തിരുവനന്തപുരം∙ ബവ്റിജസ് കോര്‍പറേഷൻ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയില്‍. കള്ളുഷാപ്പിന്‍റെ നടത്തിപ്പ്, കള്ളിന്‍റെ സംഭരണം, വിതരണം, തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്‍റെ ചുമതലയില്‍ കൊണ്ടുവരും | Toddy | Beverages Corporation | Kerala Government | toddy shop | toddy corporation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ബവ്റിജസ് കോര്‍പറേഷൻ മാതൃകയില്‍ ടോഡി കോര്‍പറേഷന്‍ രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണയില്‍. കള്ളുഷാപ്പിന്‍റെ നടത്തിപ്പ്, കള്ളിന്‍റെ സംഭരണം, വിതരണം, തൊഴിലാളികളെ വിന്യസിക്കല്‍ എന്നിവ കോര്‍പറേഷന്‍റെ ചുമതലയില്‍ കൊണ്ടുവരും. ഇതുസംബന്ധിച്ച് മദ്യനയത്തില്‍ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന.

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് ടോഡി കോര്‍പറേഷന്‍ എന്ന ആശയം സര്‍ക്കാര്‍ പരിഗണിക്കുന്നത്. കള്ളുഷാപ്പ് നടത്തിപ്പ് ലേലം കൊള്ളുന്ന തൊഴിലാളി യൂണിയനുകള്‍ക്കായി നല്‍കുക, ബവ്റിജസ് ഔട്‌ലെറ്റുകൾ പോലെ കോര്‍പറേഷന്‍റെ മേല്‍നോട്ടത്തിലാക്കുക എന്നിവയും സര്‍ക്കാരിന്‍റെ ആലോചനയിലുണ്ട്. ഇതിലൂടെ കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാക്കാനാകുമെന്നാണ് വിലയിരുത്തൽ.

ADVERTISEMENT

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സംഭരിക്കുന്ന കള്ള് വെയര്‍ ഹൗസ് ഗോഡൗണിലെത്തിക്കും. അവിടെ നിന്നു ഷോപ്പുകളുടെ ആവശ്യമനുസരിച്ച് വിതരണം ചെയ്യും. ഹോട്ടല്‍ മാതൃകയിലുള്ള വിതരണ ചുമതല പൂര്‍ണമായി തൊഴിലാളി സംഘടനകളെ ഏല്‍പ്പിക്കും. ഇതില്‍ കോര്‍പറേഷനു ഉത്തരവാദിത്തമുണ്ടാകില്ല.

തൊഴിലാളികളുടെ ശമ്പളം, വാടക എന്നിവ കള്ളുഷാപ്പില്‍ നിന്നും കണ്ടെത്തണം. കാര്യക്ഷമമായി നടത്തിയാല്‍ കള്ളുഷോപ്പുകളിലേക്ക് കൂടുതല്‍ ആളുകളെത്തുമെന്നും വ്യവസായത്തെ രക്ഷിക്കാന്‍ കഴിയുമെന്നുമാണ് സര്‍ക്കാര്‍ വാദം. അസംഘിടതരായി നില്‍ക്കുന്ന മേഖല കോര്‍പറേഷന്‍ വരുന്നതോടെ കാര്യക്ഷമമാകും. നിലവിലുള്ള ടോഡി വെല്‍ഫയര്‍ ബോര്‍ഡിനെയും കോര്‍പറേഷന്‍റെ കീഴിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന.

ADVERTISEMENT

English Summary: Government planning to form Toddy Corporation