പാലക്കാട് ∙ ഇപ്പോൾ കണ്ടെത്തിയിരുന്നില്ലെങ്കിൽ, സഹകരണമേഖലയ്ക്കും സർക്കാരിനും പാർട്ടിക്കും നാണക്കേടും മാനക്കേടുമുണ്ടാക്കിയ കരുവന്നൂർ സഹകരണബാങ്കിലെ വൻനിക്ഷേപ, വായ്പാതട്ടിപ്പുസംഭവത്തിന്റെ മിനി മാതൃകയായേനെ പാലക്കാട് എലപ്പുള്ളി | Elappully bank fraud | Palakkad | CPM | Karuvannur Bank scam | Manorama Online

പാലക്കാട് ∙ ഇപ്പോൾ കണ്ടെത്തിയിരുന്നില്ലെങ്കിൽ, സഹകരണമേഖലയ്ക്കും സർക്കാരിനും പാർട്ടിക്കും നാണക്കേടും മാനക്കേടുമുണ്ടാക്കിയ കരുവന്നൂർ സഹകരണബാങ്കിലെ വൻനിക്ഷേപ, വായ്പാതട്ടിപ്പുസംഭവത്തിന്റെ മിനി മാതൃകയായേനെ പാലക്കാട് എലപ്പുള്ളി | Elappully bank fraud | Palakkad | CPM | Karuvannur Bank scam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഇപ്പോൾ കണ്ടെത്തിയിരുന്നില്ലെങ്കിൽ, സഹകരണമേഖലയ്ക്കും സർക്കാരിനും പാർട്ടിക്കും നാണക്കേടും മാനക്കേടുമുണ്ടാക്കിയ കരുവന്നൂർ സഹകരണബാങ്കിലെ വൻനിക്ഷേപ, വായ്പാതട്ടിപ്പുസംഭവത്തിന്റെ മിനി മാതൃകയായേനെ പാലക്കാട് എലപ്പുള്ളി | Elappully bank fraud | Palakkad | CPM | Karuvannur Bank scam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഇപ്പോൾ കണ്ടെത്തിയിരുന്നില്ലെങ്കിൽ, സഹകരണമേഖലയ്ക്കും സർക്കാരിനും പാർട്ടിക്കും നാണക്കേടും മാനക്കേടുമുണ്ടാക്കിയ കരുവന്നൂർ സഹകരണബാങ്കിലെ വൻനിക്ഷേപ, വായ്പാതട്ടിപ്പുസംഭവത്തിന്റെ മിനി മാതൃകയായേനെ പാലക്കാട് എലപ്പുള്ളി സർവീസ് സഹകരണബാങ്കും എന്നാണ് സഹകരണവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

അനധികൃതവായ്പകൾ അടക്കം ഇനിയും പലതും പുറത്തുവരാനുണ്ടെന്നാണ് സിപിഎമ്മിനുള്ളിലെ ചർച്ച. കൂടുതൽ അന്വേഷണത്തിനാണ് സഹകരണവകുപ്പിന്റെ തീരുമാനം. അതോടെ, സാമ്പത്തിക അഴിമതിയുടെയും ക്രമക്കേടിന്റെ ആഴം വർധിക്കുമെന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങൾ നൽകുന്ന സൂചന.‌‌

ADVERTISEMENT

∙ സിപിഎമ്മിനുള്ളിലും ചർച്ച സജീവം

സഹകരണമേഖലയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട, നിക്ഷേപകരെ കണ്ണീർകുടിപ്പിച്ച തൃശൂർ കരുവന്നൂർ വെട്ടിപ്പിന്റെ പിന്നാലെ സംസ്ഥാനത്തെ മറ്റുചില സഹകരണബാങ്കുകളിലെയും സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നിരുന്നു. പാർട്ടിയുടെ സാമ്പത്തിക അടിത്തറകൂടിയായ സഹകരണമേഖലയിലെ വഴിവിട്ട പോക്കുകൾ തടഞ്ഞില്ലെങ്കിൽ വലിയ ഭവിഷ്യത്തുണ്ടാകുമെന്ന തിരിച്ചറിവോടെ അതിനെതിരെ കടുത്ത നടപടികളും ആരംഭിച്ചു. ഇതിനായി വകുപ്പിന് കൂടുതൽ അധികാരവും അടിത്തറയും നൽകി. അഴിമതിയെക്കുറിച്ച് പരാതികിട്ടിയാൽ സഖാക്കൾ ഇടപെടരുതെന്നും ഉടൻ സഹകരണവകുപ്പിന് കൈമാറണമെന്നും മുഖ്യമന്ത്രിതന്നെ ജില്ലാസമ്മേളനങ്ങളിൽ ആവർത്തിച്ച വ്യക്തമാക്കുകയും മുന്നറിയിപ്പും നൽകി. മേഖലയുടെ നിയന്ത്രണത്തിന് സഹകരണനിയമഭേദഗതിക്കുളള നടപടികൾ അന്തിമഘട്ടത്തിലാണ്.

അതിനിടയിലാണ്, ഏഴു പതിറ്റാണ്ടായി സിപിഎം ഭരിക്കുന്ന എ ഗ്രേഡിലുള്ള എലപ്പുള്ളിസർവീസ് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേട് പുറത്തുവരുന്നത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി ക്രമക്കേടുകൾ പുറത്തുവരാതിരിക്കാനും അന്വേഷണം നടക്കാതിരിക്കാനും പുതുശേരി ഏരിയാ കമ്മിറ്റിയിൽ നിന്ന് അടക്കം ആവർത്തിച്ച് ഇടപെടലുണ്ടായെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിലെ ആരോപണം.

റിപ്പോർട്ടു പുറത്തുവന്നിട്ടും നടപടിവേണ്ടെന്നും തിരുത്തൽ മതിയെന്നുമുള്ള നിലപാടിലായിരുന്നു പാർട്ടിയിലെ രണ്ട് മുതിർന്ന നേതാക്കൾ. അന്വേഷണറിപ്പോർട്ടിൽ നടപടി പരാമവധി വൈകിപ്പിക്കാനും സമ്മർദ്ദമുണ്ടായി. എന്നാൽ അഴിമതികണ്ടെത്തിയ റിപ്പോർട്ട് നൽകി ഏഴുമാസം കഴിഞ്ഞിട്ടും തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ അതു തങ്ങളെകൂടി ബാധിക്കുമെന്ന് സഹകരണ ഉദ്യോഗസ്ഥർ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

ADVERTISEMENT

പാർട്ടി ജില്ലാസമ്മേളനത്തിൽ വിഷയം ചർച്ചയ്ക്കുവന്നപ്പോൾ ശക്തമായ നടപടിക്കാണ് നിർദ്ദേശമുയർന്നത്. പാർട്ടി പ്രാദേശിക വിഭാഗീയ രൂക്ഷമായതോടെ ബാങ്ക് നിയന്ത്രിക്കുന്ന വിഭാഗത്തിനെതിരെ മറുപക്ഷം ശക്തമായ പ്രചാരണം അഴിച്ചുവിടുകയും ചെയ്തു. റിപ്പോർട്ടിനുമേൽ വകുപ്പിന്റെ ഇടപെടൽ ശക്തമായതോടെയാണ് കഴിഞ്ഞദിവസം ബാങ്കഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം ഏറ്റെടുത്തത്. നിക്ഷേപകരും മറ്റ് ഇടപാടുകാരുടെയും കാര്യത്തിൽ ഒരു ആശങ്കയും വേണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കുന്നുണ്ട്.

എലപ്പുള്ളി സർവീസ് സഹകരണബാങ്ക്

∙ പുറത്തുവന്നത് പുതിയ കെട്ടിടത്തിലൂടെ

ബാങ്കിലെ ഇടപാടുകളിലും വായ്പ നൽകുന്നതിലും അനുബന്ധപ്രവർത്തനങ്ങളിലും ക്രമക്കേടുണ്ടെന്നു സംശയംപ്രകടിപ്പിച്ച് ജില്ലാ നേതൃത്വത്തിന് 14 പ്രവർത്തകർ ഒരു വർഷം മുൻപ് പരാതി നൽകിയെങ്കിലുംപ്രാദേശിക നേതൃത്വത്തിന്റെ സ്വാധീനവും സമ്മർദ്ദവും കാരണം അന്വേഷണമുണ്ടായില്ല. പരാതി നൽകിയവരെ ഏരിയാ നേതാക്കൾ വെട്ടിനിരത്തിയെന്നും ആരോപണമുയർന്നു.

ഇതിനിടെയാണ് ബാങ്കിന്റെ പുതിയ കെട്ടിടം നിർമിച്ചതിനെചൊല്ലി വിവാദമുയർന്നത്. 75 ലക്ഷം രൂപയുടെ കെട്ടിടത്തിനാണ് സഹകരണവകുപ്പ് അനുമതി നൽകിയത്. നിർമാണം പൂർത്തിയായപ്പോൾ ചെലവ് 2.15 കോടി രൂപയായി എന്നാണ് ഭരണസമിതി റിപ്പോർട്ട്.‌‌

ADVERTISEMENT

കെട്ടിടത്തിന്റെ വാല്യൂവേഷൻ സർട്ടിഫിക്കറ്റിന് തൃശൂരിലെ ഒരുസ്ഥാപനത്തെ ഏൽപ്പിച്ചെങ്കിലും പരിശോധനയിൽ ചെലവ് 1.15 കോടി രൂപയിൽ താഴെ മാത്രമേ വരൂ എന്നായിരുന്നു അവരുടെ വിലയിരുത്തൽ. വാല്യൂവേഷൻ സർട്ടിഫിക്കറ്റ് നൽകാൻ അവർ തയാറായില്ലെന്നാണ് വിവരം. കഴിഞ്ഞ നിയമസഭയിൽ കോങ്ങാട് എംഎൽഎയും സിപിഎം ജില്ലാസെക്രട്ടറിയേറ്റ് അംഗവുമായിരുന്ന പരേതനായ എ.വി.വിജയദാസിന് ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചതോടെ അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടിരുന്നതായാണ് സൂചന.

പാർട്ടിയുടെ ഗ്രൂപ്പ് യോഗങ്ങളിലും ക്രമക്കേടും അഴിമതിയും ചൂടുപിടിച്ച ചർച്ചയായെങ്കിലും നേതൃത്വം അതു അവഗണിച്ചതോടെ പരാതി നൽകിയവർ സഹകരണവകുപ്പിനെ സമീപിച്ചു. അതിൽ അജ്ഞാതനായ മഹേഷ് എന്നയാൾ വകുപ്പ് സെക്രട്ടറിക്കും രജിസ്ട്രാർക്കും നൽകിയ വിശദമായ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവായത്. ഉത്തരവ് ജില്ലാതലത്തിലെത്തിയിട്ടും നേതൃത്വത്തിലെ ചിലരുടെ ഇടപെടലിനെ തുടർന്നാണത്രെ തുടർ നടപടി വൈകിച്ചെങ്കിലും അഴിമതിയുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് അന്ന് എ.വി.വിജയദാസ് നിലപാടെടുക്കുകയായിരുന്നു.

∙ അന്വേഷണത്തിനിടയിലും അനധികൃത നിയമനം

അന്വേഷണത്തെ അനുകൂലിച്ച വിജയദാസിനെതിരെ പാർട്ടിയിലെ ചിലർതന്നെ രംഗത്തിയെങ്കിലും നടപടികൾ തടയാനായില്ല. പ്രാഥമിക അന്വേഷണത്തിൽതന്നെ പരാതിയിൽ പറഞ്ഞതിനേക്കാൾ ഏറെ ക്രമക്കേടു നടന്നതായി സൂചന ലഭിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വകുപ്പ് ഉദ്യോഗസ്ഥരുമായി പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലർ തുടർച്ചയായി ഉടക്കിടാൻ ശ്രമിച്ചു. എന്നാൽ, നേതൃത്വത്തിന്റെ തീരുമാനത്തിനപ്പുറം ഒന്നും നടക്കില്ലെന്ന ധാരണ തിരുത്തി അന്വേഷണം ശക്തമായി മുന്നോട്ടുപോയി. കണ്ടെത്തലുകളുടെ റിപ്പോർട്ട് വകുപ്പ് രജിസ്ട്രാർക്കും സർക്കാരിനും നൽകിയതോടെയാണ് തുടർനടപടികൾക്കെതിരെ നീക്കം തുടങ്ങിയത്.‌‌

ഒപ്പം നിൽക്കാത്ത ബാങ്കിലെ ദിവസവേതനക്കാരെ പിരിച്ചുവിടുകയും സ്വന്തക്കാരെ ദിവസംപ്രതിയെന്നോണം നിയമിച്ചുവെന്നാണ് ആരോപണം. വകുപ്പ് ആദ്യം ചൂണ്ടിക്കാട്ടിയ അപാകതകൾ പരിഹരിക്കുന്നതിനുപകരം വകുപ്പിനെ വെല്ലുവിളിക്കുന്ന രീതിയിലായിരുന്നു സമീപനം. അന്വേഷണത്തിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രചാരണമുണ്ടായി. 

ഏരിയാ നേതൃത്വത്തിൽ തുടരാൻവേണ്ടിയാണ് നിയമവിരുദ്ധ നിയമനങ്ങൾ നടത്തുന്നതെന്നു പാർട്ടിയിൽ പരാതി ഉയർന്നിരുന്നു. വിഭാഗീയതയിൽ നേതൃത്വത്തിന് മറുപക്ഷത്തുളളവർ ബാങ്ക് അഴിമതി ആയുധമാക്കുകയും ചെയ്തു. 

ഭരണസമിതി പിരിവിട്ടുളള ജോയിന്റ് റജിസ്ട്രാറുടെ ഉത്തരവുമായി ബാങ്കിലെത്തിയ സമിതിക്കെതിരെ സിപിഎം പുതുശേരി ഏരിയാകമ്മിറ്റിയിലെ ചിലരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ഥലംവിട്ടില്ലെങ്കിൽ കൈകാൽവെട്ടും,അപായപ്പെടുത്തുമെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് സംഘത്തിന്റെ ഭീഷണി. മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് ഭീഷണിസംഘം സ്ഥലം വിട്ടത്. വികസനപ്രവർത്തനത്തിന്റെയും വായ്പയുടെയും പേരിൽ ബാങ്കിൽ വ്യാപക അഴിമതിയും ക്രമക്കേടും നടന്നെന്നാണ് സഹകരണ വകുപ്പിന്റെ അന്വേഷണറിപ്പോർട്ട് .

∙ മുദ്രപത്രത്തിന്റെ ഈടിൽ പാർട്ടി കുടുംബങ്ങൾക്ക് വായ്പ

ബാങ്കുകളിലെ ക്രമക്കേടുകളെക്കുറിച്ച് സാധാരണ കാണാറുള്ള ചുരുക്കറിപ്പോർട്ടിനെ അപേക്ഷിച്ച് എലപ്പുള്ളി ബാങ്കിനെക്കുറിച്ച് വിശദമായ റിപ്പോർട്ടാണ് വകുപ്പ് തയാറാക്കിയിട്ടുളളത്. നിലവിൽ 12 ക്രമക്കേടുകളാണ് കണ്ടെത്തിയത്. 

അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണമേറ്റതോടെ കൂടുതൽ പരാതി ലഭിച്ചുതുടങ്ങി. വായ്പ അനുവദിക്കാനുള്ള അടിസ്ഥാന രേഖകളില്ലാതെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ച് നാല് പാർട്ടികുടുംബങ്ങൾക്ക് വായ്പയനുവദിച്ചത് നിയമവിരുദ്ധമായാണെന്ന് പരാതി ലഭിച്ചിട്ടുണ്ട്. 200 രൂപയുടെ മുദ്രപത്രത്തിലെഴുതിയ സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് വായ്പ നൽകിയതെന്നാണ് സൂചന. ഒരാൾക്ക് അഞ്ചുലക്ഷവും മൂന്നുപേർക്ക് 10 ലക്ഷം രൂപയുമാണ് വായ്പ.ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്.

∙  വകുപ്പ് അനുമതിയില്ലാതെ ഭരണസമിതിയും സെക്രട്ടറിയും ഉൾപ്പെടെ 9 പേർ ആൻഡമാനിൽ പരിശീലനത്തിൽ പങ്കെടുത്ത് പൊതുഫണ്ടിൽ നിന്ന് 3,00,055 രൂപ ദുർവിനിയോഗം ചെയ്തു. 

∙ നീതി മെഡിക്കൽ സ്റ്റോർ, നീതി സൂപ്പർ മാർക്കറ്റ്, ക്യാഷ് കൗണ്ടർ എന്നിവക്ക് ഉപകരണങ്ങൾ വാങ്ങാൻ മുൻകൂർ അനുമതിയില്ലാതെ തുക ചെലവഴിച്ചു.

∙ ബാങ്ക് കെട്ടിടനിർമാണത്തിന് 72,65,000 രൂപയുടെ പദ്ധതിയാണ് സഹകരണ വകുപ്പ് അനുവദിച്ചതെങ്കിലും 2,27,60,055 രൂപ ചെലവഴിച്ചു.അധിക തുകയ്ക്ക് അനുമതി വാങ്ങാത്തത് മനഃപൂർവം.

∙ സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥന് സ്മാരകം നിർമിക്കാനുളള സമിതിയുടെ സെക്രട്ടറിഎന്ന നിലയിൽ ബാങ്ക് പ്രസിഡന്റ് 1,21,0000 രൂപ മാനദണ്ഡങ്ങൾ പാലിക്കാതെ ഓവർ ഡ്രാഫ്റ്റ് ലഭ്യമാക്കി.10 വർഷം മുൻപ് ആരംഭിച്ച സ്മാരകം ഇപ്പോഴും കടലാസിൽ തന്നെയാണ്.

∙ എലപ്പുള്ളി പട്ടികജാതി സഹകരണ സംഘത്തിൽ 40 ലക്ഷം രൂപ നിക്ഷേപിച്ച്, പുതുക്കി 49,83362 ലക്ഷം രൂപയായെങ്കിലും അതു തിരിച്ചെടുക്കുന്നിൽ വീഴ്ചവരുത്തി.ഇവിടെ നിന്നുവായ്പ വാങ്ങിയ പലരും അതു തിരിച്ചടച്ചെങ്കിലും പണം ബാങ്കിലെത്തിയില്ല.

∙ വേണ്ടത്രരേഖയില്ലാതെ വായ്പകൾ അനുവദിച്ചു, ബൈലോ വ്യവസ്ഥ ലംഘിച്ച് ചട്ടവും പാലിക്കാതെ നിക്ഷേപം സ്വീകരിച്ചു.

∙ ചട്ടം മറികടന്ന് ഉദ്യോഗസ്ഥന് മൂന്നുതവണ സ്ഥാനകയറ്റം നൽകി. 

– എന്നിവയാണ് മറ്റ് പ്രധാന കണ്ടെത്തലുകൾ.

∙ പാർട്ടി തീരുമാനം ചോദ്യം ചെയ്യുന്നു

ജില്ലാസമ്മേളനം കഴിയുന്നതിന് മുൻപുതന്നെ ബാങ്ക് ഭരണസമിതിക്കെതിരെ നടപടി വേണമെന്നു  ഒരു വിഭാഗം നേതാക്കളും അതുപറ്റില്ലെന്നു മറുപക്ഷവും നിലപാടെടുത്തതോടെ അഴിമതി റിപ്പോർട്ടിനുമേൽ നേതൃത്വത്തിൽ ഭിന്നത രൂക്ഷമായിരുന്നു.

മുൻ ജില്ലാകമ്മിറ്റിയുടെ കാലം കഴിയട്ടെ എന്നതരത്തിലായിരുന്നു വിഷയത്തിലെ മെല്ലേപ്പോക്ക്. പുതിയ നേതൃത്വമെത്തിയതോടെ റിപ്പോർട്ട് ഇനിയും അവഗണിക്കാൻ വയ്യെന്നസ്ഥിതിയായി. സംസ്ഥാന നേതൃത്വത്തിനുംപരാതികൾ ലഭിച്ചുതുടങ്ങി.തുടർന്ന് ജില്ലാനേതൃത്വത്തിന്റെ അനുമതിയോടെ തന്നെ, ഭരണസമിതി പിരിച്ചുവിട്ടു. അതിനെതിരെ മുൻഭരണസമിതിയിലെ ചിലർ ഹൈക്കോടതിയെ സമീപിച്ചതായാണ് ഒടുവിലത്തെ വിവരം.

ഏരിയാ കമ്മിറ്റി നേതൃത്വത്തിന്റ മൗനാനുവാദത്തോടെയാണ് ഈ നീക്കമെന്നും പാർട്ടിക്കുള്ളിൽ ആരോപണം ഉയർന്നുകഴിഞ്ഞു. വരും ദിവസം ഇതു പാർട്ടിക്കുളളിൽ മറ്റൊരു വിവാദമായേക്കുമെന്നാണ് സൂചന. എന്നാൽ സഹകരണമേഖലയിലെ ക്രമക്കേടും വ്യക്തിതാൽപര്യവും അഴിമതിയും വച്ചുപൊറുപ്പിക്കില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.

English Summary: After Karuvannur, Palakkad Elappully bank fraud fumes within CPM