വിപരീത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയിലേക്ക് മാറാന്‍ ഭീരുക്കള്‍ക്ക് മാത്രമേ സാധിക്കുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രിനേറ്റ്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് താരപ്രചാരകനായിരുന്ന ആര്‍പിഎന്‍ സിങ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന... RPN Singh, RPN Singh UP, RPN Singh Manorama news, Priyanka Gandhi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡല്‍ഹി∙ വിപരീത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയിലേക്കു മാറാന്‍ ഭീരുക്കള്‍ക്കു മാത്രമേ സാധിക്കുവെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രിനേറ്റ്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് താരപ്രചാരകനായിരുന്ന ആര്‍.പി.എന്‍. സിങ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു സുപ്രിയയുടെ പ്രതികരണം.

‘ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടം പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഈ പോരാട്ടത്തില്‍ വിജയിക്കണമെങ്കില്‍ ധൈര്യശാലിയാകണം. രാജ്യം മുഴുവനും പ്രത്യേകിച്ച് ഉത്തർപ്രദേശിലും കോൺഗ്രസ് പോരാട്ടത്തിലാണ്. പൂര്‍ണമായും വിപരീത പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടിയിലേക്കു ചേക്കാറാന്‍ ഭീരുക്കള്‍ക്കു മാത്രമേ സാധിക്കൂ’ - സുപ്രിയ പറഞ്ഞു. യുദ്ധമുഖത്ത് ഭീരുവാകാൻ പാടില്ലെന്നും ധൈര്യശാലിയായിരിക്കണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുണ്ടായിരുന്ന ആര്‍പിഎന്‍ സിങ് ചൊവ്വാഴ്ച രാവിലെയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത്. പിന്നാലെ ബിജെപിയില്‍ ചേരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രവൃത്തിയില്‍ ആകൃഷ്ടനായാണു താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് പറഞ്ഞ ആര്‍.പി.എന്‍. സിങ് പാര്‍ട്ടിയില്‍ അവസരം നല്‍കിയതിനു പ്രധാനമന്ത്രിയോടു നന്ദിയും പറഞ്ഞു.

English Summary: Cowards Can't Fight This Battle: Congress After RPN Singh's Exit