സിഖുകാരുടെയും കർഷകരുടെയും സംഗമ ഭൂമിയായാണു പുറത്തുനിന്നുള്ളവർക്കു പഞ്ചാബിനെ ഒറ്റനോട്ടത്തിൽ മനസ്സിലാവുക. ഏറെക്കുറെ ശരിയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നാൽ, പഞ്ചാബ് മൂന്ന് വ്യത്യസ്ത മേഖലകളുടെ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

സിഖുകാരുടെയും കർഷകരുടെയും സംഗമ ഭൂമിയായാണു പുറത്തുനിന്നുള്ളവർക്കു പഞ്ചാബിനെ ഒറ്റനോട്ടത്തിൽ മനസ്സിലാവുക. ഏറെക്കുറെ ശരിയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നാൽ, പഞ്ചാബ് മൂന്ന് വ്യത്യസ്ത മേഖലകളുടെ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഖുകാരുടെയും കർഷകരുടെയും സംഗമ ഭൂമിയായാണു പുറത്തുനിന്നുള്ളവർക്കു പഞ്ചാബിനെ ഒറ്റനോട്ടത്തിൽ മനസ്സിലാവുക. ഏറെക്കുറെ ശരിയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നാൽ, പഞ്ചാബ് മൂന്ന് വ്യത്യസ്ത മേഖലകളുടെ... | Punjab Assembly Elections 2022. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് വാർത്തകൾ. തെരഞ്ഞെടുപ്പ് ഫലം. മലയാള മനോരമ ഓൺലൈൻ ഇലക്ഷൻ ന്യൂസ്. Malayala Manorama Online News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ണ്ണിൽ തൊട്ടാണ് പഞ്ചാബിന്റെ രാഷ്ട്രീയ മത്സരമെങ്കിലും സൈബറിടത്തിൽ സൂപ്പർഹീറോകളുടെ പൊരിഞ്ഞ പോരാട്ടമാണ്. ചതുഷ്കോണ മത്സരത്തിന്റെ വീറുംവാശിയും നിറയുന്നതിനാൽ ആരാണ് ജയിക്കുക, ആരാണ് തോൽക്കുക എന്നതു പ്രവചനാതീതം. പതിവുതെറ്റിച്ച് കർഷകരും ദലിതരും ജയാപരാജയം നിർണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്. വലിയ അടിയൊഴുക്കുകൾ കണക്കുകൂട്ടുമ്പോഴും പാർട്ടികളുടെ പ്രചാരണ കോലാഹലങ്ങൾക്കു തെല്ലും കുറവില്ല.

ബിജെപിയുടെ സൈബർ പ്രചാരണത്തിന്റെ ഒപ്പമെത്താൻ മത്സരിച്ചിരുന്ന കോൺഗ്രസ് ഒരുമുഴം നീട്ടിയെറിഞ്ഞു. ഹോളിവുഡിനെ കൂട്ടുപിടിച്ചാണ് കോൺഗ്രസിന്റെ വരവ്. 2018ലെ ‘അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ’ എന്ന മാർവൽ കോമിക്സ് സൂപ്പർഹീറോ സിനിമയിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ തരംഗമായി. മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ ‘തോർ’ ആയി അവതരിപ്പിക്കുന്ന വിഡിയോയിൽ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദു (ക്യാപ്റ്റൻ അമേരിക്ക), രാഹുൽ ഗാന്ധി (ദ് ഹൾക്ക് – ബ്രൂസ് ബാനർ) തുടങ്ങിയവരും പ്രത്യക്ഷപ്പെടുന്നു.

ADVERTISEMENT

തന്റെ സഹ അവഞ്ചേഴ്‌സിനെ ശത്രുക്കളിൽനിന്നു രക്ഷിക്കാൻ തന്റെ കൈവശമുള്ള കോടാലി പോലുള്ള ആയുധം വീശുന്ന ‘തോർ’ ആയാണ് ഛന്നി ഇതിൽ അവതരിക്കുന്നത്. പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ ഗ്രൂട്ടിന്റെ റോളിൽ ഛന്നിക്കൊപ്പമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ, അകാലിദൾ തലവൻ സുഖ്ബീർ സിങ് ബാദൽ, ബിജെപിയുമായി സഖ്യത്തിലായ മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് എന്നിവരെ വില്ലന്മാരായാണു ചിത്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികൾക്കുമേൽ ഛന്നിയുടെ തോർ മിന്നൽപ്പിണരായി വിജയാരവം മുഴക്കുന്നതോടെ 34 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ അവസാനിക്കുന്നു.

പഞ്ചാബിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ദുഷ്ടശക്തികളുടെ പിടിയിൽനിന്ന് നമ്മുടെ പ്രിയ സംസ്ഥാനത്തെ വീണ്ടെടുക്കാൻ എന്തും ചെയ്യും എന്ന കുറിപ്പോടെയാണു കോൺഗ്രസിന്റെ പഞ്ചാബ് ഘടകം വിഡിയോ ട്വീറ്റ് ചെയ്തത്. കോൺഗ്രസ് മാത്രമെ അധികാരത്തിൽ തിരിച്ചെത്തൂ (#CongressHiAyegi) എന്ന ഹാഷ്‌ടാഗും പങ്കുവച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ട്രോളാനും ചിരിക്കാനുമൊന്നും നിൽക്കാതെ നേരിട്ടു രാഷ്ട്രീയം പറയുകയാണു കർഷകർ. എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഭയപ്പെടുന്ന പുതുശക്തിയായി കർഷകർ വളരെ വേഗം മാറി.

∙ സമരത്തിൽനിന്ന് തിരഞ്ഞെടുപ്പിലേക്ക്

കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കൃഷി നിയമങ്ങൾക്കെതിരായ സമരം വിജയിച്ചതിന്റെ ആവേശത്തിൽ കർഷകർ നേരെയിറങ്ങിയതു തിരഞ്ഞെടുപ്പ് പാടത്തേക്കാണ്. പഞ്ചാബ് തിരഞ്ഞെടുപ്പിൽ നൂറുമേനി കൊയ്യുകയാണു ലക്ഷ്യം. കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വർഷത്തോളം സമരം ചെയ്ത 32 സംഘടനകളിൽ 22 എണ്ണം സംയുക്ത സമാജ് മോർച്ച (എസ്എസ്‍എം) രൂപീകരിച്ചാണു പോരാടുന്നത്. മൂന്നു സംഘടനകളുടെ പിന്തുണയുമുണ്ട്.

സമരം ചെയ്യുന്ന കർഷകർ (ഫയൽ ചിത്രം)
ADVERTISEMENT

കർഷക സമരത്തിനുശേഷം ഏറെ രാഷ്ട്രീയപ്രാധാന്യം നേടിയ വിശേഷണമാണ് ‘പഞ്ചാബ് മോഡൽ’. ഡൽഹിയിൽനിന്നുള്ള അധികാര ദല്ലാൾമാരുടെ ഇഷ്ടത്തിനനുസരിച്ചു രാഷ്ട്രീയസഖ്യങ്ങൾ ഏറെ കണ്ടിട്ടുള്ള സംസ്ഥാനത്ത് ഇപ്പോൾ പ്രാദേശിക താൽപര്യങ്ങൾക്ക് കൂടുതൽ ഇടമുണ്ട്. കോൺഗ്രസിന്റെ സിദ്ദുവും എഎപിയുടെ കേജ്‌രിവാളും മുന്നോട്ടുവച്ച ‘പഞ്ചാബ് മാതൃകകൾ’ ഇതുവരെയില്ലാത്ത പ്രവണതയുടെ തുടക്കമാണ്. പ്രാദേശികതയിലൂന്നിയ രാഷ്ട്രീയ വാഗ്ദാനങ്ങൾക്ക് ഒറ്റ കാരണമേയുള്ളൂ – കർഷകർ. തളരാത്ത കർഷകവീര്യത്തെ ബഹുമാനിക്കുന്നു എന്നുതന്നെയാണ് പാർട്ടികൾ പറയുന്നതും.

വിവാദ കൃഷി നിയമനിർമാണവുമായി ബന്ധപ്പെട്ട് 2020ൽ പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകൾ ഒത്തുചേർന്നപ്പോൾ, അവർ പരസ്പരം ആശയപരമായ വ്യത്യാസങ്ങൾ ഉപേക്ഷിച്ചു. നിയമങ്ങൾ ഔദ്യോഗികമായി അസാധുവാകുംവരെ ഒരു വർഷത്തോളം ഡൽഹിയുടെ അതിർത്തിയിൽ വെയിലും മഴയും മഞ്ഞുമേറ്റ് പോരാടി. യൂണിയനുകൾ എന്നതിൽനിന്ന് വലിയ കൂട്ടായ്മയായി അവർ മാറി. രാജ്യതലസ്ഥാനത്തെ നഗര പഞ്ചാബികൾ, പ്രവാസികളായ സിഖുകാർ, അയൽ സംസ്ഥാനങ്ങളായ ഹരിയാന, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കർഷകർ, ജനങ്ങൾ എന്നിവരിൽ നിന്നെല്ലാം അവർക്ക് പിന്തുണ ലഭിച്ചു.

ഉറച്ച നിലപാടുകളുമായി കർഷകർ സമരഭൂമിയിൽ അണിനിരന്നപ്പോൾ ഒരു ശക്തിക്കും ഇളക്കാനാവാത്ത പ്രക്ഷോഭമാണു രാജ്യം കണ്ടത്. സർക്കാരിന്റെ പ്രവർത്തനങ്ങളെയും നയങ്ങളെയും സ്വാധീനിക്കുന്നതിനോ, സർക്കാരിന്റെ ഭാഗമാകുന്നതിനോ അധികാരം നിലനിർത്തുന്നതിനോ ഉള്ള പ്രവർത്തനങ്ങളെയാണു പൊതുവേ രാഷ്ട്രീയമെന്നു വിശേഷിപ്പിക്കുന്നത്. ഈ അർഥത്തിൽ കർഷക സമരം ശരിയായ രാഷ്ട്രീയ മുന്നേറ്റമായിരുന്നു.

സമരം ചെയ്യുന്ന കർഷകർ (ഫയൽ ചിത്രം)

സമരം നയപരമായ മാറ്റം കൊണ്ടുവന്നു. വ്യാവസായിക സമ്പദ്‌വ്യവസ്ഥയ്ക്കൊപ്പം കൃഷിയെ മുഖ്യവിഷയമായി രാഷ്ട്രീയ അജൻഡയിൽ ഉൾപ്പെടുത്താനായി. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അതിദേശീയതാവാദത്തെ മറികടന്ന്, പ്രാദേശികതയെക്കുറിച്ചു ചിന്തിക്കാൻ അധികാരികളെ പ്രേരിപ്പിച്ചു. ഇത്തരം വലിയ മാറ്റങ്ങൾക്കു സാധിക്കും എന്നു തിരിച്ചറിഞ്ഞാണു സമരത്തീച്ചൂളയിൽനിന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു കർഷകർ കാലെടുത്തുവച്ചത്.

ADVERTISEMENT

∙ ഐക്യം അകലുന്നോ, എന്താവും ഭാവി?

പഞ്ചാബിലെ 32 യൂണിയനുകളിൽ 22 എണ്ണവും രാഷ്ട്രീയത്തിലേക്കു പോകാൻ തീരുമാനിച്ചതിനു പിന്നാലെ കർഷകരുടെ ഐക്യത്തിലും വിള്ളൽവന്നെന്നാണു നിരീക്ഷണം. കർഷക നേതാവ് ബൽബീർ സിങ് രാജേവാളിന്റെ നേതൃത്വത്തിലുള്ള എസ്എസ്എം, സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കെ, പാളയത്തിനുള്ളിൽ പടയും കരുത്തു നേടുകയാണ്. രാജേവാൾ ഉൾപ്പെടെയുള്ള നേതാക്കൾ മത്സരിക്കുന്നുണ്ട്. പഞ്ചാബിലെ ഏറ്റവും വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ (ബികെയു) പിന്തുണ നേടാൻ എസ്എസ്‍എമ്മിനു സാധിച്ചിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ രാജേവാളിന്റെ പാർട്ടിയെ പിന്തുണയ്ക്കുകയോ ചെയ്യില്ലെന്നാണു ബികെയു നേതാവ് ജോഗീന്ദർ സിങ് ഉഗ്രഹന്റെ പ്രഖ്യാപനം. ബികെയു (ഏക്ത-ഉഗ്രഹൻ) എസ്എസ്എമ്മിനെ ‘എതിർക്കില്ലെന്നും’ അദ്ദേഹം പറഞ്ഞു. മാൾവ മേഖലയിൽ ഉഗ്രഹന്റെ യൂണിയനു വലിയ സ്വാധീനമുണ്ട്. പ്രഥമവും പ്രധാനപ്പെട്ടതുമായ തിരഞ്ഞെടുപ്പിൽ പ്രബലശക്തിയായി മാറാൻ പഞ്ചാബിലെ മുഴുവൻ കർഷകരുടെയും പിന്തുണ എസ്എസ്‍‍എമ്മിന് ആവശ്യമാണ് എന്നിരിക്കെയാണു വിമതസ്വരങ്ങൾ. കാർഷിക വിഷയങ്ങളിൽ മറ്റു പാർട്ടികളുടെ നിലപാട് തന്റെ യൂണിയൻ ചോദ്യം ചെയ്യുമെന്ന് ഉഗ്രഹൻ വ്യക്തമാക്കുന്നു.

ഗ്രാമങ്ങളിൽ മികച്ച കാർഷികാടിത്തറയുള്ള എസ്എസ്എം നേതാക്കളും സ്ഥാനാർഥികളും പ്രതിസന്ധി നേരിടുന്നതു നഗരങ്ങളിലാണ്. എതിർപാർട്ടികൾ നഗരകേന്ദ്രീകൃതമായി നടത്തുന്ന വമ്പൻ പ്രചാരണങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ ഇവർ പാടുപെടുകയാണ്. ‘ഞങ്ങളുടെ പ്രവർത്തകർ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. കാർഷിക നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രത്തെ നിർബന്ധിതരാക്കുന്നതിൽ അവർ നന്നായി പോരാടിയിരുന്നു. എന്നാൽ, തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് എസ്എസ്എമ്മിന് അറിയില്ലെന്നാണ് നഗരവോട്ടർമാർ കരുതുന്നത്’– എസ്എസ്എം നേതാവും ഓൾ ഇന്ത്യ കിസാൻസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായ ലഖ്ബീർ സിങ് നിജാംപുര ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘നഗര സീറ്റുകളിൽ മത്സരിക്കുന്നതിനെ കുറിച്ചു കർഷക നേതാക്കൾ പുനരാലോചന നടത്തണം. നഗരപ്രദേശങ്ങളിൽ എസ്എസ്എം ടിക്കറ്റിൽ മത്സരിക്കാൻ വ്യവസായികൾ, വൻകിട കർഷകർ, ബിസിനസ് മേധാവികൾ തുടങ്ങിയവരെയാണു തിരഞ്ഞെടുത്തിട്ടുള്ളത്. പ്രചാരണം, സംഘടനാശേഷി, പ്രവർത്തകർ എന്നിവയിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ മുന്നിൽത്തന്നെയാണ്. ഇപ്പോഴിതു കർഷക പ്രസ്ഥാനമല്ല, മറിച്ചു സാമൂഹിക പ്രസ്ഥാനമാണ്. ഞങ്ങളുടെ കാഴ്ചപ്പാടുകളോടും പ്രത്യയശാസ്ത്രത്തോടും ചായ്‌വുള്ള നിരവധി ആളുകളുണ്ട്’– ലഖ്ബീർ സിങ് ചൂണ്ടിക്കാട്ടി.

‘‘നഗരപ്രദേശങ്ങൾക്കു പ്രത്യേകമായ വിഷയങ്ങളുണ്ട് എന്നതു ശരിയാണ്. എന്നാലും പഞ്ചാബിനെ കടത്തിൽനിന്ന് മോചിപ്പിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് യുവാക്കളുടെ പ്രവാസം അവസാനിപ്പിക്കുക, ലഹരിമരുന്ന് വിപത്ത് ഇല്ലാതാക്കുക, സുതാര്യവും വ്യക്തവുമായ ഭരണം കാഴ്ചവയ്ക്കുക തുടങ്ങിയവ പൊതുവായ വെല്ലുവിളിയാണ്.’’– ജംഹുരി കിസാൻ സഭ സംസ്ഥാന അധ്യക്ഷൻ സത്‌നം സിങ് അജ്‌നാല പറഞ്ഞു.

‘‘അടിസ്ഥാനപരമായി കർഷക യൂണിയനുകളാണ് എസ്എസ്എമ്മിന്റെ മുഖ്യഘടകങ്ങൾ. എന്നാൽ വ്യവസായികൾ, കടയുടമകൾ, തൊഴിലാളികൾ തുടങ്ങിയവരിൽനിന്നും പിന്തുണയുണ്ട്. വോട്ട് ചോദിച്ച് എത്തുമ്പോൾ, കേന്ദ്രത്തിനെതിരെ സമരം ചെയ്തു വിജയിച്ചവരെന്ന നിലയ്ക്ക് ആളുകൾ ഞങ്ങളെ മനസ്സിലാക്കുമെന്നാണു കരുതുന്നത്.’’– അമൃത്‍സർ വെസ്റ്റ് മണ്ഡലത്തിലെ എസ്എസ്എം സ്ഥാനാർഥി അമർജിത് സിങ് അസൽ അഭിപ്രായപ്പെട്ടു.

എസ്‌എസ്‌എം നേതാവ് ബൽബീർ സിങ് രാജേവാൾ

∙ മാൾവയിൽ മിന്നിയാൽ ഭരണത്തിളക്കം?

സിഖുകാരുടെയും കർഷകരുടെയും സംഗമ ഭൂമിയായാണു പുറത്തുനിന്നുള്ളവർക്കു പഞ്ചാബിനെ ഒറ്റനോട്ടത്തിൽ മനസ്സിലാവുക. ഏറെക്കുറെ ശരിയാണെങ്കിലും തിരഞ്ഞെടുപ്പിന്റെ കേളികൊട്ടുയർന്നാൽ, പഞ്ചാബ് മൂന്ന് വ്യത്യസ്ത മേഖലകളുടെ സമ്മേളനമായി മാറും. മാൾവ, മജാ, ദോബ എന്നിവയാണവ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രത്യേക സ്ഥാനമുണ്ട് മാൾവയ്ക്ക്. പഞ്ചാബിലെ 117 നിയമസഭാ സീറ്റുകളിൽ 69 എണ്ണവും മാൾവയിലാണ്. മജായിൽ 25, ദോബയിൽ 23 സീറ്റാണുള്ളത്. മാൾവയിൽ വിജയിക്കുന്നവർ പഞ്ചാബ് ഭരിക്കും എന്നൊരു വിശ്വാസവുമുണ്ട്.

1980-കൾ മുതൽ ഈ മൂന്നു പ്രദേശങ്ങളും അവരുടേതായ തിരഞ്ഞെടുപ്പ് വ്യക്തിത്വം കാത്തുസൂക്ഷിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ട പശ്ചാത്തലത്തിൽ 1985ൽ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാണ്. അന്ന് മാൾവ (ഏകദേശം 50 സീറ്റ്) ശിരോമണി അകാലിദളിന് (എസ്എഡി) ഭൂരിപക്ഷം നൽകിയപ്പോൾ, ദോബയും മജായും വേറിട്ടുനിന്നു. ദോബയിൽ എസ്എഡിക്ക് കനത്ത തിരിച്ചടിയാണു കോൺഗ്രസ് നൽകിയത്. 1992ലെയും 2007ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്. 1992ൽ 117ൽ 62 സീറ്റ് നേടി കോൺഗ്രസ് വിജയിച്ചെങ്കിലും മാൾവയുടെ 50% സീറ്റുപോലും നേടാനായിരുന്നില്ല.

2007ൽ എസ്എഡി-ബിജെപി സഖ്യം മാൾവ മേഖലയിൽ കോൺഗ്രസിനെ പിന്നിലാക്കിയെങ്കിലും മജായും ദോബയും തൂത്തുവാരി കോൺഗ്രസ് അധികാരം നേടി. 2012ൽ, എസ്എഡി-ബിജെപി സഖ്യം മാൾവയിൽ കോൺഗ്രസിനേക്കാൾ മെച്ചമായെങ്കിലും, 36– 31 എന്നായിരുന്നു സീറ്റുനില. മറ്റുള്ളവർക്ക് രണ്ട് സീറ്റുകളും ലഭിച്ചു. യഥാർഥത്തിൽ എസ്എഡി-ബിജെപി സഖ്യത്തേക്കാൾ  മാൾവയിൽ കൂടുതൽ വോട്ടുകൾ നേടിയതു കോൺഗ്രസായിരുന്നു. 2017ൽ മാൾവയിൽ 40 സീറ്റുകൾ നേടിയ കോൺഗ്രസ്, മജായിൽ 25ൽ 22ഉം ദോബയിൽ 23ൽ 15ഉം നേടി.

അരവിന്ദ് കേജ്‍രിവാൾ, ഭഗവന്ത് മൻ

2017ൽ പുതിയൊരു രാഷ്ട്രീയ ശക്തിയുടെ ഉദയത്തിനും പഞ്ചാബ് സാക്ഷിയായി. കോൺഗ്രസിനു പിന്നിൽ 18 സീറ്റുകൾ നേടിയ എഎപി ഉയർന്നുവന്നതും മാൾവയിലാണ്. കോൺഗ്രസും അകാലിദളും പതിറ്റാണ്ടുകളായി നടത്തിയിരുന്ന ഇരട്ടപ്പോരാട്ടത്തെ 2017ൽ ത്രികോണ മത്സരമാക്കി മാറ്റിയത് എഎപിയാണ്. കർഷക പ്രക്ഷോഭം, അമരിന്ദർ സിങ്ങിനും ഛന്നിക്കുമെതിരായ സിദ്ദുവിന്റെ കലാപം, അകാലിദൾ– ബിഎസ്‍പി സഖ്യം, എഎപിയുടെ ശക്തിയാർജിക്കൽ എന്നിവ 2022ലെ തിരഞ്ഞെടുപ്പിനെ ബഹുമുഖ പോരാ‌ട്ടമാക്കി മാറ്റിയിരിക്കുകയാണ്.

∙ മുഖ്യമന്ത്രിമാരുടെ സ്വന്തം മേഖല

തലസ്ഥാനമായ ചണ്ഡിഗഢിലേക്കു തൊണ്ണൂറുകൾ മുതൽ മുഖ്യമന്ത്രിമാരെ സംഭാവന ചെയ്യുന്ന മേഖലയാണു മാൾവ. കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന മാൾവ, കർഷകർ രാഷ്ട്രീയപ്പാർട്ടിയുമായി തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ ഇറങ്ങിയിരിക്കെ, ഇത്തവണ അതീവ നിർണായകമാണ്. അമൃത്‌സറിലെ സുവർണക്ഷേത്രവും പാക്കിസ്ഥാനിലെ ഗുരുദ്വാര ദർബാർ സാഹിബുമായി ബന്ധിപ്പിക്കുന്ന കർതാർപുർ ഇടനാഴിയും ഉള്ളതിനാൽ പഞ്ചാബിന്റെ ‘ആത്മീയ കേന്ദ്രമായാണ്’ മജാ കണക്കാക്കപ്പെടുന്നത്. മജാ എന്നാൽ മധ്യം. പക്ഷേ, ഇന്ത്യാ– പാക്കിസ്ഥാൻ വിഭജനത്തോടെ ഇത് അതിർത്തി പ്രദേശമായി മാറി.

കർതാർപുർ

ഭീകരാക്രമണങ്ങളുണ്ടായ ഗുർദാസ്പുരും പഠാൻകോട്ടും മജായിലാണ്. ലഹരിമരുന്ന് ആസ്ഥാനമെന്നും കുപ്രസിദ്ധിയുള്ള മജായിലാണ് എഎപി 2017ൽ അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടത്. എന്നാൽ, എഎപിക്ക് ഇവിടെ കാര്യമായ ചലനമുണ്ടാക്കാനായില്ല. രണ്ടു നദികൾക്കിടയിലുള്ള ഭൂമി എന്നാണു ദോബയുടെ അർഥം. കൃഷികേന്ദ്രീകൃതമായ പഞ്ചാബിലെ കൂടുതൽ സമ്പന്നമായ പ്രദേശമാണിത്. ദലിത് വിഭാഗക്കാരാണു ദോബയിൽ കൂടുതലും. 32 ശതമാനത്തിലധികം വോട്ടർമാരുണ്ട് എന്നത് ഇവിടെ ദലിത് വിഭാഗത്തിനു മാത്രമുള്ള തലയെടുപ്പാണ്.

ചരൺജിത് സിങ് ഛന്നി

പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയായി ഛന്നി ചരിത്രമെഴുതിയതോടെ, ദലിത് പ്രശ്നങ്ങൾ ആദ്യമായി മുഖ്യധാരാ പാർട്ടികളുടെ പ്രചാരണ വിഷയമായി. മുഖ്യമന്ത്രിയോ ഉപമുഖ്യമന്ത്രിയോ ആയി ദലിത് വിഭാഗത്തിൽ നിന്നുള്ളവരെ മിക്ക പാർട്ടികളും വാഗ്ദാനം ചെയ്യുന്നുമുണ്ട്. മാൾവയിലെയും ദോബയിലെയും കർഷകർ മാറിച്ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് എസ്എസ്എം. കർഷകരുടെ മനസ്സ് മാറില്ലെന്നും രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ പൊളിച്ചെഴുത്തിനു സാധ്യതയില്ലെന്നും മറ്റു പാർട്ടികൾ ആശ്വസിക്കുന്നു. നട്ടുനനച്ച് വളർത്തിയതു കൊയ്തെടുക്കുമ്പോൾ ആരുടെ പത്തായമാണ് നിറയുക എന്നറിയാൻ രാജ്യവും ഉറ്റുനോക്കുന്നു.

English Summary: Will farmers emerge as 'Thor' in Punjab Polls 2022?