മൂന്നു വർഷം മുൻപ് ഹരിയാന സ്വദേശികളായ മൂന്നംഗ സംഘം കോഴിക്കോട് നഗരത്തിലെ 6 എടിഎമ്മുകളിൽ നിന്ന് 5 ദിവസം കൊണ്ട് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. അന്ന് കോഴിക്കോട് കമ്മിഷണറായിരുന്നു കെ.സഞ്ജയ്കുമാർ ഗുരുദിൻ ബാങ്കുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസ്ഥാനത്തെ ബാങ്കുകൾക്ക് കത്തെഴുതി. പക്ഷേ.........ATM Fraud, ATM Fraud Ernakulam

മൂന്നു വർഷം മുൻപ് ഹരിയാന സ്വദേശികളായ മൂന്നംഗ സംഘം കോഴിക്കോട് നഗരത്തിലെ 6 എടിഎമ്മുകളിൽ നിന്ന് 5 ദിവസം കൊണ്ട് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. അന്ന് കോഴിക്കോട് കമ്മിഷണറായിരുന്നു കെ.സഞ്ജയ്കുമാർ ഗുരുദിൻ ബാങ്കുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസ്ഥാനത്തെ ബാങ്കുകൾക്ക് കത്തെഴുതി. പക്ഷേ.........ATM Fraud, ATM Fraud Ernakulam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വർഷം മുൻപ് ഹരിയാന സ്വദേശികളായ മൂന്നംഗ സംഘം കോഴിക്കോട് നഗരത്തിലെ 6 എടിഎമ്മുകളിൽ നിന്ന് 5 ദിവസം കൊണ്ട് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. അന്ന് കോഴിക്കോട് കമ്മിഷണറായിരുന്നു കെ.സഞ്ജയ്കുമാർ ഗുരുദിൻ ബാങ്കുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസ്ഥാനത്തെ ബാങ്കുകൾക്ക് കത്തെഴുതി. പക്ഷേ.........ATM Fraud, ATM Fraud Ernakulam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മൂന്നു വർഷം മുൻപ് പൊലീസ് നൽകിയ മുന്നറിയിപ്പ് ബാങ്കുകൾ കേട്ടില്ല. സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. എറണാകുളം, തൃശൂർ ജില്ലകളിൽ കഴിഞ്ഞ ദിവസം എടിഎം വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം ഉപയോഗിച്ചത് ആധുനിക സാങ്കേതിക വിദ്യയൊന്നുമല്ല. മൂന്നു വർഷം മുൻപ് കോഴിക്കോടും കണ്ണൂരും പ്രയോഗിച്ച അതേ നിസ്സാര ചെപ്പടി വിദ്യ തന്നെ: പണം പിൻവലിക്കുന്നതിനിടെ എടിഎമ്മിന്റെ വൈദ്യുതി ബന്ധം വിഛേദിക്കുക!  ഒരിക്കൽ പിൻവലിച്ച പണം ബാങ്ക് വീണ്ടും അക്കൗണ്ടിലെത്തും!. 

മൂന്നു വർഷം മുൻപ് ഹരിയാന സ്വദേശികളായ മൂന്നംഗ സംഘം കോഴിക്കോട് നഗരത്തിലെ 6 എടിഎമ്മുകളിൽ നിന്ന് 5 ദിവസം കൊണ്ട് 40 ലക്ഷം രൂപയാണ് ഇങ്ങനെ തട്ടിയെടുത്തത്. അന്ന് കോഴിക്കോട് കമ്മിഷണറായിരുന്നു കെ.സഞ്ജയ്കുമാർ ഗുരുദിൻ ജില്ലയിലെ പ്രധാന ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് തട്ടിപ്പു നടന്ന രീതി വിശദമായി അവതരിപ്പിച്ചു. ബാങ്കുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസ്ഥാനത്തെ ബാങ്കുകൾക്ക് കത്തെഴുതി. പക്ഷേ ഒന്നും സംഭവിച്ചില്ല. മൂന്നു വർഷങ്ങൾക്കു ശേഷം അതേ രീതിയിൽ രണ്ടു ജില്ലകളിലായി വീണ്ടും ലക്ഷങ്ങളുടെ എടിഎം തട്ടിപ്പ് അരങ്ങേറി. 

ADVERTISEMENT

പ്രതികളിൽ നിന്ന് പിടിച്ചത് നൂറോളം എടിഎം കാർഡുകൾ

എറണാകുളം ജില്ലയിലെ ഇടപ്പള്ളി പോണേക്കര ഭാഗങ്ങളിലെ എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം തട്ടിയ രാജസ്ഥാൻ ആൽവാർ സ്വദേശികളായ രണ്ടു പേരെയാണ് കൊച്ചി സിറ്റി പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. പ്രതികളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് 44 എടിഎം കാർഡുകൾ. 

കൊച്ചി സിറ്റി പൊലീസ് പിടികൂടിയ പ്രതികൾ.

തൃശൂർ ജില്ലയിൽ തട്ടിപ്പ് നടത്തിയ 4 ഉത്തർപ്രദേശ് സ്വദേശികളെ തൃശൂർ ഈസ്റ്റ് പൊലീസ് പിടികൂടിയതും കഴിഞ്ഞ ദിവസമാണ്. പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തത് നൂറോളം എടിഎം കാർഡുകളാണ്. രണ്ടു ദിവസങ്ങളിലായി തൃശൂർ ‍ അശ്വിനി ആശുപത്രിക്ക് സമീപമുള്ള എസ്ബിഐ എടിഎമ്മിൽ നിന്ന് പല തവണയായി പിൻവലിക്കപ്പെട്ട 1.5 ലക്ഷം രൂപയുടെ ഇടപാടിൽ സംശയം തോന്നിയ എസ്ബിഐ എടിഎം ചാനൽ മാനേജർ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. എടിഎമ്മുകളിലെ സിസിടിവി കാമറകളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ച് നാലുപേരും പൊലീസിന്റെ വലയിലായി. വൈദ്യുതി ബന്ധം വിഛേദിച്ചു പണം തട്ടിയെടുക്കുന്ന വിദ്യ പ്രതികൾ പൊലീസിനോട് വിവരിച്ചു. 

പൊലീസ് അന്നേ തിരിച്ചറിഞ്ഞു കൗണ്ടറിലെ തട്ടിപ്പ് 

ADVERTISEMENT

മൂന്നു വർഷം മുൻപ് കോഴിക്കോട് മാവൂർ റോഡിലെ എസ്ബിഐ എടിഎമ്മിൽ മൂന്ന് ഇതര സംസ്ഥാനക്കാരെ ദുരൂഹസാഹചര്യത്തിൽ കണ്ട പൊലീസിനു തോന്നിയ സംശയമാണ് നഗരത്തിലെ ലക്ഷങ്ങളുടെ തട്ടിപ്പിലേക്കു വിരൽ ചൂണ്ടിയത്. 2019 ലായിരുന്നു സംഭവം. മൂന്നു പേരും പല കാർഡുകൾ ഉപയോഗിച്ച് തുടർച്ചയായി എടിഎമ്മിൽ നിന്നു പണം പിൻവലിക്കുകയും അതേ പണം തൊട്ടടുത്ത കാഷ് ഡിപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി വീണ്ടും നിക്ഷേപിക്കുകയുമായിരുന്നു. നൂറോളം എടിഎം കാർഡുകളാണ് മൂന്നു പേരിൽ നിന്നുമായി അന്ന് പൊലീസ് പിടികൂടിയത്.

തട്ടിപ്പ് ഇങ്ങനെ 

∙ കാഷ് ഡിപ്പോസിറ്റ് മെഷീൻ വഴി ആദ്യം സ്വന്തം അക്കൗണ്ടിലേക്കു തുക നിക്ഷേപിക്കുന്നു 

∙ തുടർന്നു എടിഎം കൗണ്ടറിൽ നിന്നു പണം പിൻവലിക്കുന്നു 

ADVERTISEMENT

∙ നോട്ടുകൾ പുറത്തേക്കു വരാൻ തുടങ്ങുന്ന സമയത്ത് മെഷീന്റെ വൈദ്യുതിബന്ധം വിഛേദിക്കുന്നു. 

∙ ഇതോടെ എടിഎം സ്ക്രീനിൽ സാങ്കേതിക തകരാർ തെളിയുന്നു. 

കൊച്ചി സിറ്റി പൊലീസ് പ്രതികളിൽ നിന്ന് കണ്ടെത്തിയ എടിഎം കാർഡുകൾ.

∙പാതിയിൽ പുറത്തേക്കു വന്ന തുക വലിച്ചെടുത്തു സംഘം സ്ഥലം വിടുന്നു 

∙ തനിക്ക് എടിഎമ്മിൽ നിന്നു പണം ലഭിച്ചിട്ടില്ലെന്നും എന്നാൽ പണം പിൻവലിക്കപ്പെട്ടതായി മൊബൈൽ ഫോണിൽ മെസേജ് വന്നിട്ടുണ്ടെന്നും അക്കൗണ്ട് ഉടമ ടോൾഫ്രീ നമ്പറിലൂടെ ബാങ്കിനു പരാതി നൽകും.

∙ ഇടപാടുകാരനു പണം നഷ്ടപ്പെട്ടാൽ ഏഴു ദിവസത്തിനകം തിരിച്ചുനൽകണമെന്നാണു നിയമം. ഇടപാടുസമയത്ത് എടിഎം പ്രവർത്തനം നിലച്ചതിനാൽ പണം പിൻവലിച്ചതിന്റെ വിശദാംശം രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. അതിനാൽ പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് നഷ്ടപ്പെട്ടുവെന്നു പറഞ്ഞ തുക ബാങ്ക് നിക്ഷേപിക്കുന്നു. 

∙ ഒരു എടിഎമ്മിൽ നിന്നു ലഭിക്കുന്ന പണം തൊട്ടടുത്ത സിഡിഎമ്മിൽ നിക്ഷേപിച്ച്, സംഘം വീണ്ടും തട്ടിപ്പ് ആവർത്തിക്കും. ഇടപാടുകാർക്ക് നഷ്ടം സംഭവിക്കാത്തതിനാൽ കാര്യമായ പരാതി ഉയരില്ല. 

150 ദിവസം ജയിലിൽ; ജാമ്യത്തിലിറങ്ങി മുങ്ങി

ഹരിയാന മേവട്ട് സ്വദേശികളായ മുഹമ്മദ് മുബാറക്, ദിൽഷാദ്, മുഫീദ് എന്നിവർ നഗരത്തിലെ 6  എടിഎമ്മുകളിൽ നിന്ന് 5 ദിവസം കൊണ്ട് 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പല സ്റ്റേഷനുകളിലായി എട്ടു കേസുകൾ റജിസ്റ്റർ ചെയ്തു.  മൂന്നു പേരും ഈ കേസുകളിൽ 150 ദിവസം റിമാൻഡിൽ കഴിഞ്ഞു. പിന്നീട് ഓരോ കേസിലും ഓരോ പ്രതിയ്ക്കും ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. കേസ് നടത്താൻ ഡൽഹിയിൽ നിന്നു മികച്ച അഭിഭാഷകരെത്തി. ലക്ഷങ്ങൾ കെട്ടിവച്ച് ജാമ്യത്തിലിറക്കി.

ചിത്രം: AFP

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികളെ പിന്നീട് പൊലീസിന് കണ്ടെത്താനായിട്ടില്ല. രാജ്യമാകെ കണ്ണികളുള്ള തട്ടിപ്പുസംഘത്തിലെ കണ്ണികളായിരുന്നു അവരെന്ന് അന്നത്തെ അന്വേഷണ സംഘത്തിലുണ്ടായിരുന്നതായി പൊലീസുകാർ പറയുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ വീണ്ടും സമാനരീതിയിലുള്ള തട്ടിപ്പുണ്ടാകാനുള്ള സാധ്യത മുന്നിൽകണ്ടാണ് അന്ന് കമ്മിഷണർ ബാങ്ക് മേധാവികൾക്ക് കത്തയച്ചത്. എടിഎം കൗണ്ടറുകളിലെ വൈദ്യുത കണക്ഷനുകൾ ഇടപാടുകാർക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വിധം സുരക്ഷിതമാക്കി വയ്ക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ജില്ലയിലെ ബാങ്ക് മേധാവികളെ വിളിച്ചുവരുത്തി ബോധവൽക്കരിക്കുകയും ചെയ്തു. 

കണ്ണൂരിൽ തട്ടിപ്പ് നടത്തിയതും ഹരിയാന സംഘം

കണ്ണൂർ ജില്ലയിൽ 2018 ൽ സമാന തട്ടിപ്പ് നടത്തിയതും ഹരിയാനയിൽ നിന്നുള്ള സംഘമായിരുന്നു.  കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിലുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ നിന്നു പിൻവലിച്ച പണം കിട്ടിയില്ലെന്നും പണം അക്കൗണ്ടിലേക്കു തിരികെ വേണമെന്നും ആവശ്യപ്പെട്ടു ഹരിയാന സ്വദേശിയായ ഷക്കീൽ അഹമ്മദ് ടോൾഫ്രീ നമ്പറിൽ പരാതി നൽകി. ഈ പരാതിയിൽ സംശയം തോന്നിയ എസ്ബിഐ ബ്രാഞ്ച് മാനേജർ പൊലീസിൽ നൽകിയ പരാതിയാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. 

ചിത്രം: AFP

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാഷ് ഡിസ്പെൻസറിൽ പശ തേച്ചാണു തട്ടിപ്പെന്നാണു പൊലീസ് കരുതിയത്. എന്നാൽ പരാതിക്കാരന്റെ അക്കൗണ്ട് പരിശോധിച്ചപ്പോൾ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തി. ആറു മാസത്തിനിടെ പന്ത്രണ്ടു തവണ ഇത്തരത്തിൽ പണം മടക്കി വാങ്ങിയിട്ടുണ്ട്. പിന്നീടു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വൈദ്യുത കണക്‌ഷൻ വിഛേദിച്ചാണ് തട്ടിപ്പെന്നു മനസ്സിലായത്.  സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷാവീഴ്ചയിലേക്കാണ് തുടർച്ചയായി നടക്കുന്ന ഈ തട്ടിപ്പുകൾ വിരൽചൂണ്ടുന്നത്.  മൂന്നു വർഷം മുൻപ്  നൽകിയ മുന്നറിയിപ്പ് കണക്കിലെടുത്തിരുന്നെങ്കിൽ തട്ടിപ്പ് ആവർത്തിക്കുന്നത് തടയാമായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. 

English Summary: How Criminals Operate ATM Frauds in Kerala; A Detailed Report