ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. കോൺഗ്രസ് ബിജെപി ഇതര | Priyanka Gandhi | Mayawati | BSP | Congress | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അവകാശപ്പെട്ടിട്ടില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ പരിഹസിച്ച് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി. കോൺഗ്രസ് ബിജെപി ഇതര വോട്ടുകൾ വിഭജിക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നും ബിഎസ്പിക്ക് വോട്ടുചെയ്യണമെന്നും അവർ ജനങ്ങളോട് അഭ്യർഥിച്ചു.

‘യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട് മാറ്റി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിനു വോട്ട് ചെയ്ത് നിങ്ങളുടെ വോട്ട് പാഴാക്കാതിരിക്കുന്നതാണ് നല്ലത്. ബിഎസ്പിക്ക് വോട്ട് ചെയ്യുക’– മായാവതി ട്വീറ്റ് ചെയ്തു. 

ADVERTISEMENT

എഐസിസി ആസ്ഥാനത്ത് യുവാക്കള്‍ക്കായുള്ള പ്രകടനപത്രിക പുറത്തിറക്കുന്നതിനിടെ യുപി കോണ്‍ഗ്രസില്‍ തന്‍റെ മുഖമല്ലാതെ മറ്റാരുടെയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചിരുന്നു. എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന പ്രിയങ്കയുടെ പ്രഖ്യാപനമാണ് ഇതെന്ന് പ്രചാരണമുണ്ടായി. പിന്നാലെ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് വാദിച്ച് പ്രിയങ്കയും രംഗത്തെത്തി.

English Summary: On Priyanka Gandhi Vadra's Chief Minister Teaser, Mayawati's Call-Out