കോട്ടയം∙ അമേരിക്കയിലെ ചികിൽസയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിൽ എത്തിയിരുന്നു. പതിവ് തെറ്റിച്ച് പാന്റും ഷർട്ടും ബെൽറ്റുെമാക്കെ ധരിച്ചാണ് അദ്ദേഹം എത്തിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിവസങ്ങൾക്ക് മുൻപ് നടന്ന.... Bindu Krishna | Pinarayi Vijayan | Mnaorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ യുഎസിലെ ചികിൽസയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിൽ എത്തിയിരുന്നു. പതിവ് തെറ്റിച്ച് പാന്റും ഷർട്ടും ബെൽറ്റുെമാക്കെ ധരിച്ചാണ് അദ്ദേഹം എത്തിയത്. ഈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദിവസങ്ങൾക്ക് മുൻപ് നടന്ന കെ–റെയിൽ പ്രതിഷേധ സമരത്തിൽ പതിവ് തെറ്റിച്ച് മുണ്ട് ഉടുക്കാതെ പാന്റ് ധരിച്ചെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയെ ജയരാജൻമാർ പരിഹസിച്ചിരുന്നു.

പതിവ് തെറ്റിച്ച് പാന്റ് ധരിച്ചതിനെ പി.ജയരാജനും, എം.വി ജയരാജനും റിജിലിനെ പരിഹസിക്കുന്ന വാക്കുകൾ ഇപ്പോൾ കോൺഗ്രസ് പേജിലും നിറയുകയാണ്. വിഡിയോ പങ്കിട്ട് ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്..’ എന്നാണ് ബിന്ദു കൃഷ്ണ കുറിച്ചത്. ജയരാജന്മാർ പറയുന്ന വാക്കുകൾക്കൊപ്പം പാന്റും ഷർട്ടും ധരിച്ച പിണറായി വിജയനെയും ചേർത്തുവച്ചാണ് പ്രചരണം. കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിലും ഈ വിഡിയോ കാണാം.

ADVERTISEMENT

ഒരാഴ്ച യുഎഇയിൽ വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. 2 ദിവസത്തെ വിശ്രമത്തിനുശേഷം അബുദാബി, ഷാർജ എന്നിവിടങ്ങളിൽ യുഎഇ അധികൃതരുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരി നാലിനു ദുബായ് എക്സ്പോയിലെ കേരള പവിലിയൻ ഉദ്ഘാടനം ചെയ്യും. അഞ്ചിനു രാവിലെ യുഎഇയിലെ വ്യവസായ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും വൈകിട്ട് നോർക്ക സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഏഴിനു തിരുവനന്തപുരത്തെത്തുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി ഇന്നെത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നു.

English Summary : Bindhu Krishna shared facebook post of Jayarajans' targeting Pinarayi Vijayan