പുതുക്കാട് പാലപ്പിള്ളി കാരികുളം ഗ്രൗണ്ടിന് സമീപം അവശനിലയില്‍ കാട്ടാനക്കുട്ടിയെ കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആനക്കുട്ടി കാനയില്‍ വീണ നിലയിലായിരുന്നു. നാട്ടുകാരാണ് ഇതിനെ രക്ഷിച്ചത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. അവശനിലയിലായ ആനക്കുട്ടിക്ക്...Thrissur forest, Thrissur forest Elephant Calf, Thrissur forest manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പുതുക്കാട് പാലപ്പിള്ളി കാരികുളം ഗ്രൗണ്ടിനു സമീപം അവശനിലയില്‍ കാട്ടാനക്കുട്ടിയെ കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആനക്കുട്ടി കാനയില്‍ വീണ നിലയിലായിരുന്നു. നാട്ടുകാരാണ് ഇതിനെ രക്ഷിച്ചത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി. അവശനിലയിലായ ആനക്കുട്ടിക്ക് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഏറെസമയം ആനക്കൂട്ടം കുട്ടിയാനയെ കരയ്ക്കു കയറ്റാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതോടെ 12 ഓളം വരുന്ന കാട്ടാനകള്‍ ഇതിനെ ഉപേക്ഷിച്ചു കാടുകയറുകയായിരുന്നെന്നു വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ  പ്രദേശവാസികള്‍ ആനക്കൂട്ടത്തിന്റെ ബഹളം കേട്ടിരുന്നു. നാട്ടുകാര്‍ പ്രദേശത്തെത്തി കരച്ചില്‍ കേട്ടു തിരച്ചില്‍ നടത്തിയപ്പോഴാണു കാനയില്‍ വീണനിലയില്‍ കുട്ടിയാനയെ കണ്ടെത്തിയത്. പ്രദേശവാസികൾ ചേര്‍ന്ന് ഇതിനെ കരയ്ക്കു കയറ്റി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണു വനംവകുപ്പ് വാച്ചര്‍മാരും വനപാലകരും സ്ഥലത്തെത്തിയത്.

ADVERTISEMENT

English Summary: Wild elephant calf found in Thrissur forest