തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ കോവിഡ് മോണിറ്ററിംഗ് സെല്‍ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന് സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, ആര്‍ആര്‍ടികള്‍Veena George, Covid, Monitoring cell, Omicron, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫിസില്‍ കോവിഡ് മോണിറ്ററിങ് സെല്‍ ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുന്നതിന്  കോവിഡ് കണ്‍ട്രോള്‍ റൂം, ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകള്‍, ആര്‍ആര്‍ടികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുകൂടാതെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് സംസ്ഥാന തലത്തില്‍ വാര്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ഏകോപനത്തിനാണ് മോണിറ്ററിങ് സെൽ എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പൊതുജനങ്ങള്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. 0471 2518584 എന്ന നമ്പരില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണിവരെ വിളിക്കാം.

കൂടാതെ, സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാണുന്നതിനാല്‍ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു. പ്രാഥമിക ആരോഗ്യതലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയും സ്വകാര്യ ആശുപത്രികളിലും പോസ്റ്റ് കോവിഡ് സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് അതിതീവ്ര വ്യാപന സമയത്ത് ഏതാണ്ടത്രയും പേര്‍ തന്നെ കോവിഡ് മുക്തരാകാറുണ്ട്. കോവിഡ് മുക്തരായവരില്‍ കണ്ടുവരുന്ന വിവിധ തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമാകും. കോവിഡ് മുക്തരായ എല്ലാവര്‍ക്കും പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം ലഭിക്കത്തക്കവിധമാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

കോവിഡ് ചികിത്സയ്ക്കായി 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. ബാക്കിയുള്ളവർ വീടുകളിൽ തന്നെ കഴിയുകയാണ്. ഇത്തരത്തിൽ ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളിൽ ലക്ഷണങ്ങളിൽ കുറവില്ലെങ്കിൽ ആശുപത്രിചികിത്സ തേടണം. ഗുരുതര രോഗമുള്ളവരും ആശുപത്രി സേവനം തേടണം. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ചികിത്സ നിഷേധിക്കരുത്. സൗകര്യമുണ്ടായിട്ടും ചികിത്സ നൽകിയില്ലെങ്കിൽ ഗൗരവമായി എടുക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

English Summary: Covid monitoring cell in Health minister office