എസ്പി നേതാവ് അഖിലേഷ് യാദവിനെ പ്രതിരോധത്തിലാക്കാൻ ബിജെപി പയറ്റിയ തന്ത്രം മറ്റൊരു ചർച്ച കൂടി യുപിയിൽ ഉയർത്തിവിട്ടിരിക്കുന്നു- ബഹു (മരുമകൾ) രാഷ്ട്രീയം. എസ്പി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവിനെ പാർട്ടിയിലെത്തിച്ചാണു ബിജെപി ‘ബഹു’ തിരഞ്ഞെടുപ്പു വിഷയമാക്കിയത്...Aparna Yadav

എസ്പി നേതാവ് അഖിലേഷ് യാദവിനെ പ്രതിരോധത്തിലാക്കാൻ ബിജെപി പയറ്റിയ തന്ത്രം മറ്റൊരു ചർച്ച കൂടി യുപിയിൽ ഉയർത്തിവിട്ടിരിക്കുന്നു- ബഹു (മരുമകൾ) രാഷ്ട്രീയം. എസ്പി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവിനെ പാർട്ടിയിലെത്തിച്ചാണു ബിജെപി ‘ബഹു’ തിരഞ്ഞെടുപ്പു വിഷയമാക്കിയത്...Aparna Yadav

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്പി നേതാവ് അഖിലേഷ് യാദവിനെ പ്രതിരോധത്തിലാക്കാൻ ബിജെപി പയറ്റിയ തന്ത്രം മറ്റൊരു ചർച്ച കൂടി യുപിയിൽ ഉയർത്തിവിട്ടിരിക്കുന്നു- ബഹു (മരുമകൾ) രാഷ്ട്രീയം. എസ്പി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവിനെ പാർട്ടിയിലെത്തിച്ചാണു ബിജെപി ‘ബഹു’ തിരഞ്ഞെടുപ്പു വിഷയമാക്കിയത്...Aparna Yadav

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോഷ്യലിസം ആശയവും ആദർശവുമായി പ്രഖ്യാപിച്ച പാർട്ടികളുടെ ഉദയത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ‘ബഹുജൻ’ രാഷ്ട്രീയം യുപിയിലെ ചൂടുള്ള ചർച്ചാ വിഷയമായിരുന്നു. പിന്നാക്ക വിഭാഗത്തിൽപ്പെട്ട പ്രമുഖ മന്ത്രിമാരിൽ ചിലർ ബിജെപിയെ വിട്ടു സമാജ്‌വാദി പാർട്ടിയിലേക്കു കൂടു മാറിയതോടെ യുപി തിരഞ്ഞെടുപ്പിനു എരിവ് പകരാൻ ഇത്തവണയും ‘ബഹുജൻ’ രാഷ്ട്രീയമുണ്ട്. 

എസ്പി നേതാവ് അഖിലേഷ് യാദവിനെ പ്രതിരോധത്തിലാക്കാൻ ബിജെപി പയറ്റിയ തന്ത്രം മറ്റൊരു ചർച്ച കൂടി യുപിയിൽ ഉയർത്തിവിട്ടിരിക്കുന്നു- ബഹു (മരുമകൾ) രാഷ്ട്രീയം. എസ്പി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവിനെ പാർട്ടിയിലെത്തിച്ചാണു ബിജെപി ‘ബഹു’ തിരഞ്ഞെടുപ്പു വിഷയമാക്കിയത്. അഖിലേഷിന്റെ അർധ സഹോദരൻ പ്രതീക് യാദവിന്റെ ഭാര്യയാണു അപർണ. മസ്ജിദും മന്ദിറും മണ്ഡലും നിറഞ്ഞു കളിക്കുന്ന യുപി കളരിയിലെ പുതിയ ചേരുവയായി മാറിയിരിക്കുന്നു ബിജെപിയുടെ ‘ബഹു’ രാഷ്ട്രീയം. സമാജ്‌വാദി പാർട്ടിയുടെ പ്രഥമ കുടുംബത്തിൽ വിള്ളലുണ്ടാക്കി അഖിലേഷ് യാദവിന്റെ പടയൊരുക്കത്തിന്റെ വീര്യം ചോർത്താനുള്ള ബിജെപിയുടെ ശ്രമം വിജയിക്കുമോയെന്നു കണ്ടറിയണം. 

ADVERTISEMENT

ആരാണ് അപർണ യാദവ്?

മുലായം സിങ്-മാലതി ദേവി ദമ്പതികളുടെ മകനാണു അഖിലേഷ്. മാലതി ദേവി 2003-ൽ മരിച്ചു. മുലായത്തിന്റെയും രണ്ടാം ഭാര്യ സാധനാ ഗുപ്തയുടെയും മകനാണു പ്രതീക്. പഴയ ഫയൽവാനായ മുലായത്തിന്റെ പാത പിന്തുടരുന്ന പ്രതീകിനു രാഷ്ട്രീയത്തേക്കാൾ കമ്പം ബോഡി ബിൽഡിങ്ങിലാണ്. 2015 മുതൽ ലഖ്നൗവിൽ ഒന്നാന്തരം ജിംനേഷ്യം നടത്തുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിലും കൈവെച്ചിട്ടുണ്ട്. പ്രതീകിന്റെ ഭാര്യ അപർണ ഇടത്തരം കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണ്. മാധ്യമ പ്രവർത്തകനായിരുന്ന പിതാവ് അരവിന്ദ് സിങ് ബിഷ്ട് നിലവിൽ യുപിയിലെ ഇൻഫർമേഷൻ കമ്മിഷണറാണ്.

അപർണ യാദവ് (വലത്). ചിത്രത്തിന് കടപ്പാട്: ട്വിറ്റർ/ അപർണ യാദവ്

ഇംഗ്ലണ്ടിൽ നിന്നു ഇന്റർനാഷനൽ റിലേഷൻസ് ആൻ‍ഡ് പൊളിറ്റിക്സിൽ ബിരുദം നേടിയ അപർണയ്ക്കു നേരത്തെ രാഷ്ട്രീയ മോഹങ്ങളുണ്ട്. സംഗീതത്തിലും ബിരുദമുള്ള അപർണ മികച്ച ഗായിക കൂടിയാണ്. 2014-ൽ ലഖ്നൗവിൽ നടന്ന സമാജ്‌വാദി പാർട്ടിയുടെ ദേശീയ കൗൺസിൽ മീറ്റിൽ പ്രതീകിനൊപ്പം അപർണ പങ്കെടുത്തതു വൻ  വാർത്തയായിരുന്നു. സാമൂഹിക സേവനം തനിക്ക് ഇഷ്ടമാണെന്നും രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമായിരുന്നു അന്നു അപർണയുടെ വാക്കുകൾ.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന എൻജിഒയും അവർ നടത്തുന്നുണ്ട്. എന്നാൽ, 2017 നിയമസഭാ തിരഞ്ഞെടുപ്പായപ്പോഴേക്കും സീറ്റിനു വേണ്ടി അപർണ സമ്മർദം ചെലുത്തി. അഖിലേഷ് ചെറുത്തു നിൽക്കാൻ നോക്കിയെങ്കിലും ഒടുവിൽ പിതാവിന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. ലഖ്നൗ കാന്റിൽ മത്സരിച്ച അപർണ ബിജെപി സ്ഥാനാർഥി റീത്ത ബഹുഗുണ ജോഷിയോട് മുപ്പതിനായിരത്തിലധികം വോട്ടുകൾക്കാണു തോറ്റത്. 

ADVERTISEMENT

നേരത്തെ തുടങ്ങിയ തലവേദന

ബിജെപി അനൂകൂല നിലപാടുകളിലൂടെ നേരത്തെയും അപർണ എസ്പിക്കു തലവേദന സൃഷ്ടിച്ചിട്ടുണ്ട്്. പാർലമെന്റിനകത്തും പുറത്തും എസ്പി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുമ്പോൾ അപർണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പല പദ്ധതികളെയും പുകഴ്ത്തി രംഗത്തെത്തി. ഉത്തർപ്രദേശിലെ ഗോശാലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിൽക്കുന്ന അപർണയുടെ ചിത്രം നേരത്തെ ബിജെപി ആഘോഷിച്ചിരുന്നു. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് ആശങ്ക പങ്കുവച്ച ബോളിവുഡ് നടൻ അമീർ ഖാനെതിരെയും അപർണ രംഗത്തെത്തി. 

അപർണ യാദവ് ബിജെപിയിൽ ചേർന്നപ്പോൾ. യോഗി ആദിത്യനാഥ് ട്വിറ്ററിൽ പങ്കുവച്ച ചിത്രം. ചിത്രത്തിന് കടപ്പാട്: ട്വിറ്റർ/ യോഗി ആദിത്യനാഥ്

മുലായം സിങ് യാദവ് അമീർ ഖാനു പരസ്യ പിന്തുണയുമായി രംഗത്തെത്തിയപ്പോഴായിരുന്നു അപർണ മറിച്ചൊരു നിലപാടെടുത്തത്. കുടുംബത്തെയും പാർട്ടിയെയും നിരന്തരം പ്രതിരോധത്തിലാക്കിയ അപർണ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നതു ആശ്വാസമാണെന്നാണു അഖിലേഷ് യാദവിനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്. അപർണ ബിജെപിയിൽ ചേർന്ന ദിവസം എസ്പി അനൂകൂലികൾ പടക്കം പൊട്ടിച്ചു ആഹ്ലാദം പ്രകടിപ്പിച്ചതു വെറുതയല്ല. രാഷ്ട്രീയ അടിത്തറയോ ജനപിന്തുണയോ ഇല്ലാത്ത അപർണയുടെ കൂറുമാറ്റം ഒരു വിധത്തിലും എസ്പിയെ ബാധിക്കില്ലെന്നാണു അവരുടെ ആത്മവിശ്വാസം. ക്ഷത്രിയ വിഭാഗത്തിൽ നിന്നുള്ള അപർണയ്ക്കു എസ്പിയുടെ പിന്നാക്ക വോട്ടിനെ ഒരു വിധത്തിലും തൊടാനാകില്ലെന്നു അവർ പറയുന്നു. എന്നാൽ, ഇളയ മരുമകളെ തള്ളിപ്പറയാൻ മുലായം ഇതുവരെ തയാറായിട്ടില്ല. ബിജെപിയിൽ ചേർന്നതിനു പിന്നാലെ അനുഗ്രഹം തേടിയെത്തിയ അപർണയെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുകയും ചെയ്തു.

ഒറ്റക്കെട്ടായി മുലായം കുടുംബം

ADVERTISEMENT

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സമാജ്‌വാദി പാർട്ടി തൊഴുത്തിൽകുത്തിന്റെ കൂടാരമായിരുന്നു. മുലായം സിങ്ങിന്റെ സഹോദരൻ ശിവ്പാൽ യാദവും അഖിലേഷും തമ്മിലുള്ള തർക്കം പാർട്ടിയെ അടി മുതൽ മുടി വരെ ബാധിച്ചു. തർക്കം പിന്നീട് മുലായം- അഖിലേഷ് ഏറ്റുമുട്ടലിലേക്കു കടന്നു. തിരഞ്ഞെടുപ്പിനു മുൻപ് തന്നെ പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളും അഖിലേഷിനു ലഭിച്ചുവെങ്കിലും പടലപ്പിണക്കത്തിന്റെ ആഘാതം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചു. മോദി പ്രഭാവവും ഹിന്ദുത്വ അജൻഡയുമായി ബിജെപി കളം നിറഞ്ഞപ്പോൾ, കോൺഗ്രസുമായുള്ള കൂട്ടുകെട്ടിനും എസ്പിയെ രക്ഷിക്കാനായില്ല. 2012-ൽ 224 സീറ്റ് നേടി അധികാരത്തിലേറിയ എസ്പിക്കു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതു 47 സീറ്റുകൾ മാത്രം. 

അഖിലേഷ് യാദവ്. ചിത്രം: AFP

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറെ കൊട്ടിഘോഷിച്ച എസ്പി-ബിഎസ്പി മഹാഗഡ്ബന്ധനും ബിജെപിയുടെ കരുത്തിനു മുന്നിൽ തകർന്നു തരിപ്പണമായി. മുലായം കുടുംബത്തിലെ പ്രമുഖർക്കു പോലും സ്വന്തം തട്ടകത്തിൽ തോൽവി രുചിക്കേണ്ടിവന്നു. നിലനിൽപ് തന്നെ പ്രതിസന്ധിയിലായതോടെ മുലായം കുടുംബം ഇപ്പോൾ അഖിലേഷ് യാദവിനു പിന്നിൽ ഒറ്റക്കെട്ടാണ്. അപർണയും അവരുടെ കുടുംബവും മാത്രമാണു അപവാദം. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ (കനൗജ്), മുലായത്തിന്റെ സഹോദരൻ അഭയ് റാമിന്റെ മകൻ ധർമേന്ദ്ര യാദവ് (ബദായൂൻ), മുലായത്തിന്റെ അടുത്ത ബന്ധു രാംഗോപാൽ യാദവിന്റെ മകൻ അക്ഷയ് യാദവ് ( ഫിറോസാബാദ്) എന്നിവർ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റു. 

രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമായതിനൊപ്പം മറ്റൊരു ഘടകം കൂടി എസ്പിയിലെ അധികാരത്തർക്കം ഒത്തുതീരുന്നതിനു സഹായകരമായിട്ടുണ്ട്. ശിവ്പാൽ യാദവ് -അഖിലേഷ് തർക്കത്തിനു പിന്നിലുള്ള പ്രധാന സൂത്രധാരൻ അമർ സിങ്ങാണെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മുലായത്തിന്റെ വിശ്വസ്തനും ഡൽഹി രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന ഇടനിലക്കാരനുമായിരുന്ന അമർ സിങ് കഴിഞ്ഞ വർഷം മരിച്ചു. പ്രശ്നങ്ങളെല്ലാം മറന്നു ഒരുമിച്ചു നീങ്ങാൻ അഖിലേഷും ശിവ്പാൽ യാദവും തീരുമാനിച്ചു കഴിഞ്ഞു. പ്രതാപകാലത്ത് മുലായത്തിന്റെ നിഴൽ പോലെ കൂടെയുണ്ടായിരുന്ന ശിവ്‌പാൽ യാദവ് മികച്ച സംഘാടകനും തിരഞ്ഞെടുപ്പിനു വിഭവ ശേഷിയൊരുക്കുന്നതിൽ വിദഗ്ധനുമാണ്. 

അഖിലേഷ് യാദവ്, ശിവ്പാൽ യാദവ്.

മുലായം കുടുംബത്തിൽ നിന്ന് രാഷ്ട്രീയത്തിലുള്ള മറ്റുള്ളവരും അഖിലേഷിനെ  നേതാവായി അംഗീകരിച്ചു പിന്നോട്ടു മാറിക്കഴിഞ്ഞു. 80 പിന്നിട്ട മുലായത്തിന്റെ സജീവ സാന്നിധ്യം അരങ്ങിലും അണിയറയിലുമില്ലാതെ അഖിലേഷ് നേരിടുന്ന ആദ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പിനു കൂടിയാണു കളമൊരുങ്ങുന്നത്. അതിനിടയിലാണ് അപർണയെ അടർത്തിയെടുത്തു കുടുംബത്തിലെ ഭിന്നത ചർച്ചയാക്കാനുള്ള ബിജെപിയുടെ ശ്രമം. 

ഡിംപിൾ സിംപിളാണ്, പവർഫുള്ളും

മുലായം കുടുംബത്തിലെ മുതിർന്ന മരുമകളും അഖിലേഷിന്റെ ഭാര്യയുമായ ഡിംപിൾ നേരത്തെ രാഷ്ട്രീയത്തിൽ സജീവമാണ്. ധോൽപുർ സൈനിക് സ്കൂളിലും മൈസുരു എൻജിനിയറിങ് കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ അഖിലേഷ് 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിന്റെ നിഴലിലാണു മത്സരിച്ചത്. പാർട്ടി വൻ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതിനു പിന്നാലെ മുലായം മകനു വേണ്ടി വഴിമാറിക്കൊടുത്തു രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു.യുപിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി 2012-ൽ, 39-ാം വയസ്സിൽ അധികാരമേറ്റ അഖിലേഷിനു മുന്നിൽ ഇപ്പോഴുള്ളതു വൻ വെല്ലുവിളികളാണ്. എന്നാൽ, ഭരണകക്ഷിയായ ബിജെപിയുടെ പ്രധാന എതിരാളിയെന്ന നിലയിലേക്കു സ്വയം അവരോധിക്കാൻ കഴിഞ്ഞതു അഖിലേഷിനു ആദ്യഘട്ടത്തിൽ നേട്ടമാണ്. കരുത്തുചോരാതെ നിൽക്കുന്ന ബിജെപിയെ വെല്ലുവിളിക്കാനെങ്കിലും കെൽപ്പുള്ളതു അഖിലേഷിനാണെന്ന പ്രതീതിയുണ്ടാക്കാൻ പിന്നാക്ക, ദലിത് വിഭാഗത്തിൽ നിന്നുള്ള മന്ത്രിമാരുടെ കൂറുമാറ്റത്തിനായി. 

ഡിംപിൾ യാദവ്. ചിത്രം: SANJAY KANOJIA / AFP

മുലായം സിങ്ങിന്റെ മൂത്ത മരുമകളും അഖിലേഷിന്റെ ഭാര്യയുമായ ഡിംപിൾ യാദവ് നേരത്തെ തന്നെ രാഷ്ട്രീയത്തിലുണ്ട്. ഉത്തരാഖണ്ഡ് സ്വദേശിയായ ഡിംപിൾ ലഖ്നൗ സർവകലാശാലയിൽ നിന്നുള്ള ബിരുദധാരിയാണ്. 2009-ൽ ഫിറോസാബാദിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ച ഡിംപിളിന്റെ തിരഞ്ഞെടുപ്പു അരങ്ങേറ്റം തോൽവിയോടെയായിരുന്നു. 2012-ൽ ഉപതിരഞ്ഞെടുപ്പിലൂടെയും 2014 പൊതുതിരഞ്ഞെടുപ്പിലും കനൗജിൽ നിന്നു ജയിച്ചു എംപിയായി. കുടുംബത്തിലെ അന്തഛിദ്രം കാരണം ഭർത്താവ് കടുത്ത വെല്ലുവിളി നേരിട്ട കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് ഡിംപിൾ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി. അഖിലേഷ് മുഖ്യമന്ത്രിയായിരുന്നപ്പോൾ സർക്കാരിന്റെ സ്ത്രീ-ശിശുക്ഷേമ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ആദ്യ ലോക്ഡൗൺ സമയത്ത് കുടിയേറ്റ തൊഴിലാളികൾക്കു വേണ്ടി എസ്പി നടത്തിയ സേവന പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതു ഡിംപിളായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കനൗജിൽ നിന്നു തോറ്റ ഡിംപിൾ നിലവിൽ പാർട്ടിയുടെ പ്രധാന പ്രചാരകരിലൊരാളാണ്. എസ്പി അധികാരത്തിലെത്തിയാൽ സർക്കാരിന്റെ നയരൂപീകരണത്തിൽ പ്രധാന റോളിൽ ഡിംപിളുണ്ടാകുമെന്നുറപ്പ്. 

ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫല സൂചനകൾ ഒരിക്കലും ആ സംസ്ഥാനത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്തെ ഓരോ രാഷ്ട്രീയ ചലനങ്ങളിലേക്കും രാജ്യത്തിന്റെ കണ്ണും കാതുമെത്തും. യുപി പിടിക്കുന്നവർ രാജ്യം പിടിക്കുമെന്നതു ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തൊക്കെ ആവർത്തിക്കപ്പെടുന്ന പല്ലവിയാണ്. രണ്ടു വർഷം കഴിഞ്ഞു ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ,യുപി പിടിക്കാൻ ബഹുജനും ബഹുവുമെല്ലാം പാർട്ടികൾ ആയുധമാക്കും. 

English Summary: Analysing Family Politics of UP; Will Mulayam Family Trounce BJP in UP Polls?