തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. സാന്നിധ്യംകൊണ്ടും വിമർശനംകൊണ്ടും

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. സാന്നിധ്യംകൊണ്ടും വിമർശനംകൊണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. സാന്നിധ്യംകൊണ്ടും വിമർശനംകൊണ്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ സിപിഎം സംസ്ഥാന സമ്മേളനം എറണാകുളത്ത് ഇക്കുറി എങ്ങനെ നടന്നാലും അതിനൊരു വലിയ കുറവുണ്ടാകും– വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം. സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവാണെങ്കിലും സമ്മേളനത്തിന് എത്താനുള്ള ആരോഗ്യസ്ഥിതിയിലല്ല വിഎസ്. സാന്നിധ്യംകൊണ്ടും വിമർശനംകൊണ്ടും ചർച്ചകൊണ്ടും മാത്രമല്ല, ബഹിഷ്കരണംകൊണ്ടു കൂടി വിഎസ് വിവാദത്തിലാക്കിയ സംസ്ഥാന സമ്മേളനങ്ങളാണു കഴിഞ്ഞുപോയത്. 

ആശയ ഭിന്നതയെത്തുടർന്ന് 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഇന്നു ജീവിച്ചിരിക്കുന്നതു വിഎസും എൻ.ശങ്കരയ്യയും മാത്രമാണ്. സിപിഎം രൂപീകരണത്തിനു കാരണമായ ആ ഇറങ്ങിപ്പോക്കിൽ ഉൾപ്പെട്ടയാൾ ആദ്യമായാണു പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ സാന്നിധ്യമറിയിക്കാനാകാതെ പോകുന്നത്. 

ADVERTISEMENT

മാരാരിക്കുളത്തെ തന്റെ തിരഞ്ഞെടുപ്പു തോൽവിയുടെ കാരണക്കാരായി വിഎസ് കണ്ടെത്തിയ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയ പാലക്കാട് സംസ്ഥാന സമ്മേളനംവരെ വിഎസ് തന്നെയായിരുന്നു ഉഗ്രപ്രതാപി. എന്നാൽ പാലക്കാട് സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ചടയൻ ഗോവിന്ദന്റെ മരണശേഷം പിണറായി വിജയൻ സെക്രട്ടറിയായി. തുടർന്നു നടന്ന കണ്ണൂർ സമ്മേളനം മുതലാണു പാർട്ടിയിൽ വിഎസ് പക്ഷം ഔദ്യോഗിക പക്ഷമല്ലാതാകുന്നതും സമ്മേളനങ്ങളിൽ വിഎസ് കേന്ദ്രബിന്ദുവാകുന്നതും. 

കേരള നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ ആദരിച്ചപ്പോൾ. ഫയൽ ചിത്രം: മനോരമ

പിണറായി സെക്രട്ടറിയായി സമ്മേളനത്തിലൂടെ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത് കണ്ണൂരിലായിരുന്നു. വിഎസിന്റെ ജില്ലയായ ആലപ്പുഴയിലെയും തൃശൂരിലെയും വിഭാഗീയതയായിരുന്നു ആ സമയത്തു പ്രധാന ചർച്ചാ വിഷയം. സമ്മേളനത്തിനു പിന്നാലെ നടപടിയുമുണ്ടായി. പരോക്ഷമായി അതു വിഎസിനാണു തിരിച്ചടിയായത്. വിഭാഗീയതയെത്തുടർന്നു സംസ്ഥാന കമ്മിറ്റിയിൽനിന്നൊഴിവാക്കപ്പെട്ട മൂന്നു പേരും വിഎസ് പക്ഷക്കാരായിരുന്നു. പതിയെപ്പതിയെ വിഎസ് പക്ഷക്കാരെല്ലാം ഔദ്യോഗിക പക്ഷത്തേക്ക് അടുക്കുന്നതും ആ സമ്മേളനകാലം മുതലാണ്.

വെട്ടിനിരത്തിയ മലപ്പുറം

വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളിലായി നിന്ന സമയത്തായിരുന്നു 2005ലെ മലപ്പുറം സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരം വേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം. കേന്ദ്രനേതൃത്വം ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ സെക്രട്ടറി പിണറായി വിജയൻ അവതരിപ്പിച്ച പാനലിനെതിരെ വിഎസ് പക്ഷത്തുനിന്ന് 12 പേർ മത്സരിച്ചു. 12 പേരും തോറ്റു. 

2008ൽ കോട്ടയത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനെത്തിയ വിഎസ് അച്യുതാനന്ദൻ. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

പാലക്കാട് സമ്മേളനത്തിൽ വിഎസ് വെട്ടിനിരത്തിയ എം.എം. ലോറൻസിനെപ്പോലെയുള്ളവർ തിരിച്ചു സംസ്ഥാന കമ്മിറ്റിയിലെത്തിയതു വിഎസിന് ഇരട്ടി പ്രഹരമായി. വിഎസിന്റെ ചാവേർപ്പടയായി നിന്നു തോറ്റവരിൽ പലരും പിന്നാലെ പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ടു. 2006ലെ തിരഞ്ഞെടുപ്പിൽ വിഎസിനു സീറ്റ് നിഷേധിക്കുന്നതിനു വരെ കാരണമായി ഈ സമ്മേളനം. സംസ്ഥാന സമിതി കേന്ദ്രനേതൃത്വത്തിനു കൈമാറിയ സ്ഥാനാർഥിപ്പട്ടികയിൽ വിഎസ് ഉണ്ടായിരുന്നില്ല. പാർട്ടി അന്നുവരെ കാണാത്ത പ്രതിഷേധം നാട്ടിലുണ്ടായപ്പോഴാണു നേതൃത്വത്തിനു വഴങ്ങേണ്ടിവന്നത്. അങ്ങനെ വിഎസ് മുഖ്യമന്ത്രിയായി. 

‘ഇവിടെന്താ ഉഷാ ഉതുപ്പിന്റെ ഗാനമേളയോ?’

2008ലെ കോട്ടയം സമ്മേളനത്തിലേക്കെത്തുമ്പോഴേക്കും പിണറായിയും വിഎസും മാത്രമല്ല, പാർട്ടിയും വിഎസും തന്നെ ഇണക്കിച്ചേർക്കാനാകാത്ത വിധം വിരുദ്ധ ധ്രുവങ്ങളിലെത്തിയിരുന്നു. വിഎസ് നയിച്ച സർക്കാരും പിണറായി നയിച്ച പാർട്ടിയും ഒരു കാര്യത്തിലും സ്വരച്ചേർച്ചയിലായിരുന്നില്ല. വിഎസിന്റെ മൂന്നാർ ദൗത്യം അതിന് ആക്കം കൂട്ടി. പാർട്ടിയെ അവഗണിച്ചു നടത്തിയ ദൗത്യം വിഎസിനു നല്ല പേരുണ്ടാക്കിയെങ്കിലും പാർട്ടിക്കുള്ളിൽ അതു വിഎസിനെ ഒറ്റപ്പെടുത്തി. 

പിണറായി വിജയൻ, വി.എസ് അച്യുതാനന്ദൻ. ഫയൽ ചിത്രം: മനോരമ

പാർട്ടിയിൽനിന്നു വാർത്ത ചോർത്തുന്നതു ‘മാധ്യമസിൻഡിക്കറ്റ്’ ആണെന്ന പിണറായിയുടെ ആരോപണവും അതിനു വിഎസ് നൽകിയ മറുപടിയും ഇരുവരെയും നേർക്കു നേർ പോരാട്ടത്തിലെത്തിച്ചു. 2007ൽ ഇരുവരെയും പൊളിറ്റ് ബ്യൂറോയിൽനിന്നു സസ്പെൻഡ് ചെയ്തു. ഏതാനും മാസങ്ങൾക്കു ശേഷം പിണറായിയുടെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും വിഎസിന് ആ ആനുകൂല്യം ലഭിച്ചില്ല. പാർട്ടിയുടെ അച്ചടക്ക നടപടി നേരിട്ട മുഖ്യമന്ത്രിയായി വിഎസും അച്ചടക്ക നടപടിയെ അതിജീവിച്ച സെക്രട്ടറിയായി പിണറായിയും നിൽക്കുമ്പോഴായിരുന്നു കോട്ടയം സമ്മേളനം. 

ADVERTISEMENT

വിഎസ് പാർട്ടിക്കു വഴങ്ങണമെന്നും പാർട്ടി വിഎസിന്റെ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകണമെന്നുമുള്ള കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാനമാണു കോട്ടയം സമ്മേളനത്തിലുണ്ടായത്. എന്നാൽ പൊതുസമ്മേളനത്തിലുണ്ടായ നാടകീയ സംഭവങ്ങൾ ഈ സമവായ ശ്രമത്തെ അട്ടിമറിച്ചു. തുടക്കംമുതൽ വി.എസ്. അച്യുതാനന്ദന്റെ പേരു മൈക്കിലൂടെ കേട്ടപ്പോഴെല്ലാം സ്‌റ്റേഡിയത്തിൽ ഒരുവിഭാഗം ഇളകിമറിയുകയായിരുന്നു. സ്വാഗതപ്രസംഗത്തിലും പ്രകാശ് കാരാട്ടിന്റെയും പിണറായിയുടെയും പ്രസംഗങ്ങളിലും വിഎസിന്റെ പേരു പറഞ്ഞപ്പോൾ കൂറ്റൻ കരഘോഷവുമുയർന്നു. 

2008ൽ കോട്ടയത്തു സംഘടിപ്പിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിൽ മഴയെ അവഗണിച്ചു പാർട്ടി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന വി.എസ്. അച്യുതാന്ദൻ. ഫയൽ ചിത്രം: മനോരമ

വിഎസ് പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ആവേശം അണപൊട്ടി. പ്രവർത്തകർ വേദിക്കു മുന്നിലേക്ക് ഇരച്ചെത്തി. ആവേശം ഏറ്റുവാങ്ങിയ നിലയിൽ വിഎസും പ്രസംഗിച്ചു. വിഎസിന്റെ പ്രസംഗം അഞ്ചു മിനിറ്റ് പിന്നിട്ടപ്പോഴേക്കും മഴയെത്തി. നടക്കുന്നത് ഉഷ ഉതുപ്പിന്റെ ഗാനമേളയല്ലെന്നും സിപിഎം സമ്മേളനമാണെന്നും പ്രവർത്തകർ തിരിച്ചറിയണമെന്ന താക്കീതോടെ പിണറായി രംഗത്തെത്തി. ബഹളം കൂട്ടിയവരെ നിയന്ത്രിക്കാത്ത റെഡ് വൊളന്റിയർമാരെ ശാസിക്കുകയും ചെയ്തു. ബഹളക്കാരെ റെഡ് വൊളന്റിയർമാർ കൈകാര്യം ചെയ്തതോടെ സംഘർഷവും ഏറ്റുമുട്ടലുമായി. പൂർത്തിയാക്കാനാകാതെ സമ്മേളനം പിരിഞ്ഞു. 

‘വേലിക്കു’ പുറത്തിറങ്ങി അച്യുതാനന്ദൻ

തിരുവനന്തപുരം സമ്മേളനത്തിലെത്തിയപ്പോഴേക്കും പാർട്ടി പ്രതിപക്ഷത്തായിരുന്നു. പാർട്ടിയിൽ എല്ലാ പിടിയും നഷ്ടപ്പെട്ടെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്തു വിഎസ് ഉണ്ടായിരുന്നു. അഞ്ചുവർഷത്തെ ഭരണത്തിന്റെയും അതിനുശേഷമുണ്ടായ തോൽവിയുടെയും കണക്കെടുപ്പായിരുന്നു സമ്മേളനത്തിൽ പ്രധാനം. പ്രവർത്തന റിപ്പോർട്ട് വിഎസിനെ പല കാര്യങ്ങളിലും പ്രതിസ്ഥാനത്തു നിർത്തി. റിപ്പോർട്ടിന്മേലുള്ള ചർച്ചയിലും വിഎസിനെതിരായ വിമർശനത്തിനായിരുന്നു മേൽക്കൈ. അനവസരങ്ങളിൽ വിഎസ് പാർട്ടിയെ പ്രതിസന്ധിയാക്കിയെന്നും പാർട്ടിയുടെ ശത്രുക്കൾക്ക് ആയുധം നൽകിയെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തലുണ്ടായി. വലിയ ഒച്ചയും ബഹളവുമില്ലാതെ ആ സമ്മേളനകാലം കടന്നുപോയെങ്കിലും വലിയ പൊട്ടിത്തെറിക്കു മുൻപുള്ള നിശബ്ദതയായിരുന്നു അതെന്നു തിരിച്ചറിഞ്ഞത് അടുത്ത സമ്മേളനത്തിലാണ്. 

2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് വിഎസ് എത്തിയപ്പോൾ. സിപിഎം പോളിറ്റ് ബ്യുറോ അംഗം സീതാറാം യെച്ചൂരി, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ കർണാടക മുഖ്യമന്ത്രി ദേവഗൗഡ എന്നിവർ സമീപം. ഫയൽ ചിത്രം: മനോരമ

2015ൽ വിഎസിന്റെ സ്വന്തം നാടായ ആലപ്പുഴയിലായിരുന്നു സംസ്ഥാന സമ്മേളനം. ആലപ്പുഴ സമ്മേളനത്തിൽ പരിഗണിക്കാനുള്ള സംഘടനാ റിപ്പോർട്ടിനു ബദലായി വി.എസ്.അച്യുതാനന്ദൻ ഒരു കത്ത് പാർട്ടിക്കു നൽകി. ടി.പി.ചന്ദ്രശേഖരൻ വധത്തെ അപലപിച്ചും ആ കേസിനെ പാർട്ടി നേരിട്ട രീതിയിൽ പ്രതിഷേധിച്ചും പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കത്ത്. ഒഞ്ചിയത്തു പിണറായി വിജയൻ സ്വീകരിച്ച നിലപാടിനെ കത്തിൽ വിഎസ് തള്ളിപ്പറഞ്ഞു. പിണറായിയെ പേരെടുത്തു കുറ്റപ്പെടുത്തുകയും ചെയ്തു. ഇതിന്റെ പൂർണരൂപം മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതോടെ പാർട്ടി വെട്ടിലായി. 

സംസ്ഥാന സമ്മേളനം തുടങ്ങുന്നതിനു തലേന്നു ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിഎസിനെ കുറ്റപ്പെടുത്തി പ്രമേയം പാസാക്കി. ‘പാർട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്കു വി.എസ്.അച്യുതാനന്ദൻ തരംതാണു’ എന്നായിരുന്നു പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. പിറ്റേന്നു സമ്മേളനത്തിന്റെ പതാക ഉയർത്തിയശേഷം അഭിവാദ്യം ചെയ്തു പ്രസംഗിക്കാൻ വിഎസിന് അവസരം നൽകിയില്ല.  തുടർന്ന് അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ കുറേക്കൂടി കടന്നാക്രമിച്ചു. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതിലും അവഹേളിക്കുന്നതിലും വിഎസ് ആവേശം കൊള്ളുന്നുവെന്നും അദ്ദേഹത്തെ നേതാവായിക്കാണാൻ ബുദ്ധിമുട്ടുണ്ടെന്നുമായിരുന്നു പരാമർശം. 

സമ്മേളനത്തിലെ ചർച്ചയുടെ ഗതി തനിക്കെതിരെയായിരിക്കുമെന്നു ബോധ്യപ്പെട്ടതോടെ വിഎസ് സമ്മേളനവേദി വിട്ടിറങ്ങി. അദ്ദേഹത്തെ തിരികെ എത്തിക്കാനുള്ള നേതാക്കളുടെ സമവായം ഫലം കണ്ടില്ല. സമ്മർദ തന്ത്രമായിരുന്നു വിഎസിന്റെ ബഹിഷ്കരണമെങ്കിലും സമ്മേളനം ബഹിഷ്കരിച്ചെന്ന വലിയ അച്ചടക്ക ലംഘനം കൂടി വിഎസിനു മേൽ വന്നു. വിഎസിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്താതെയാണ് ആ സംസ്ഥാന സമ്മേളനം അവസാനിച്ചത്. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ സമ്മേളനം എന്ന പ്രത്യേകത കൂടി ആലപ്പുഴ സമ്മേളനത്തിനുണ്ടായിരുന്നു. 

കത്തിലൊതുങ്ങിയ ‘കത്തൽ’

പിണറായി മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറിയുമായ ശേഷമുള്ള ആദ്യസമ്മേളനം തൃശൂരിലേതായിരുന്നു. അപ്പോഴേക്കും, പാർട്ടിക്ക് അകത്തും പുറത്തുമുള്ള വിഎസിന്റെ പോരാട്ടത്തെ അനാരോഗ്യം ബാധിച്ചിരുന്നു. ഭരണപരിഷ്കാര കമ്മിഷൻ എന്ന പദവി ലഭിച്ചതോടെ വിഎസ് പാർട്ടിക്ക് ഒരു പരിധിവരെ വിധേയനാവുകയും ചെയ്തു. എന്നാൽ പോരാട്ടം അപ്പാടെയങ്ങ് ഉപേക്ഷിച്ചുമില്ല. കേന്ദ്രനേതൃത്വത്തിന് അയച്ച കത്തിലൂടെ തൃശൂർ സമ്മേളനകാലത്തും വിഎസ് വാർത്തകളിൽ നിറഞ്ഞു. 

വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ. ഫയൽ ചിത്രം: മനോരമ

കേരള കോൺഗ്രസ് എമ്മിനെ മുന്നണിയുടെ ഭാഗമാക്കരുതെന്നാവശ്യപ്പെട്ടായിരുന്നു കേന്ദ്രനേതൃത്വത്തിനു വിഎസിന്റെ കത്ത്. എന്നാൽ അതിനോടകം പൂർണമായും പിണറായി വിജയന്റെ വരുതിയിലായിക്കഴിഞ്ഞിരുന്ന കേന്ദ്രനേതൃത്വം ആ കത്തിനു വലിയ വില നൽകിയില്ല. കത്തെഴുതിയത് ഒഴിച്ചാൽ വിഎസോ, വിഎസിനെതിരായ വിമർശനങ്ങളോ സമ്മേളനത്തിൽ ഒരു ഘടകമായില്ല. ഏറ്റവും മുതിർന്ന അംഗമെന്ന നിലയിൽ തൃശൂർ സമ്മേളനത്തിലും പതാക ഉയർത്തിയതു വിഎസ് തന്നെ. ആലപ്പുഴയിൽ നിഷേധിക്കപ്പെട്ട അഭിവാദ്യ പ്രസംഗത്തിനു തൃശൂരിൽ അവസരം നൽകുകയും ചെയ്തു.

കഴിയുന്നത് ഉൾപ്പാർട്ടി പോരാട്ടങ്ങളുടെ വിഎസ് യുഗം?

രണ്ടു വർഷത്തിലേറെയായി വീട്ടിൽത്തന്നെയാണു വിഎസ്. 2019 ഒക്ടോബറിൽ പുന്നപ്ര–വയലാർ വാർഷികച്ചടങ്ങുകളിൽ പങ്കെടുത്തു തലസ്ഥാനത്തു മടങ്ങിയെത്തിയ വിഎസിനെ പിറ്റേന്നു തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ടെങ്കിലും ഡോക്ടർമാർ അദ്ദേഹത്തിനു വിശ്രമമാണു നിർദേശിച്ചത്. കോവിഡ് വ്യാപനം കൂടിയായതോടെ സന്ദർശകർക്കും നിയന്ത്രണമുണ്ടായി. ഇതിനുശേഷം രണ്ടുവട്ടം കൂടി വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. 

നിലവിൽ, കോവിഡ് ബാധിതനായി ചികിത്സ തേടിയശേഷം കഴിഞ്ഞയാഴ്ചയാണു വീട്ടിൽ മടങ്ങിയെത്തിയത്. 98 വയസ്സും മൂന്നു മാസവും പിന്നിട്ടിരിക്കുന്നു അദ്ദേഹത്തിന്. പ്രായവും ആരോഗ്യസ്ഥിതിയും എറണാകുളം സമ്മേളനത്തിൽ സാന്നിധ്യമറിയിക്കുന്നതിൽനിന്നു വിഎസിനെ വിലക്കുന്നു. പാർട്ടിയെ സംബന്ധിച്ച് ഉൾപ്പാർട്ടി പോരാട്ടങ്ങളുടെ ‘വിഎസ് യുഗ’മാണു കഴിയുന്നത്. പാർട്ടിയിലും പുറത്തും ഉയർത്തിയ വിവാദങ്ങൾ കൂട്ടിക്കിഴിച്ചാൽ കുറഞ്ഞ പക്ഷം ഏറ്റവും കീഴ്ഘടകത്തിലെങ്കിലും എത്തേണ്ടയാളാണു വിഎസ്. അതാണ് അച്ചടക്ക ലംഘനങ്ങളോടും വേറിട്ട ശബ്ദങ്ങളോടും സിപിഎമ്മിന്റെ നയം. എന്നാൽ ജനകീയത എന്ന വലിയ പ്രതിരോധത്തിന്റെ ബലത്തിൽ വിഎസ് എല്ലാ പാർട്ടി ഘടകങ്ങൾക്കും മീതെ തന്നെ നിൽക്കുന്നു, ഇപ്പോഴും, എപ്പോഴും...

English Summary: VS Achuthanandan's Uneasy Journey in CPM; A History