, ട്രാൻസ്ജെൻഡേഴ്സിനെ പൊലീസിൽ എടുക്കണമെന്ന ആവശ്യം ഇപ്പോഴും അവർ ഉന്നയിക്കുന്നു. പക്ഷേ ഓരോ ട്രാൻസ്ജെൻഡറിനും നീന്തിക്കടക്കാൻ അവഗണനയുടെ വലിയൊരു കടലുണ്ട്. പ്രതിസന്ധിയേറിയ ആ യാത്രയെക്കുറിച്ച്, പ്രതീക്ഷകളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ട്രാൻസ് വുമൺ നേഹ ‘മനോരമ ഓൺലൈനി’നോട്..

‘വിശപ്പകറ്റാനാണ് അവർ ശരീരം വിൽക്കുന്നത്’

ADVERTISEMENT

ലൈംഗിക തൊഴിലാളി ആവരുതെന്ന പ്രാർഥനയോടെയാണ് ട്രാൻസ് വിഭാഗത്തിലുള്ളവരെല്ലാം വീടുവിട്ട് ഇറങ്ങുന്നത്. സമൂഹം പക്ഷേ അവരെ ഈ പണിക്ക് നിർബന്ധിക്കുകയാണ്. ജോലിയില്ല, വരുമാനമില്ല. താമസിക്കാൻ സ്ഥലമില്ല. മരുന്ന് വാങ്ങാൻ പോലും പണമില്ല. ഞങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വലുതാണ്. എത്രയോ ദിവസം ഞാൻ പട്ടിണി കിടന്നിട്ടുണ്ട്. വിശപ്പകറ്റാൻ ആണ് ട്രാൻസ്ജെൻഡർമാരിൽ പലരും ശരീരം വിൽക്കുന്നത്.

വീട് വിട്ട് ഇറങ്ങിയ സമയത്ത് എനിക്കും സെക്സ് വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. പകൽ മാന്യന്മാരായ പലരും രാത്രിയിൽ ഞങ്ങളെ തേടി എത്തും. രാവിലെ ഞങ്ങളെ കാണുമ്പോൾ കല്ലെറിയും. രാത്രിയിൽ ക്രിമിനലുകളാണ് ചുറ്റിലും. പലരും ഉപദ്രവിക്കും. ചിലർ ബാഗിലുള്ള പണവുമായി കടന്നുകളയും. ജീവിക്കാനുള്ള കൊതികൊണ്ടാണ് ഞങ്ങളൊക്കെ ജീവിക്കാൻ ശ്രമിക്കുന്നത്. വിദ്യാഭ്യാസം ഉണ്ടെങ്കിലും ആരും ജോലി തരില്ല. എന്തിന് വീട് വാടകയ്ക്ക് കിട്ടാൻ പോലും പ്രയാസമാണ്. ചിലർ അമിത വാടക വാങ്ങും. 

ആദ്യ കാലത്ത് ലോഡ്ജിലായിരുന്നു താമസം. ഏറ്റവും കുറഞ്ഞത് 500 രൂപയാണ് വാടക. 3 നേരം ആഹാരം കഴിക്കണം. മരുന്ന് വാങ്ങണം. ഉപദ്രവവും തുറിച്ചു നോട്ടവും ഭയന്ന് ബസിൽ പോലും യാത്ര ചെയ്യാൻ കഴിയാറില്ല. എങ്ങനെ നോക്കിയാലും ഏറ്റവും കുറഞ്ഞത് ഒരു 30,000 രൂപ എങ്കിലും വേണം ട്രാൻസ് വിഭാഗത്തിലുള്ള ഒരാൾക്ക് ഒരു മാസം കഴിഞ്ഞു കൂടണമെങ്കിൽ. ഇതിന് അധ്വാനിച്ച് ജോലി ചെയ്യണം എന്നാൽ ജോലി ഞങ്ങൾക്ക് തരാൻ ആരും തയാറല്ല.

‘സർക്കാർ കണ്ണു തുറക്കണം’

ADVERTISEMENT

പിഎസ്‌സി പരീക്ഷകളിൽ  രണ്ടു ശതമാനം സംവരണം കൊണ്ടുവന്നാൽ പോലും ട്രാൻസ് കമ്യൂണിറ്റിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി താൽക്കാലിക നിയമനങ്ങൾ പോലും നൽകാൻ സർക്കാർ തയാറാകുന്നില്ല. അന്തസ്സായി ജീവിക്കാനുള്ള സാഹചര്യമാണ് സർക്കാർ ഞങ്ങൾക്ക് സൃഷ്ടിച്ചു തരേണ്ടത്.  ലൈഫ് പദ്ധതിയിൽ വീടുവയ്ക്കാൻ സൗകര്യം, സർക്കാർ ജോലിയിൽ പ്രായപരിധിയില്ലാതെ പിഎസ്‌സി വഴി രണ്ടു ശതമാനം ജോലി സംവരണം, പ്രത്യേക ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന ട്രാൻസ്ജെൻഡർ സെല്ലിന് അപേക്ഷ നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജോലിയാണ് ആവശ്യം

പൊലീസിൽ ട്രാൻസ് അംഗങ്ങളെ എടുക്കണമെന്നത് വർഷങ്ങളായുള്ള ഞങ്ങളുടെ ആവശ്യമാണ്. അതിനുള്ള ശാരീരിക ക്ഷമത ഞങ്ങൾക്കുണ്ട്. എനിക്കു തന്നെ 183 സെന്റീമീറ്റർ ഉയരമുണ്ട്. ബിരുദം ഉണ്ട്. പൊലീസിന്റെ ബോധവൽക്കരണ വിഡിയോയിൽ അഭിനയിച്ചിരുന്നു. അപ്പോഴാണ് പൊലീസാകണമെന്ന ആഗ്രഹം മനസ്സിൽ തീവ്രമാകുന്നത്. ഇതിനു മുൻപ് പല സംസ്ഥാനങ്ങളും പൊലീസിൽ സ്ത്രീകളെ എടുത്തിട്ടുണ്ട്. 

ഛത്തീസ്ഗഡ് പൊലീസ് ആദ്യഘട്ടത്തിൽ 13 ട്രാൻസ്െജൻഡറുകളെ  കോൺസ്റ്റബിളാക്കി. തമിഴ്നാട്ടിൽ കെ. പൃഥികാ യാഷ്നി ആദ്യത്തെ ട്രാൻസ്ജെൻഡർ വനിതാ സബ് ഇൻസ്പെക്ടറാണ്. കർണാടക എട്ട് ട്രാൻസ്ജെൻഡർ പോലീസുദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്തു. മഹാരാഷ്ട്രയിലും ട്രാൻസ്ജെൻഡർ പോലീസുണ്ട്.സർക്കാരിന്റെ നിലപാടിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ. എന്നാൽ പ്രയപരിധി നിശ്ചയിക്കുമ്പോൾ ഇളവ് നൽകിയില്ലെങ്കിൽ ഞാൻ ഉൾപ്പെടെയുള്ളവർക്ക് അവസരം നഷ്ടമാകും. പലരുടെയും സർജറി ചികിത്സ കഴിയുമ്പോഴേക്കും പ്രായം കഴിഞ്ഞിരിക്കും. ഈ കാര്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണം.

ADVERTISEMENT

‘ഏറ്റവും മോശം അനുഭവം പൊലീസിൽനിന്ന്’

എല്ലാ ട്രാൻസ് വിഭാഗത്തിൽ ഉള്ള ആളുകളും പൊലീസിന്റെ ഭാഗത്തുനിന്നുള്ള മോശമായ അനുഭവങ്ങൾക്ക് ഇരകളായിട്ടുണ്ടാവും. പൊലീസിൽ ഉള്ള പലർക്കും ഞങ്ങളെക്കുറിച്ച് ശരിയായ ധാരണയുള്ളതായി തോന്നുന്നില്ല. ഈ സമീപനത്തിന് മാറ്റം വരാനും ട്രാൻസ് വിഭാഗത്തിൽ ഉള്ളവർ പൊലീസിലേക്ക് വരുന്നത് ഉപകാരമാകും. പൊലീസിൽ നിന്നുള്ള മോശകരമായ അനുഭവങ്ങൾ ട്രാൻസ് വിഭാഗത്തിന് ഉണ്ടാവാതിരിക്കാനും ഈ മാറ്റം ആവശ്യമാണ്. 2 വർഷം മുൻപ് സുഹൃത്തുകൾക്കൊപ്പം കോഴിക്കോട് ബീച്ചിൽ പകൽ ഇരിക്കുന്ന സമയം ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പൊലീസുകാരൻ മോശമായി പെരുമാറുകയും ‘എടാ’ എന്ന് വിളിച്ച് ആക്രോശിച്ച് ലാത്തിയുമായി അടുത്തേക്ക് ഓടിവരുകയും അടിക്കാൻ ഓങ്ങുകയും ചെയ്തിട്ടുണ്ട്. അന്ന് പരാതി കൊടുത്തിരുന്നു.

എന്താണ് ജെൻഡർ? എത്ര പേർക്ക് അതറിയാം?

സ്ത്രീയാണെന്ന് തിരിച്ചറിയുകയും മറ്റുള്ളവർ അത് അംഗീകരിക്കാതെ ഇരിക്കുകയും ചെയ്യുന്ന കാലത്ത് അനുഭവിക്കുന്ന ടെൻഷൻ വലുതാണ്. ഞാൻ ഹൈസ്കൂളിൽ എത്തിയപ്പോഴാണ് സ്ത്രീയുടെ സ്വത്വമാണ് എന്നിലെന്ന് തിരിച്ചറിഞ്ഞത്. അന്ന് ആൺകുട്ടികളോട് അടുക്കാൻ എനിക്ക് കഴിയുന്നില്ല. അവരോട് തോന്നുന്ന വികാരം പ്രേമമാണ്. പെൺകുട്ടികളുമായിട്ടായിരുന്നു ചങ്ങാത്തം. എന്റെ മനസ്സ് പെൺകുട്ടിയുടേതാണെന്ന് ഞാൻ തിരിച്ചറിയുന്നു. എന്നാൽ എല്ലാവരും എന്നെ കാണുന്നത് ആൺകുട്ടിയായും. 

നേഹ സി.മേനോൻ.

ഈ കാലത്ത് പലരും കളിയാക്കി തുടങ്ങും. ഡിഗ്രി തലത്തിലേക്ക് എത്തിയതോടെ ഞാൻ പുരുഷൻ അല്ല സ്ത്രീ ആണെന്നു തിരിച്ചറിഞ്ഞു. എന്റെ ശരീരത്തോട് പോലും അന്ന് വെറുപ്പായിരുന്നു. എന്റെ അവസ്ഥ വീട്ടിൽ പറഞ്ഞപ്പോൾ വിവാഹം നടത്താനായി വീട്ടുകാരുടെ പദ്ധതി. കല്യാണം കഴിഞ്ഞാൽ പ്രശ്നങ്ങൾ മാറുമെന്ന ചിന്താഗതിക്കാരായിരുന്നു അവർ. ഇത്തരം ചിന്താഗതിയുള്ള ധാരാളം ആളുകൾ ഉണ്ട്. എനിക്ക് അറിയാവുന്ന പലരും ഈ കാലത്ത് വീട്ടുകാരുടെ നിർബന്ധത്തിന് കല്യാണത്തിന് തയാറായിട്ടുണ്ട്. എന്നാൽ സംതൃപ്ത ജീവിതം നയിക്കാൻ ഇവർക്ക് കഴിയില്ല. കുഞ്ഞുങ്ങൾ ഉണ്ടായി കഴിഞ്ഞിട്ടുപോലും വിവാഹ മോചനത്തിലേക്കാണ് ഇത്തരം വിവാഹങ്ങൾ ചെന്നെത്തിയത്. 

എന്റെ വിവാഹം നടക്കും എന്ന ഘട്ടമായപ്പോഴാണ് ഞാൻ വീട് വിട്ട് ഇറങ്ങുന്നത്. ഇത്രയും വർഷം സ്നേഹിച്ച വീട്ടുകാരെയും നാടിനെയും വിട്ട് ഒളിച്ചോടി അന്യനാട്ടിൽ പോയി ജീവിക്കേണ്ടി വരും. ട്രാൻസ് ആണെന്നു തിരിച്ചറിയുന്ന പലരും നാണക്കേട് ഭയന്ന് ജീവനൊടുക്കാറുണ്ട്. എന്നാൽ സ്വന്തം വീട്ടുകാർ പോലും പലപ്പോഴും മരണകാരണം അറിയില്ല. ഈ ഘട്ടത്തിൽ ചേർത്തു പിടിക്കാൻ കുടുംബമോ സമൂഹമോ തയാറാകാത്തതിനാലാണ് നരക ജീവിതം ഞങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്. ജെൻഡർ എന്താണെന്നോ എത്ര ജെൻഡർ ഉണ്ടെന്നോ സമൂഹത്തിലെ 95 ശതമാനം ആളുകൾക്കും അറിയില്ല. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

സ്വത്വം നിലനിർത്താനുള്ള പോരാട്ടം

റേഷൻ കാർഡ്, ആധാർ, വോട്ടർ ഐഡി ഇവ നേടുന്നതിനായി ഞങ്ങൾ ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ സ്വത്വം അംഗീകരിക്കാനാണ് എല്ലാവരും മടിക്കുന്നത്. പലരും കളിയാക്കി പല പേരുകളിൽ വിളിക്കും. ദൈവം കൂടുതൽ കഴിവുകൾ ഞങ്ങൾക്ക് നൽകിയിട്ടുണ്ട്. ഒൻപത് എന്ന് വിളിച്ച് കളിയാക്കുന്നവർക്ക് ഞാൻ കൊടുക്കുന്ന മറുപടിയും അതാണ്. ദൈവം നിങ്ങളേക്കാൾ ഒരു കഴിവ് കൂടുതലായി തന്ന് ഞങ്ങളെ അനുഗ്രഹിച്ചിട്ടുണ്ട്. ഒരു ജന്മത്തിൽ തന്നെ ആണായും പെണ്ണായും ജീവിക്കാൻ കഴിഞ്ഞു. 

നേഹ സി.മേനോൻ.

റേഷൻ കാർഡും ആധാറും വോട്ടർ ഐഡിയും പൊരുതി സ്വന്തമാക്കിയതാണ്. കേരളത്തിൽ ആദ്യമായി റേഷൻ കാർഡ് കിട്ടിയ ട്രാൻസ്ജെൻഡറാണ് ഞാൻ. ഞങ്ങളുടെ അവകാശം സമൂഹം തിരിച്ചറിയുന്നുണ്ട്. പലരുടെയും കാഴ്ചപ്പാടുകൾ മാറി. തിരൂരിലെ ജനങ്ങൾ നേഹയെ അംഗീകരിക്കാൻ തുടങ്ങി എന്നതും സന്തോഷമാണ്. എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളിലും ഞാൻ പങ്കാളിയാകാറുണ്ട്.

ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്വൈത കൾച്ചറൽ സൊസൈറ്റി രൂപീകരിച്ചു. ട്രാൻസ്ജെൻഡറുകൾക്ക് ഫാഷൻ ഡിസൈനിങ്ങിൽ പരിശീലനം നൽകാൻ തിരൂരിൽ അദ്വൈത അപ്പാരൽ ആൻഡ് ഡിസൈനിങ് സെന്റർ എന്ന സ്ഥാപനം  നടത്തുന്നുണ്ട്. 12 പേർ ഇവിടെ പരിശീലനത്തിനും ഫാഷൻ ഡിസൈനിങ്ങിനുമെത്തുന്നുണ്ട്. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയും വിപണന സൗകര്യക്കുറവും പ്രതിസന്ധിയുണ്ടാക്കുകയാണ്. ഞങ്ങൾക്കും ജീവിക്കണം അന്തസ്സായി. അതിന് സമൂഹം മാറണം. സർക്കാർ ഒപ്പമുണ്ടാവണം.  പൊലീസ് ഉൾപ്പെടെയുള്ള സേനയിൽ ഒരു നാൾ ഞങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിശ്വാസം.

English Summary: Interview with Transgender Activist Neha C Menon